കർണാടക ആർടിസി: ദീപാവലി ബുക്കിങ് തുടങ്ങി

ബെംഗളൂരു: കർണാടക ആർടിസി ദീപാവലി സ്പെഷൽ ബസുകളിലേക്ക് ബുക്കിങ് ആരംഭിച്ചു. തിരക്ക് കൂടുതലുള്ള 21ന് രാത്രി കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് ഓരോ അധിക സർവീസുകളാണ് അനുവദിച്ചിരിക്കുന്നത്. ഇതിലെ ബുക്കിങ് തീരുന്നതോടെ കൂടുതൽ ബസുകൾ അനുവദിക്കും. തിരിച്ചു ബെംഗളൂരുവിലേക്ക് 24നും 25നുമാണ് തിരക്ക് കൂടുതൽ.

  സൗരവ് ഗാംഗുലിക്കും ഭാര്യയ്ക്കും നേരെ വധഭീഷണി

കേരള ആർടിസിയുടെ പതിവ് സർവീസുകളിലെ ടിക്കറ്റുകൾ ഇനിയും ബാക്കിയുണ്ട്. കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളിലെ ടിക്കറ്റുകൾ നേരത്തെ തീർന്നെങ്കിലും സ്പെഷൽ ട്രെയിൻ അനുവദിക്കുന്നത് വൈകുകയാണ്. ദസറ തിരക്കിന് പ്രഖ്യാപിച്ച യശ്വന്ത്പുര– കണ്ണൂർ സ്പെഷൽ ട്രെയിൻ നവംബർ 2 വരെ നീട്ടിയെങ്കിലും ബുധനാഴ്ചകളിൽ പകൽ സർവീസായാണ് ഇത് ഓടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ തെരുവ് കച്ചവടക്കാർ ഇന്ന് സമ്പൂർണ്ണ പണിമുടക്കിലേക്ക്; ഫ്രീഡം പാർക്കിൽ വൻ റാലി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts