ബെംഗളൂരു മലയാളികൾ ദിനംപ്രതി കാണുന്ന നഗരത്തിലെ വിവിധ മലയാളി റെസ്റ്റോറന്റുകളിലും കഫേകളിലുമുള്ള വിവിധതരം വാൾപേപ്പറുകൾ നിങ്ങൾക്കും കുറഞ്ഞ ചിലവിൽ ചെയ്തു നൽകുന്നു.

ബെംഗളൂരു: ഒട്ടേറെ മലയാളികളുള്ള ബെംഗളൂരു നഗരത്തിൽ നിരവധി നാടൻ ഭക്ഷണം ലഭിക്കുന്ന ഭക്ഷണശാലകളും ചായക്കടകളും ഉണ്ട്. ഈ കഫേകളുടേയും റെസ്റ്ററന്റുകളുടേയും ചുമരുകളിലുള്ള മനോഹരമായ ആർട്ട് വർക്കുകൾ നമ്മളിൽ പലരും നോക്കിനിന്നിട്ടുണ്ടാകും. നിങ്ങളുടെ വീടുകളിലോ ഓഫീസുകളിലോ അല്ലെങ്കിൽ കഫേ/റെസ്റ്റോറന്റുകളിലോ ഇതേ രീതിയിലുള്ളതോ അല്ലെങ്കിൽ മറ്റേതെങ്കിലും ആയ ആർട്ട് വർക്കുകൾ, ഇന്റീരിയർ ഡിസൈൻ എന്നിവ ചുരുങ്ങിയ ചിലവിൽ ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ.  എങ്കിൽ വിളിക്കൂ : ? +919901238686 ? കഫെ വാൾപേപ്പർ ? റെസ്റ്റോറെന്റ് വാൾപേപ്പർ ? ഹോം വാൾപേപ്പർ ? ഓഫീസ് വാൾപേപ്പർ ?…

Read More

കേരളത്തിന്റെ തനതായ സ്വാദിലുള്ള ഉത്പന്നങ്ങൾ ഇപ്പോൾ നമ്മുടെ ബെംഗളൂരുവിലും സുലഭം.

ബെംഗളൂരു: കേരളത്തിന്റെ തനതായ സ്വാദിലുള്ള ഉത്പന്നങ്ങൾ ഇപ്പോൾ നമ്മുടെ ബെംഗളൂരുവിലും സുലഭം. ഏതു നാട്ടിൽ ജീവിച്ചാലും മലയാളികൾക്ക് കേരളത്തിന്റെ തനതായ രുചികൂട്ടുകൾ ഒരിക്കലും മറക്കാനാവില്ല. നിങ്ങൾക്കാവശ്യമുള്ള ബ്രേക്ക്ഫാസ്റ് റെഡി മിക്സ് പ്രൊഡക്ടുകൾ, അരി പൊടി, മസാല പൊടികൾ, മറ്റു മസാലകൾ, ഗോതമ്പു പൊടികൾ തുടങ്ങി എല്ലാ വിഭവങ്ങളും ഇനി മുതൽ ഒരു കുടകീഴിൽ. ബംഗളുരുവിലെ കൊടിഹള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന “തയ്യാർ ഫുഡ്സ്” എന്ന പേരിൽ മലയാളികൾ നടത്തുന്ന സ്ഥാപനം ബെംഗളൂരു നഗരത്തിൽ എല്ലായിടത്തും നല്ല നാടൻ രുചിയിലുള്ള ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നു. ഞങ്ങളുടെ പക്കലുള്ള…

Read More

സമ്മാനവിതരണം നടത്തി.

ബെംഗളൂരു : ബീദരഹള്ളി കേരള സമാജം നടത്തിയ ഒരുമയോടെ പോന്നോണം എന്ന പരിപാടിയിൽ പങ്കെടുത്ത മത്സരാർഥികൾക്കുള്ള സമ്മാനവും മലയാളം മിഷൻ നടത്തിയ സുഗതാഞ്‌ജലി കാവ്യാലപനാമത്സരത്തിൽ പങ്കെടുത്തവർക്കുള്ള സമ്മാനവും വിതരണം ചെയ്തു. കേരള സമാജം പ്രസിഡന്റ്‌ സുരേന്ദ്രൻ പി. വി.യുടെ അധ്യക്ഷതയിൽ മലയാളം മിഷൻ ഓർഗനൈസിങ് സെക്രട്ടറി ജെയ്സൺ ലൂക്കോസ് പരിപാടി ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ രാജീവ്‌ എം.കെ,സെക്രട്ടറി സുനിൽ കുമാർ, ജോയിന്റ് സെക്രട്ടറി ജിജി വർഗീസ് ഫൗണ്ടർ മെമ്പർ പരമേശ്വരൻ പിള്ള, എം.എം.അദ്ധ്യാപിക ലന്യ ഷനീർ എന്നിവർ സംസാരിച്ചു.

Read More

“വജ്രകാന്തി-2021”

ബെംഗളൂരു : സ്വാതന്ത്ര്യ ലഭ്യമായതിൻ്റെ  എഴുപത്തഞ്ചാം  വാർഷികത്തോടനുബന്ധിച്ച് മലയാളം മിഷൻ  ആഗോളതലത്തിൽ ഒക്ടോബർ 3 ന് നടത്തുന്ന “വജ്രകാന്തി 2021” ക്വിസ്  മത്സരത്തിന്റെ മുന്നോടിയായി കർണ്ണാടക  ചാപ്റ്റർ തല മത്സങ്ങൾ  നടത്തി. “ഗാന്ധിജിയും സാതന്ത്ര്യ സമരവും”  എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ക്വിസ് മത്സരത്തിൽ വിജയികളായവർ സബ്  ജൂനിയർ 1. പ്രഭവ്.  സി. നമ്പൂതിരിപ്പാട്   –  – സമീക്ഷ  സംസ്കൃതി  നോർത്ത് നോർത്ത്  മേഖല 2. ഗൗരി.പി   ഡി , മുദ്ര മലയാളവേദി ,  മൈസൂർ മേഖല ജൂനിയർ 1. ജ്യോതിർഷ  ജോയ്,   …

Read More

ലോകത്തിൻ്റെ ഏതുകോണിലിരുന്നും ഡിഗ്രി, പിജി കോഴ്സുകൾ വെറും 6 മാസം കൊണ്ട് അനായാസം പൂർത്തിയാക്കാം.

ബെംഗളൂരു: പലവിധ കരണങ്ങാളാലും കോളേജിൽ പോയി പഠിക്കാൻ പറ്റാത്ത നിരവധി ആളുകൾ നമുക്കിടയിൽ ഉണ്ട്. അതേപോലെ പല കാരണങ്ങളാലും പഠനം പകുതി വഴിയിൽ നിർത്തേണ്ടി വന്ന നിരവധി പേരും ഉണ്ട്. എന്നാൽ അങ്ങനെയുള്ളവർ ഇനി നിരാശരാകേണ്ട കാര്യമില്ല. അവർക്കായി ഒരു സന്തോഷ വാർത്ത. യുജിസി/ പി.എസ്.സി / യൂ.പി.എസ്.സി എ.ഐ.സി.ടി.ഇ , എംബസി അംഗീകൃത കോഴ്സുകൾ ഉയർന്ന ജോലിസാധ്യതകളും, നിലവിലെ ജോലിയിലെ പ്രൊമോഷനും നേടാൻ നിങ്ങളെ സഹായിക്കുന്നു. നിയമാനുസൃതമായി വെറും 6 മാസംകൊണ്ട് വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നും ഡിഗ്രി അല്ലെങ്കിൽ പി.ജി പൂർത്തിയാക്കാനവസരം. .…

Read More

കുഴി തിരിച്ചറിയാൻ വച്ച ബാരിക്കേഡിൽ ബൈക്കിടിച്ചു; യാത്രക്കാരന് ദാരുണാന്ത്യം

ബെം​ഗളുരു; റോഡിലെ പൈപ്പ് ലൈൻ ജോലികൾക്കായി തുറന്നിട്ടിരുന്ന കുഴി തിരിച്ചറിയാൻ വേണ്ടി സ്ഥാപിച്ചിരുന്ന ബാരിക്കേഡിൽ ഇടിച്ചു മറിഞ്ഞ് ബൈക്ക് യാത്രക്കാരൻ മരിച്ചു. ഹെസറഘട്ട മെയിൻ റോഡിൽ ഉണ്ടായ അപകടത്തിലാണ് ദസറഹള്ളി സ്വദേശിയായ ആനന്ദപ്പ(47) മരണപ്പെട്ടത്. ജലബോർഡ് അറ്റകുറ്റപ്പണികൾക്കായി തുറന്ന കുഴിയുടെ സമീപം വച്ചിരുന്ന ബാരിക്കേഡിൽ ഇടിച്ചാണ് അപകടം. ബാരിക്കേഡ് സ്ഥാപിച്ചിടത്ത് വേണ്ടത്ര വെളിച്ചമോ, സൂചനാ ബോർഡുകളോ ഇല്ലാതിരുന്നതാണ് അപകട കാരണമായി പറയപ്പെടുന്നത്. റോഡിന്റെ ശോചനീയാവസ്ഥയും, അധികൃതരുടെ അനാസ്ഥയും മൂലം 2 ആഴ്ച്ചക്കിടെ മരണപ്പെടുന്ന മൂന്നാമത്തെ യാത്രക്കാരനാണ് ആനന്ദപ്പ.

Read More

കർണ്ണാടകയിൽ സാധാരണക്കാരനും ഭവനമെന്ന സ്വപ്നം യാഥാർഥ്യമാകണം; ഫ്ലാറ്റുകൾക്ക് സ്റ്റാംപ് ഡ്യൂട്ടി ഇളവ്; ബിൽ പാസാക്കി

ബെം​ഗളുരു; ഫ്ലാറ്റുകൾ റജിസ്റ്റർ ചെയ്യുന്നതിനായുള്ള സ്റ്റാംപ് ഡ്യൂട്ടി 5 % ത്തിൽ നിന്ന് 3% ആക്കി കുറച്ചുകൊണ്ടുള്ള ബിൽ പാസാക്കി. 35- 45 ലക്ഷം വരെ വിലയുള്ള ഫ്ലാറ്റുകൾക്കാണ് ഇത് ബാധകമാകുക, 1957 ലെ സ്റ്റാംപ് നിയമം ഭേദ​ഗതി ചെയ്തതിലൂടെ ഇത്തരം ഫ്ലാറ്റുകൾ രജിസ്റ്ററ്‍ ചെയ്യുന്നതിന് സ്റ്റാംപ് ഡ്യൂട്ടിയിൽ 2% ആണ് ആനുകൂല്യം ലഭിക്കുക. 20 -35 ലക്ഷം വരെയുള്ള ഫ്ലാറ്റുകളുടെ ഡ്യൂട്ടി 3% ആയി കുറച്ചിരുന്നു, ഇതാണ് നിലവിൽ 45% വരെയുള്ളവയ്ക്കും ബാധകമാക്കിയത്. 20 ലക്ഷം രൂപയിൽ താഴെയുള്ള ഫ്ലാറ്റുകൾക്ക് ഇത് 2%…

Read More

കോവിഡിൽ അടിപതറാതെ ജിം മേഖല; ഓൺലൈൻ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നത് ഒട്ടനവധി പേർ

ബെം​ഗളുരു; കോവിഡ് സമയത്ത് അടിപതറാതെ ജിം മേഖല. തുടക്കത്തിൽ അൽപ്പം പ്രയാസങ്ങൾ നേരിട്ടിരുന്നതൊഴിച്ചാൽ പിന്നീട് ഓൺലൈനായി പരിശീലനം നൽകി തുടങ്ങിയതിനാലാണിത്. കോവിഡ് സമയത്ത് ജിമ്മുകൾ അടച്ചിടേണ്ടി വന്നതിനാലാണ് പരിശീലനം ഓൺലൈൻ വഴിയാക്കി മാറ്റിയത്. ഇത് ​ഗുണകരമാകുകയും ചെയ്തു. ഇത്തരത്തിൽ ​ഗ്രൂപ്പ് ട്രെയിനിങ്ങും വ്യക്തി​ഗത ട്രെയിനിങ്ങും ഉണ്ടാകും. ഓഫ് ലൈൻ പരിശീലനത്തിന്റെ പകുതി തുക മാത്രമാണ് ഓൺലൈനായി നടത്തുമ്പോൾ പരിശീലകർ വാങ്ങുന്നത്. ഈ സൗകര്യം ഒട്ടനവധി ആൾക്കാരാണ് ഉപയോ​ഗിക്കുന്നത്.

Read More

കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം നേടിയ ശ്രീ.സുധാകരൻ രാമന്തളിയെ ബെംഗളൂരു ശ്രീനാരായണ സമിതി ആദരിച്ചു

ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ മെമ്പറും കുമാരനാശാൻ പഠന കേന്ദ്രത്തിൻ്റ സജീവ പ്രവർത്തകനുമായ സുധാകരൻ രാമന്തളിക്ക് മികച്ച വിവർത്തനകൃതിക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. പ്രമുഖ കന്നഡ എഴുത്തുകാരനും ജ്ഞാനപീഠ ജേതാവുമായ ചന്ദ്രശേഖരകമ്പാറിൻ്റെ ഇതിഹാസ നോവലായ ശിഖര സൂര്യന്റെ മലയാളം പരിഭാഷയ്ക്കാണ് രാമന്തളിക്ക് പുരസ്കാരം ലഭിച്ചത്. ശ്രീ. യു.ആർ.അനന്തമൂർത്തിയുടെ ദിവ്യം ശ്രീ.എസ് എൽ ഭൈരപ്പയുടെ,പർവം *അതിക്രമണം എന്നിവയടക്കം 27 രചനകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട് . പതിനഞ്ചാം നൂറ്റാണ്ടിലെ കന്നഡ കവിയും സംഗീതജ്ഞനുമായ കനകദാസന്റെ സമ്പൂർണ്ണകൃതികൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന ചുമതല കർണ്ണാടക സർക്കാറിന്റെ കന്നഡ &…

Read More

ബെം​ഗളുരുവിൽ മെ​ഗാ വാക്സിനേഷൻ‌ ക്യാംപ് മല്ലേശ്വരത്ത്; സമയക്രമം ഇങ്ങനെ

ബെം​ഗളുരു; ബിബിഎംപിയുടെ മെ​ഗാ വാക്സിനേഷൻ ക്യാംപ് മല്ലേശ്വരത്ത് പ്രവർത്തനം തുടങ്ങി. ബിബിഎംപിയുടെ രണ്ടാമത്തെ ക്യാംപാണിത്. എല്ലാ ദിവസവും രാവിലെ ആറ് മണി മുതൽ രാത്രി പത്തുമണി വരെയാണ് ക്യാംപ് പ്രവർത്തിക്കുക എന്ന് അധികാരികൾ വ്യക്തമാക്കി. കോദണ്ഡപുരയിലെ രാമപുരയിലെ കബഡി ​ഗ്രൗണ്ടിൽ ആണ് ക്യാംപ് സജ്ജമാക്കിയത്. ക്യാംപിൽ എത്തുന്നവർക്ക് വാഹനത്തിൽ നിന്ന് പുറത്തിറങ്ങാതെ തന്നെ വാക്സിനേഷൻ സ്വീകരിക്കാനുള്ള സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ വാക്സിന് ശേഷം അരമണിക്കൂർ വിശ്രമിക്കാനും സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. സ്ത്രീകൾക്കും മുതിർന്നവർക്കും വേണ്ടി പിങ്ക് കൗണ്ടറും പ്രവർത്തന സജ്ജമാക്കി കഴിഞ്ഞു, ഡോക്ടറുടെ സേവനവും…

Read More