യു.ഡി.എഫ് – സുവർണ കർണാടക കേരള സമാജം കോവിഡ് പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് ഇന്ന്.

ബെംഗളൂരു : യു.ഡി.എഫ്.കർണാടകയും, സുവർണ്ണ കർണാടക-കേരള സമാജവും സംയുക്തമായി  കോവിഡ് വാക്സിനേഷൻ ക്യാമ്പ് നടത്തുന്നു. എസ്.ജി.പാളയിൽ ഉള്ള സുവർണ്ണ കർണാടക-കേരള സമാജത്തിന്റെ ഓഫീസിലാണ് ക്യാമ്പ്. ഇന്ന് രാവിലെ 9 മണി മുതൽ പ്രതിരോധ കുത്തിവെപ്പ് ആരംഭിക്കും. ഇതു വരെ കുത്തിവെപ്പ് എടുക്കാത്തവരും രണ്ടാം ഡോസിന് സമയമായവരും ഈ അവസരം വിനിയോഗിക്കണമെന്ന് കർണാടക യു.ഡി.എഫ് ചെയർമാൻ മെറ്റി ഗ്രേസ്.ജി. കൺവീനർ എം കെ നൗഷാദ് എന്നിവർ ആവശ്യപ്പെട്ടു. അന്വേഷണങ്ങൾക്ക് ബന്ധപ്പെടുക 9108106633, 8310011616

Read More

നോർക്ക ഇൻഷുറൻസ് കാർഡ് കൈപ്പറ്റി സുവർണ കർണാടക കേരള സമാജം

ബെംഗളൂരു : സുവർണ കർണാടക കേരളസമാജം പീനിയ ദാസറഹള്ളി സോൺ അംഗങ്ങളുടെ നോർക്ക ഇൻഷുറൻസ് കാർഡുകൾ നോർക്ക ബെംഗളൂരു റീജിയണൽ ഓഫീസർ റീസ രഞ്ജിത്തിന്റെ പക്കൽ നിന്നും സോൺ വൈസ് ചെയർമാൻ ഷിബു ജോൺ ഏറ്റുവാങ്ങി. ചെയർമാൻ ഡോ. കെ.കെ. ബെൻസൺ, കൺവീനർ കെ.സി. ഉണ്ണിക്കൃഷ്ണൻ, ഫിനാൻസ് കൺവീനർ പി.എൽ. പ്രസാദ്, വൈസ് ചെയർമാൻ സി.എ. ബാബു, അലക്സാണ്ടർ എന്നിവർ പങ്കെടുത്തു.

Read More

ബെംഗളൂരു നഗരത്തിൽ ആദ്യമായി മലയാളികൾക്കായി മലയാളികൾ നടത്തുന്ന ഒരു ഓൺലൈൻ സ്റ്റോറിൽ നിന്നും നിങ്ങൾക്ക് ആവശ്യമുള്ള കേരളത്തിന്റെ തനതായ വസ്ത്രങ്ങളും മറ്റു കരകൗശല വസ്തുക്കളും നിങ്ങൾക്ക് ഓർഡർ ചെയ്യാം.

ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ ചരിത്രമെഴുതി ഓണം ട്രഡീഷൻസ് ഇപ്പോൾ മടിവാളയിലും. https://onamtraditions.com/login?referrer=aabpv എന്ന വെബ്സൈറ്റിലൂടെ, ബെംഗളൂരു നഗരത്തിൽ ആദ്യമായി മലയാളികൾക്കായി മലയാളികൾ നടത്തുന്ന ഒരു ഓൺലൈൻ സ്റ്റോറിൽ നിന്നും നിങ്ങൾക്ക് ആവശ്യമുള്ള കേരളത്തിന്റെ തനതായ വസ്ത്രങ്ങളും മറ്റു കരകൗശല വസ്തുക്കളും നിങ്ങൾക്ക് ഓർഡർ ചെയ്യാം. മേൽത്തരം കൈത്തറി കരകൗശല ഉത്പന്നങ്ങൾ, ഗുണമേന്മയുള്ള സുഗന്ധവ്യഞ്ജനങ്ങൾ, ചുമർചിത്രങ്ങൾ, വിളക്കുകൾ, മ്യൂറൽ ചിത്രങ്ങൾ അതോടോപ്പം തനതായ കേരളീയ പാരമ്പര്യം വിളിച്ചോതുന്ന എല്ലാ ഉത്പന്നങ്ങളും ഓൺലൈൻ വഴി ലഭ്യമാണ്. മലയാളികൾക്കുവേണ്ടി മലയാളികൾ തുടങ്ങിയ ഓൺലൈൻ സ്റ്റോറിന്റെ സേവനങ്ങൾ ആസ്വദിക്കുക. ചുവടെ…

Read More

മമ്മൂട്ടിയുടെ ജന്മദിനം; മലയാളികളുടെ ആഘോഷങ്ങൾ ബെംഗളൂരുവിലും പൊടിപൊടിച്ചു

ബെംഗളൂരു: ബാംഗ്ലൂർ മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ, നഗരത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ എഴുപതാം പിറന്നാൾ ആഘോഷിച്ചു. ഫാൻസ്‌ അംഗങ്ങളുടെ നേതൃത്വത്തിൽ നഗരത്തിലെ ജീവൻ ബീമാ നഗറിലുള്ള നൂറോളം നിർദ്ദനരായ കുഞ്ഞുങ്ങളുടെ ഒപ്പം കേക്ക് മുറിച്ചും, ഭക്ഷണ വിതരണം നടത്തിയുമാണ് ആഘോഷങ്ങൾ നടന്നത്. ലോകത്തിന്റെ വിവിധ ഇടങ്ങളിൽ, വിവിധ രാജ്യങ്ങളിൽ രക്തദാന ക്യാമ്പ്, ഭക്ഷണ വിതരണം,വൃക്ഷതൈ നടൽ, ഓൺലൈൻ പഠനത്തിന് കുഞ്ഞുങ്ങൾക്ക് സഹായ വിതരണം, മറ്റു സാമൂഹിക പ്രവർത്തനങ്ങൾ എന്നിവയൊക്കെ നടത്തിയാണ് ഫാൻസ്‌ പ്രവർത്തകർ സിനിമ ജീവിതത്തിൽ 50 വർഷവും, എഴുപതാം ജന്മദിനവും…

Read More

നോർക്ക ഇൻഷുറൻസിനുള്ള അപേക്ഷകൾ കൈമാറി സുവർണ കർണാടക കേരള സമാജം

ബെംഗളൂരു: കേരള സർക്കാരിന്റെ കീഴിലുള്ള നോർക്ക റൂട്സിന്റെ പ്രവാസികൾക്കുള്ള ഇൻഷുറൻസ് പദ്ധതിക്കായി 102 അപേക്ഷകൾ നഗരത്തിലെ മലയാളി സംഘടനയായ സുവർണ കർണാടക കേരള സമാജം ചെയർമാൻ ശശീന്ദ്ര വർമയും കൺവീനർ ബി. രാജേഷും ചേർന്ന് ബെംഗളൂരു നോർക്ക റൂട്സ് ഓഫീസർ റീസ രഞ്ജിത്തിനു കൈമാറി. ചിക്കബനവര-അബ്ബിഗരെ എന്നീ സ്ഥലങ്ങളിലുള്ള എസ്.കെ.കെ.എസ് അംഗങ്ങളുടെ ഇൻഷുറൻസിനായുള്ള അപേക്ഷയാണ് കൈമാറിയത്.നോർക്ക ഇൻഷുറൻസ് (പ്രവാസി ഇൻഷുറൻസ്) കാർഡ് കേരള സർക്കാരുമായി ബന്ധപ്പെടാനായി പ്രവാസി മലയാളികൾക്ക് ഉപയോഗപ്പെടുന്ന ഒന്നാണ്. ഈ മൾട്ടി പർപ്പസ് ഫോട്ടോ ഐഡന്റിറ്റി കാർഡ് ഉപയോഗിച്ച് ഓരോ പ്രവാസി…

Read More

കെ.പി.സി.യുടെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ’ കുത്തിവെപ്പ് ക്യാമ്പ് സംഘടിപ്പിച്ചു.

ബെംഗളൂരു : കർണാടക പ്രവാസി കോൺഗ്രസ് ബി. ബി.എം.പിയുമായി സഹകരിച്ച് കൊണ്ട് സെപ്റ്റംബർ അഞ്ചാം തീയതി ഞായറാഴ്ച ഉദയനഗർ എക്സ്റ്റൻഷൻ, മഹാദേവപുരയിലുള്ള മഡോണ സ്കൂളിൽ വച്ച് സൗജന്യ കോവിഡ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. വാക്സിൻ ഔട്ട്റീച്ച് ക്യാമ്പിലേക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്തവരും നേരിട്ട് എത്തിയവരും കൂടിയപ്പോൾ ക്യാമ്പിൽ തിരക്ക് അനുഭവപ്പെട്ടു. 18 വയസ്സും മുകളിലും പ്രായമുള്ള എല്ലാവർക്കും തങ്ങളുടെ താല്പര്യമനുസരിച്ച് കോവിഷീൽഡും കോവാക്സിനും സ്വീകരിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നു. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മുൻഗണന നൽകിയെന്നു ഭാരവാഹികളായ ശ്രീ.സുമേഷ് എബ്രഹാം, ശ്രീ.സുഭാഷ് കുമാർ, ശ്രീമതി പ്രതികാന്ത എന്നിവർ…

Read More

അധ്യാപക ദിനം ആഘോഷിച്ചു.

ബെംഗളൂരു : കൈരളീ നിലയം വിദ്യാഭ്യാസസ്ഥാപങ്ങളിൽ അധ്യാപക ദിനാചരണം നടത്തി. കൈരളീ നിലയം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രഥമ അധ്യാപികമാരായ ശ്രീമതി എ. ബിന്ദു ,സുമംഗലാ ജയ്പാൽ, സൗഭാഗ്യ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉത്‌ഘാടനം ചെയ്തു. പ്രസിഡന്റ് ശ്രീ സുധാകരൻ രാമന്തളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ സെക്രട്ടറി പി കെ സുധീഷ് എല്ലാ അധ്യാപകരെയും അഭിസംബോധന ചെയ്യുകയും അധ്യാപകദിനാശംസകൾ നേരുകയും ചെയ്തു. തുടർന്ന് എല്ലാ ജീവനക്കർക്കും മാനേജ്‌മന്റ് ഉപഹാരങ്ങൾ നൽകി. ശ്രീ കെ രാധാകൃഷ്ണൻ , എൻ ജി ബാലകൃഷ്ണൻ , വി…

Read More

വേൾഡ് റെക്കോഡ് തിളക്കവുമായി മുൻ ബെംഗളൂരു മലയാളിയായ ഡോക്ടർ സുവിദ് വിൽസൺ

ബെംഗളൂരു: ഡോ. സുവിദ് വിൽസൺ സംവിധാനവും നിർമ്മാണവും നിര്‍വ്വഹിച്ച “കുട്ടി ദൈവം” എന്ന ഷോർട്ട് ഫിലിമിന് ക്യാമറ നായികയായി വരുന്ന ലോകത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ഷോർട്ട് ഫിലിം എന്ന ലോക റെക്കോർഡ് നേടി. ഓരോ സീനുകളും ഒറ്റ ഷോട്ടിൽ ചിത്രീകരിക്കുകയും കേന്ദ്ര കഥാപാത്രത്തെ സിനിമയ്ക്ക് പുറത്ത് കാണിക്കുന്നില്ല എന്നതാണ് ഈ ഷോർട്ട് മൂവിയുടെ മറ്റൊരു പ്രത്യേകത. രാജ്ഭവനിൽ നടന്ന ചടങ്ങിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ യുണിവേർസൽ വേൾഡ് റെക്കോർഡ് സംവിധായകൻ ഡോ. സുവിദ് വിൽസന് കൈമാറി.   പ്രശസ്ത മാധ്യമ പ്രവർത്തകന്‍…

Read More

മലയാളം മിഷൻ നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയം – മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ

ബെംഗളൂരു: മലയാളം മിഷൻ   സ്വർഗ്ഗറാണി ക്നാനായ കത്തോലിക്ക ഫൊറോന ചർച്ച്, രാജരാജേശ്വരി നഗർ  പഠനകേന്ദ്രത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഞായർ , 29 ആഗസ്റ്റ് 2021 ഉച്ചയ്ക്ക് ശേഷം  3 മണിക്ക്  ഓൺലൈൻ ആയി ആണ് ഓണാഘോഷം സംഘടിപ്പിച്ചത് ഓണാഘോഷ പരിപാടികൾ  കേരള  ബഹു. ജലവിഭവ  വകുപ്പ്  മന്ത്രി,   ശ്രീ. റോഷി അഗസ്റ്റിൻ ഉദ്ഘാടനം  ചെയ്തു. മലയാളം ഭാഷാ പഠനത്തോടൊപ്പം കേരളീയ സംസ്കാരവും പുതു തലമുറയ്ക്ക്  പകർന്നു നല്കാൻ  മലയാളം മിഷൻ  നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന്  മന്ത്രി പറഞ്ഞു.   അധ്യാപകനും  ബാല…

Read More

സൗജന്യ വാക്സിനേഷൻ ക്യാമ്പ് നടത്തി കർണാടക പ്രവാസി കോൺഗ്രസ്.

ബെംഗളൂരു : കർണാടക പ്രവാസി കോൺഗ്രസ് കൃഷ്ണരാജപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബി.ബി.എം.പിയുമായി സഹകരിച്ച് കൊണ്ട് ഓഗസ്റ്റ് 29ആം തീയതി ഞായറാഴ്ച കൃഷ്ണ രാജപുരം, ടി സി പാളയ വാരണാസി റോഡിലുള്ള സെൻമേരിസ് ചർച്ച് അങ്കണത്തിൽ വച്ച് സൗജന്യ കോവിഡ് വാക്സിനേഷൻ ക്യാമ്പ് നടത്തി. മുൻകൂട്ടി റജിസ്റ്റർ ചെയ്ത 18 വയസ്സും മുകളിലും പ്രായമുള്ള എല്ലാവർക്കും കോവിഡ് വാക്സിൻ സ്വീകരിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നു. ഭിന്നശേഷിയുള്ളവർക്കും, മുതിർന്ന പൗരന്മാർക്കും മുൻഗണന നൽകിയെന്നു ഭാരവാഹികളായ ശ്രീ.സുമേഷ് എബ്രഹാം, ശ്രീ.സുഭാഷ് കുമാർ എന്നിവർ അറിയിച്ചു. കർണാടക പ്രവാസി…

Read More