ബെംഗളൂരു: കേരള സമാജം വനിതാ വിഭാഗം ഭാരവാഹികളെ തെരഞ്ഞെടുത്തു. ചെയർപേഴ്സൺ ആയി കെ റോസി യെയും കൺവീനർ ആയി ലൈല രാമചന്ദ്രനെയും യോഗം തെരഞ്ഞെടുത്തു. വൈസ് ചെയർപേഴ്സൺമാരായി സീന മനോജ്, സുധ വിനേഷ്, പ്രോഗ്രാം കൺവീനർ മാരായി ദിവ്യ മുരളി, രമ്യ ഹരികുമാർ, എന്നിവരെയും ജോയിന്റ് കൺവീനർമാരായി അമൃത സുരേഷ് , ഷൈമ രമേഷ്, എന്നിവരെയും മുപ്പതംഗ നിർവാഹകസമിതിതിയെയും തിരഞ്ഞെടുത്തു.
Read MoreCategory: BENGALURU JALAKAM
കെങ്കേരി സെന്റ് വിൻസെന്റ് ഡീപോൾ പള്ളിയിൽ വിശപ്പിന്റെ വർഷാചരണം
ബെംഗളൂരു : ജാതി മത ഭേദമന്യേ ഭക്ഷണത്തിനു ബുദ്ധിമുട്ടുന്നവർക്ക് ഭക്ഷണം ഉറപ്പാക്കുന്ന വിശപ്പിന്റെ വർഷാചരണത്തിന്റെ ഉദ്ഘാടനം മാണ്ട്യ ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് നിർവഹിച്ചു. സെമിനാരി റെക്ടർ ഫാ. ജോർജ് അറക്കൽ, പള്ളി വികാരി ഫാ. ഫ്രാങ്കോ ചുണ്ടാൽ, ട്രസ്‌റ്റീമാരായ ന്യൂട്ടൺ, പ്രദീപ്, ഫ്രാൻസിസ്, ഷൈബി മറ്റു ഇടവക അംഗങ്ങൾ എന്നിവർ പങ്കെടുത്തു. വിശപ്പിൽ നിന്നുള്ള മോചനത്തിനായുള്ള ഉത്തരവാദിത്തമാണ് വിശപ്പിന്റെ വർഷാചരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ബിഷപ്പ് പറഞ്ഞു.
Read Moreകേരള ഗതാഗത വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി കലാ ബെംഗളൂരു.
ബെംഗളൂരു: നഗരത്തിലെ മലയാളികളുടെ യാത്ര പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കല ബെംഗളൂരു ഭാരവാഹികളുമായി ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആൻറണി രാജു കുമാര കൃപ ഗസ്റ്റ് ഹൗസിൽ ചർച്ച നടത്തി. മന്ത്രിയുമായി നടത്തിയ ചർച്ചയിൽ പുതിയ ബസ് സർവീസിനെ പറ്റിയും നിർത്തി വെച്ചിരിക്കുന്ന സർവ്വീസുകൾ പുനരാരംഭിക്കുന്നതിനെ പറ്റിയും ഇപ്പോൾ മൈസൂരു റോഡ് സാറ്റ്ലൈറ്റ് വരെ വരുന്ന ബസ്സുകൾ പീനിയ ബസവേശ്വര ബസ് സ്റ്റാൻഡിലേക്ക് നീട്ടുന്നതിനെ പറ്റിയും ചർച്ചചെയ്യുകയും ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കല ബെംഗളൂരുവിന് ഉറപ്പു നൽകുകയും ചെയ്തു. വിദ്യാർഥികൾ മുതൽ വ്യവസായികൾ…
Read Moreബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ കാൽ നഷ്ടപ്പെട്ട ശെൽവന് സഹായം നൽകി എം.എം.എ
ബെംഗളൂരു : മൈസൂരുവിൽ നിന്ന് ജോലി തേടി ബെംഗളൂരുവിലേക്ക് വന്ന ശെൽവന് നഷ്ടപ്പെട്ടത് തന്റെ വലത് കാൽ ആണ്. മജിസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ ശെൽവം റെയിൽ പാളയത്തിലൂടെ നടക്കുന്നതിനിടയാണ് ട്രെയിൻ തട്ടി വീണതും വലത് കാലിനു മുകളിലൂടെ ട്രെയിൻ കയറുന്നതും. ആ അപകടത്തിൽ വലതു കാൽ മുട്ടിന് താഴെ പൂർണ്ണമായും, ഇടത് കാലിന് ഭാഗികമായി ക്ഷതവും സംഭവിച്ച ശെൽവത്തിന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും പരിക്ക് സംഭവിച്ചിരുന്നു. കഴിഞ്ഞ ഫിബ്രവരി 10 നായിരുന്നു അപകടം. പിന്നീട് സഞ്ജയ് ഗാന്ധി ഹോസ്പിറ്റലിൽ ചികിൽസ തേടിയ ശെൽവത്തിന്…
Read Moreസ്നേഹസാന്ദ്രം രവിനിവേശം”പ്രകാശനം ചെയ്തു
ബെംഗളൂരു : ബെംഗളൂരുവിലെ കൈരളീനിലയം ആഡിറ്റോറിയത്തിൽ അക്ഷരോത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വിഷ്ണുമംഗലം കുമാറിന്റെ സ്നേഹസാന്ദ്രം രവിനിവേശം എന്ന നോവൽ പ്രകാശനം ചെയ്തു . പ്രശസ്ത കവിയും ചിത്രകാരനുമായ ഡോക്ടർ സോമൻ കടലൂർ പ്രശസ്ത എഴുത്തുകാരനും വിവർത്തകനുമായ സുധാകരൻ രാമന്തളിയ്‌ക്ക് നൽകിയാണ് പ്രകാശനകർമ്മം നിർവഹിച്ചത്. സുധാകരൻ രാമന്തളി പുസ്തകം പരിചയപ്പെടുത്തി .ഡോക്ടർ സോമൻ കടലൂർ ആശംസകൾ നേർന്നു . കണ്ണൂരിലെ കൈരളി ബുക്സ് ആണ് പ്രസാധകർ .കൈരളി ബുക്സ് എംഡി ഒ .അശോക്‌കുമാർ ,ദീപ്‌തി വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ട് കെ .സന്തോഷ്‌കുമാർ ,സെക്രട്ടറി കൃഷ്ണദാസ് ,പാലക്കാട്…
Read Moreഅക്ഷരോത്സവം; കൈരളി ബുക്സിന്റെ ആദ്യ വില്പന നിർവഹിച്ചു.
ബെംഗളൂരു: കൈരളി കലാസമിതി സംഘടിപ്പിച്ച അക്ഷരോത്സവത്തിൽ, കൈരളി ബുക്സിന്റെ ആദ്യ വില്പന ബഹുഭാഷാ കവിയും സാഹിത്യകാരിയും ആയ ശ്രീകല പി വിജയന് നൽകി നിർവഹിച്ചു. ശേഷം നടന്ന സാഹിത്യ സമ്മേളനത്തിൽ ഡോ. ചന്ദ്രശേഖര കമ്പാർ (പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി ) അദ്ധ്യക്ഷതയിൽ പുസ്തക പ്രകാശനവും നടന്നു. ബെംഗളൂരു മാറത്തഹള്ളിയിലെ കൈരളി സെൻട്രൽ സ്കൂൾ ആയിരുന്നു വേദി. ചന്ദ്രശേഖര കമ്പാറിന്റെ ശിവന്റെ കടുന്തുടി, പ്രൊഫ്. നാഗരാജയ്യയുടെ ചാരുവസന്ത, പ്രസന്ന സന്തേകടുറിന്റെ സു ( വിവർത്തനം – സുധാകരൻ രാമന്തളി) പി ഹരികുമാറിന്റെ പ്രവാസിയുമുണ്ട്, പ്രേംരാജ്…
Read Moreഡബ്ലിയു.എം.എഫ് ക്യാൻസർ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
ബെംഗളൂരു: വേൾഡ് മലയാളി ഫെഡറേഷന്റെ ഏഷ്യ റീജിയൻ അവതരിപ്പിച്ച ആരോഗ്യം മഹാഭാഗ്യം എന്ന ബോധവത്കരണ പരിപാടി ഡോ. ശ്യാം വിക്രം ഉദ്ഘാടനം ചെയ്തു. വെബിനാർ നയിച്ചത് ഓങ്കോളജി മേഖലയിൽ 15 വർഷത്തിലേറെ പരിചയമുള്ള സർജിക്കൽ ഓങ്കോളജി സീനിയർ കൺസൾട്ടന്റ് ഡോ. ശ്യാം വിക്രം ആയിരുന്നു. സെമിനാറിൽ പ്രേക്ഷകരുടെ ക്യാൻസർ രോഗ സംബന്ധമായ സംശയങ്ങൾക്ക് ഡോ. ശ്യാം മറുപടി പറഞ്ഞു. വെബിനാറിൽ നൂറിലധികം പേരാണ് പങ്കെടുത്തത്. ചടങ്ങിൽ നാഷണൽ വൈസ് പ്രസിഡന്റ് മനോജ് സി, ഡോ. ശ്യാം വിക്രമിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ഗ്ലോബൽ പ്രസിഡന്റ്…
Read Moreക്യാൻസർ ബോധവത്കരണ സെമിനാർ ഇന്ന്.
ബെംഗളൂരു: ചികിത്സയേക്കാൾ നല്ലത് പ്രതിരോധമാണ്. അതുപോലെ നേരത്തെയുള്ള രോഗനിർണയം ജീവൻ രക്ഷിക്കും. വേൾഡ് മലയാളി ഫെഡറേഷൻ ഏഷ്യ റീജിയൻ ഒരു പുതിയ ആരോഗ്യ ബോധവൽക്കരണ പരിപാടി ആരോഗ്യം മഹാഭാഗ്യം എന്ന പേരിൽ ആരംഭിക്കുന്നു. സർജിക്കൽ ഓങ്കോളജി സീനിയർ കൺസൾട്ടന്റ് ഡോ. ശ്യാം വിക്രം ഈ വെബിനാർ പരമ്പര ഉദ്ഘാടനം ചെയ്യുന്നത്. ഓങ്കോളജി മേഖലയിൽ 15 വർഷത്തിലേറെ പരിചയമുള്ള ഡോ: ശ്യാം വിക്രം കാൻസർ ബോധവൽക്കരണം എന്ന വിഷയത്തിൽ നയിക്കുന്ന വെബിനാർ 2022 ഏപ്രിൽ 9-ന് വൈകുന്നേരം 6.30.ന് (ഇന്ത്യൻ സമയം ) ആരംഭിക്കും. . എല്ലാവരും …
Read Moreഡിഗ്രിക്ക് കന്നഡ നിർബന്ധം; സംസ്ഥാന ഉത്തരവുകൾ സ്റ്റേ ചെയ്ത് കർണാടക ഹൈക്കോടതി
ബെംഗളൂരു: ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) നടപ്പാക്കുന്നതിന്റെ ഭാഗമായി ഉന്നത പഠനത്തിൽ കന്നഡ ഭാഷ നിർബന്ധമാക്കിയ രണ്ട് സംസ്ഥാന സർക്കാർ ഉത്തരവുകൾ കർണാടക ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ബുധനാഴ്ച സ്റ്റേ ചെയ്തു. ഉന്നതവിദ്യാഭ്യാസത്തിൽ പ്രാദേശിക സംസ്ഥാന ഭാഷ നിർബന്ധമാക്കുന്നത് എൻഇപി വിഭാവനം ചെയ്യുന്നില്ലെന്ന കേന്ദ്രത്തിന്റെ വിശദീകരണത്തിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവ്. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിനായി ഉന്നത പഠനത്തിൽ കന്നഡ ഭാഷ നിർബന്ധിത വിഷയമാക്കാൻ കഴിയില്ലെന്ന കേന്ദ്രസർക്കാരിന്റെ നിലപാട് കണക്കിലെടുത്ത്, 07.08.2021, 15.09.2021 തീയതികളിലെ തടസ്സപ്പെടുത്തപ്പെട്ട സർക്കാർ ഉത്തരവുകൾ നടപ്പിലാക്കാൻ കഴിയില്ലെന്ന് ഞങ്ങൾ പ്രഥമദൃഷ്ട്യാ കണ്ടെത്തുന്നുവെന്നും…
Read Moreപി.വൈ.സി കർണാടക സ്റ്റേറ്റ് രൂപീകരണവും പ്രവർത്തനോത്ഘാടനവും നടന്നു.
ബെംഗളൂരു: ”സഭയിൽ നിന്നും സമൂഹത്തിലേക്ക്” എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പെന്തക്കോസ്ത് യൂത്ത് കൗൺസിൽ കർണാടക സ്റ്റേറ്റ് നിലവിൽ വന്നു. ഇന്നലെ ഗദലഹള്ളി ഫെയ്ത്ത് സിറ്റി ഏ.ജി ചർച്ചിൽ വച്ച് വൈകിട്ട് 5 മണിക്ക് നടന്ന സമ്മേളനത്തിൻ്റെ ആദ്യ പകുതിയിൽ പി.വൈ.സി ജനറൽ വൈസ് പ്രസിഡൻ്റ് പാസ്റ്റർ പിലിപ്പ് എബ്രഹാം അധ്യക്ഷം വഹിച്ചു. പാസ്റ്റർ ജോൺസൺ ടി ജേക്കബ് സ്വാഗതം ആശംസിച്ചു. തുടർന്ന് പി.വൈ.സി ജനറൽ കോർഡിനേറ്റർ പാസ്റ്റർ ലിജോ കെ ജോസഫ് പി.വൈ.സി യെ സദസിന് പരിചയപ്പെടുത്തി. ജനറൽ സെക്രട്ടറി പാസ്റ്റർ റോയിസൺ ജോണി…
Read More