ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ പ്രജ്ജ്വൽ രേവണ്ണയെ ഹാസനിലെത്തിച്ച് തെളിവെടുത്തു

ബെംഗളൂരു : ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ പ്രജ്ജ്വൽ രേവണ്ണയെ ഹാസനിലെ ഓഫീസിലെത്തിച്ച് തെളിവെടുപ്പുനടത്തി.

ഇയാൾ എം.പി.യായിരിക്കുമ്പോൾ ഓഫീസായി ഉപയോഗിച്ചുവന്ന ഹാസൻ ടൗണിലെ സർക്കാർ ഗസ്റ്റ് ഹൗസിലെത്തിച്ചാണ് പ്രത്യേക അന്വേഷണസംഘം തെളിവെടുത്തത്. ഫൊറൻസിക് സംഘവും ഒപ്പമുണ്ടായിരുന്നു.

ഈ ഓഫീസിൽനിന്ന് പ്രജ്ജ്വൽ ലൈംഗിക പീഡനത്തിനിരയാക്കിയതായി ഹാസനിലെ മുൻ ജില്ലാപഞ്ചായത്തംഗമായ അതിജീവിത പരാതിനൽകിയിരുന്നു.

  വാഹനത്തിലെ പോറലുകൾ കണ്ട് ഇനി ടെൻഷൻ വേണ്ട; വീട്ടിൽ തന്നെ പരിഹരിക്കാം എളുപ്പവഴികൾ

റിമാൻഡിലായി ജയിലിൽക്കഴിയുകയായിരുന്ന പ്രജ്ജ്വലിനെ ഈ കേസിൽ ചോദ്യംചെയ്യാനും തെളിവെടുപ്പുനടത്താനുമായി അന്വേഷണസംഘം ബുധനാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്.

ഇതുൾപ്പെടെ മൂന്ന് ലൈംഗികപീഡനക്കേസുകളാണ് പ്രജ്ജ്വലിന്റെപേരിലുള്ളത്. മറ്റുരണ്ടു കേസുകളിലും തെളിവെടുപ്പ് നേരത്തേ നടത്തിയിരുന്നു.

മേയ് 31-നാണ് പ്രജ്ജ്വലിനെ അന്വേഷണസംഘം അറസ്റ്റുചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ മാതൃകയിൽ ബി.എം.ടി.സി ബസുകളിൽ ക്യു.ആർ കോഡ് ടിക്കറ്റിംഗ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts