ചെന്നൈ: കാറിന്റെ ഡാഷ് ബോര്‍ഡില്‍ തലയോട്ടികള്‍ നിരത്തിവെച്ച് യാത്ര ചെയ്ത അഘോരി സന്ന്യാസിയെ പോലീസ് പിഴയീടാക്കി വിട്ടയച്ചു. ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിനും ഗതാഗത തടസ്സമുണ്ടാക്കിയതിനുമാണ് പിഴ ചുമത്തിയതെന്നാണ് പോലീസ് പറയുന്നത്. തിരുവണ്ണാമലൈ-തേരടി റോഡിലാണ് തലയോട്ടികള്‍ നിരത്തിവെച്ച കാര്‍ നാട്ടുകാരെയും പോലീസിനെയും പരിഭ്രാന്തിയിലാക്കിയത്. കാറിന്റെ നമ്പര്‍ പ്ലേറ്റിന്റെ സ്ഥാനത്ത് അഘോരി നാഗസാധു എന്ന ബോർഡും വച്ചായിരുന്നു ഇയാളുടെ യാത്ര. പുറത്ത് പരമശിവന്റെ ചിത്രം പതിച്ചിരുന്നു. നഗരത്തില്‍ ദുര്‍മന്ത്രവാദികള്‍ എത്തിയിരിക്കുന്നെന്ന് വാര്‍ത്തപരന്നതോടെ ജനം തടിച്ചുകൂടി. പോലീസും സ്ഥലത്തെത്തി. അതിനുശേഷമാണ് കാറിന്റെ ഉടമയായ സന്ന്യാസി സ്ഥലത്തെത്തിയത്. ഋഷികേശിലെ അഘോരി…
Read MoreCategory: CHENNAI NEWS
മലയാളി കോളേജ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ
ചെന്നൈ: മലയാളി കോളേജ് വിദ്യാർഥിനിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ 46-കാരൻ അറസ്റ്റില്‍. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനും തെലുങ്കുപാളയംപിരിവില്‍ വാടകയ്ക്ക് താമസിക്കുന്നയാളുമായ ബി.ആനന്ദനെയാണ് ശെല്‍വപുരം പോലീസ് അറസ്റ്റ് ചെയ്തത്. നഗരത്തിലെ സ്വകാര്യകോളേജില്‍ വിദ്യാർഥിനിയായ 21-കാരിയാണ് അതിക്രമത്തിനിരയായത്. പ്രതിയുടെ വീടിന് സമീപമാണ് അഞ്ച് കോളേജ് വിദ്യാർഥിനികള്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. ഇതിനിടെ ആനന്ദൻ നിരന്തരം പെണ്‍കുട്ടിയെ ശല്യംചെയ്തിരുന്നതായാണ് വിവരം. ചൊവ്വാഴ്ച രാത്രി വിദ്യാർഥിനികള്‍ വീടിന്റെ പ്രധാനവാതില്‍ അടയ്ക്കാൻ മറന്നുപോയി. ബുധനാഴ്ച പുലർച്ചെ ഇത് ശ്രദ്ധയില്‍പ്പെട്ട പ്രതി വീട്ടിനുള്ളിലേക്ക് അതിക്രമിച്ചുകടന്ന് പെണ്‍കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. പെണ്‍കുട്ടി ബഹളംവെച്ചതോടെ പ്രതി വീട്ടില്‍നിന്ന്…
Read Moreനടൻ പ്രദീപ് കെ വിജയൻ മരിച്ച നിലയിൽ
ചെന്നൈ: തമിഴ് നടൻ പ്രദീപ് കെ വിജയനെ ചെന്നൈയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ടോയ്ലെറ്റിലായിരുന്നു മൃതദേഹം കിടന്നത്. തലയ്‌ക്ക് പരിക്കുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. മരണം കാരണം ഇതുവരെ വ്യക്തമായിട്ടില്ല. നടന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അശോക് സെല്‍വൻ നായകനായ തെഗിഡി, ദുല്‍ഖർ സല്‍മാൻ നായകനായ ഹേ സിനാമിക എന്ന സിനിമകളില്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രദീപ് ഐടി പ്രൊഫഷണലായിരുന്നു. സുഹൃത്ത് പലവട്ടം പ്രദീപിനെ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. വീട്ടിലെത്തി വാതില്‍ തട്ടി വിളിച്ചിട്ടും പുറത്തുവരാതിരുന്നതോടെ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസെത്തി നോക്കുമ്പോഴാണ്…
Read Moreനിർബന്ധിച്ച് മദ്യം കുടിപ്പിച്ച് ലൈംഗിക പീഡനം; സിനിമ നിർമ്മാതാവ് അറസ്റ്റിൽ
ചെന്നൈ: ലൈംഗിക പീഡന കേസില്‍ സിനിമ നിർമ്മാതാവ് അറസ്റ്റില്‍. കൊളത്തൂർ സ്വദേശിയായ മുഹമ്മദ് അലി(30) ആണ് അറസ്റ്റിലായത്. സഹപ്രവർത്തകയായ യുവതിയുടെ പീഡന പരാതിയില്‍ ആണ് അറസ്റ്റ്. കീഴ് അയനമ്പാക്കത്ത് അലി നടത്തിയിരുന്ന ഓഫീസില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. കഴിഞ്ഞ സെപ്റ്റംബറിലാണ് യുവതി അലിയുടെ ഓഫിസില്‍ ജോലിക്കെത്തുന്നത്. പരിചയപ്പെട്ട് കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ ഇയാള്‍ വിവാഹാഭ്യർഥന നടത്തി. എന്നാല്‍ യുവതി ഇത് നിഷേധിച്ചു. തുടർന്ന് ഇവരെ ഇയാള്‍ ഭീഷണിപ്പെടുത്താനും തുടങ്ങി. ഒരു ദിവസം ഓഫീസില്‍ നടന്ന ഒരു പാർട്ടിയില്‍ വെച്ച് ഇയാള്‍ യുവതിയെ…
Read More45 രൂപ മാത്രം വിലയുള്ള ബൺ ജാമിന് സ്വിഗിയിൽ 115 രൂപ; വൈറൽ ആയി യുവതിയുടെ പോസ്റ്റ്
ചെന്നൈ: ഓണ്‍ലൈനിലും ഓഫ്‌ലൈനിലും സാധനങ്ങള്‍ വാങ്ങിക്കുമ്പോള്‍ വിലയില്‍ ഉണ്ടാകുന്ന വ്യത്യാസം വെളിപ്പെടുത്തുന്ന പോസ്റ്റുമായി ചെന്നൈയിലെ യുവ മാധ്യമപ്രവര്‍ത്തക. ഒരേ സാധനം ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ കൊടുക്കേണ്ടി വന്ന വിലയും കടയില്‍ പോയി നേരിട്ട് വാങ്ങിയപ്പോള്‍ നല്‍കേണ്ടി വന്ന വിലയെപ്പറ്റിയുമാണ് ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. പ്രിയങ്ക തിരുമൂര്‍ത്തിയാണ് ഈ സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയ്തത്. കഫേ കോഫി ശാസ്ത്രയില്‍ നിന്നും ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത ബ്രഡ് ബട്ടര്‍ ജാമിന് 115 രൂപ കൊടുക്കേണ്ടി വന്നെന്നും അതേ കടയില്‍ പോയി ബ്രഡ് ബട്ടര്‍ ജാം…
Read Moreമുലപ്പാൽ കുപ്പിയിലാക്കി വില്പന; സ്ഥാപനം ഭക്ഷ്യ സുരക്ഷാ വകുപ്പ് സീൽ ചെയ്തു
ചെന്നൈ: മുലപ്പാല്‍ കുപ്പിയിലാക്കി വില്‍പന നടത്തിയ സ്ഥാപനം ഭക്ഷ്യസുരക്ഷാ വകുപ്പ് സീല്‍ ചെയ്തു. മാധവാരത്തെ ലൈഫ് വാക്സിൻ സ്റ്റോറാണ് പൂട്ടിയത്. ഫ്രീസറില്‍ സൂക്ഷിച്ച നിലയില്‍ 45 കുപ്പി മുലപ്പാല്‍ കണ്ടെത്തി. 50 മില്ലിലിറ്റർ ബോട്ടില്‍ 500 രൂപയ്ക്കാണ് വിറ്റിരുന്നത്. സ്ഥാപന ഉടമ മുത്തയ്യയ്ക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് കേസെടുത്തു. പാല്‍ നല്‍കിയവരുടെ പേര് ബോട്ടിലിനു പുറത്ത് രേഖപ്പെടുത്തിയിരുന്നു. ഇവരെയും അന്വേഷണ പരിധിയില്‍ കൊണ്ടുവരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. മുലപ്പാല്‍ വില്‍ക്കുന്നത് നിയമ വിരുദ്ധമാണെന്ന് ദേശീയ ഭക്ഷ്യ സുരക്ഷാ അതോറിറ്റി സർക്കുലർ ഇറക്കിയിരുന്നു. ചെന്നൈയിലെ മുലപ്പാല്‍ വില്പനയില്‍…
Read Moreഅശ്ലീലം കലർന്ന ചോദ്യം; വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു
ചെന്നൈ: എലിവിഷം കലർന്ന ബിസ്കറ്റ് കഴിച്ച് വിദ്യാർത്ഥിനി ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തില്‍ വീഡിയോ ജോക്കിയായ യുവതിയും ക്യാമറാമാനും ചാനല്‍ ഉടമയും ഉള്‍പ്പെടുന്ന സംഘം അറസ്റ്റില്‍. ചെന്നൈ സ്വദേശിയായ പെണ്‍കുട്ടിയുടെ ആത്മഹത്യാ ശ്രമത്തെത്തുടർന്നാണ് ആർ ശ്വേത (23), എസ് യോഗരാജ് (21), എസ് റാം (21) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. ന്യൂട്രീഷൻ കോഴ്സ് കഴിഞ്ഞു ജോലി അന്വേഷിക്കുകയായിരുന്ന പെണ്‍കുട്ടിയോട് യൂട്യൂബ് ചാനല്‍ ഉടമകളായ സംഘം അശ്ലീലം കലർന്ന ചോദ്യങ്ങള്‍ ചോദിക്കുകയും അതിന്റെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തതാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിക്കാൻ കാരണമെന്ന് പോലീസ് പറഞ്ഞു.…
Read Moreഫോണിൽ സംസാരിച്ച് റെയിൽപാളം കടന്ന യുവതി ട്രെയിൻ തട്ടി മരിച്ചു
ചെന്നൈ: ഫോണില്‍ സംസാരിച്ചു റെയില്‍പാളം കടന്ന സോഫ്റ്റ് വെയർ എൻജീനിയർ ട്രെയിൻ തട്ടി മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശിനിയും പെരുങ്കളത്തൂരിലെ സ്വകാര്യ ഐടി കമ്പനിയില്‍ ജീവനക്കാരിയുമായിരുന്ന ധരണി (23) ആണ് മരിച്ചത്. സമീപത്തെ ഹോസ്റ്റലില്‍ താമസിച്ചിരുന്ന ധരണി, ബുധനാഴ്ച രാവിലെ ഓഫിസിലേക്ക് പോകാനായി പെരുങ്കളത്തൂരിലെ പാളം കടക്കുന്നതിനിടെയാണ് അപകടം. അന്ത്യോദയ എക്സ്പ്രസ് പാഞ്ഞടുക്കുന്നത് യുവതി കണ്ടില്ലെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
Read Moreഭക്ഷ്യവിഷബാധ; സേലത്ത് 82 നഴ്സിംഗ് വിദ്യാർത്ഥികൾ ആശുപത്രിയിൽ
സേലം: ഹോസ്റ്റലില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് സേലത്ത് 82 നഴ്‌സിങ് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുപ്പന്നൂര്‍ എസ്പിസി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിംഗ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലെ വിദ്യാര്‍ത്ഥികളാണ് ആശുപത്രിയിലായത്. ഹോസ്റ്റലിലെ ഉച്ചഭക്ഷണം കഴിച്ചതിനു പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായത്. വയറ്റില്‍ അസ്വസ്ഥത, ഛര്‍ദ്ദി, വയറിളക്കം എന്നിവയാണ് വിദ്യാര്‍ത്ഥികള്‍ക്ക് അനുഭവപ്പെട്ടത്. പിന്നാലെ ആരോഗ്യപ്രവര്‍ത്തകര്‍ കോളേജിലെത്തി പരിശോധിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ജ്ജലീകരണം ബാധിച്ചതായി കണ്ടെത്തി. 20 വിദ്യാര്‍ത്ഥികള്‍ക്കാണ് ആദ്യം രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്.
Read Moreപ്രകാശ് രാജ് രാഷ്ട്രീയ അനുഭവങ്ങളോ അറിവോ ഇല്ലാത്ത വ്യക്തി; കെ അണ്ണാമലൈ
ചെന്നൈ: നടൻ പ്രകാശ് രാജിനെ വിമർശിച്ച് തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈ. ബിജെപിയെക്കുറിച്ച് സംസാരിക്കാൻ ആവശ്യമായ രാഷ്ട്രീയ അനുഭവങ്ങളോ അറിവോ ഇല്ലാത്ത വ്യക്തിയാണു പ്രകാശ് രാജെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിക്കുക മാത്രമാണ് അദ്ദേഹത്തിന്റെ ജോലി എന്നും അദ്ദേഹം ആരോപിച്ചു. ബെംഗളൂരു സെൻട്രല്‍ മണ്ഡലത്തില്‍ മത്സരിച്ച പ്രകാശ് രാജിനു കെട്ടിവെച്ച തുക പോലും നഷ്ടപ്പെട്ടു. ഇതു മാത്രമാണ് അദ്ദേഹത്തിനുള്ള രാഷ്ട്രീയ പരിചയമെന്നും അണ്ണാമലൈ പരിഹസിച്ചു.
Read More