ചെന്നൈ : മഴക്കെടുതികളിൽനിന്നും സംസ്ഥാനത്തെ കരകയറ്റുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി തന്റെ ഒരു മാസത്തെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അറിയിച്ചു . എല്ലാ എംപിമാരും എംഎൽഎ മാരും തുക സംഭാവന ചെയ്യണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു . ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുമെന്ന് ഡിഎംകെയുടെയും കോൺഗ്രസിന്റെയും എംപിമാർ പിന്നീട് അറിയിച്ചു . ഒരു ദിവസത്തെ ശമ്പളം നൽകുമെന്ന് ഐഎസ് ഐപിഎസ് ഉദ്യോഗസ്ഥരുടെ അസോസിയേഷനുകൾ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
Read MoreCategory: CHENNAI NEWS
ജൂനിയർ ആർട്ടിസ്റ്റിന്റെ ആത്മഹത്യ; പുഷ്പ താരം അറസ്റ്റിൽ
ചെന്നൈ: ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ ആത്മഹത്യയില്‍ നടൻ ജഗദീഷ് പ്രതാപ് ബണ്ടാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യപ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. വര്‍ഷങ്ങളായി നടനും യുവതിയും ലിവ് ഇൻ റിലേഷൻഷിപ്പിലായിരുന്നു. നവംബര്‍ 29ന് യുവതിയെ സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ജഗദീഷ് പ്രതാപ് ബണ്ടാരി യുവതിയെ ബ്ലാക്മെയില്‍ ചെയ്തതായി കുടുംബം ആരോപിച്ചു. പ്രതാപ് യുവതിയെ നിരന്തരമായി മര്‍ദ്ദിച്ചിരുന്നുവെന്നും മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നുമാണ് കുടുംബത്തിന്റെ ആരോപണം. നടനെതിരായ തെളിവുകള്‍ യുവതിയുടെ ഫോണില്‍ നിന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. മറ്റൊരാള്‍ക്കൊപ്പമുള്ള യുവതിയുടെ ചിത്രങ്ങള്‍ ജഗദീഷ് ഫോണില്‍ ചിത്രീകരിച്ച്…
Read Moreചെന്നൈ മഴ; ട്രെയിനുകൾ റദ്ദാക്കി,കൂടുതൽ ട്രെയിനുകൾക്ക് നിയന്ത്രണം
തിരുവനന്തപുരം: ചെന്നൈയില്‍ കനത്ത മഴയെത്തുടര്‍ന്നു ട്രെയിന്‍ സര്‍വീസ് തടസ്സപ്പെട്ട സാഹചര്യത്തില്‍ റെയില്‍വേ ഇന്നും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ചെന്നൈ സെന്‍ട്രല്‍ – തിരുവനന്തപുരം മെയില്‍ ഉള്‍പ്പെടെ ഏതാനും വണ്ടികള്‍ പൂര്‍ണമായി റദ്ദാക്കി. തിരുവനന്തപുരം മെയിലിനെക്കൂടാതെ ആലപ്പുഴ – ചെന്നൈ സെന്‍ട്രല്‍ എക്‌സ്പ്രസ്, തിരുവനന്തപുരം സെന്‍ട്രല്‍ – ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ്, കൊല്ലം – ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ്, മദുര- ചെന്നൈ എഗ്മോര്‍ തേജസ് എക്‌സ്പ്രസ്, ചെന്നൈ എഗ്മോര്‍ – തിരുച്ചെന്തൂര്‍ എക്‌സ്പ്രസ്, ചെന്നൈ എഗ്മോര്‍ – കൊല്ലം എക്‌സ്പ്രസ് തുടങ്ങിയവയാണ് ബുധനാഴ്ച പൂര്‍ണമായും റദ്ദാക്കിയത്.…
Read Moreവെള്ളപ്പൊക്കത്തിൽ വീട്ടിനുള്ളിൽ കുടുങ്ങി നടി കനിഹ
ചെന്നൈ: മിഗ്ജോം ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീട്ടിനുള്ളിൽ കുടുങ്ങിയതായി നടി കനിഹ. പുറത്തിറങ്ങാൻ കഴിയില്ലെന്നും ഇവിടെ നിന്ന് രക്ഷപ്പെടുത്തുക മാത്രമേ വഴിയുളളൂവെന്നും നടി വീടിന് പരിസരത്തുളള ദൃശ്യങ്ങൾക്കൊപ്പം ഇൻസ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചു. കഴിഞ്ഞ ദിവസം അതിശക്തമായ കാറ്റിന്‍റേയും മഴയുടെയും ദൃശ്യങ്ങൾ നടി പങ്കുവെച്ചിരുന്നു. മിഗ്ജോം ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈയിലുണ്ടായ വെള്ളപ്പൊക്കത്തിന്റെ ദൃശ്യങ്ങൾ നടൻ റഹ്മാനും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.
Read Moreചെന്നൈ നഗരം വെള്ളക്കെട്ടിൽ; ഇതുവരെ നഷ്ടമായത് 5 ജീവനുകൾ
ചെന്നൈ: നിര്‍ത്താതെ പെയ്ത മഴയില്‍ ചെന്നൈ നഗരം വെള്ളക്കെട്ടിൽ. മിഷോങ് ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായതോടെ തമിഴ്‌നാട്ടിലും ആന്ധ്രയിലും അതീവജാഗ്രതാ നിര്‍ദ്ദേശം തുടരുകയാണ്. ഇതുവരെ 5 പേര്‍ക്കാണ് മഴക്കെടുതിയില്‍ ജീവന്‍ നഷ്ടമായത്. ചെന്നൈ വിമാനത്താവളം രാവിലെ 9 വരെ അടച്ചിടും. 162 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പെട്ട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങി. വന്ദേ ഭാരത് അടക്കം 6 ട്രെയിനുകള്‍ കൂടി റദ്ദാക്കി. ചെന്നൈ -കൊല്ലം ട്രെയിനും റദ്ദാക്കിയതില്‍ ഉള്‍പ്പെടുന്നു. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ…
Read Moreനാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും പൊതു അവധി
ചെന്നൈ: മൈചൗങ് ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈയിൽ കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപട്ട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും നവംബർ 5 ചൊവ്വാഴ്ച തമിഴ്‌നാട് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. ഞായറാഴ്ച വൈകുന്നേരം മുതൽ പെയ്ത മഴയിൽ ചെന്നൈയുടെ പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളത്തിലും വെള്ളം കയറിയതിനെ തുടർന്ന് നിരവധി ട്രെയിനുകളും വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. മൈചൗങ് ചുഴലിക്കാറ്റ് മൂലം ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപട്ട് ജില്ലകളിൽ അതിശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മേൽപ്പറഞ്ഞ…
Read Moreചെന്നൈയിൽ കനത്ത മഴയ്ക്കിടെ റോഡിലൂടെ അലഞ്ഞുതിരിയുന്ന മുതല; വിഡിയോ കാണാം
ചെന്നൈ: ശക്തമായ ചുഴലിക്കാറ്റായി മാറുമെന്ന് പ്രതീക്ഷിക്കുന്ന മിഗ്ജോം ചുഴലിക്കാറ്റ് ചെന്നൈയിൽ നാശം വിതയ്ക്കുന്നു, ഇന്നലെ മുതൽ തീരദേശ നഗരത്തെ മുക്കിക്കളയുന്ന നിർത്താതെ പെയ്യുന്ന മഴ സാധാരണ ജീവിതത്തെ തടസ്സപ്പെടുത്തി. അതെസമയം വെള്ളപ്പൊക്കത്തിൽ മുങ്ങിയ തെരുവുകളിലൂടെ ഒരു മുതല അലക്ഷ്യമായി സഞ്ചരിക്കുന്നു വിഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. നേർക്കുൻട്രം വിഐടിക്കു സമീപമാണ് മുതലയെ കണ്ടതായി റിപ്പോർട്ടുകൾ വരുന്നത്. തിരക്കില്ലാത്ത റോഡിലൂടെ ഒരു മുതല മറുവശത്തേക്കു പോകുന്നതാണ് വിഡിയോയിലുള്ളത്. കാറിൽനിന്ന് ആരോ പകർത്തിയ ദൃശ്യമാണിത്. ഈ സമയത്ത് ഒരു ബൈക്ക് മുതലയുടെ സമീപത്തുകൂടി പോകുന്നതും റോഡ് മറികടന്ന മുതല…
Read Moreചെന്നൈയിൽ കനത്ത മഴ; എങ്ങും നാശം; ചെന്നൈ വിമാനത്താവളം താത്കാലികമായി അടച്ചു; ട്രെയിനുകൾ റദ്ദാക്കി
ചെന്നൈയിൽ തുടർച്ചയായി പെയ്യുന്ന മഴയിൽ വിവിധ പ്രദേശങ്ങളിൽ ഗതാഗതം സാരമായി ബാധിച്ചു. മഴവെള്ളം കെട്ടിക്കിടക്കുന്ന ഭാഗത്തേക്ക് പോയ വാഹനങ്ങൾ പലയിടത്തും തകരാറിലായതിനാൽ വാഹനയാത്രക്കാർ ഏറെ ബുദ്ധിമുട്ടുകയാണ്. മറ്റു ജില്ലകളിൽ നിന്ന് ഗിണ്ടി വഴി വരുന്ന ബസുകളുടെയും വാഹനങ്ങളുടെയും നീണ്ട ക്യൂ ഗതാഗതക്കുരുക്കിൽ കുടുങ്ങിക്കിടക്കുകയാണ്. പറങ്കിമല മെട്രോ സ്റ്റേഷനു ചുറ്റും നാലടിയോളം ഉയരത്തിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ പൊതുജനങ്ങൾ ആലന്തൂർ മെട്രോ ട്രെയിൻ ഉപയോഗിക്കണമെന്ന് അറിയിപ്പ് നൽകി. കൂടാതെ അറുമ്പാക്കം, വടപളനി മെട്രോ സ്റ്റേഷനുകളിലും വെള്ളം കെട്ടിക്കിടക്കുകയാണ്. പത്തിലധികം തുരങ്കങ്ങൾ അടഞ്ഞുകിടക്കുന്നു. സബർബൻ ട്രെയിനുകൾ അവിടെയും ഇവിടെയും…
Read Moreഗ്രീൻ ചാംപ്യൻ പുരസ്കാരം നേടി ചെന്നൈ മെട്രോ
ചെന്നൈ: ഇന്ത്യൻ ഗ്രീൻ ബിൽഡിങ് കൗൺസിൽ (ഐജിബിസി) ഏർപ്പെടുത്തിയ ഗ്രീൻ ചാംപ്യൻ പുരസ്കാരത്തിന് ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡിനെ (സിഎംആർഎൽ) തിരഞ്ഞെടുത്തു. ചെന്നൈ ട്രേഡ് സെന്ററിൽ നടന്ന ഗ്രീൻ ബിൽഡിങ് കോൺഗ്രസിൽ സിഎംആർഎൽ പ്രോജക്ട്സ് ഡയറക്ടർ ടി.അർജുനൻ പുരസ്കാരം ഏറ്റുവാങ്ങി. തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ കണക്കിലെടുത്ത്, രാജ്യാന്തര തലത്തിലുള്ള ഗ്രീൻ ആപ്പിൾ പുരസ്കാരം ഉൾപ്പെടെയുള്ളവ സിഎംആർഎല്ലിനു ലഭിച്ചിട്ടുണ്ട്. കാർബൺ കുറയ്ക്കുന്നതിനുള്ള മികച്ച പ്രവർത്തനത്തിനു നൽകുന്ന 2023ലെ ഗ്രീൻ ചാംപ്യൻ പുരസ്കാരത്തിനും സിഎംആർഎല്ലിനെ തിരഞ്ഞെടുത്തിരുന്നു.
Read Moreനടൻ വിജയകാന്തിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ
ചെന്നൈ: നടൻ വിജയകാൻ ആരോഗ്യനില തൃപ്തികരമല്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ആണ് അദ്ദേഹം ഇപ്പോഴുള്ളത്. വിജയകാന്തിന് ശ്വാസകോശ ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ രണ്ടാഴ്ച കൂടി ആശുപത്രിയിൽ തുടരേണ്ടി വരുമെന്നും ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. നവംബർ ഇരുപതിനാണ് വിജയകാന്ത് ആശുപത്രിയിൽ ചികിത്സയിൽ ആണെന്ന വിവരം പുറത്തുവരുന്നത്. അന്ന് വിജയകാന്ത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലവിൽ ആശുപത്രിയിൽ കഴിയുന്നത് എന്ന റിപ്പോർട്ട് ഡിഎംഡികെ തള്ളിയിരുന്നു.
Read More