സഞ്ചരിക്കുന്ന സാനിറ്റൈസർ ബസിന് പിന്നാലെ,സഞ്ചരിക്കുന്ന പനി ക്ലിനിക്കുമായി കെ.എസ്.ആർ.ടി.സി.

ബെംഗളൂരു : സഞ്ചരിക്കുന്ന പനി ക്ലിനിക്കുമായി കെ.എസ്.ആർ.ടി.സി.

മൈസൂരുവിലാണ് സംഭവം.കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പനി പരിശോധിക്കാനുള്ള ക്ലിനിക്കാണ് ബസിൽ സജ്ജീകരിച്ചത്.

നഗരസഭ ഗ്രാമീണ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലായി പത്ത് പനിക്ലിനിക്കുകൾ നേരത്തെ തുടങ്ങിയിട്ടുണ്ട്. പക്ഷേ, ഗ്രാമപ്രദേശങ്ങളിലുള്ളവർക്ക് ഇവിടേക്ക് എത്താൻ പ്രയാസമാകും.

അതുകൊണ്ട് ക്ലിനിക്കുമായി ഗ്രാമങ്ങളിലേക്ക് സഞ്ചരിക്കുകയാണിവിടെ.

കോവിഡ് രോഗബാധയുണ്ടായതിന്റെ സമീപ പ്രദേശങ്ങളിൽ രോഗലക്ഷണമുള്ളവരെ പരിശോധിക്കുകയാണ് ലക്ഷ്യം. പനി, ജലദോഷം, ചുമ തുടങ്ങിയവയുള്ളവരെയാണ് പരിശോധിക്കുക. കോവിഡ് ലക്ഷണങ്ങൾ സംശയിക്കുന്നവരെ ആശുപത്രിയിലെത്തിച്ച് തുടർപരിശോധനക്ക് വിധേയമാക്കും.

  പഞ്ചനക്ഷത്ര ഹോട്ടലുകളിലെ 'രുചിരഹസ്യം' ചീഞ്ഞ പച്ചക്കറികളും മാരക രാസവസ്തുക്കളും! ബെംഗളൂരുവിൽ ഞെട്ടിക്കുന്ന റെയ്ഡ്

ക്ലിനിക്കിന്റെ സഞ്ചാരം മൈസൂരു ഡെപ്യൂട്ടി കമ്മീഷണർ അഭിരാം ജി.ശങ്കർ ഫ്ളാഗോഫ് ചെയ്തു. മൈസൂരുവിലെ ഒരു പഴയ കെ.എസ്.ആർ.ടി.സി.ബസാണ് ക്ലിനിക്കാക്കി മാറ്റിയത്.

നേരത്തെ ഇവിടെ ആരോഗ്യപ്രവർത്തകരെ അണുവിമുക്തമാക്കാൻ ലക്ഷ്യമിട്ട് ഒരു കെ.എസ്.ആർ.ടി.സി. ബസ് സഞ്ചരിക്കുന്ന സാനിറ്റൈസറാക്കി മാറ്റിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനമോടിക്കാൻ റോഡില്ലേ അതോ സമയമില്ലേ? രാജ്യത്ത് ഏറ്റവും കൂടുതൽ ട്രാഫിക് ബ്ലോക്കുള്ള നഗരമായി ബെംഗളൂരു മാറിയത് എങ്ങനെ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  13വയസുകാരിയുടെ കൊട്ടേഷൻ; മുത്തച്ഛനെ കൊന്ന് പ്രായപൂർത്തിയാകാത്തവർ; നാല് പേര്‍ പിടിയില്‍.
[masterslider id="10"]

Related posts