മലയാളി ചിത്രകാരനായ ധനരാജ് കീഴറയുടെ ചിത്രപ്രദർശനം നാളെ മുതൽ..

ബെംഗളൂരു : മലയാളി ചിത്രകാരനായ ധനരാജ് കീഴറയുടെ ചിത്ര പ്രദർശനം നാളെ മുതൽ. പ്രദർശനം എം.ജി.റോഡിലെ വിസ്മയ ഗാലറി , രംഗോലി മെട്രോ ആര്ട്ട് സെന്ററിൽ നാളെ മുതൽ ഞായറാഴ്ച വരെ തുടരും. “ഒരു കലാകാരന്റെ ഉത്തരവാദിത്വമാണ് അവൻ ജീവിക്കുന്ന കാലഘട്ടത്തെ അടയാളപ്പെടുത്തുക എന്നത് . പരിചിതമല്ലാത്ത ഈ കോവിഡ് കാലത്തിലൂടെ നമ്മൾ കടന്നുപോകുമ്പോൾ, വൈറസുകൾ, മരണം, ഭയം, ഏകാന്തത എന്നിവയാൽ നിറഞ്ഞിരുന്നു .ഈ കാലഘട്ടത്തെ ചിത്രങ്ങൾ കൊണ്ട് അടയാളപ്പെടുത്തണം എന്ന് തോന്നി. കുറച്ചെങ്കിലും സാധാരണ നിലയിലേക്ക് വരുന്നു എന്ന പ്രതീക്ഷ തരുന്ന ഈ സാഹചര്യത്തിൽ…

Read More

നോർക്ക റൂട്സ് കാർഡുകൾ ഏറ്റുവാങ്ങി.

ബെംഗളൂരു :കർണാടക മലയാളി കോൺഗ്രസ്സ് അംഗങ്ങളുടെ  രണ്ടാംഘട്ട നോർക്ക റൂട്സ് ഇൻഷുറൻസ് കാർഡുകൾ നോർക്ക  ഓഫീസിൽ നിന്ന് ഏറ്റുവാങ്ങി . കെ എം സി സംസ്ഥാന പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ, ദാസറഹള്ളി മണ്ഡലം പ്രസിഡന്റ് വർഗീസ് ജോസഫ്,  നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി പി .ശിവൻകുട്ടി എന്നിവർ പങ്കെടുത്തു.

Read More

കന്നഡക്കാർ കൂടുതൽ സംസാരിക്കേണ്ടത് കന്നഡയിൽ: മുഖ്യമന്ത്രി

ഹുബ്ബള്ളി: മറ്റ് പ്രാദേശിക ഭാഷകളെപ്പോലെ കന്നഡയും മറ്റ് ഭാഷകളിൽ നിന്നുള്ള അധിനിവേശം മൂലം വളരെയധികം വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. കന്നഡ രാജ്യോത്സവത്തിന് (നവംബർ 1) മുന്നോടിയായി നടന്ന ‘മാതാട് മാതാഡ് കന്നഡ‘ (കന്നഡ സംസാരിക്കു, സംസാരിക്കു) പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കന്നഡ എല്ലാ മേഖലകളിലും വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. കന്നഡ ഭാഷയെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി നമ്മൾ കന്നഡക്കാർ കൂടുതൽ കന്നഡയിൽ സംസാരിക്കുകയും മറ്റ് ഭാഷകൾ സംസാരിക്കുന്നവരെകൊണ്ട് കന്നഡ പഠിക്കാൻ പ്രോത്സാഹിപ്പിക്കുകയും വേണം എന്നും അദ്ദേഹം പറഞ്ഞു.

Read More

പുനീത് രാജ് കുമാറിന് ആദരാഞ്ജലികൾ. രാജ് കുമാർ – പുനീത് രാജ് കുമാർ സിനിമകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം

ബെംഗളൂരു നിവാസിയും സിനിമ നിരൂപകനുമായ സഞ്ജീവ് മേനോൻ എഴുതുന്നു. ബെംഗളൂരു: 1995 ൽ “ഓം” എന്ന കന്നഡ ചിത്രം മാറത്തഹള്ളി തുളസി തീയറ്ററിൽ കണ്ടിറങ്ങുമ്പോൾ, മനസിനെ ആ ഫീൽ വിട്ടു പോകാൻ കുറച്ച് സമയമെടുത്തു. അഭിനയം താരതമ്യപ്പെടുത്തിയാൽ മലയാള സിനിമാ അഭിനയവുമായി വളരെ അന്തരമുണ്ട് കന്നഡ സിനിമാ അഭിനയത്തിന് .എന്നാൽ ഉപേന്ദ്രയുടെ ഈ ചിത്രത്തിലെ ശിവരാജ് കുമാറിൻ്റെ അഭിനയവും വ്യത്യസ്തതയുള്ള ചിത്രീകരണവും രാജ്കുമാറിൻ്റെ ആലാപനവും ഹംസലേഖയുടെ സംഗീതവും ഒക്കെ ഇഷ്ടമായി. ഒരു മലയാള സിനിമാപ്രേമി എന്ന നിലയിൽ പറഞ്ഞാൽ, കുറച്ച് മാറ്റങ്ങൾ വരുത്തിയിരുന്നെങ്കിൽ വളരെയേറെ…

Read More

കേരളത്തിന്‌ പറയാന്‍ ബീറ്റ് റൂട്ട് മസാല ദോശ മുതല്‍ സദാ വരെ ഉണ്ടെങ്കില്‍ ഇവിടെ ബെംഗലൂരുവിലുമുണ്ട് പാരമ്പര്യ തനിമയില്‍ ചില ‘വെറൈറ്റികള്‍ ‘… പ്രാതലടക്കം ചില വ്യത്യസ്ത രുചികള്‍ ഒന്ന് പരീക്ഷിക്കൂ …!

ബെംഗലൂരു : നമ്മുടെ നാട്ടില്‍ ഇന്ത്യന്‍ കോഫീ ഹൌസ് സന്ദര്‍ശിക്കുമ്പോള്‍  ആദ്യം ഓര്‍മ്മ വരുന്നത് മസാല ദോശയിലെ  ചില വ്യത്യസ്ത രുചി ഭേദമാണ് …അതെ ..! ബീറ്റ് റൂട്ട് മസാല ദോശ തന്നെ ! മറ്റു ചിലയിടങ്ങളിലും ഈ രുചിക്കൂട്ട് പരീക്ഷിക്കുമെങ്കിലും കോഫീ ഹൌസിലെ ‘ദോശയ്ക്ക് ‘ ഒരു പ്രത്യേകത തന്നെയാണ് .. നൂറ്റാണ്ടുകള്‍ക്ക് മുന്പ് തെക്കേ ഇന്ത്യയില്‍ കുടിയെരിയ ദ്രാവിഡന്‍മാരാണ് മസാല ദോശയും പരിചയപ്പെടുത്തിയത് എന്നാണ് ചരിത്രം …അതിനു മുന്പ് എത്യോപ്യക്കാരയിരുന്നു ദോശ അഥവാ അവടുത്തെ ‘ഇന്ജേര ‘ എന്ന ദോശ വിഭവം…

Read More

പനി ലക്ഷണങ്ങളുള്ള വിദ്യാർത്ഥികൾക്ക് ആർടി-പിസിആർ പരിശോധന നടത്താൻ നിർദ്ദേശം

Covid Karnataka

ബെംഗളൂരു: പ്രൈമറി വിഭാഗങ്ങളിലെ ക്ലാസ്സുകൾക്കായി സ്‌കൂളുകൾ വീണ്ടും തുറന്നതോടെ, പെട്ടന്നുള്ള ഒരു വൈറസ് വ്യാപനം ഉണ്ടായാൽ അതിനെ തടയുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആരോഗ്യ പരിശോധന ക്യാമ്പുകൾ ആരംഭിച്ചു. ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്, രാഷ്ട്രീയ ബാല് സ്വാസ്ഥ്യ കാര്യക്രം (ആർ‌ബി‌എസ്‌കെ), രാഷ്ട്രീയ കിഷോർസ്വാത്യ കാര്യക്രമം (ആർ‌കെ‌എസ്‌കെ), ബെംഗളൂരു, എന്നിവ പനി ലക്ഷണങ്ങളുള്ള കുട്ടികളിൽ കോവിഡ് പരിശോധന നടത്താൻ സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും ആരോഗ്യ ഓഫീസർമാർക്ക് നിർദ്ദേശം നൽകി. ആർടിപിസിആർ ടെസ്റ്റുകൾ നടത്തുന്നതിന് മുമ്പ് കുട്ടികളുടെ രക്ഷിതാക്കളെ അറിയിക്കാനും നിർദ്ദേശംനൽകിയിട്ടുണ്ട്. കുറഞ്ഞത് 10% വിദ്യാർത്ഥികളെയെങ്കിലും ടെസ്റ്റിന് വിധേയമാക്കണമെന്നും ഫലം പോർട്ടലിൽ അപ്‌ലോഡ് ചെയ്യണമെന്നും വകുപ്പ് നിർദ്ദേശിച്ചു.…

Read More

മോട്ടിവേഷണൽ സ്ട്രിപ്സിന്റെ ആഗോളഭരണതലത്തിൽ വലിയ മാറ്റങ്ങൾ.

മോട്ടിവേഷണൽ സ്ട്രിപ്സിന്റെ ആഗോളഭരണതലത്തിൽ വലിയ മാറ്റങ്ങൾ മോട്ടിവേഷണൽ സ്ട്രിപ്പ്സ് സ്ഥാപകനും പ്രസിഡന്റുമായ ഷിജു എച്ച് പല്ലിത്താഴത്ത്, ഫോറം ഡയറക്ടർ സബ്രീന ബ്രയന്റ് എന്നിവർ ശനിയാഴ്ച വൈകുന്നേരം ഭരണത്തിൽ വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ചു. ആഗോള കവിതയുടെയും സാഹിത്യ പ്രതിഭകളുടെയും അഭിലാഷക്കാർക്ക് അവരുടെ സാഹിത്യ സാധ്യതകൾ പ്രദർശിപ്പിക്കാൻ പ്രസക്തമായ അവസരങ്ങൾ ലഭിക്കുന്നതിന് പ്രവർത്തന വ്യാപ്തി വർദ്ധിപ്പിക്കുന്നതിന് ഭരണത്തിൽ മാറ്റങ്ങൾ വരുത്തി. പ്രിൻസ് സ്റ്റീവ് ഒയ്ബോഡെ (ചീഫ് അഡ്മിനിസ്ട്രേറ്റർ എന്ന നിലയിൽ നൈജീരിയൻ ഓപ്പറേഷൻസ്), സക്കീന മുഹമ്മദ് (ശ്രീലങ്കൻ സാഹിത്യ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യാൻ അഡ്മിനിസ്ട്രേറ്ററായി ഉയർത്തപ്പെട്ടവർ), ശ്രീകല…

Read More

ഹോട്ടൽ ബിസിനസിന്റെ ബാധ്യത തീർക്കാൻ ജൂവലറി കുത്തിത്തുറന്ന് കവർച്ച; 3 പേർ അറസ്റ്റിൽ

ബെം​ഗളുരു; ജൂവലറി കുത്തിത്തുറന്ന് ആഭരണങ്ങൾ മോഷ്ടിച്ച 3 പേർ പോലീസ് പിടിയിലായി. ഇന്ദിരാന​ഗറിലെ ജൂവലറി കുത്തിത്തുറന്നാണ് മോഷണം നടന്നത്. കുന്ദാപുര സ്വദേശികളായ മഹേന്ദ്ര(28), നീലകണ്ഡ(28), സാംസൺ (29) എന്നിവരാണ് അറസ്റ്റിലായത്. പിടിയിലാകുമ്പോൾ 1.3 കിലോ സ്വർണ്ണമാണ് ഇവരുടെ പക്കൽ നിന്ന് പിടിച്ചെടുത്തത്. ഇന്ദിരാന​ഗറിലെ ജൂവലറിയുടെ പൂട്ട് കുത്തിതുറന്നാണ് മോഷണം നടത്തിയത്. ആദ്യ ഘട്ടത്തിൽ പ്രതികളെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചിരുന്നില്ല. 2 ആഴ്ച്ചമുൻപ് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ബൊമ്മനഹള്ളിയിലും , ഇന്ദിരാന​ഗറിലും ഹോട്ടൽ നടത്തിയിരുന്ന ഇവർക്ക് 30 ലക്ഷം കടമുണ്ടായിരുന്നു, ഇത് വീട്ടാനാണ് മോഷണം…

Read More

സമന്വയ ചന്താപുര ഭാഗ് സമിതി പുന:സംഘടിപ്പിച്ചു.

ബെംഗളൂരു : സമന്വയ ചന്താപുര ഭാഗ് സമിതി പുന: സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം നടന്ന മീറ്റിംഗിൽ ഭാഗ്, ബേഗൂർ റോഡ് സ്ഥാനീയ സമിതി അംഗങ്ങൾ പങ്കെടുത്തു. ചടങ്ങിൽ ഷാജി ആർ പിള്ള അധ്യക്ഷത വഹിക്കുകയും സമന്വയ ബെംഗളൂരു ഓർഗനിസിങ് സെക്രട്ടറി പിഎം മനോജ്‌ സമന്വയ യുടെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ച് വിവരിക്കുകയും ചെയ്തു. സമന്വയ ബെംഗളൂരു പ്രസിഡന്റ് ഡോ. കെ.നാണു, സെക്രട്ടറി ശ്രീ ശിവപ്രസാദ് എന്നിവർ ആശംസകളറിയിച്ചു. പുതിയ ഭാരവാഹികൾ ചന്തപുര ഭാഗ് കമ്മിറ്റി: രക്ഷാധികാരി: ശ്രീ പ്രേമൻ കെ കെ പ്രസിഡന്റ്: ശ്രീ പ്രദീപ്…

Read More

ഐഎസ്ഐഎസ്എആർ നടത്തിയ അന്താരാഷ്ട്ര ബഹുഭാഷാ കവിതാസംഗമത്തിൽ ഷിജു എച്ച് പള്ളിത്താഴത്തു മുഖ്യാതിഥി ആയി.

ലോകത്തിലെ ഏറ്റവും സജീവമായ സാഹിത്യ ഫോറമായ മോട്ടിവേഷണൽ സ്ട്രിപ്‌സിന്റെ സ്ഥാപകനായ ഷിജു എച്ച് പള്ളിത്താഴത്ത് മുഖ്യാതിഥിയായി പങ്കെടുത്തു. ISISAR സാംസ്കാരിക കൺവീനർ സ്വപ്ന ബെഹ്റയാണ് ചടങ്ങ് നിയന്ത്രിച്ചത്. മലേഷ്യയിൽ നിന്നുള്ള ഒഡീഷ സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് സംഗ്രാം ജെന, ഡോ. രാജ രാജേശ്വരി സീതാരാമൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ഒഡീഷ നടിയും കവിയും ആയ ഭസ്മതി ബസു, കാവ്യ കൗമുദി പ്രസിഡന്റ് ഡോ. കുമുദ് ബാല, സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ബിജിത് രാംചിയാരി, ഡോ. ഹസിനുസ് സുൽത്താൻ, സുനിൽ ചൗധരി, ഗുജറാത്ത് സാഹിത്യ…

Read More