“സുഗതാഞ്ജലി-2022″ഫലപ്രഖ്യാപനം നാളെ.

ബെംഗളൂരു : മലയാളം മിഷൻ ആഗോള തലത്തിൽ സംഘടിപ്പിക്കുന്ന സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിന്റെ കർണ്ണാടക ചാപ്റ്റർ തല മത്സരത്തിന്റെ ഫലപ്രഖ്യാപനവും സമാപന സമ്മേളനവും ഫെബ്രുവരി 12 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ഓൺലൈൻ ആയി നടക്കും. സമാപന സമ്മേളനത്തിൽ, മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡണ്ട്‌ കെ. ദാമോദരൻ മാഷ് അധ്യക്ഷത വഹിക്കും. വിവർത്തന സാഹിത്യ മേഖലയിൽ, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ സുധാകരൻ രാമന്തളി ഉദ്ഘാടനം ചെയ്യും. ബാംഗ്ളൂർ കേരള സമാജം പ്രസിഡണ്ട് സി.പി. രാധാകൃഷ്ണൻ,മലയാളം മിഷൻ കർണാടക ചാപ്റ്റർ കോഓർഡിനേറ്റർ ബിലു.സി.…

Read More

കർണാടകയിൽ പ്രവേശിക്കുന്നതിന് ആർ ടി പി സി ആർ നിർബന്ധമെന്ന ഉത്തരവ് പിൻവലിക്കണം.

ബെംഗളൂരു : കേരളത്തിൽ നിന്നും കർണാടകയിലേക്ക് വരുന്നവർ 72 മണിക്കൂറിനു ഉളളിൽ എടുത്ത ആർ ടി പി സി ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന നിയമം ഇന്നത്തെ സാഹചര്യം കണക്കിലെടുത്തു പിൻവലിക്കണമെന്ന് ബാംഗ്ലൂർ കേരള സമാജം കർണ്ണാടക സർക്കാരിനോട് ആവശ്യപ്പെട്ടു. ആയിരക്കണക്കിന് ആളുകളാണ് കേരളത്തിൽ നിന്നും വിവിധ ആവശ്യങ്ങൾക്കായി കർണാടകയിലേക്ക് വരുന്നത് . വിദ്യാഭ്യസത്തിനും ബിസിനെസ്സ് ആവശ്യങ്ങൾക്കും കൃഷിക്കും മറ്റുമായി കര്ണാടകത്തിലെത്തുന്നവരുടെ ബുദ്ധിമുട്ടുകൾ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. ഇത് സംബന്ധിച്ച നിവേദനം മന്ത്രി ഡോക്ടർ അശ്വത് നാരായണന് കൈമാറി. കേരള സമാജം ജനറൽ…

Read More

കേരള സമാജം കെ.ആർ.പുരം സോണ് ഭാരവാഹികൾ.

ബെംഗളൂരു:  കേരള സമാജം കെ.ആർ.പുരം സോണ് ഭാരവാഹികളെ തെരഞ്ഞെടുത്തു. കേരളം സമാജം ജനറൽ സെക്രട്ടറി റജികുമാർ  പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ചെയർമാൻ ആയി ഹനീഫ്. M., കൺവീനറായി,ദിനേഷൻ ഫൈനാൻസ് കൺവീനർ ആയി ശിവദാസ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ഷൈബി കോശി , ബിനു ചുനക്കര (വൈസ് ചെയർമാൻ മാർ ),ബിനു, സയ്യദ് മസ്താൻ (ജോ. കൺവീനർമാർ )എന്നിവരെയും തെരഞ്ഞെടുത്തു.യൂത്തു വിങ് ചെയർമാൻ ആയി ടോണി എം കുട്ടയച്ചനെയും കൺവീനർ ആയി വിനീതിനെയും തെരഞ്ഞെടുത്തു. മുപ്പതംഗ നിർവാഹക സമിതിയും നിലവിൽ വന്നു.

Read More

ഡി.സി.പി.അനുചേതിൻ്റെ പിതാവും മുൻ ഐ.ജി.യുമായ നാരായൺ ഗൗഡ അന്തരിച്ചു.

NARAYAN GOWDA

ബെംഗളൂരു: സെൻട്രൽ ഡി.സി.പി എം.എൻ.അനുചേത് ഐ.പി.എസിൻ്റെ പിതാവും മുൻ ഐ.ജി.യുമായ നാരായൺ ഗൗഡ (70) ഇന്നലെ രാത്രി 11.30 ന് എം.എസ്.രാമയ്യ ആശുപത്രിയിൽ വെച്ച് ആരോഗ്യപ്രശ്നങ്ങൾ മൂലം മരണമടഞ്ഞു. ഇന്ന് രാവിലെ 11 മണി വരെ അശ്വത് നഗറിലെ സ്വവസതിയിൽ ഭൗതിക ശരീരം പൊതുദർശനത്തിനു വെക്കും തുടർന്ന് , ശേഷം സംസ്‌കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് കോലാർ ജില്ലയിലെ ശ്രീനിവാസപുര പോലീസ് സ്റ്റേഷൻ പരിധിയിലെ മസ്തനഹള്ളിയിൽ നടക്കും. വിശദവിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വ്യക്തി: അനിൽകുമാർ, പോലീസ് ഇൻസ്പെക്ടർ, സദാശിവനഗർ പോലീസ് സ്റ്റേഷൻ. 9480801127.

Read More

വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ കൌൺസിൽ; കർണാടകയിൽ നിന്ന് നാലു പേർ.

ബെംഗളൂരു : വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ, റീജിയണൽ എക്സിക്യൂട്ടീവ് കൌൺസിലിലേക്ക് കർണാടകയിൽ നിന്ന് നാലു പേര് തിരഞ്ഞെടുക്കപ്പെട്ടു. 1) ഗ്ലോബൽ വൈസ് പ്രസിഡന്റ്‌ : ശ്രീ. റെജിൻ ചേലപ്പുറം 2) ഏഷ്യ റീജിയണൽ കോർഡിനേറ്റർ :ശ്രീ. ലിൺസൺ ജോസഫ് 3) ഏഷ്യ റീജിയണൽ ട്രെഷറർ : ശ്രീ. ഡിന്റോ ജേക്കബ് 4) ഏഷ്യ റീജിയണൽ മീഡിയ കോർഡിനേറ്റർ : ശ്രീമതി : ധന്യ കൈമൾ

Read More

“സുഗതാഞ്ജലി-2022”,കവിതാലാപന മൽസരം;നാളെ മുതൽ.

ബെംഗളൂരു : മലയാളം മിഷൻ ഭരണ സമിതി അംഗമായിരുന്ന സുഗത കുമാരി ടീച്ചറുടെ സ്മരണക്കായി ,മലയാളം മിഷൻ ആഗോള തലത്തിൽ നടത്തുന്ന, രണ്ടാമത് കാവ്യാലാപന മത്സരത്തിന്റെ കർണാടക ചാപ്റ്റർ തല മത്സരങ്ങൾ ,ജനുവരി 26 മുതൽ ഫെബ്രുവരി 12 നടക്കും. മലയാളത്തിന്റെ മഹാകവി കുമാരനാശാന്റെ കവിതകളാണ് ഈ വർഷത്തെ മത്സരത്തിൽ ആലപിക്കുന്നത്. കർണാടകയിലെ വിവിധ പ്രദേശങ്ങളിൽ മലയാളം മിഷൻ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് കവിതാലാപന മത്സരം സംഘടിപ്പിച്ചിട്ടുള്ളത്. സബ് ജൂനിയർ, ജൂനിയർ ,സീനിയർ വിഭാഗങ്ങളിലായി, ബെംഗളൂരുവിൽ നിന്നും മൈസൂരുവിൽ നിന്നുമായി 150 കുട്ടികൾ മത്സരത്തിൽ…

Read More

കർണാടക ആർ.ടി.സി ബസ്സുകളിൽ ലഗേജ് മോഷണം വ്യാപകം.

ബെംഗളൂരു: കർണാടക ആർ.ടി.സി ബസുകളിൽ നിന്ന് യാത്രക്കാരുടെ വിലപിടിപ്പുള്ള സാധനങ്ങൾ നഷ്‌ടപ്പെടുന്നതായ പരാതി. പ്രത്യേകിച്ച് രാത്രികാലങ്ങളിലാണ് ലഗേജ് മോഷണം അധികമായി റിപ്പോർട് ചെയ്യപ്പെട്ടിട്ടുള്ളത്. സംസ്ഥാനാന്തര റൂട്ടുകളിലെ ബസ്സുകളിലാണ് മൊബൈൽ ഫോൺ, ലാപ്ടോപ്പ് എന്നിവയുടെ മോഷണം വ്യാപകവുമായുള്ളത്. കൂടാതെ കഴിഞ്ഞ ഏതാനും വർഷങ്ങളായി ബെംഗളൂരു-ചെന്നൈ റൂട്ടിലാണ് മോഷണക്കേസുകൾ കൂടുതൽ ഉണ്ടായിട്ടുള്ളത് എന്ന് പറയപ്പെടുന്നു. ഇതിനാൽ നിരീക്ഷണം ശക്തമാക്കാൻ കണ്ടക്ടർമാരോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ ദീർഘദൂര ബസുകളിലെ കണ്ടക്ടർമാർ തങ്ങളുടെ യാത്രക്കാർ ബസിൽ കയറുമ്പോൾ തന്നെ മുന്നറിയിപ്പെന്നോണം ലഗേജുകൾ നിരീക്ഷിക്കാൻ നിർദ്ദേശിക്കുകയും. അവസാന ലക്ഷ്യസ്ഥാനത്തിന് മുമ്പ്…

Read More

കേരള സമാജം ഭാരവാഹികളെ തിരഞ്ഞെടുത്തു.

ബെംഗളൂരു : കേരള സമാജം സിറ്റി സോൺ ഭാരവാഹികളെ എസ് ജി പാളയത് നടന്ന യോഗത്തിൽ തിരഞ്ഞെടുത്തു. സിറ്റി സോൺ ചെയർമാൻ ലിന്റൊ കുര്യൻ, കൺവീനർ ശ്രീജിത്ത്‌, ഫിനാൻസ് കൺവീനർ രാജൻ കിഴുമുറി, വൈസ് ചെയർമാൻ മാരായി പ്രസീദ് കുമാർ, ജോസ് ലോറൻസ്, ജോയിന്റ് കൺവീനർ മാരായി പ്രേംദാസ്, സംഗീത് എന്നിവരെയും ഉപദേശക സമിതി അംഗങ്ങളായി വി ടി തോമസ്, മനു കെ വി, ജോർജ് തോമസ്, സുനിൽ തോമസ് എന്നിവരെയും 20അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും യോഗം ഐക്യകണ്ഠേൃന തിരഞ്ഞെടുത്തു. കേരള സമാജം പ്രസിഡന്റ്‌ സി…

Read More

ആമ്പൽ പ്രവേശനോത്സവം നടത്തി.

ബെംഗളൂരു : മലയാളം മിഷൻ  കർണാടക ചാപ്റ്ററിന്റെ  ആമ്പൽ കോഴ്സിലേക്കുള്ള   പ്രവേശനോത്സവം  ഓൺലൈനിൽ നടന്നു. കഴിഞ്ഞ നവംബറിൽ  നടന്ന സൂര്യകാന്തി  പഠനോത്സവത്തിൽ വിജയിച്ച പഠിതാക്കൾക്കായാണ്  ആമ്പൽ ക്ളാസ്സുകൾ ആരംഭിച്ചിട്ടുള്ളത്. മിഷൻ  കർണാടക ചാപ്റ്റർ കോ ഓർഡിനേറ്റർ  ബിലു.സി. നാരായണൻ ഉദ്‌ഘാടനം ചെയ്തു. ചാപ്റ്റർ പ്രസിഡന്റ് കെ. ദാമോദരൻ  അധ്യക്ഷം വഹിച്ചു. ആമ്പൽ കോഓർഡിനേറ്റർ നൂർ മുഹമ്മദ്,  സെക്രട്ടറി ടോമി ആലുങ്കൽ, ട്രഷറർ  ജിസ്സോ ജോസ്  അക്കാദമിക്  കൌൺസിൽ ചെയർമാൻ സതീഷ്  തോട്ടശ്ശേരി, ബിംബ എന്നിവർ സംസാരിച്ചു.

Read More

സർഗ്ഗധാരയുടെ സർഗ്ഗ സംഗമം.

ബെംഗളൂരു : സർഗ്ഗധാരയുടെ സർഗ്ഗസംഗമം പ്രസിഡന്റ് ശാന്താമേനോന്റെ അധ്യക്ഷതയിൽ നടന്നു. സെക്രട്ടറി ഷാജി അക്കിത്തടം സ്വാഗതം ആശംസിച്ചു.സർഗ്ഗധാര കവിതാമത്സരത്തിൽ സമ്മാനാർഹരായ നന്ദനൻ മുള്ളമ്പത്ത്, ഹിരണ്മയി ഹേമന്ത്,രജിത്ത് കരുകുളം എന്നിവർക്ക് ഉപഹാരവും ക്യാഷ് അവാർഡും  സുധാകരൻ രാമന്തളി സമ്മാനിച്ചു. സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സുധാകരൻ രാമന്തളിയെ ആദരിച്ചു.വിഷ്ണുമംഗലം കുമാർ സുധാകരൻ രാമന്തളിയെ പരിചയപ്പെടുത്തി. കവി നന്ദനൻ മുള്ളമ്പത്ത്,”വർത്തമാനകാലത്തെ നവീന കവിതാസങ്കല്പം”എന്ന വിഷയത്തിൽ സംസാരിച്ചു.ഗായകനും സംഗീതസംവിധായകനുമായ അകലൂർ രാധാകൃഷ്ണനെ അനുമോദിച്ചു.പി.കൃഷ്ണകുമാർ,സേതുനാഥ്,വി.കെ.വിജയൻ, കൃഷ്ണപ്രസാദ്‌, രാധാകൃഷ്ണൻ മേനോൻ, മനോജ് എന്നിവർ സംസാരിച്ചു.കവിയരങ്ങിൽ,രജിത്ത് കരുകുളം,അനിതാ പ്രേംകുമാർ,രമാ പ്രസന്ന പിഷാരടി,ആൻസി ടോമി,മീര സേതുനാഥ്,ആത്മജാ…

Read More
Click Here to Follow Us