ബെംഗളൂരു: ബഹിരാകാശത്ത് ടൂത്ത് പേസ്റ്റ് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്തുന്നത് മുതൽസമുദ്രനിരപ്പിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള മലിനീകരണ വിവരങ്ങൾ ശേഖരിക്കുക എന്ന ഉദ്ദേശത്തോടെ , ബലൂൺ ഉപഗ്രഹം ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലേക്ക് അയക്കുവാൻ ഒരുങ്ങുകയാണ്നഗരത്തിലെ ഒരു സ്‌കൂളിലെ വിദ്യാർത്ഥികൾ. ചമൻ ഭാരതീയ സ്കൂളാണ് ഈ പദ്ധതിയൊരുക്കിയിരിക്കുന്നത്. ക്യാമറ, റേഡിയേഷൻ സെൻസർ, ജിപിഎസ് മൊഡ്യൂൾ, പ്ലാന്റ്, ടൂത്ത് പേസ്റ്റ് എന്നിവ ബലൂൺ ഉപഗ്രഹത്തിൽഉണ്ടാകും. ഈ ഉപകരണങ്ങൾ സെൻസറുകൾ, ക്യാമറകൾ എന്നിവയിലൂടെ മലിനീകരണത്തെയുംവികിരണത്തെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കും. ജനുവരിയിൽ ഉപഗ്രഹം സ്‌ട്രാറ്റോസ്‌ഫിയറിൽഎത്തിക്കാനാണ് തീരുമാനം. ഓഗസ്റ്റിലാണ് പദ്ധതി ആരംഭിച്ചത്.
Read MoreCategory: BENGALURU JALAKAM
സംസ്ഥാനത്ത് ഗാർഹിക പീഡനം വർദ്ധിച്ചതായി ആരോഗ്യ സർവേ
ബെംഗളൂരു: മുൻപ് നടന്ന സർവേ കണ്ടെത്തലുകളെ അപേക്ഷിച്ച് സംസ്ഥാനത്ത് വിവാഹിതരായ സ്ത്രീകൾക്കെതിരായ ഗാർഹിക പീഡനങ്ങളും യുവതികൾക്കെതിരായ ലൈംഗികാതിക്രമങ്ങളും വർധിച്ചതായി ഏറ്റവും പുതിയ ദേശീയ ആരോഗ്യ സർവേ-5 വെളിപ്പെടുത്തുന്നു. 18 നും 49 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമങ്ങളുടെ വ്യാപനം 20.6 ശതമാനത്തിൽ നിന്ന് 44.4 ശതമാനമായി ഉയർന്നു. 18-നും 29-നും ഇടയിൽ പ്രായമുള്ള, 18 വയസ്സിൽ ലൈംഗികാതിക്രമത്തിന് വിധേയരായ യുവതികളുടെ അനുപാതവും 10.3 ശതമാനത്തിൽ നിന്ന് 11 ശതമാനമായി ഉയർന്നു. തല്ലുക, തള്ളുക, അവർക്ക് നേരെ എന്തെങ്കിലും എറിയുക, കൈകൾ വളച്ച്, മുടി വലിച്ചു പറിക്കുക, ചവിട്ടുക, വലിച്ചിഴയ്ക്കുക,…
Read Moreസംസ്ഥാനത്ത് വന്യജീവികളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ പെരുകുന്നു.
ബെംഗളൂരു: വന്യജീവികളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ സംസ്ഥാനത്ത് പെരുകുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മാർച്ച് 29-ന് ബെംഗളൂരുവിൽ നിന്ന് പോലീസ് പിടികൂടിയത് 52 തത്തകളെയാണ്. ജൂലൈ 28-ന് ഹാസനിലെ പ്രധാന റോഡിൽ തള്ളിയ നിലയിൽ കണ്ടെത്തിയ ചാക്കുകളിൽ 50-ഓളം കുരങ്ങുകളെ നിറച്ച നിലയിൽ കണ്ടെത്തി അതിൽ ഭൂരിഭാഗവും ചത്ത നിലയിലായിരുന്നു, കൂടാതെ നവംബർ 13, 16 തീയതികളിൽ ബെംഗളൂരുവിലെ രണ്ട് വ്യത്യസ്ത ബസ്സ്റ്റാൻഡുകളിലായി 571 നക്ഷത്ര ആമകളെയാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് . രാജ്യത്തെ ഏറ്റവും മികച്ച രീതിയിൽ പരിപാലിക്കപ്പെടുന്ന വന്യജീവി സങ്കേതങ്ങൾ ഉള്ള കർണാടകയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട വന്യജീവികൾ ഉൾപ്പെട്ട ചില പ്രധാന കുറ്റകൃത്യങ്ങൾ…
Read Moreപൊതു ശൗചാലയങ്ങൾ നന്നാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം
ബെംഗളൂരു : കർണാടകയിലെ ഗഡഗ് ബെറ്റഗേരി മുനിസിപ്പൽ കൗൺസിൽ ഓഫീസ് ചൊവ്വാഴ്ച രാവിലെ വിചിത്രമായ പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചു, ടൗണിലെ പൊതു ടോയ്‌ലറ്റുകൾ നന്നാക്കണമെന്ന്ആവശ്യപ്പെട്ട് ശ്രീരാമസേനയിലെ പതിനഞ്ചോളം അംഗങ്ങൾ മുനിസിപ്പൽ കൗൺസിൽ ഓഫീസിൽ മൂത്രമൊഴിച്ച് പ്രതിഷേധിച്ചു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഓഫീസ് വളപ്പിൽ മൂത്രമൊഴിച്ച് സമരം നടത്തുമെന്ന് സമരക്കാർ ഒരാഴ്ചമുമ്പ് ജിബിഎംസിക്ക് നൽകിയ മെമ്മോറാണ്ടത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് ഇവർ ഓഫീസിന്റെ വിവിധ ഭാഗങ്ങളിൽ മൂത്രമൊഴിച്ച് പ്രതിഷേധം നടത്തിയത്. പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും ഇവരെ തടയാനായില്ല. 8-10 ദിവസത്തിനുള്ളിൽ ശുചിമുറികൾനന്നാക്കിയില്ലെങ്കിൽ നഗരസഭാ ഓഫീസിലും ഡിസി ഓഫീസിലും ഇതേ സമരം ആവർത്തിക്കുമെന്ന് സംഘം ഉദ്യോഗസ്ഥർക്ക്…
Read Moreമലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ അഞ്ചാമത് പഠനോത്സവം നവംബർ 28 ന്.
മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ 2021 ലെ പഠനോത്സവം നവംബർ 28, ഞായറാഴ്ച്ച 3 മണിക്ക് നടക്കും. ഗൂഗിൾ മീറ്റിൽ നടക്കുന്ന പഠനോത്സവത്തിന്റെ ഉത്ഘാടന ചടങ്ങിൽ മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡന്റ് കെ. ദാമോദരൻ അധ്യക്ഷത വഹിക്കും. മലയാളം മിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ്ജ് ഉത്ഘാടനം ചെയ്യും.കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികൾക്ക് ശേഷം സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഗൂഗിൾ ക്ലാസ് റൂമുകളിലാണ് പഠനോത്സവം നടക്കുന്നത്. കേരള സർക്കാരിന്റെ സാംസ്‌കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ നിയമാവലികളും നിർദേശങ്ങളും അനുസരിച്ചാണ് പഠനോത്സവം സംഘടിപ്പിച്ചിട്ടുള്ളത്.…
Read Moreകുട്ടികൾക്കെതിരായ സൈബർ കുറ്റകൃത്യങ്ങളിൽ വൻ വർധനവ്
ബെംഗളൂരു: 2020-ൽ കുട്ടികളെ ലക്ഷ്യമിട്ടുള്ള സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ മുൻ വർഷത്തേക്കാൾ1,340 ശതമാനം വർധന സംസ്ഥാനത്ത് രേഖപ്പെടുത്തി. ഈ വിഭാഗത്തിൽ ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിൽ ഇന്ത്യയിൽ മൂന്നാം സ്ഥാനത്താണ് കർണാടക. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം, 2020ൽ കർണാടകയിൽ കുട്ടികൾക്കെതിരായ 144 സൈബർ കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്, 2019ൽ കുട്ടികൾക്കെതിരായ 10 സൈബർ കുറ്റങ്ങളാണ് രേഖപ്പെടുത്തിയത്. 1,340 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത 144 കേസുകളിൽ 122 എണ്ണം കുട്ടികൾ ഉൾപ്പെട്ട സൈബർ പോണോഗ്രാഫിയുമായി ബന്ധപ്പെട്ടതാണ്.
Read More“ഗ്രോ യുവർ ബഡ്സ് കവിത പാരായണ മത്സരം 2021”
സൗന്ദര്യ എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെയും മോട്ടിവേഷണൽ സ്ട്രിപ്പിന്റെയും സംയോജിത സംരംഭമായി “ഗ്രോ യുവർ ബഡ്സ് കവിത പാരായണ മത്സരം 2021” ബെംഗളൂരു: സൗന്ദര്യ എജ്യുക്കേഷണൽ ട്രസ്റ്റും ലോകത്തിലെ ഏറ്റവും സജീവമായ എഴുത്തുകാരുടെ ഫോറമായ മോട്ടിവേഷണൽ സ്ട്രിപ്സും ചേർന്ന് “ഗ്രോ യുവർ ബഡ്സ് കവിത പാരായണ മത്സരം 2021” എന്ന പേരിൽ ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾക്കായി സാഹിത്യ മത്സരം നടത്തുന്നു. “ഇന്ത്യയിൽ നിന്നുള്ള മൂന്ന് വിജയികളെയും ലോകമെമ്പാടുമുള്ള മൂന്ന് വിജയികളെയും മത്സരത്തിൽ തിരഞ്ഞെടുക്കും “എന്ന് മോട്ടിവേഷണൽ സ്ട്രിപ്പുകളുടെ സ്ഥാപകൻ ഷിജു എച്ച് പള്ളിത്താഴെത്ത് പ്രസ്താവിച്ചു. ‘സോൾ ഇൻ ഹോൾ’,…
Read Moreവഞ്ചനാദിനം ആചരിച്ച് യു.ഡി.എഫ്. കർണാടക.
ബെംഗളൂരു: “ഇന്ത്യൻ ജനതയെ ദുരിതത്തിലാക്കിയ മോദി സർക്കാരിൻ്റെ വിവേക ശൂന്യവും ജന വിരുദ്ധവുമായ “നാണയമൂല്യം ഇല്ലാതാക്കൽ” നടപ്പിൽ വരുത്തിയ അഞ്ചാമത് വർഷത്തിൽ വഞ്ചനാദിനം ആചരിച്ചു യുഡിഫ് കർണാടക” ചെയർമാൻ മേറ്റി ഗ്രേസിന്റ അധ്യക്ഷതയിൽ നടന്ന യോഗം അഡ്വ. ബുഷ്‌റ വളപ്പിൽ ഉൽഘാടനം ചെയ്തു. തീവ്രവാദത്തിനും അറുതിവരുത്താനും കള്ളപ്പണം തടയാനും ഇറങ്ങിപ്പുറപ്പെട്ട നരേന്ദ്ര മോദിയുടെ തീരുമാനം ഒറ്റ രാത്രി കൊണ്ട് ഇല്ലാതാക്കിയത് നമ്മുടെ നാടിന്റെ സാമ്പത്തിക അടിത്തറയാണ്. അഞ്ചാം വർഷത്തിലും ഭാരതം ആ വീഴ്ചയിൽ നിന്നും ഉയർത്തെഴുന്നേട്ടില്ല എന്ന് അവർ പറഞ്ഞു. മുതിർന്ന നേതാവ് ശ്രീ…
Read Moreപുനീത് രാജ്കുമാറിന്റെ സ്മരണയ്ക്കായി ആശുപത്രിയും സ്‌കൂളും നിർമിക്കാനൊരുങ്ങി മുൻ മന്ത്രി ഗാലി ജനാർദ്ദന റെഡ്ഡി
ബെംഗളൂരു: അടുത്തിടെ അന്തരിച്ച കന്നഡ നടൻ പുനീത് രാജ്കുമാറിന്റെ സാമൂഹിക പ്രവർത്തനങ്ങളിൽ നിന്ന്പ്രചോദനം ഉൾക്കൊണ്ട് കൊണ്ട് പാവപ്പെട്ടവർക്കായി ഒരു ആശുപത്രിയും സ്‌കൂളും നിർമ്മിക്കുമെന്ന് കർണാടകമുൻ മന്ത്രി ഗാലി ജനാർദ്ദന റെഡ്ഡി ബല്ലാരിയിൽ പ്രഖ്യാപിച്ചു. പാവപ്പെട്ടവർക്ക് ആശുപത്രിയിൽ സൗജന്യചികിൽസ നൽകാനും വിദ്യാർഥികളെ സൗജന്യമായി സ്കൂളിൽ ചേർക്കാനും ലക്ഷ്യമിടുന്നതായും അദ്ദേഹംഅറിയിച്ചു. ആശുപത്രിയുടെയും സ്‌കൂളിന്റെയും പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. “ഒരുകുടുംബമെന്ന നിലയിൽ, ഞങ്ങൾക്ക് പുനീതുമായി നല്ല ബന്ധമുണ്ടായിരുന്നു. വാസ്തവത്തിൽ, എന്റെ മകൻസിനിമയിലേക്ക് വരാൻ ആഗ്രഹിച്ചപ്പോൾ അദ്ദേഹം ഞങ്ങൾക്ക് പിന്തുണ വാഗ്ദാനം ചെയ്തു. പുനീത്‌കാഴ്ചവെച്ച സാമൂഹിക പ്രവർത്തനങ്ങൾ…
Read Moreബിൽ തുകയെ ചൊല്ലി തർക്കം ; ജിഎസ്ടി ഇൻസ്പെക്ടറെ കോറമംഗല പബ്ബിൽ പൂട്ടിയിട്ട് മർദിച്ചു
ബെംഗളൂരു : കഴിഞ്ഞ ദിവസം കോറമംഗലയിലെ ഒരു പബ്ബിന്റെ ഉടമയും സുഹൃത്തുക്കളും ചേർന്ന് തന്നെ മർദ്ദിച്ചതായി ഒരു ജിഎസ്ടി ഇൻസ്പെക്ടർ പോലീസിൽ പരാതി നൽകി.ഡോംലൂർ സ്വദേശിയും ജിഎസ്ടി ഇൻസ്പെക്ടറുമായ വിനയ് മൊണ്ടൽ നവംബർ അഞ്ചിന് പബ്ബിൽ പോകുകയും.ബിൽ തുകയെ ചൊല്ലി പബ്ബിലെ ഉടമ രാകേഷ് ഗൗഡയുമായി തർക്കമുണ്ടായി പരാതിയിൽ പറയുന്നു. തുടർന്ന് ഗൗഡയും അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കളും മൊണ്ടലിനെ ഒരു മുറിയിൽ പൂട്ടിയിട്ട് മർദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു.പിന്നീട് മോണ്ടലിനെ മോചിപ്പിച്ചു.ഉടൻ വിനയ് കോറമംഗല പോലീസിൽ പരാതി നൽകി പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും പരാതിയിൽ പറയുന്ന പ്രതികളെ…
Read More