ബെംഗളൂരു: ഉളൈളബട്ടുവിലെ വീട്ടില്‍ക്കയറിയ കുടുബാംഗങ്ങളെ ബന്ധിയാക്കി പണവും ആഭരണങ്ങളും കവര്‍ന്ന കേസില്‍ മലയാളികള്‍ ഉള്‍പ്പെടെ 10 പേരെ മംഗളൂരു റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് ഉപ്പള സ്വദേശി ബാലക്യഷ്ണ ഷെട്ടി, തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി ജോണ്‍ ബോസ്‌കോ, ത്യശൂര്‍ മുകുന്ദപുരം സ്വദേശി സതീഷ് ബാബു, കൊടകര സ്വദേശി ഷിജോ ദേവസി, കൂര്‍ക്കഞ്ചരി ഷാക്കിര്‍ ഹുസൈന്‍ , കുമാരെനല്ലൂര്‍ സ്വദേശി എം.എം.സജീഷ്, കടുപ്പശേരി സ്വദേശി പി.കെ.വിനോജ്, മംഗളൂരു സ്വദേശികളായ വസന്ത് കുമാര്‍ , രമേഷ് പൂജാരി, റെയ്മണ്ട് ഡിസൂസ എന്നിവരാണ് പിടിയിലായത്. കോണ്‍ട്രാക്ടര്‍ പത്മനാഭ…
Read MoreCategory: CRIME
ജയിലിൽ വിചാരണതടവുകാരായ ഗുണ്ടാസംഘങ്ങൾ തമ്മിൽത്തല്ല്; രണ്ടുപേർക്ക് പരിക്ക്
മംഗളൂരു : ജില്ലാജയിലിൽ വിചാരണതടവുകാരായ ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടുപേർക്ക് പരിക്ക്. തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം. ഉള്ളാൾ പോലീസ് അറസ്റ്റുചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയായിരുന്ന മുഹമ്മദ് മൻസൂർ (ബോളിയാർ മൻസൂർ-30), മുഹമ്മദ് സമീർ (കഡപാർ സമീർ-33) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അതിസുരക്ഷയിൽ സർക്കാർ വെൻലോക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിറ്റിപോലീസ് കമ്മിഷണർ അനുപം അഗർവാൾ ജയിൽ സന്ദർശിച്ചു. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് അക്രമത്തിനുപിന്നിലെന്നും സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് അക്രമിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കുപ്രസിദ്ധഗുണ്ടയായ തൊപ്പി നൗഫലിന്റെ നേതൃത്വത്തിൽ പത്തോളം പേരാണ് ഇരുവരെയും ആക്രമിച്ചതെന്ന് ജയിൽ…
Read Moreരേണുകാസ്വാമി കൊലക്കേസ്: മർദനത്തിന് ഉപയോഗിച്ചത് ദർശന്റെ വീട്ടിൽ സൂക്ഷി ലാത്തിയും
ബെംഗളൂരു : രേണുകാസ്വാമി കൊലക്കേസിൽ കൊലപാതകത്തിന് പോലീസിന്റെ ലാത്തിയും ഉപയോഗിച്ചതായി കണ്ടെത്തി. ലാത്തി നടൻ ദർശന്റെ വീട്ടിൽ സൂക്ഷിച്ചതായിരുന്നെന്നും അന്വേഷണത്തിൽ തെളിഞ്ഞു. ലാത്തിപോലുള്ളവകൊണ്ട് രേണുകാസ്വാമിക്ക് മർദനമേറ്റതായി പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിരുന്നു. തുടർന്നാണ് ലാത്തിയെപ്പറ്റി പോലീസ് അന്വേഷണം നടത്തിയത്. ബെംഗളൂരു ആർ.ആർ. നഗറിലെ ദർശന്റെ വീട്ടിലെ സുരക്ഷാ ജീവനക്കാരന്റെ മുറിയിൽ സൂക്ഷിച്ചിരുന്നതാണ് ലാത്തിയെന്ന് കണ്ടെത്തി. ദർശന്റെ ജന്മദിനാഘോഷത്തിനിടെ വീടിനുമുന്നിലെത്തിയ ആരാധകരെ നിയന്ത്രിക്കാൻ പോലീസ് എത്തിയിരുന്നു. ഈ സമയം പോലീസിന്റെ കൈയിൽനിന്ന് കളഞ്ഞുപോയതാണ് ലാത്തിയെന്നു കരുതുന്നു. വീടിനുമുന്നിൽനിന്നു കിട്ടിയ ലാത്തി സുരക്ഷാജീവനക്കാരന്റെ മുറിയിൽ എടുത്തുവെച്ചു. പട്ടണഗെരെയിലെ ഷെഡ്ഡിൽവെച്ച് ദർശന്റെ…
Read Moreകന്നഡ നടൻ ദർശനെതിരേ ആദായനികുതിവകുപ്പും അന്വേഷണം നടത്തും
ബെംഗളൂരു : രേണുകാസ്വാമി കൊലക്കേസുമായി ബന്ധപ്പെട്ട് കന്നഡ നടൻ ദർശനെതിരേ ആദായനികുതിവകുപ്പും അന്വേഷണം നടത്തിയേക്കും. അന്വേഷണത്തിൽ പങ്കുചേരാൻ കൊലക്കേസ് അന്വേഷിക്കുന്ന പോലീസ് സംഘം ആദായനികുതിവകുപ്പിനോടാവശ്യപ്പെട്ടു. കേസിൽനിന്നു തന്നെ ഒഴിവാക്കിയെടുക്കാനും തെളിവുകൾ നശിപ്പിക്കാനുമായി ദർശൻ 30 ലക്ഷം രൂപ സഹായികൾക്ക് നൽകിയതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ഈ പണം കൂട്ടുപ്രതികളിൽനിന്ന് കണ്ടെടുക്കുകയും ചെയ്തു. തുടർന്നുനടത്തിയ അന്വേഷണത്തിൽ ദർശന്റെ വീട്ടിൽനിന്ന് 37.40 ലക്ഷം രൂപ പിടികൂടിയിരുന്നു. മൂന്നുലക്ഷം രൂപ ദർശന്റെ ഭാര്യ വിജയലക്ഷ്മിയുടെ വീട്ടിൽനിന്നും പിടിച്ചെടുത്തു. ഈ പണത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷിക്കാനാണ് ആദായനികുതിവകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കണക്കിൽപ്പെടാത്ത…
Read Moreതീവണ്ടിയിൽ 32.88 കിലോ കഞ്ചാവുകടത്താൻ ശ്രമം റെയിൽവേ കരാർ ജീവനക്കാരൻ അറസ്റ്റിൽ
ബെംഗളൂരു : തീവണ്ടിയിൽ കഞ്ചാവുകടത്തിക്കൊണ്ടുവന്ന റെയിൽവേ കരാർ ജീവനക്കാരൻ അറസ്റ്റിൽ. ഇയാൾക്കൊപ്പമുണ്ടായിരുന്ന രണ്ടുപേർ രക്ഷപ്പെട്ടു. ത്രിപുര ഷെപൈജൽ സ്വദേശി ദിപിൻ ദാസിനെയാണ് (20) ബൈയപ്പനഹള്ളി റെയിൽവേ പോലീസ് അറസ്റ്റുചെയ്തത്. ഇയാളിൽനിന്ന് 32.88 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ഇയാളുടെ കൂട്ടാളികളായ ത്രിപുര സ്വദേശി സുമൻ, ബെംഗളൂരു സ്വദേശി ബിശ്വജിത്ത് എന്നിവരാണ് ഓടിരക്ഷപ്പെട്ടത്. ബെംഗളൂരുവിലേക്കുവന്ന അഗർത്തല-എസ്.എം.വി.ടി. എക്സ്പ്രസ് തീവണ്ടിയിലാണ് കഞ്ചാവുകടത്തിക്കൊണ്ടുവന്നത്. ത്രിപുരയിൽനിന്ന് കടത്തിക്കൊണ്ടുവരുകയായിരുന്നു കഞ്ചാവെന്ന് പോലീസ് പറഞ്ഞു. ബൈയപ്പനഹള്ളി റെയിൽവേ സ്റ്റേഷനിലിറങ്ങിയപ്പോൾ പോലീസിന്റെ പട്രോളിങ് സംഘംനടത്തിയ പരിശോധനയിലാണ് അറസ്റ്റ്. ഇയാളുടെ ബാഗിൽനിന്നാണ് കഞ്ചാവ് കണ്ടെടുത്തത്.
Read Moreഒന്നിന് പിറകെ മറ്റൊന്ന്; വീഡിയോ കോളിനിടെ അതിക്രമം; പ്രജ്ജ്വലിന്റെ പേരിൽ ഒരു പീഡനക്കേസുകൂടി
ബെംഗളൂരു : ഹാസൻ മുൻ എം.പി. പ്രജ്ജ്വൽ രേവണ്ണയുടെ പേരിൽ ഒരു ലൈംഗിക പീഡനക്കേസുകൂടി. പ്രജ്ജ്വൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതിനൽകിയ പരാതിയിൽ പോലീസിന്റെ സി.ഐ.ഡി. വിഭാഗമാണ് പുതിയ കേസെടുത്തത്. യുവതിയുമായി നടത്തിയ വീഡിയോ കോളിനിടെ അതിക്രമം നടത്തിയെന്നാണ് പരാതി. വീഡിയോ പ്രചരിപ്പിച്ചതിന് ഹാസനിലെ ബി.ജെ.പി.യുടെ മുൻ എം.എൽ.എ. പ്രീതം ഗൗഡ ഉൾപ്പെടെ മൂന്നുപേരെയും കേസിൽ പ്രതികളാക്കിയിട്ടുണ്ട്. പ്രീതം ഗൗഡയോട് ചോദ്യംചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് എസ്.ഐ.ടി. ഉടൻ നോട്ടീസയക്കും. പ്രജ്ജ്വലിന്റെപേരിലുള്ള നാലാമത്തെ ലൈംഗികപീഡനക്കേസാണിത്. മൂന്നുകേസിലാണ് ഇതുവരെ എസ്.ഐ.ടി. ചോദ്യംചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കിയത്. പുതിയ കേസിൽ ചോദ്യംചെയ്യാൻ പ്രജ്ജ്വലിനെ…
Read Moreമലയാളിയുടെ മൊബൈൽ ഫോൺ തട്ടിയെടുത്തു; നഗരത്തിൽ പിടിച്ചുപറിസംഘം ശക്തമാകുന്നു
ബെംഗളൂരു : നഗരത്തിൽ റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും എത്തുന്നവരിൽനിന്ന് മൊബൈൽ ഫോണും പണവും തട്ടുന്ന സംഘങ്ങൾ വീണ്ടും തലപൊക്കിത്തുടങ്ങി. റെയിൽവേ സ്റ്റേഷനിലോ ബസ് സ്റ്റാൻഡിലോ ഇറങ്ങി ഒറ്റയ്ക്ക് നടന്നുപോകുന്നവരെയാണ് സംഘം ലക്ഷ്യമിടുന്നത്. ശനിയാഴ്ച രാത്രി ഒമ്പതരയോടെ കന്റോൺമെന്റ് റെയിൽവേ സ്‌റ്റേഷനിൽ തീവണ്ടിയിറങ്ങി ഓഫീസിലേക്ക് പോവുകയായിരുന്ന മലയാളിയുടെ മൊബൈൽ ഫോൺ ഇരുചക്രവാഹനത്തിലെത്തിയ രണ്ടുപേർ തട്ടിയെടുത്തു. പിന്നാലെ ഓടിനോക്കിയെങ്കിലും സംഘം വേഗത്തിൽ രക്ഷപ്പെടുകയായിരുന്നു. മില്ലേഴ്‌സ് ടാങ്ക് ബണ്ട് റോഡിലായിരുന്നു സംഭവം. ഹൈഗ്രൗണ്ട് പോലീസിൽ പരാതിനൽകി. രാത്രി ഒമ്പതിനുശേഷം വിജനമാകുന്ന സ്ഥലങ്ങളിലാണ് പിടിച്ചുപറിസംഘങ്ങൾ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. അതിനാൽ രാത്രികാലങ്ങളിൽ…
Read Moreലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ പ്രജ്ജ്വൽ രേവണ്ണയെ ഹാസനിലെത്തിച്ച് തെളിവെടുത്തു
ബെംഗളൂരു : ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ പ്രജ്ജ്വൽ രേവണ്ണയെ ഹാസനിലെ ഓഫീസിലെത്തിച്ച് തെളിവെടുപ്പുനടത്തി. ഇയാൾ എം.പി.യായിരിക്കുമ്പോൾ ഓഫീസായി ഉപയോഗിച്ചുവന്ന ഹാസൻ ടൗണിലെ സർക്കാർ ഗസ്റ്റ് ഹൗസിലെത്തിച്ചാണ് പ്രത്യേക അന്വേഷണസംഘം തെളിവെടുത്തത്. ഫൊറൻസിക് സംഘവും ഒപ്പമുണ്ടായിരുന്നു. ഈ ഓഫീസിൽനിന്ന് പ്രജ്ജ്വൽ ലൈംഗിക പീഡനത്തിനിരയാക്കിയതായി ഹാസനിലെ മുൻ ജില്ലാപഞ്ചായത്തംഗമായ അതിജീവിത പരാതിനൽകിയിരുന്നു. റിമാൻഡിലായി ജയിലിൽക്കഴിയുകയായിരുന്ന പ്രജ്ജ്വലിനെ ഈ കേസിൽ ചോദ്യംചെയ്യാനും തെളിവെടുപ്പുനടത്താനുമായി അന്വേഷണസംഘം ബുധനാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്. ഇതുൾപ്പെടെ മൂന്ന് ലൈംഗികപീഡനക്കേസുകളാണ് പ്രജ്ജ്വലിന്റെപേരിലുള്ളത്. മറ്റുരണ്ടു കേസുകളിലും തെളിവെടുപ്പ് നേരത്തേ നടത്തിയിരുന്നു. മേയ് 31-നാണ് പ്രജ്ജ്വലിനെ അന്വേഷണസംഘം അറസ്റ്റുചെയ്തത്.
Read Moreലൈംഗികപീഡനക്കേസ്; പ്രജ്ജ്വൽ രേവണ്ണ വീണ്ടും എസ്.ഐ.ടി. കസ്റ്റഡിയിൽ
ബെംഗളൂരു : ലൈംഗികപീഡനക്കേസിൽ അറസ്റ്റിലായ പ്രജ്ജ്വൽ രേവണ്ണ വീണ്ടും എസ്.ഐ.ടി.യുടെ കസ്റ്റഡിയിൽ. എട്ടുദിവസത്തെ കസ്റ്റഡിയാണ് ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി അനുവദിച്ചത്. പ്രജ്ജ്വലിന്റെ പേരിലുള്ള മൂന്നാമത്തെ പീഡനക്കേസിൽ ചോദ്യംചെയ്യൽ തുടരുന്നതിനായാണിത്. എസ്.ഐ.ടി. കസ്റ്റയിലായിരുന്ന പ്രജ്ജ്വലിനെ ചൊവ്വാഴ്ച കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരുന്നു. കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടർന്നായിരുന്നു ഇത്. മേയ് 31-നാണ് പ്രജ്ജ്വലിനെ ബെംഗളൂരു വിമാനത്താവളത്തിൽനിന്ന് എസ്.ഐ.ടി. അറസ്റ്റുചെയ്തത്. വിദേശത്തേക്കുകടന്ന പ്രജ്ജ്വൽ ഒരു മാസത്തിനുശേഷം തിരിച്ചെത്തിയപ്പോഴായിരുന്നു അറസ്റ്റ്. തുടർന്ന് രണ്ടുതവണയായി കസ്റ്റഡിയിൽ വാങ്ങി 11 ദിവസം ചോദ്യം ചെയ്തു.
Read Moreസോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുടെ മരണം: നിര്‍ബന്ധിച്ച് ഗുളികകള്‍ കഴിപ്പിച്ച് ഗർഭഛിദ്രം നടത്തിയ ശേഷവും ബലാത്സംഗം ചെയ്തു
തിരുവനന്തപുരം: തിരുവനന്തപുരത്തെ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുടെ മരണവുമായി ബന്ധപ്പെട്ട് നിർണായക കണ്ടെത്തലുമായി പോലീസ്. കേസില്‍ അറസ്റ്റിലായ ബിനോയി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്നും നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിയെന്നും പോലീസ് റിപ്പോര്‍ട്ട്. പ്രതിയെ മൂന്നു ദിവസത്തേക്ക് പോക്‌സോ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. പെണ്‍കുട്ടിയുടെ മരണത്തില്‍ സുഹൃത്തായ നെടുമങ്ങാട് സ്വദേശി ബിനോയിയെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റിലാക്കിയിരുന്നു. പ്രതിയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറാണ്. പെണ്‍കുട്ടിയെ പ്രതി ബലാത്സംഗം ചെയ്‌തെന്നും നിര്‍ബന്ധിച്ച് ഗുളികകള്‍ കഴിപ്പിച്ച് ഗര്‍ഭച്ഛിദ്രം നടത്തിയെന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍. ഇരുവരും ഒന്നിച്ച് ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും…
Read More