അക്ഷരോത്സവം; കൈരളി ബുക്സിന്റെ ആദ്യ വില്പന നിർവഹിച്ചു.

ബെംഗളൂരു: കൈരളി കലാസമിതി സംഘടിപ്പിച്ച അക്ഷരോത്സവത്തിൽ, കൈരളി ബുക്സിന്റെ ആദ്യ വില്പന ബഹുഭാഷാ കവിയും സാഹിത്യകാരിയും ആയ ശ്രീകല പി വിജയന് നൽകി നിർവഹിച്ചു. ശേഷം നടന്ന സാഹിത്യ സമ്മേളനത്തിൽ ഡോ. ചന്ദ്രശേഖര കമ്പാർ (പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി ) അദ്ധ്യക്ഷതയിൽ പുസ്തക പ്രകാശനവും നടന്നു.

ബെംഗളൂരു മാറത്തഹള്ളിയിലെ കൈരളി സെൻട്രൽ സ്കൂൾ ആയിരുന്നു വേദി. ചന്ദ്രശേഖര കമ്പാറിന്റെ ശിവന്റെ കടുന്തുടി, പ്രൊഫ്. നാഗരാജയ്യയുടെ ചാരുവസന്ത, പ്രസന്ന സന്തേകടുറിന്റെ സു ( വിവർത്തനം – സുധാകരൻ രാമന്തളി) പി ഹരികുമാറിന്റെ പ്രവാസിയു‌മുണ്ട്, പ്രേംരാജ് കെ.കെ യുടെ ചില നിറങ്ങൾ എന്നി പുസ്തകങ്ങളോടൊപ്പം ശ്രീകല പി വിജയൻറെ മൃദുലയുടെയും പ്രകാശനം നടത്തപ്പെട്ടു. ഡോ. ചന്ദ്രശേഖര കമ്പാർ അവർകൾ ശ്രീകല പി വിജയനെ അനുമോദിച്ചു.

പ്രശസ്തകവിയായ സോമൻ കടലൂർ,സർഗധാര ഭാരവാഹികൾ ആയ ശ്രീജേഷ് , ശാന്താമേനോൻ , മാതൃഭൂമിയുടെ ഡയറക്ടർ മേഘ പത്മൻ , പയ്യന്നൂർ കുഞ്ഞിരാമൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

ആമസോൺ ബെസ്റ്സെല്ലെർ ആയ അമോറസ് മ്യുസിങ്സ്‌നു ശേഷം സാങ്കല്പിക കവിത സമാഹാരമായ മൃദുല പ്രസിദ്ധികരിക്കപെട്ടു.

പ്രശസ്ത ആംഗലേയ കവിയും അധ്യാപികയും ആയ ശ്രീകല പി വിജയൻറെ മൃദുല എന്ന കാവ്യാ സമാഹാരം ലോകശ്രദ്ധ പിടിച്ചു പറ്റി. ജീവിത സംബന്ധിയായ കവിതകളുടെ രചനയിൽ പ്രസിദ്ധയായ ശ്രീകല, ഈ പുസ്തകത്തിലൂടെ വെർച്വൽ ലോകത്തെ ചതിക്കുഴികളും അതിനു അടിമകളാകുന്ന ഒരു കൂട്ടം ഇരകളെയും പറ്റിയുമാണ് പ്രതിപാദിച്ചിട്ടുളളത്. മൃദുല എന്ന ഒരു കഥാപാത്രമാണ് മുഖ്യ പ്രമേയമെങ്കിലും ആധുനിക കാലത്തെ വാർത്താവിനിമയ മാധ്യമങ്ങളിലൂടെ ജീവിതം ബലിയാടാകേണ്ടി വന്ന ഒരുപാടു പേരുടെ ജീവിതത്തിന്റെ ഉല്ലേഖനം ആണ് നൽകിയിരിക്കുന്നത്. മൃദുല എല്ലാ പ്രമുഖ ഓൺലൈൻ ബുക്സ്റ്റോറുകളിലും ലഭ്യമാണ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us