ചെന്നൈ: ടൂത്ത് പേസ്റ്റ് ആണെന്ന് കരുതി എലിവിഷം ഉപയോഗിച്ച് പല്ല് തേച്ചതിനെ തുടര്‍ന്ന് നാല് കുട്ടികള്‍ ആശുപത്രിയില്‍. തമിഴ്നാട് കടലൂർ ജില്ലയിലെ വിരുദാചലത്തിന് സമീപമാണ് സംഭവം. വിരുദാചലം സ്വദേശിയായ മണികണ്ഠന്റെ മക്കളായ അനുഷ്ക, ബാലമിത്രൻ, സഹോദരിയുടെ മക്കളായ ലാവണ്യ,രശ്മിത എന്നിവരെ ആണ് ചിദംബരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് വയസിനും അഞ്ച് വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് ഇവർ. കുട്ടികള്‍ രക്തം ഛർദിക്കുന്നത് കണ്ടതോടെയാണ് അച്ഛനമ്മമാര്‍ വിവരമറിയുന്നത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയില്‍ കുട്ടികളെ എത്തിക്കുകയായിരുന്നു. ശേഷം ഇവിടെ നിന്ന് മെഡിക്കല്‍ കോളേജിലേക്കും കുട്ടികളെ മാറ്റി.…
Read MoreCategory: CHENNAI NEWS
മുൻ ഭാര്യയുടെ വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമം; മുൻ ഡിജിപി അറസ്റ്റിൽ
ചെന്നൈ: വീട്ടില്‍ അതിക്രമിച്ച് കയറാൻ ശ്രമിച്ചെന്ന മുൻ ഭാര്യയുടെ പരാതിയില്‍ തമിഴ്നാട് മുൻ ഡിജിപി പിടിയില്‍. മുൻ സ്പെഷ്യല്‍ ഡിജിപി രാജേഷ് ദാസാണ് അറസ്റ്റിലായത്. ഐഎഎസ് ഉദ്യോഗസ്ഥയും ഊർജ്ജ വകുപ്പ് സെക്രട്ടറിയുമായ ബീല വെങ്കിടേഷിന്റെ പരാതിയിലാണ് അറസ്റ്റ്. ഐപിഎസ് ഉദ്യോഗസ്ഥയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസില്‍ രാജേഷ് ദാസ് ശിക്ഷിക്കപ്പെട്ട ശേഷം ഇവർ വേർപിരിഞ്ഞിരുന്നു. കേസില്‍ ഇയാളുടെ അറസ്റ്റ് താല്‍കാലികമായി സ്റ്റേ ചെയ്തിരുന്നു.
Read Moreപ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വധഭീക്ഷണി
ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വധഭീക്ഷണി. ചെന്നൈയിലെ എൻഐഎ ഓഫീസിലാണ് അജ്ഞാത ഫോണ്‍ സന്ദേശം എത്തിയത്. പ്രധാനമന്ത്രിയുടെ വധിക്കുമെന്നാണ് അജ്ഞാത ഫോണ്‍ സന്ദേശം. സംഭവത്തില്‍ ചെന്നൈ പോലീസിന്റെ സൈബർക്രൈം വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട് . ഹിന്ദിയിലായിരുന്നു ഭീഷണി. തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഫോണ്‍ വിളിച്ചത് മധ്യപ്രദേശില്‍ നിന്നാണെന്ന് വ്യക്തമായി. കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെയാണ് പുരസവാക്കത്തെ എൻഐഎ ഓഫീസില്‍ അജ്ഞാത ഫോണ്‍കോള്‍ വന്നത്. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണിമുഴക്കിയശേഷം ഉടനെ ഫോണ്‍കോള്‍ വിച്ഛേദിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Read Moreകാമുകിക്കൊപ്പം പാർട്ടിയിൽ പങ്കെടുക്കാനെത്തിയ ഗുണ്ടാനേതാവിനെ വെട്ടിക്കൊന്നു
ചെന്നൈ: തിരുനെല്‍വേലി ജില്ലയിലെ പാളയം കോട്ടയില്‍ ആളുകള്‍ നോക്കിനില്‍ക്കെ ഗുണ്ടയെ വെട്ടിക്കൊന്ന സംഘത്തിനായി പോലീസ് തിരച്ചില്‍ ഊർജിതമാക്കി. നാങ്കുനേരി സ്വദേശി ദീപക് രാജയെയാണ് (35) തിങ്കളാഴ്ച ഉച്ചയോടെ പാളയംകോട്ട ടൗണിലെ റസ്റ്ററന്റിനുമുന്നില്‍ ആറംഗസംഘം ആക്രമിച്ചത്. കാറിലും ബൈക്കിലുമായി എത്തിയ സംഘം വടിവാള്‍ ഉപയോഗിച്ച് തലയിലും കാലിലും വെട്ടിയതിനുശേഷം കടന്നുകളഞ്ഞു. സംഭവസ്ഥലത്തുതന്നെ ദീപക് മരിച്ചു. 12 വർഷം മുമ്പ് കൊല്ലപ്പെട്ട ദളിത് നേതാവ് പശുപതിപാണ്ഡ്യന്റെ അനുയായിയായ ദീപക് രാജ ഏഴ് കൊലപാതകക്കേസുകളില്‍ പ്രതിയാണ്. മറ്റ് ഗുണ്ടാ സംഘങ്ങളില്‍ നിന്ന് ഭീഷണിയുള്ളതിനാല്‍ കുറച്ചുകാലമായി കോയമ്പത്തൂരിലായിരുന്നു താമസം. തിരുനെല്‍വേലിയിലുള്ള…
Read Moreഎലി വിഷം കൊണ്ട് പല്ല് തേച്ചു; യുവതിക്ക് ദാരുണാന്ത്യം
ചെന്നൈ: ടൂത്ത് പേസ്റ്റാണെന്നു കരുതി എലിവിഷം കൊണ്ടു പല്ല് തേച്ച യുവതി മരിച്ചു. തിരിച്ചിറപ്പള്ളിയിലാണ് ദാരുണ സംഭവം. കെകെ നഗർ സ്വദേശി രേവതി (27) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് ടൂത്ത് പേസ്റ്റാണെന്നു തെറ്റിദ്ധരിച്ച് രേവതി എലികളെ കൊല്ലാൻ ഉപയോഗിക്കുന്ന പേസ്റ്റ് എടുത്തു പല്ല് തേച്ചത്. പിന്നീട് യുവതി ജോലിക്ക് പോകുകയും ചെയ്തു. വൈകീട്ട് വീട്ടില്‍ തിരിച്ചെത്തിയ രേവതി നിരവധി തവണ ഛർദ്ദിച്ചതായി ബന്ധുക്കള്‍ വ്യക്തമാക്കി. പിന്നാലെ ബന്ധുക്കള്‍ യുവതിയെ തിരുച്ചിറപ്പള്ളി സർക്കാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കെകെ നഗർ പോലീസ്…
Read Moreകുഞ്ഞ് സൺഷേഡിൽ വീണ സംഭവത്തിൽ കുറ്റപ്പെടുത്തലും സൈബർ ആക്രമണവും; കുഞ്ഞിന്റെ അമ്മ ജീവനൊടുക്കി
ചെന്നൈ: സണ്‍ഷേഡില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ നാട്ടുകാർ രക്ഷപ്പെടുത്തിയ കുഞ്ഞിന്‍റെ മാതാവ് ജീവനൊടുക്കി. ഐ.ടി കമ്പനി ജീവനക്കാരി രമ്യ (33) ആണ് മരിച്ചത്. കുഞ്ഞ് സണ്‍ഷേഡിലേക്ക് വീണത് അശ്രദ്ധ കൊണ്ടാണെന്ന കുറ്റപ്പെടുത്തലും സൈബർ ആക്രമണവും താങ്ങാനാവാതെയാണ് യുവതി ജീവനൊടുക്കിയത്. തിരുവാരൂർ സ്വദേശി വെങ്കിടേശ്വിന്‍റെ ഭാര്യയായ യുവതി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു. ഇതിനിടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഏപ്രില്‍ 28നായിരുന്നു ഏഴു മാസം പ്രായമുള്ള കുഞ്ഞ് സണ്‍ഷേഡിലേക്ക് വീണ സംഭവമുണ്ടായത്. തിരുമൊള്ളൈവയലിലെ കുടുംബം താമസിക്കുന്ന അപാർട്മെന്‍റിന്‍റെ ബാല്‍ക്കണിയില്‍ നിന്നും കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെ രമ്യയുടെ…
Read Moreപാർക്കിംഗ് തർക്കം; കോളേജ് വിദ്യാർത്ഥിയെ വെട്ടിക്കൊന്നു
ചെന്നൈ: സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിച്ച കോളേജ് വിദ്യാർഥിയെ പാർക്കിങ് തർക്കത്തിന് പിന്നാലെ വെട്ടിക്കൊന്നു. ചിറ്റലപ്പാക്കം സ്വദേശി ഉദയകുമാറിനെയാണ് (20) മൂന്നുപേർ അടങ്ങുന്ന സംഘം കൊലപ്പെടുത്തിയത്. പ്രതികളായ നരേഷ് (24), കൃഷ്ണ (19), ശങ്കർകുമാർ (19) എന്നിവർ അറസ്റ്റിലായി. കഴിഞ്ഞ ദിവസം രാത്രിയില്‍ ഉദയകുമാറും സുഹൃത്തും ബൈക്കില്‍ വരുമ്പോള്‍ തടഞ്ഞുനിർത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ഇതോടെ സുഹൃത്ത് ഓടിമറഞ്ഞു. ആക്രമണത്തില്‍ നിന്ന് ഉദയകുമാറും ഓടിരക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും പിന്തുടർന്ന സംഘം ക്രൂരമായി മുഖത്തും കാലിനും വെട്ടുകയായിരുന്നു. പിന്നീട് ഇവർ ഇവിടെനിന്ന് രക്ഷപ്പെട്ടു. ഗുരുതരപരിക്കേറ്റ ഉദയകുമാറിനെ ആദ്യം ക്രോംപേട്ടുള്ള സർക്കാർ…
Read Moreപടക്ക നിർമാണശാലയിൽ പൊട്ടിത്തെറി; 8 പേർക്ക് ദാരുണാന്ത്യം
ചെന്നൈ: ശിവകാശിയില്‍ പടക്കനിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി. അപകടത്തില്‍ അഞ്ച് സ്ത്രീകള്‍ അടക്കം 8 പേര്‍ മരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. 7 പേര്‍ക്ക് പരുക്കേറ്റതായും വിവരമുണ്ട്. ഇതില്‍ ഒരാളുടെ നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട് . അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരിച്ച എട്ട് പേരും പടക്ക നിര്‍മ്മാണശാലയില്‍ ജോലി ചെയ്യുന്നവരാണ്.
Read Moreകളിക്കുന്നതിനിടെ എൽഇഡി ബൾബ് വിഴുങ്ങി; 5 വയസുകാരന് രക്ഷയായത് ബ്രോങ്കോസ്‌പി ചികിത്സ
ചെന്നൈ: കളിക്കുന്നതിനിടെ അബദ്ധത്തില്‍ അഞ്ച് വയസുകാരൻ കളിപ്പാട്ടത്തിലെ എല്‍ഇഡി ബള്‍ബ് വിഴുങ്ങി. ഒടുവില്‍ ബ്രോങ്കോസ്പി ചികിത്സ ആണ് കുട്ടിക്ക് തുണയായത്. 3.2 സെന്റി മീറ്റർ നീളമുള്ള എല്‍ഇഡി ബള്‍ബാണ് കുട്ടി വിഴുങ്ങിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കടുത്ത ചുമയുമായി കുട്ടി ചികിത്സ തേടിയത്. മറ്റൊരു ആശുപത്രിയില്‍ നിന്ന് രണ്ട് തവണ ബ്രോങ്കോസ്പി രീതിയിലൂടെ ശ്വാസ നാളിയില്‍ തറച്ച നിലയിലുള്ള എല്‍ഇഡി ബള്‍ബ് പുറത്തെടുക്കാൻ സാധിക്കാതെ വന്നതോടെയായിരുന്നു ഇത്. സിടി സ്കാനില്‍ അന്യ പദാർത്ഥം തങ്ങിയ സ്ഥലം കൃത്യമായി കണ്ടെത്തിയ ശേഷമാണ് നെഞ്ച് തുറന്ന് ശസ്ത്രക്രിയ നടത്തണമെന്ന്…
Read More7 മാസം ഗർഭിണിയായ യുവതി ട്രെയിനിൽ നിന്നും വീണ് മരിച്ചു
ചെന്നൈ: ട്രെയിനില്‍ നിന്ന് വീണ് ഗർഭിണിയായ യുവതിക്ക് ദാരുണാന്ത്യം. ചെന്നൈ-എഗ്മൂർ-കൊല്ലം എക്സ്‌പ്രസ് ട്രെയിനില്‍ യാത്ര ചെയ്ത യുവതിയാണ് മരിച്ചത്. ശുചിമുറിയിലേക്ക് നടന്നുപോകവെ യുവതിക്ക് ഛർദിക്കാൻ തോന്നുകയും വാതിലിനരികില്‍ നിന്നും ഛർദിക്കവെ പുറത്തേക്ക് വീഴുകയുമായിരുന്നുവെന്നാണ് വിവരം. വിരുദാചലത്തിനു സമീപമായിരുന്നു അപകടം. സംഭവത്തില്‍ ദക്ഷിണ റെയില്‍വേ അന്വേഷണം തുടങ്ങി. യുവതിയുടെ വളകാപ്പ് ചടങ്ങ് ഇന്ന് നടക്കാനിരിക്കെയായിരുന്നു ദാരുണ സംഭവം.
Read More