ഗതാഗത നിയമം പാലിക്കാൻ ഡെലിവറി ജീവനക്കാർക്ക് പരിശീലനം

ബെംഗളൂരു: ട്രാഫിക് നിയമങ്ങൾ പാലിക്കാൻ ഡെലിവറി ജീവനക്കാർക്ക് ട്രാഫിക് പോലീസ് പരിശീലനം നൽകി. ഡെലിവറി ജീവനക്കാർ കൂടുതലായി ഉപയോഗിച്ച് വരുന്ന യുലു വാടക ബൈക്ക് കമ്പനിയുമായി സഹകരിച്ചാണ് പോലീസ് പരിശീലനം തുടങ്ങിയത്. ഈ കോമേഴ്‌സ് പോർട്ടലുകൾ വഴി ഓർഡർ ചെയ്യുന്ന ഉത്പന്നങ്ങൾ കൃത്യസമയത്ത് ഡെലിവറി ചെയ്യാനായി ഡെലിവറി ജീവനക്കാർ വ്യാപകമായി നിയമ ലംഘനം നടത്തുന്നതായി പോലീസ് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഈ തീരുമാനം. ആദ്യ ബാച്ചിൽ 50 പേർക്ക് പരിശീലനം പൂർത്തിയായി. ട്രാഫിക് സിഗ്നലുകൾ ഉൾപ്പെടെയുള്ളവ ഉൾപ്പെടുത്തി 5 മണിക്കൂർ നീണ്ട പരിശീലനമാണ് ഇവർക്ക്…

Read More

ക്ലാസ്സ്‌ മുറികളിൽ വച്ച് ആയുധ പരിശീലനം നൽകി, ബജറഗ്ദൾ പ്രവർത്തകർക്കെതിരെ കേസ് 

ബെംഗളൂരു: കർണാടകയിലെ ക്ലാസ് മുറികളിൽ ബജ്‌റഗ്ദൾ പ്രവർത്തകർക്ക് മറ്റ് ആയുധ പരിശീലനങ്ങൾ നൽകിയതിനെതിരെ വ്യാപക പ്രതിഷേധം. കുടക് ജില്ലയിലെ സായ് ശങ്കർ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ശൗര്യ പ്രശിക്ഷണ വർഗത്തിൻറെ ക്യാമ്പിൽ ബജ്റംഗ്ദൽ പ്രവർത്തകർ ആയുധപരിശീലനം നൽകി. 400 പേർ പങ്കെടുത്തതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ ബജ്രംഗ്ദൽ പ്രവർത്തകൻ ശക്ലേഷ്പുര, വി. എച്ച്.പി പ്രവർത്തകൻ കൃഷ്ണമൂർത്തി, വിരാജ്പേട്ട് എം.എൽ.എ കെ.ജി. ബോപ്പയ്യ, മടിക്കേരി എം.എൽ. എ അപ്പാച്ചുരഞ്ജൻ, എം.എൽ.സി സുജ കുശലപ്പ, എന്നിവർക്കെതിരെ കർണാടക പോലീസ് കേസെടുത്തു. വർഷങ്ങളായി…

Read More

കോവിഡിൽ അടിപതറാതെ ജിം മേഖല; ഓൺലൈൻ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നത് ഒട്ടനവധി പേർ

ബെം​ഗളുരു; കോവിഡ് സമയത്ത് അടിപതറാതെ ജിം മേഖല. തുടക്കത്തിൽ അൽപ്പം പ്രയാസങ്ങൾ നേരിട്ടിരുന്നതൊഴിച്ചാൽ പിന്നീട് ഓൺലൈനായി പരിശീലനം നൽകി തുടങ്ങിയതിനാലാണിത്. കോവിഡ് സമയത്ത് ജിമ്മുകൾ അടച്ചിടേണ്ടി വന്നതിനാലാണ് പരിശീലനം ഓൺലൈൻ വഴിയാക്കി മാറ്റിയത്. ഇത് ​ഗുണകരമാകുകയും ചെയ്തു. ഇത്തരത്തിൽ ​ഗ്രൂപ്പ് ട്രെയിനിങ്ങും വ്യക്തി​ഗത ട്രെയിനിങ്ങും ഉണ്ടാകും. ഓഫ് ലൈൻ പരിശീലനത്തിന്റെ പകുതി തുക മാത്രമാണ് ഓൺലൈനായി നടത്തുമ്പോൾ പരിശീലകർ വാങ്ങുന്നത്. ഈ സൗകര്യം ഒട്ടനവധി ആൾക്കാരാണ് ഉപയോ​ഗിക്കുന്നത്.

Read More
Click Here to Follow Us