കേന്ദ്രസാഹിത്യ അക്കാദമി യുവ പുരസ്കാരം അബിൻ ജോസഫ് ഏറ്റുവാങ്ങി

ബെംഗളൂരു : ഇന്ത്യൻ ഭാഷകളിലെ യുവ എഴുത്തുകാർക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാരം മലയാള വിഭാഗത്തിൽ ചെറുകഥാകൃത്ത് അബിൻ ജോസഫ് ഏറ്റുവാങ്ങി.അബിൻ ജോസഫിന്റെ കല്യാശ്ശേരി തീസിസ് എന്ന ചെറുകഥാസമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചത്. ബെംഗളൂരുവിലെ ഭാരതീയ വിദ്യാഭവൻ ഓഡിറ്റോറിയത്തിൽ ഞായറാഴ്ച വൈകീട്ട് നടന്ന ചടങ്ങിൽ അക്കാദമി പ്രസിഡന്റ് ഡോ.ചന്ദ്രശേഖര കമ്പാർ അധ്യക്ഷത വഹിച്ചു. ഹിന്ദികവി അരുൺകമൽ മുഖ്യാതിഥിയായി. അക്കാദമി സെക്രട്ടറി ഡോ.കെ. ശ്രീനിവാസറാവു സ്വാഗതം പറഞ്ഞു. വിവിധ ഭാഷകളിൽനിന്നുള്ള 23 യുവ എഴുത്തുകാർ ചടങ്ങിൽ പുരസ്കാരം സ്വീകരിച്ചു. 24 ഭാഷകൾക്കാണ് യുവ പുരസ്കാരം. ഇംഗ്ലീഷിൽ…

Read More

ബെംഗളൂരു കയ്യടക്കി ലുലു മാൾ; നഗരത്തിലെ പ്രമുഖ മലയാളി വ്ലോഗ്ഗെർമാർ ചെയ്ത വീഡിയോകൾ കാണാം

ബെംഗളൂരു: പ്രവർത്തനമാരംഭിച്ചു ഒരാഴ്ച പൂർത്തിയാകുന്നതിനു മുന്നേ മുഴുവൻ നഗരവാസികളുടെയും ശ്രദ്ധ പിടിച്ചു പറ്റി ബെംഗളൂരു ലുലു മാൾ. വിശ്വസിക്കാനാവാത്ത തിരക്കാണ് ഈ ഒരാഴ്ചയായി ലുലു മാളിൽ കാണപ്പെടുന്നത്.  ലുലു മാളിന്റെ വ്ലോഗ് നഗരത്തിലെ ചില പ്രമുഖ വ്ലോഗ്ഗെർമാർ ചെയ്ത വിഡിയോകൾ കാണാം       

Read More

ഇനി നിങ്ങൾക്കും ചുരുങ്ങിയ ചിലവിൽ ഇവെന്റുകൾ നടത്താം. ഇതിനായി നഗരത്തിൽ മലയാളികൾ നടത്തുന്ന ലക്കി ഇവെന്റ്സ് നിങ്ങളെ സഹായിക്കും.

ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ നിങ്ങൾക്ക് ഒരു ഇവന്റ് നടത്താൻ താല്പര്യമുണ്ടോ? അല്ലെങ്കിൽ നിങ്ങളുടെ വീട്ടിലോ ഓഫീസിലോ വരാൻ ഇരിക്കുന്ന ഏതെങ്കിലും ഒരു ഇവന്റ് നിങ്ങൾക്ക് അതി മനോഹരമായ രീതിയിൽ ചുരുങ്ങിയ ചിലവിൽ നടത്താൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ബെംഗളൂരു നഗരത്തിൽ മലയാളികൾ നടത്തുന്ന ലക്കി ഇവെന്റ്സ് നിങ്ങളെ സഹായിക്കും. ഈ കോവിഡ് മഹാമാരി കാലത്തും നിങ്ങളുടെ വിശേഷപെട്ട ദിവസങ്ങൾ അതി ഗംഭീരമായ രീതിയിൽ സർക്കാർ നിർദ്ദേശിച്ചിട്ടുള്ള എല്ലാ വിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചു നടത്താൻ നഗരത്തിൽ മലയാളികളാൽ രൂപം നൽകിയ ലക്കി ഇവെന്റ്സിനെ നിങ്ങൾക്ക് സമീപിക്കാം.…

Read More

ആർടിഒകളിൽ സ്ലോട്ടുകളുടെ ക്ഷാമം രൂക്ഷം; നട്ടം തിരിഞ്ഞ് ജനങ്ങൾ

ബെംഗളൂരു:സംസഥാനത്ത് വാഹനമോടിക്കുന്നവർക്ക് ലേണേഴ്സ് (എൽഎൽ) ,ഡ്രൈവിംഗ് ലൈസൻസ് (ഡിഎൽ) ലഭിക്കാൻ സ്ലോട്ടുകൾ ലഭിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നതിനാൽ, പ്രാദേശിക ട്രാൻസ്പോർട്ട് ഓഫീസുകളിൽ (ആർടിഒ) തിരക്ക് കൂടുന്നു. ഡിഎൽ, ആർസി പെർമിറ്റുകൾ പോലുള്ള രേഖകളുടെ കാലാവധി ഒക്ടോബർ 31 -ന് ശേഷം നീട്ടാൻ കേന്ദ്രം തയ്യാറാകാത്തതിനാൽ ആണ് ഈ തിരക്ക്. പല ആർ‌ടി‌ഒകളിലും, എൽ‌എൽ നേടുന്നതിനും ഡിഎൽ പുതുക്കുന്നതിനുമുള്ള കാത്തിരിപ്പ് കാലയളവ് ഒരു മാസത്തിൽ കൂടുതലാണ്. ആദ്യ ശ്രമത്തിൽ ഡ്രൈവിംഗ് ടെസ്റ്റിൽ പരാജയപ്പെട്ട ഡിഎൽ അപേക്ഷകർ, ഒരു സ്ലോട്ട് ലഭിക്കാൻ ഒരു മാസത്തിൽ കൂടുതൽ കാത്തിരിക്കണം. എൽ‌എൽ…

Read More

“അതിരു കാക്കും മലയൊന്നു തുടുത്തേ, തുടുത്തേ തക തക താ…. ” മഹാനടൻ നെടുമുടി വേണുവിന്റെ സിനിമ ജീവിതത്തിലൂടെ…

ദൂരെ മലമടക്കുകളിൽ നിന്ന് സിദ്ധൻ്റെ ശബ്ദം കേൾക്കുമ്പോൾ ലാലിനു മാത്രമല്ല, പ്രേക്ഷകർക്കും മനസിൽ ഒരു വിങ്ങലുണ്ടായെങ്കിൽ ജീവിതം തന്നെ ഒരു തമാശയെന്നു തോന്നിപ്പിക്കുമാറ് ഈ പാട്ടും പാടി, കള്ളും മോന്തി, ഇടക്കു വഴക്കു കൂടി നടന്ന സർവ്വകലാശാലയിലെ സിദ്ധനെ അനശ്വരമാക്കിയ നെടുമുടി വേണു എന്ന കേശവൻ വേണുഗോപാലിൻ്റെ മിടുക്കാണത്. “മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു” എന്ന ചിത്രത്തിൽപട്ടാളത്തിൽ നിന്ന് വിരമിച്ച് മദ്രാസിലെ വീട്ടിലെത്തി ബഡായി പറഞ്ഞ് നാട്ടുകാരെ വെറുപ്പിച്ചു നടക്കുന്ന കുമാരൻ നായർ കള്ളനെന്നു മുദ്രകുത്തപ്പെട്ട് റെയിൽവേ സ്റ്റേഷനു പകരം പോലീസ് സ്റ്റേഷനിലെത്തുമ്പോഴും പോലീസിൻ്റെ ഇടിയുടെ…

Read More

“രമേശൻ വാലു പൊക്കുമ്പോൾ”

ബെംഗളൂരു: നഗരത്തിലെ മലയാളികൾ നെഞ്ചിലേറ്റിയ ‘മെട്രോണം’ എന്ന ഓണപ്പാട്ടിന്റെ രചനയും സംഗീതവും നിർവഹിച്ച രഞ്‌ജിത്‌ രാമൻ കഥ എഴുതിയ വെബ് സീരീസ് ആണ് ‘രമേശൻ വാലുപൊക്കുമ്പോൾ’. രഞ്‌ജിത്‌ രാമൻ തന്നെയാണ് സംഗീതവും വരികളും ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണം കിട്ടിയ ‘നിൻ മിഴിയിൽ’, ‘ഇവിടെയും’ എന്നീ  ഷോർട്ട് ഫിലിമുകൾക്ക് ശേഷം സുബിൻ എബ്രഹാം ഫിലിപ്പ് ആണ്   ‘രമേശൻ വാലുപൊക്കുമ്പോൾ’ സംവിധാനം ചെയ്തിരിക്കുന്നത്. നിൻ മിഴിയിൽ, ഇവിടെയും എന്ന ഷോർട്ട് ഫിലിമുകളിൽ മികച്ച അഭിനയം കാഴ്ചവെച്ച സഞ്‌ജയ്‌ ഫിലിപ്പ് ആണ് നായകകഥാപാത്രമായ രമേശനെ അവതരിപ്പിച്ചിരിക്കുന്നത്!  ബെംഗളൂരു…

Read More

നോർക്ക റൂട്സ് മുഖേന സൗദി അറേബ്യയിൽ സ്റ്റാഫ് നേഴ്സ്, കാത് ലാബ് ടെക്‌നിഷ്യൻ, പെർഫ്യൂഷനിസ്റ് എന്നിവർക്ക് അവസരം

സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് സ്റ്റാഫ് നേഴ്സ്, കാത് ലാബ് ടെക്‌നിഷ്യൻ, പെർഫ്യൂഷനിസ്റ് എന്നിവരെ നോർക്ക റൂട്സ് മുഖേന തെരഞ്ഞെടുക്കുന്നു. കാത് ലാബ് ടെക്‌നിഷ്യൻ, പെർഫ്യൂഷനിസ്റ് തസ്തികകളിൽ പുരുഷന്മാർക്കും സ്റ്റാഫ് നേഴ്സ് തസ്തികയിൽ സ്ത്രീകൾക്കുമാണ് അവസരം. യോഗ്യത: ബന്ധപ്പെട്ട മേഖലയിൽ ബാച്ചിലേഴ്‌സ് ഡിഗ്രി. കാത് ലാബ് ടെക്‌നിഷ്യൻ, പെർഫ്യൂഷനിസ്റ് തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിന് കുറഞ്ഞത് 4 വർഷത്തെയും സ്റ്റാഫ് നേഴ്സ് തസ്തികയിലേക്ക് കുറഞ്ഞത് ഒരു വർഷത്തെയും പ്രവർത്തി പരിചയം അനിവാര്യമാണ്. പ്രായപരിധി : 30 വയസ്സ് വരെ. താല്പര്യമുള്ളവർ www.norkaroots.org എന്ന വെബ്…

Read More

ഇന്ന് റബീഉൽ അവ്വൽ ഒന്ന് ; നബിദിനം ഈ മാസം 19 ന്

ബെംഗളൂരു: കർണാടകയിൽ ഇന്നലെ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ ഇന്ന് 8/10/2021വെള്ളി റബീഉൽ അവ്വൽ ഒന്നായി കർണാടക ഹിലാൽ കമ്മിറ്റി അറിയിച്ചതായി മലബാർ മുസ്ലിം അസോസിയേഷൻ ഖത്തീബ് സെയ്തുമുഹമ്മദ് നൂരി അറിയിച്ചു. റബീഉൽ അവ്വൽ 12 ഈ മാസം 19 ചൊവ്വാഴ്ചയായിരിക്കും.

Read More

ഉത്തർപ്രദേശിലെ സംഭവ വികാസങ്ങളിൽ യു.ഡി.എഫ്.കർണാടക പ്രതിഷേധിച്ചു.

ബെംഗളൂരു : രാജ്യത്ത് ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്യുന്ന കർഷകരെ മൃഗീയമായി കൊന്നൊടുക്കിയ BJP യുടെ കിരാതമായ നടപടികൾക്കെതിരേയും ,കർഷകരെ കണാനെത്തിയ AICC ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്ത യോഗി സർക്കാരിന്റെ നടപടികൾക്കെതിരെയും യുഡിഫ് കർണാടക കമ്മിറ്റി പ്രതിഷേധിച്ചു. അന്നം തരുന്നവന്റെ ജനാധിപത്യ പ്രതിഷേധങ്ങളെ ഭയന്ന് അവരെ ഉന്മൂലനം ചെയ്യാൻ ശ്രെമിക്കുന്ന ബിജെപി യുടെ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ പ്രതിഷേധിക്കണം കെപിസിസി മെമ്പർ അച്യുതൻ പുതിയേടത് പറഞ്ഞു. ചെയർമാൻ മെറ്റി ഗ്രേസിന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ മീറ്റിംഗ് കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ അച്യുതൻ…

Read More

എം എം എ കാരുണ്യ ഭവനം; നഗര ഹൃദയത്തിൽ 28 വീട്‌

ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷന്റെ കാരുണ്യഭവന പദ്ധതിയിൽ നഗര ഹൃദയത്തിലായി 28 വീടുകൾ കൂടി നിർമ്മിക്കുന്നു. നീലസാന്ദ്ര ഈസ്റ്റ് സ്ട്രീറ്റിലാണ് ഈ വീടുകളുടെ നിർമ്മാണം നടക്കുന്നത്. എം.എം എ ചാരിറ്റി ഹോംസ് പദ്ധതി പ്രകാരം വീട് വെച്ച് നൽകുന്നതിന്റെ മൂന്നാം ഘട്ടമാണ് നീലസാന്ദ്രയിൽ തുടക്കം കുറിക്കുന്നത്. ഇതിനായുള്ള സ്ഥലമെടുപ്പും പഴയ ബിൽഡിംഗ് പൊളിച്ച്മാറ്റുന്നതടക്കമുള്ള പ്രാഥമിക പ്രവർത്തനങ്ങൾ ഏതാനും മാസങ്ങൾക്ക് മുമ്പ് തന്നെ പൂർത്തിയായതായിരുന്നു. കഴിഞ്ഞ വർഷം നിർമ്മാണ പ്രവർത്തികൾ ആരംഭിക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിലും കോവിടും ലോക്ഡൗണും തടസ്സമാവുകയായിരുന്നു. 2018 ൽ ആസാദ് നഗറിൽ ഒന്നാം ഘട്ടവും…

Read More