ബസിൽനിന്നും വീണ് വിദ്യാർഥിനിക്ക് പരിക്ക്

ROAD ACCIDENT

ബെംഗളൂരു : ബെംഗളൂരു സർവകലാശാല ജ്ഞാനഭാരതി കാമ്പസിനുള്ളിൽ ബസിൽനിന്ന് വീണ് വിദ്യാർഥിനിക്ക് പരിക്കേറ്റതിൽ വ്യാപക പ്രതിഷേധം. കാമ്പസിനുള്ളിലൂടെയുള്ള ഗതാഗതം നിരോധിക്കണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉയർത്തിയാണ് നൂറുകണക്കിന് വിദ്യാർഥികൾ പ്രതിഷേധിച്ചത്. വിദ്യാർഥികളുടെ ആവശ്യം പരിഗണിക്കാമെന്ന് അധികൃതർ ഉറപ്പുനൽകിയതോടെ ഉച്ചയോടെ പ്രതിഷേധം അവസാനിച്ചു.

തിങ്കളാഴ്ച രാവിലെയാണ് ബി.എം.ടി.സി. ബസിൽ കയറുന്നതിനിടെ റോഡിലേക്ക് വീണ് വിദ്യാർഥിനിയായ ശില്പശ്രീക്ക്‌ പരിക്കേറ്റത്. വിദ്യാർഥിനി കയറുന്നത് ശ്രദ്ധിക്കാതെ ഡ്രൈവർ ബസ് മുന്നോട്ടെടുത്തതാണ് അപകടത്തിന് ഇടയാക്കിയത്. റോഡിലേക്ക് വീണ ശില്പശ്രീയെ മറ്റ് വിദ്യാർഥികൾ ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചു. വിദ്യാർഥിനിയെ ഐ.സി.യു.വിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു നമ്മ മെട്രോ ബ്ലൂ ലൈൻ നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് കൈമാറാൻ നീക്കം; പ്രതിഷേധവുമായി യാത്രക്കാർ
  കനത്ത മഴയിൽ ബെംഗളൂരുവിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ടും കടുത്ത ഗതാഗതക്കുരുക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts