കേരളത്തിന്‌ പറയാന്‍ ബീറ്റ് റൂട്ട് മസാല ദോശ മുതല്‍ സദാ വരെ ഉണ്ടെങ്കില്‍ ഇവിടെ ബെംഗലൂരുവിലുമുണ്ട് പാരമ്പര്യ തനിമയില്‍ ചില ‘വെറൈറ്റികള്‍ ‘… പ്രാതലടക്കം ചില വ്യത്യസ്ത രുചികള്‍ ഒന്ന് പരീക്ഷിക്കൂ …!

ബെംഗലൂരു : നമ്മുടെ നാട്ടില്‍ ഇന്ത്യന്‍ കോഫീ ഹൌസ് സന്ദര്‍ശിക്കുമ്പോള്‍  ആദ്യം ഓര്‍മ്മ വരുന്നത് മസാല ദോശയിലെ  ചില വ്യത്യസ്ത രുചി ഭേദമാണ് …അതെ ..! ബീറ്റ് റൂട്ട് മസാല ദോശ തന്നെ ! മറ്റു ചിലയിടങ്ങളിലും ഈ രുചിക്കൂട്ട് പരീക്ഷിക്കുമെങ്കിലും കോഫീ ഹൌസിലെ ‘ദോശയ്ക്ക് ‘ ഒരു പ്രത്യേകത തന്നെയാണ് ..

നൂറ്റാണ്ടുകള്‍ക്ക് മുന്പ് തെക്കേ ഇന്ത്യയില്‍ കുടിയെരിയ ദ്രാവിഡന്‍മാരാണ് മസാല ദോശയും പരിചയപ്പെടുത്തിയത് എന്നാണ് ചരിത്രം …അതിനു മുന്പ് എത്യോപ്യക്കാരയിരുന്നു ദോശ അഥവാ അവടുത്തെ ‘ഇന്ജേര ‘ എന്ന ദോശ വിഭവം പരീക്ഷിച്ചത് …അവിടെ ലഭ്യമായ ടെഫ് (teff) ഏറ്റവും ഗുണമേന്മയുള്ള ധാന്യം ഉപയോഗിച്ചാണ് അവര്‍ ദോശ ഉണ്ടാക്കിയിരുന്നത് ..എന്നാല്‍ അതിനു വില വളരെയധികമായതിനാല്‍ അരിയിലെക്ക് പതിയെ ചുവടു മാറി ..ടെഫ് എന്ന ധാന്യം അരച്ചു ഉഴുന്ന് ചേര്‍ക്കാതെ രണ്ടു ദിവസം വെച്ചിരുന്ന ശേഷമാണു (48 മണിക്കൂര്‍ ) തുടര്‍ന്ന്‍ കല്ലില്‍ ചുട്ടെടുത്തിരുന്നത് … ആയതിനാല്‍ നമ്മുടെ അപ്പത്തിന്റെ രുചിയാണ് ഈ വിഭവത്തിനു …എന്നാല്‍ തമിഴന്‍മാരാണ് ഉരുന്നു ചേര്‍ന്ന് ദോശ പരീക്ഷിക്കാന്‍ തുടങ്ങുന്നത് ..ഇന്ന് നമ്മുടെ നാട്ടില്‍ തമിഴ് ഹോട്ടല്‍ ബിസിനസ്സുകാര്‍ കിഴങ്ങ് മസാല മറ്റൊരു രുചിയും പരിചയപ്പെടുത്തിയിട്ടുണ്ട് …അരച്ചതിനു ശേഷം 48 മണിക്കൂര്‍ എന്നത് തമിഴ് രീതികളില്‍ 24 മണിക്കൂര്‍ ആയി ചുരുങ്ങി …

 
ഇനി നമ്മുടെ ഉദ്യാന നഗരിയിലെ ഒരു ‘ടിപ്പിക്കല്‍ വെറൈറ്റി’യിലേക്ക് പോയാലോ ..?
 
അതാണ് നമ്മുടെ ബട്ടര്‍ അഥവാ വെണ്ണ മസാല ദോശ എന്ന കന്നടയുടെ ‘ബെന്നെ മസാല ദോശ ‘..!
 
നഗരത്തില്‍ പലയിടങ്ങളിലും ഇന്ന് ബെന്നെ മസാല ലഭിക്കുമെങ്കിലും അക്ഷരാര്‍ത്ഥത്തില്‍ ഇത് പരീക്ഷിച്ചു വിജയിക്കുന്നത് ബസവന ഗുഡിയിലെ ‘വിദ്യാരതി ഭവന്‍ ‘ഹോട്ടലില്‍ ആണെന്ന് പറയാം ..ഏതാണ്ട് എഴുപത്തിയഞ്ച് വര്‍ഷത്തിനു മേല്‍ പരിചയമുണ്ട് ..ഇവിടുത്തുകാര്‍ക്ക് ഈ’ സ്പെഷ്യല്‍ ദോശയെ’ ..! ഉള്ളില്‍ കിഴങ്ങ് മസാല ആണെങ്കിലും ..മാവ് അരച്ച് ചുട്ടെടുക്കുന്നതു വരെ ഒരുപാട് പ്രത്യേകതകള്‍ നിറഞ്ഞ പ്രക്രിയകളിലൂടെ ആണ് ..നേരത്തെ പറഞ്ഞത് പോലെ മാവ് അരച്ച് രണ്ടു ദിവസം വെച്ചതിനു ശേഷമാണ് വെണ്ണയില്‍ കനത്തില്‍ ആണ് ചുട്ടെടുക്കുന്നത് ..മറ്റു പലയിടങ്ങളിലും പ്രത്യേകിച്ച് തമിഴ്നാട്ടിളൊക്കെ കനം കുറച്ചാണ് മസാല ദോശയുടെ തയ്യാറാക്കല്‍ ..
വിദേശികളടക്കം ദിനപ്രതി ധാരാളം ആളുകള്‍ സന്ദര്‍ശിക്കുന്ന വിദ്യാരതി ഭവനില്‍ സാധാരണ ദിവസങ്ങളില്‍ 1200 ഓളം മസാല ദോശ ”ചൂടപ്പം ”പോലെ വിറ്റഴിയും …! ഇനി വീക്ക് ഡേയ്സുകളില്‍ ആണെങ്കില്‍ അത് രണ്ടായിരത്തിനു മുകളില്‍ പോകും ..ഇരുപത്തിയെട്ടോളം ജോലിക്കാരാണ് ഇവിടെയുള്ളത് .. രാവിലെ 7.30 മുതല്‍ രാത്രി 8 മണി പ്രവര്‍ത്തിക്കുന്ന ഈ ഹോട്ടലില്‍ പൂരി ,കേസരിബാത്ത് ,കാരാ ബാത്ത് .ഉപ്പിട്ട് ,(ഉപ്പുമാവ് ) റവ വട എന്നീ ആറു സ്പെഷ്യല്‍ കൂടി ലഭ്യമാണ് …1980 കളില്‍  ‘ഒരു രൂപ ‘ ആയിരുന്നു ബെന്നെ മസാല ദോശയുടെ വില എങ്കില്‍ ഇന്നത് വിലകയറ്റത്തെ പിടിച്ചു നിര്‍ത്താന്‍ കഴിയാതെ വന്ന സ്ഥിതിയില്‍ 46 രൂപയിലേക്ക് ഉയര്‍ന്നിരിക്കുന്നു …കര്‍ണ്ണാടകയില്‍ പല ഭാഗങ്ങളിലും ഇന്ന് ‘ബെന്നെ മസാല ദോശകള്‍ ‘ ലഭിക്കുമെങ്കിലും ഒറിജിനല്‍ രുചി അറിയണമെങ്കില്‍ ഇവിടെ തന്നെ എത്തണമെന്ന  വായ്മൊഴി     ശരി വെയ്ക്കുന്ന   വിധമാണ് ഇവിടെയുള്ള തിരക്ക് ..!
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us