കർണാടകയിൽ ലോക്ക്ഡൗൺ ഇല്ല: മുൻകരുതൽ എടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി

ബെംഗളൂരു: സംസ്ഥാനത്ത് ഇനി ഒരു ലോക്കഡോൺ ഉണ്ടകുമൊ എന്ന ജനങ്ങളുടെ ആശങ്കകൾക്കിടയിൽ ആശ്വാസമായി മുഖ്യമന്ത്രിയുടെ വെളിപ്പെടുത്താൽ. സംസ്ഥാനത്ത് ഇപ്പോൾ ഒരു ലോക്ക്ഡൗൺ ഏർപ്പെടുത്താനുള്ള നിർദ്ദേശമില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്യ് അറിയിച്ചു. സ്കൂളുകളിലും കോളേജുകളിലും കർശനമായമുൻകരുതലുകൾ കൈക്കൊള്ളുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട് എങ്കിലും അവ അടക്കില്ല എന്നും. കോവിഡ്-19ന്റെ പുതിയ വകബേധമായ ഒമൈക്രോണിന്റ പേരിൽ ആരും പരിഭ്രാന്തരാകരാകാതെ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു.

Read More

മതപരിവർത്തനം ആരോപിച്ചു ക്രിസ്ത്യൻ പ്രാർത്ഥനാ സമ്മേളനം ബജ്റംഗ്ദൾ തടസ്സപ്പെടുത്തി

ബെംഗളൂരു: സംസ്ഥാനത്തെ ഹാസൻ ജില്ലയിലെ ബേലൂരിലെ ക്രിസ്ത്യൻ പ്രാർത്ഥനാ ഹാളിലേക്ക് ‘മതപരിവർത്തനം’ ആരോപിച്ച് ബജ്റംഗ്ദൾ അംഗങ്ങൾ ഇരച്ചുകയറി. ബജ്റംഗ്ദൾ അംഗങ്ങൾ കഴുത്തിൽ കാവിഷാൾ ധരിച്ച് ക്രിസ്ത്യൻ സമുദായത്തിൽ നിന്നുള്ള ചിലർക്ക് നേരെ ആക്രോശിക്കുന്ന സംഭവത്തിന്റെ വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ ഒരാൾ ശ്രമിക്കുന്നതിനിടെ പ്രാർത്ഥനാ ഹാളിൽനിന്ന് ചില സ്ത്രീകൾ ബജ്‌റംഗ്ദൾ അംഗങ്ങളുമായി വാക്കേറ്റത്തിൽ ഏർപ്പെടുന്നതും വീഡിയോകളിൽ കാണാം. ബജ്‌റംഗ്ദൾ, ശ്രീരാമസേന തുടങ്ങിയ വലതുപക്ഷ സംഘടനകളിൽപ്പെട്ട ഹിന്ദുത്വ പ്രവർത്തകർ സമീപകാലത്ത്പള്ളികളിലും ക്രിസ്ത്യൻ പ്രാർത്ഥനാ ഹാളുകളിലും അതിക്രമിച്ച് കയറുന്നത് ഇതാദ്യമല്ല. ഉഡുപ്പി, കുടക്, ബെലഗാവി, ചിക്കബെല്ലാപൂർ, കനകപുര, അർസികെരെ തുടങ്ങി…

Read More

തുടർച്ചയായ മോഷണശ്രമങ്ങൾ: നഗരത്തിൽ പെട്രോളിംഗ് വർധിപ്പിച്ചു

ബെംഗളൂരു: കുമാരസ്വാമി ലേഔട്ടിലും സുദ്ദഗുണ്ടെപാളയയിലും രണ്ട് കവർച്ചകൾ റിപ്പോർട്ട് ചെയ്തതിന്പിന്നാലെ ശനിയാഴ്ച സൗത്ത് ഡിവിഷൻ പോലീസ് അവരുടെ അധികാരപരിധിയിൽ പട്രോളിംഗ് ശക്തമാക്കി. വെള്ളിയാഴ്ച ആയുധധാരികളായ ആളുകൾ ഒരു സ്ത്രീയുടെയും വൃദ്ധ ദമ്പതികളുടെയും വീടുകളിൽഅതിക്രമിച്ച് കയറി കവർച്ച നടത്തിയിരുന്നു. ഒരു സംഭവത്തിൽ, കുമാരസ്വാമി ലേഔട്ടിൽ താമസിക്കുന്ന  56 കാരിയായ ചിത്രയുടെ വീട്ടിൽ ഒരു സംഘംഅതിക്രമിച്ച് കടന്ന് അവരുടെ സ്വർണ്ണാഭരണങ്ങൾ ഊരിമാറ്റാൻ നിർബന്ധിച്ചു. പൂജാമുറിയിൽ നിന്ന് 1000 രൂപയും സംഘം കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു. മറ്റൊരു സംഭവത്തിൽ, സുദ്ദഗുണ്ടെപാളയയിലെ കൃഷ്ണമൂർത്തി ലേഔട്ടിൽ താമസിക്കുന്ന സതീഷ് (65) ഭാര്യയോടൊപ്പം അത്താഴം…

Read More

നഗരത്തിൽ 47 കാരിയെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ

ബെംഗളൂരു: ഏഴ് മാസം മുമ്പ് കാണാതായ 47 കാരിയായ യുവതിയുടെ കൊലപാതകിയെ ബംഗളൂരു സുബ്രഹ്മണ്യനഗർ പോലീസ് കണ്ടെത്തി. കേസിൽ ഭൂവുടമ ഉൾപ്പെടെ രണ്ട് പേരെ അറസ്റ്റ് ചെയ്തു. സ്വത്ത് തർക്കത്തെതുടർന്നുള്ള കരാർ കൊലപാതകമായിട്ടാണ് പോലീസ് ഈ കേസ് കണക്കാക്കുന്നത് . ആന്ധ്രാപ്രദേശിലെ കുർണൂൽ സ്വദേശികളായ നൂർ അഹമ്മദ്, സത്യനാരായണ എന്നിവരാണ് അറസ്റ്റിലായത്. 2021 മാർച്ച് 26 ന് ആഭരണങ്ങൾ വാങ്ങാനെന്ന വ്യാജേന കൊല്ലപ്പെട്ട സീതാ അച്ചാറിനെ ഹാസനിലേക്ക്കൊണ്ടുപോയ ശേഷം സയനൈഡ് നൽകി ഇവർ കൊലപ്പെടുത്തുകയായിരുന്നുവെന്ന് മുതിർന്ന പോലീസ്ഉദ്യോഗസ്ഥൻ പറഞ്ഞു. പിന്നീട് തെളിവ് നശിപ്പിക്കാനായി മൃതദേഹം…

Read More

ഈ സർക്കാർ സ്‌കൂളിന് നൽകാൻ നഗരത്തിൽ വൈദ്യുതിയില്ല

ബെംഗളൂരു: കഴിഞ്ഞ ഏഴ് വർഷമായി വൈദ്യുതിയില്ലാതെ പ്രവർത്തിക്കുന്ന ഒരു സർക്കാർ സ്‌കൂൾ ബെംഗളൂരു നഗരത്തിലുണ്ടെന്ന് പറഞ്ഞാൽ എത്ര പേർക്ക് വിശ്വസിക്കാനാകും. എന്നാൽ അങ്ങനെ ഒരു സ്കൂൾ നഗരത്തിൽ പ്രവർത്തിക്കുന്നുണ്ട്. തുറസ്സായ സ്ഥലങ്ങളിൽ ക്ലാസുകളിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ മഴ പെയ്താൽ ക്ലാസ് മുറികളിലേക്ക് ഓടികയറേണ്ട അവസ്ഥയുള്ള ഒരു സ്കൂൾ. മഴ സമയത്ത് അകത്ത് ഇരുട്ടായതിനാൽ സ്‌കൂളിലെ ഏക അധ്യാപകൻ മെഴുകുതിരി വെളിച്ചത്തിലാണ് ഇവിടെ ക്ലാസുകൾ എടുക്കുന്നത്. വിധാന സൗധയിൽ നിന്ന് 4 കിലോമീറ്റർ അകലെ അശോക് നഗറിലെ കമ്മീഷരിയറ്റ് റോഡിൽ സ്ഥിതി ചെയ്യുന്ന 1930-ൽ ആരംഭിച്ച ഗവൺമെന്റ്…

Read More

പൊതു സ്ഥലങ്ങളിലേക്കുള്ള പ്രവേശനമാനദണ്ഡം പുതുക്കുന്നു.

ബെംഗളൂരു: സംസ്ഥാന സർക്കാർ ഹോട്ടലുകളിലും , മാളുകളിലും, സർക്കാർ ഓഫീസുകളിലും, നീന്തൽക്കുളത്തിലും മറ്റും തൊഴിൽ ചെയ്‌യുന്ന ജീവനക്കാർക്ക് രണ്ടു ഡോസ് വാക്‌സിനേഷൻ നിർബന്ധമാക്കിയ സാഹചര്യത്തിൽ പൊതുസ്ഥലങ്ങളിലേക്ക് വരാൻ ജനങ്ങൾക്കും രണ്ടു ഡോസ് വാക്‌സിനേഷൻ നിർബന്ധമാക്കാൻ സാങ്കേതിക ഉപദേശകസമിതി ശുപാർശ ചെയ്തു. ഗുജറാത്ത് മാതൃക പിന്തുടർന്നാണ്, രണ്ടു ഡോസ് വാക്‌സിൻ എടുത്തവർക്കേ പൊതു സൗകര്യങ്ങളിലേക്കുള്ള പ്രവേശനാനുമതി  ലഭിക്കുകയുള്ളു എന്ന ചട്ടം സംസ്ഥാനം നിർബന്ധമാക്കിയതെന്നു സാങ്കേതിക ഉപദേശക സമിതി അറിയിച്ചു. വാക്സിൻ എടുക്കാത്ത ആളുകളെ പൊതു സൗകര്യങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് ഗുജറാത്ത് അടുത്തിടെ നിയന്ത്രിച്ചിരുന്നു.

Read More

സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇല്ല: ആരോഗ്യമന്ത്രി

ബെംഗളൂരു: സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്താനുള്ള നിർദ്ദേശങ്ങളൊന്നും സർക്കാറിന് മുമ്പിലില്ലെന്ന് ആരോഗ്യമന്ത്രി കെ സുധാകർഇന്ന് അറിയിച്ചു. പുതിയ കൊറോണ വൈറസ് വകഭേദമായ ഒമൈക്രോണിന്റെ  ആശങ്കകൾക്കിടയിൽ സംസ്ഥാനത്ത് പുതിയ ലോക്ക്ഡൗൺ ഉണ്ടായേക്കാമെന്ന ഊഹാപോഹങ്ങൾക്കിടയിലാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ. ലോക്ക് ഡൗൺ ഏർപ്പെടുത്താൻ സർക്കാരിന് നിർദ്ദേശമില്ലെന്നും ആളുകൾ കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Read More

സംസ്ഥാനത്ത് അഴിമതി വിരുദ്ധ കേസുകളിൽ ശിക്ഷിക്കപ്പെട്ടത്‌ 10 പേർ മാത്രം

ബെംഗളൂരു: സംസ്ഥാനത്തെ അഴിമതി വിരുദ്ധ ഏജൻസി പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2016-ൽ അഴിമതി വിരുദ്ധ ഏജൻസിആരംഭിച്ചതുമുതൽ 1,803 കേസുകൾ ഇതിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ ഭൂരിഭാഗം കേസുകളുംഇപ്പോൾ വിചാരണയിലാലാണ്. എസിബിക്ക് ഇത് വരെ 10 കേസുകളിൽ മാത്രമാണ് ശിക്ഷിക്കാൻകഴിഞ്ഞിട്ടുള്ളത്. എന്നാൽ പ്രതികളെ വെറുതെവിട്ട കേസുകളുടെ എണ്ണം 25 ആണ്, അഴിമതിക്കാരായഉദ്യോഗസ്ഥർക്ക് ശിക്ഷ ലഭിക്കാനുള്ള സാധ്യതയേക്കാൾ രക്ഷപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് ഈകണക്കുകൾ സൂചിപ്പിക്കുന്നു. അഴിമതിക്കാരായ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) അടുത്തിടെ നടത്തിയ റെയ്ഡുകളിൽ ഉദ്യോഗസ്ഥരുടെ അനധികൃത സ്വത്ത് വിവരങ്ങളെ സംബന്ധിച്ച് കൂടുതൽ…

Read More

ഒമൈക്രോണല്ല, നഗരത്തിലെത്തിയ 2 ദക്ഷിണാഫ്രിക്കക്കാർക്ക് ഡെൽറ്റ വേരിയന്റ്

ബെംഗളൂരു: കോവിഡ് വൈറസ്‌ പോസിറ്റീവ് സ്ഥിരീകരിച്ച  രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാരെയും വൈറസിന്റെഡെൽറ്റ വകഭേദമാണ്  ബാധിച്ചത്‌ എന്ന് റിപ്പോർട്ടുകൾ. രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാർക്കും ഡെൽറ്റവേരിയന്റാണ് ബാധിച്ചതെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത  ബെംഗളൂരു റൂറൽ ജില്ലാ ഉദ്യോഗസ്ഥൻഅറിയിച്ചു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആഗോളതലത്തിൽ ആശങ്കക്ക്‌  കാരണമായി  മാറിയകോവിഡിന്റെ പുതിയ വേരിയന്റായ ഒമൈക്രോൺ അല്ല ഇവർക്ക് ബാധിച്ചിരിക്കുന്നത് എന്നും അദ്ദേഹംഅറിയിച്ചു. നവംബർ 11 നാണ് രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് കോവിഡ് സ്ഥിരീകരിച്ചത്.

Read More

പരാതികൾ അവഗണിച്ചു, മുതിർന്ന പൗരന്റെ ജീവിതം ദുരിതത്തിലാക്കി മൺസൂൺ

ബെംഗളൂരു:  വീട്ടിൽ വെള്ളം കെട്ടിനിൽക്കുന്നതും ഇതേ തുടർന്ന് കൊതുകുശല്യവും രൂക്ഷമായതും നഗരവാസിയായ ഒരു മുതിർന്ന പൗരന്റെ  ജീവിതം ദുരിതത്തിലാക്കിയതായി റിപ്പോർട്ടുകൾ. എൺപത്തിയേഴുകാരനായ രമേഷ്ചന്ദ്രശേഖരൻ 30 വർഷത്തോളമായി എച്ച്ബിആർ ലേഔട്ടിലെ 80 ഫീറ്റ് റോഡിലാണ് താമസിക്കുന്നത്. 2014ൽഎട്ട് അടിയോളം റോഡ് ഉയർത്തിയിരുന്നു. ഇത് ഓരോ മഴക്കാലത്തും അദ്ദേഹത്തിന്റെ വീടിനു ചുറ്റും മഴവെള്ളവുംമാലിന്യവും പരക്കുന്നതിന് കാരണമായിട്ടുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, തന്റെ വീടിന്റെ താഴത്തെ നിലയിൽ മഴവെള്ളം നിറഞ്ഞിരിക്കുന്നതാണ് രാവിലെ ഉറക്കമുണർന്ന ഇദ്ദേഹം കണ്ടത്. പലതവണ ബിബിഎംപിയോട് പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല, അതിനാൽതന്റെ താമസസ്ഥലത്ത് വെള്ളം കയറുന്നത് തടയാൻ അദ്ദേഹം സ്വന്തം ചെലവിൽ…

Read More