ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒന്നാം ടെർമിനൽ നവീകരിക്കുന്നു

ബെംഗളൂരു : പതിനാറുവർഷം പഴക്കമുള്ള കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നാം ടെർമിനൽ നവീകരിക്കുന്നു.

ഓഗസ്റ്റിൽ നവീകരണ ജോലി തുടങ്ങാനാണ് ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബി.ഐ.എ.എൽ.) ലക്ഷ്യമിടുന്നത്.

ബാഗേജ് കൈകാര്യം ചെയ്യുന്ന സംവിധാനം, ചെക്ക് ഇൻ സൗകര്യം, പുറപ്പെടൽ ലോഞ്ച് എന്നിവയെല്ലാം നവീകരിക്കും.

ആഭ്യന്തരയാത്രക്കാർക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഒന്നാം ടെർമിനലിൽ ഒരുക്കുമെന്ന് ബി.ഐ.എ.എൽ. അറിയിച്ചു.

  ബെംഗളൂരുവിലെ ഈ പ്രധാന ഫ്ലൈഓവറുകൾ ഇന്ന് രാത്രി മുതൽ അടച്ചിടും; ഗതാഗത നിയന്ത്രണം ഇങ്ങനെ

ഐ.ടി. റൂമുകൾ, ഓഫീസ് മുറികൾ എന്നിവ മാറ്റിസ്ഥാപിക്കൽ തുടങ്ങിയ കാര്യങ്ങളും നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ചെയ്യും.

യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ഘട്ടംഘട്ടമായിട്ടാകും നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. 2026-ഓടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

ബാഗേജ് കൈകാര്യംചെയ്യൽ സംവിധാനം അത്യാധുനികമാക്കും.

വിമാനത്താവളത്തിലെ രണ്ടാം ടെർമിനൽ 2023 ജനുവരിയിൽ പ്രവർത്തനം ആരംഭിച്ചതോടെ ഒന്നാം ടെർമിനലിൽനിന്ന് അന്താരാഷ്ട്ര സർവീസുകൾ രണ്ടാം ടെർമിനലിലേക്ക് മാറ്റിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗകത്തിൽ പച്ചക്കറി വില കുതിക്കുന്നു: ബീൻസിന് നൂറിലേക്ക്; കടുത്ത വേനലിൽ കരിഞ്ഞ് അടുക്കള ബജറ്റുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തേങ്ങ കട്ട് മുങ്ങുന്ന 'സീരിയൽ മോഷ്ടാവായ സത്രീയെ' കൊണ്ട് തോറ്റ് വ്യാപാരി; ദൃശ്യങ്ങൾ സിസിടിവിയിൽ; കാണാം
[masterslider id="10"]

Related posts

Click Here to Follow Us