ബെംഗളൂരു: ഒരു പുരോഹിതന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഘോഷം എന്തായിരിക്കും? സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വിവാഹ വാർഷികമോ ജന്മദിനമോ പോലുള്ള ആഘോഷങ്ങൾ ഏറെ പ്രസക്തമാകുമ്പോൾ ഒരു പരോഹിതന്റെ ജീവിതത്തിലെ പ്രധാന നാഴികക്കല്ലുകളാണ് ഓരോ ജൂബിലിയും… വിളവിന്റെ നാഥൻവഴി വിളഭൂമിയിലേക്ക് വിളിക്കപ്പെട്ട് ഇത്തരത്തിലുള്ള അനേകം നാഴികക്കല്ലുകൾ താണ്ടുന്നവനാണല്ലോ ഓരോ പുരോഹിതനും… സ്നേഹക്കടലിലും കദനച്ചൂടിലും സഹനത്തീയിലും യേശുവിനൊപ്പം നടക്കുന്ന ഓരോ വൈദികനും എന്തു സ്നേഹസമ്മാനമാണ് നൽകാനാവുക…? പൗരോഹിത്യജൂബിലിയുടെ മംഗളസുദിനത്തിൽ ചെയ്ത നന്മകളെയും പിന്നിട്ട നാഴികക്കല്ലുകളെയും ഓർത്തെടുക്കാനുള്ള ഒരവസരമായി ഇതാ ഒരാശംസാഗാനം. ഒരു മെഴുതിരിയായ് തെളിയാൻ എന്ന് തുടങ്ങുന്നതാണ് ഈ…
Read MoreCategory: BENGALURU JALAKAM
പരിസ്ഥിതി ബോധവൽക്കരണവും സൗജന്യ വൃക്ഷതൈ വിതരണവും.
ബെംഗളൂരു : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, വേൾഡ് മലയാളി ഫെഡറേഷൻ ബെംഗളൂരുവിൽ ആകമാനം പരിസ്ഥിതി ബോധവൽക്കരണവും വൃക്ഷതൈകളുടെ സൗജന്യ വിതരണവും നടത്തുന്നു. സ്കൂളുകൾക്കായി ഇക്കുറി ഞങ്ങൾ നടത്തുന്ന അമ്മമരക്കാവ് എന്ന പദ്ധതി മരക്കാടുകളും അവയുടെ സംരക്ഷണവും ലക്ഷ്യം വച്ചുള്ളതാണ്. സ്കൂളിലെ വിദ്യാർത്ഥികൾക്കു സൗജന്യമായി നൽകുന്ന വൃക്ഷ തൈകൾ മാതാപിതാക്കൾ അവർക്കു വേണ്ടി വച്ചു പിടിപ്പിക്കുകയും, മക്കൾ അവ സ്വന്തമായി കരുതി’ പരിപാലിക്കുകയും ചെയ്യേണ്ട ഒരു നീണ്ട സമയ ബന്ധിത പദ്ധതിയാണിത്. സ്കൂളുകളെ കൂടാതെ റെസിഡൻസ് ലേഔട്ട്കൾ, സംഘടനകൾ, മലയാളം മിഷൻ പഠന കേന്ദ്രങ്ങൾ, വ്യക്തികൾ…
Read Moreവിഷ്ണുമംഗലം കുമാറിന് പുരസ്കാരം.
ബെംഗളൂരു : ഫിസ്റ്റ് ഇന്ത്യാ അക്കാഡമി ഓഫ് മാർഷ്യൽ സയൻസിന് ഫിസ്റ്റ് ഇന്ത്യ അവാർഡ് പ്രശസ്ത എഴുത്തുകാരനും മാധ്യമ പ്രവർത്തകനും ബെംഗളൂരു മലയാളിയുമായ വിഷ്ണുമംഗലം കുമാറിന്. ബെംഗളൂരു നഗരത്തിൻ്റെ പശ്ചാത്തലത്തിൽ രചിച്ച “സ്നേഹസാന്ദ്രം രവിനിവേശം” എന്ന നോവലിനാണ് പുരസ്കാരം, ഈ നോവൽ മുമ്പ് കേരള ശബ്ദം മാസികയിൽ പ്രസിദ്ധീകരിച്ചിരുന്നു. കേരള ശബ്ദം ഗ്രൂപ്പ് ഓഫ് പബ്ലിക്കേഷൻസിൻ്റെ ബെംഗളൂരു ബ്യൂറോ ചീഫ് ആണ് കോഴിക്കോട് നാദാപുരം സ്വദേശിയായ എഴുത്തുകാരൻ. പ്രശസ്തി പത്രവും ശിൽപവും അടങ്ങുന്ന പുരസ്കാരം ജൂൺ നാലിന് വൈകുന്നേരം 6:30ന് ജാലഹള്ളി ക്രോസിലെ ദീപ്തി…
Read Moreഹ്രസ്വചിത്രപ്രദർശനം.
ബെംഗളൂരു :സർഗ്ഗധാര 2022 ജൂലൈമാസം ജാലഹള്ളിയിൽ വച്ച് നടത്തുന്ന “ഹ്രസ്വചിത്ര”പ്രദർശന പരിപാടിയിലേക്ക്,(Short Film Festival)10 മിനിറ്റിൽ കവിയാത്ത സ്വന്തം സൃഷ്ടികൾ ക്ഷണിക്കുന്നു. പ്രത്യേക ഭാഷയോ വിഷയമോ പ്രവേശനഫീസോ ഇല്ല.ചലച്ചിത്രരംഗത്തെ പ്രശസ്‌തവ്യക്തികൾ ചിത്രങ്ങൾ വിലയിരുത്തി സംസാരിക്കും.sargadhara2017@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ചിത്രങ്ങൾ അയക്കുക. കൂടുതൽ വിവരങ്ങൾക്ക് :9964352148,7022594990 എന്നീ വാട്സ് ആപ്പ് നമ്പറുകളിൽ ബന്ധപ്പെടുക.
Read Moreവിശപ്പിന്റെ വർഷം ആചരിച്ച് മണ്ഡ്യ രൂപത.
ബെംഗളൂരു : ഒരു നേരത്തെ ഭക്ഷണത്തിനു കൈ നീട്ടുന്ന സഹോദരങ്ങൾക്ക് അത്താണിയാകുവാൻ മണ്ഡ്യ രൂപത ഈസ്റ്റർ ദിനത്തിൽ ആരംഭിച്ച ഒരു ലക്ഷം ഭക്ഷണപൊതികൾ എന്ന ആശയവുമായി world hungar day യോടനുബന്ധിച്ചു മണ്ഡ്യ രൂപത യുവജനവിഭാഗം (SMYM)ബൈക്ക് റാലി നടത്തുന്നു. രൂപതയിലെ വിവിധ ഫൊറോനകൾ കേന്ദ്രീകരിച്ചു നടത്തുന്ന റാലികളിൽ എല്ലാ ഇടവകകളിൽ നിന്നും മാതൃവേദി അംഗങ്ങൾ ഉണ്ടാക്കുന്ന സ്നേഹപൊതികളുമായി ഭക്ഷണമില്ലാതെ തെരുവിൽ വലയുന്ന പ്രിയ സഹോദരങ്ങൾക്കു വിതരണം ചെയ്തുകൊണ്ട് നിശയിക്കപ്പെട്ട ഇടവകാകേന്ദ്രങ്ങളിൽ സമാപിക്കുന്നു. ലിംഗ രാജപുരം ഇടവകയിൽ നടക്കുന്ന രൂപതാതല സമാപനസമ്മേളനം മണ്ഡ്യ രൂപതാ…
Read Moreകേരള സമാജം ഓൺലൈൻ ചിത്രരചനാ മത്സരം 2022.
ബെംഗളൂരു: കേരള സമാജം സിറ്റി സോൺ യൂത്ത് വിങ്ങിൻ്റെ ആഭിമുഖ്യത്തിൽ ഒ വി മനോജ് മെമ്മോറിയൽ ഓൺലൈൻ ചിത്രരചനാ മത്സരം 2022 സംഘടിപ്പിക്കുന്നു. മൂന്ന് ഗ്രൂപ്പുകളായി 22 വയസ്സു വരെ ഉള്ള യുവ പ്രതിഭകൾക്ക് ഈ മൽസരത്തിൽ പങ്കുചേരാം. ഗ്രൂപ്പ് 1: അഞ്ചാം ക്ലാസ്സ് വരെ,ഗ്രൂപ്പ് 2 : ആറു മുതൽ പത്താം ക്ലാസ് വരെ ഗ്രൂപ്പ് 3: പതിനൊന്നാം ക്ലാസ്സ് മുതൽ 22 വയസ്സ് വരെ. മത്സര ഇനം: വാട്ടർകളർ, പെയിസ്റ്റൽ കളർ, ക്രയോൺസ് സമ്മാനം (ഗ്രൂപ്പടിസ്ഥാനത്തിൽ) ഒന്നാം സമ്മാനം : ₹…
Read Moreആട്ടവും പാട്ടുമായി ബെംഗളൂരുവിനെ പുളകം കൊള്ളിക്കാൻ ബാംഗ്ലൂർ മലയാളീസ് സോൺ വേദിയിൽ ആൽമരം മ്യൂസിക് ബാൻഡ് എത്തുന്നു
ബെംഗളൂരു: കഴിഞ്ഞ 5 വർഷത്തോളമായി 40000 ത്തിനു മുകളിൽ അംഗങ്ങളുമായി മുന്നോട്ടു പോകുന്ന ഫേസ്ബുക് കൂട്ടായ്മയായ ബാംഗ്ലൂർ മലയാളീസ് സോണിന്റെ വിഷു- ഈസ്റ്റർ-ഈദ് ആഘോഷ വേദിയിൽ ഉദ്യാന നഗരിയിൽ ആദ്യമായി ആൽമരം മ്യൂസിക് ബാൻഡ് എത്തുന്നു. ലോക്ക് ഡൗൺ കാലത്ത് ഒരു പറ്റം സുഹൃത്തുക്കൾ മലയാളികൾ ഹൃദയത്തിലേറ്റിയ ചലച്ചിത്ര ഗാനങ്ങൾ കോർത്തിണക്കി ഉണ്ടാക്കിയ ഒരു മ്യൂസിക് ബാൻഡ് ആണ് ആൽമരം. അവിടെ നിന്നുള്ള ഈ കലാകാരന്മാരുടെ വളർച്ച ഏവരെയും വിസ്മയിപ്പിക്കുന്ന ഒന്നാണ്. ഇന്ന് ലോകം മുഴുവൻ ആരാധകരുള്ള ആൽമരം മ്യൂസിക് ബാൻഡിന്റെ ബെംഗളൂരുവിലെ ആദ്യത്തെ…
Read Moreഒൻപതു വയസ്സുകാരി അപകടത്തിൽ മരിച്ചു
ബെംഗളൂരു: കുന്ദാപുരിലെ ബീജാഡിയിൽ വീടിനു മുന്നിൽ ഊഞ്ഞാലിൽ കളിക്കുകയായിരുന്ന ഒൻപതു വയസ്സുകാരി കാറിടിച്ച് മരിച്ചു. മരിച്ച പ്രധന്യ മറ്റ് കുട്ടികൾക്കൊപ്പം മരത്തിൽ കെട്ടിയ ഊഞ്ഞാലിൽ കളിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് കുന്ദാപൂർ പോലീസ് പറഞ്ഞു. വീടിനു സമീപം പാർക്ക് ചെയ്തിരുന്ന കാർ കുട്ടിയുടെ ബന്ധുക്കളിൽ ഒരാൾ അലക്ഷ്യമായി ഓടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. കാർ ഓടിച്ച സന്തോഷിനെ (37) പോലീസ് അറസ്റ്റ് ചെയ്യുകയും ഐപിസി സെക്ഷൻ 304 (എ) പ്രകാരം കേസെടുക്കുകയും ചെയ്തു.
Read Moreഇഫ്താർ സംഗമം നടത്തി.
ബെംഗളൂരു : അനേക്കൽ നൻമ മലയാളി കൾചറൽ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം നടത്തി. വി.ബി.എച്ച്.സി.വൈഭവ അപ്പാർട്ട് മെൻ്റ് കമ്യൂണിറ്റി ഹാളിൽ വച്ച് നടന്ന പരിപാടിയിൽ നൻമ മലയാളീ കൾചറൽ അസോസിയേഷൻ്റെ നിരവധി അംഗങ്ങൾ പങ്കെടുത്തു. തകഴി അവാർഡ് ജേതാവ് ശ്രീ ജോർജ് മരങ്ങോലി മുഖ്യ പ്രഭാഷണം നടത്തി, മതേതരത്വം വെല്ലുവിളി നേരിടുന്ന ഈ കാലഘട്ടത്തിൽ ഇഫ്താർ വിരുന്നുകളുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ഓർമ്മപ്പെടുത്തി. അംഗങ്ങൾക്ക് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു.
Read Moreകേരളാ എൻജിനിയേർസ് അസോസിയേഷൻ വാർഷികാഘോഷം.
ബെംഗളൂരു : കേരളാ എൻജിനിയേർസ് അസോസിയേഷൻ ബെംഗളൂരു വാർഷിക ആഘോഷം എച്ച് എ എൽ, എച്ച് എം എ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ഐ എസ് ആർ ഒ ചെയർമാൻ ഡോ എസ് സോമനാഥ് ഉദ്ഘാടനം നിർവഹിച്ചു . കേരള എൻജിനിയേർസ് അസോസിയേഷൻ ബെംഗളൂരു പ്രസിഡന്റ് തോമസ് വെങ്ങൾ അധ്യക്ഷ വഹിച്ച ചടങ്ങിൽ സെക്രട്ടറി അർജുൻ സുന്ദരേശൻ പ്രവത്തന റിപ്പോർട്ട് അവതരിപ്പിച്ചു വൈസ് പ്രസിഡന്റ് ടോം ജോർജ് നന്ദി രേഖപ്പെടുത്തി. അംഗങ്ങളുടെ കലാ പരിപാടിയും സംഗീത സന്ധ്യയും അരങ്ങേറി .
Read More