എല്ലാ ഉപഭോക്താക്കൾക്കും വൈദ്യുതി നിരക്ക് പരിഷ്കരിക്കാൻ ഉത്തരവിട്ട കർണാടക ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (കെഇആർസി), പകർച്ചവ്യാധിയിൽ നിന്ന് കരകയറുന്നതിനായി വ്യവസായങ്ങൾക്ക് പ്രത്യേക കിഴിവ് നൽകി. കർണാടക സർക്കാർ സാക്ഷ്യപ്പെടുത്തിയ സൂക്ഷ്മ, ചെറുകിട വ്യവസായങ്ങളെ കോവിഡ്-19 ന്റെ പ്രതികൂല ഫലങ്ങളിൽ നിന്ന് കരകയറാൻ പ്രാപ്തമാക്കുന്നതിനാണ്, ഒരു വർഷത്തേക്ക് പ്രതിമാസ ഊർജ്ജ ഉപഭോഗത്തിൽ യൂണിറ്റിന് 50 പൈസ ഇളവ് അനുവദിക്കാൻ കമ്മീഷൻ തീരുമാനിച്ചതെന്ന് കെഇആർസി പറഞ്ഞു. കർണാടകയുടെ തീരപ്രദേശത്ത് (കടലിൽ നിന്ന് 5 കിലോമീറ്റർ ചുറ്റളവിൽ) സ്ഥിതി ചെയ്യുന്ന ഐസ് നിർമ്മാണ യൂണിറ്റുകൾ, കോൾഡ് സ്റ്റോറേജ് യൂണിറ്റുകൾ…
Read MoreCategory: BENGALURU JALAKAM
കർണാടക സാഹിത്യ അക്കാദമിയുടെ പുരസ്കാരം നേടിയ സുധാകരൻ രാമന്തളിക്ക് മലയാളം മിഷൻ്റെ ആദരം.
ബെംഗളൂരു : വിവർത്തന സാഹിത്യത്തിൽ കന്നഡ സാഹിത്യ അക്കാദമിയുടെ പുരസ്കാരം നേടിയ മലയാളം എഴുത്തുകാരൻ സുധാകരൻ രാമന്തളിയെ മലയാളം മിഷൻ പ്രവർത്തകർ ആദരിച്ചു. മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡണ്ട് കെ. ദാമോദരൻ, സെക്രട്ടറി ടോമി ആലുങ്ങൽ, മേഖല കോർഡിനേറ്റർമാരായ ജോമോൻ സ്റ്റീഫൻ, നൂർ മുഹമ്മദ്, വിമാനപുര മലയാള പഠന കേന്ദ്രം പ്രതിനിധി മുസ്തഫ എന്നിവർ സുധാകരൻ രാമന്തളിയുടെ ഭവനം സന്ദർശിച്ചു അദ്ദേഹത്തെ അഭിനന്ദിച്ചു. കന്നഡ ഭാഷയിയിൽ നിന്നും, മറ്റ് ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഏറ്റവും നല്ല പുസ്തകത്തിനുള്ള കർണാടക സാഹിത്യ അക്കാദമി പുരസ്കാരമാണ്…
Read Moreമാസപ്പിറവി കണ്ടു റംസാൻ നോമ്പിന് നാളെ തുടക്കം.
ബെംഗളൂരു: കർണാടകയിലെ വിവിധ ഭാഗങ്ങളിൽ റംസാൻ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ നാളെ റമസാൻ ഒന്നായി കർണാടക ഹിലാൽ കമ്മിറ്റി ഉറപ്പിച്ചതായി മലബാർ മുസ്ലിം അസോസിയേഷൻ ഖത്തീബ് സെയ്തുമുഹമ്മദ് നൂരി അറിയിച്ചു. നാളെ മുതൽ റംസാൻ നോമ്പിന് തുടക്കം.
Read Moreവീണ്ടും പുരസ്കാര നിറവിൽ ബെംഗളൂരു മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ സുധാകരൻ രാമന്തളി.
ബെംഗളൂരു: കർണാടക സാഹിത്യ അക്കാദമിയുടെ വിവർത്തന സാഹിത്യത്തിനുള്ള ഈ വർഷത്തെ പുരസ്കാരം നിരവധി കന്നഡ സാഹിത്യ കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുള്ള മലയാളി സാഹിത്യകാരൻ സുധാകരൻ രാമന്തളിക്ക്. http://h4k.d79.myftpupload.com/archives/30378 ജ്ഞാനപീo ജേതാവ് ചന്ദ്രശേഖര കമ്പാറിൻ്റെ “ശിവന ഡങ്കുറ”എന്ന നോവൽ ശിവൻ്റെ കടുന്തുടി എന്ന പേരിൽ വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചതിനാണ് ഈ പുരസ്കാരം. കമ്പാറിൻ്റെ തൻ്റെ ശിഖര സൂര്യ (ശിഖര സൂര്യൻ) സുധാകരൻ രാമന്തളി വിവർത്തനം ചെയ്തിരുന്നു. ഈ കൃതി കഴിഞ്ഞ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു. കണ്ണൂർ രാമന്തളി സ്വദേശിയായ എഴുത്തുകാരൻ…
Read Moreമാരത്തോൺ സൈക്കിൾ യാത്രികന് സ്വീകരണം നൽകി കേരള സമാജം.
ബെംഗളൂരു : രക്തദാനത്തിന്റെ സന്ദേശവുമായി കന്യാകുമാരിയിൽ നിന്നും കാൽനടയായി ജമ്മു വരെ പോയി അവിടെ നിന്നും സൈക്കിളിൽ വയനാട്ടിലേക്ക് പോകുന്ന സൈക്കിൾ യാത്രികനായ മെൽവിൻ തോമസിന് കേരളം സമാജം മല്ലേശ്വരം സോണിന്റെ നേതൃത്വത്തിൽ കൈരളീ നികേതൻ ദോഡബൊമ്മസാന്ദ്ര ക്യാമ്പസിൽ സ്വീകരണം നൽകി. കേരള സമാജം മല്ലേശ്വരം സോൺ ചെയർമാൻ രാജഗോപാൽ അധ്യക്ഷത വഹിച്ചു. കേരളം സമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണൻ , ജനറൽ സെക്രട്ടറി റജികുമാർ , ജോയിന്റ് സെക്രട്ടറി ജെയ്ജോ ജോസഫ്, സോൺ കൺവീനർ അനിൽകുമാർ , സി എച് പത്മനാഭൻ…
Read Moreകർണാടക മലയാളി കോൺഗ്രസ്സ് ദാസറഹള്ളി അസംബ്ലി മണ്ഡലം ജനറൽ ബോഡി യോഗം.
ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ്സ് ദാസറഹള്ളി അസംബ്ലി മണ്ഡലം ജനറൽ ബോഡി യോഗം കോൺഗ്രസ്സ് ഹെഗ്ഗനഹള്ളി ബ്ലോക്ക് പ്രസിഡന്റ് എൻ .രവികുമാർ ഉൽഘാടനം ചെയ്തു . കോൺഗ്രസ്സ് ഡിജിറ്റൽ മെമ്പർഷിപ് ക്യാമ്പയിൻ യോഗത്തോടനുബന്ധിച്ചു നടന്നു. നോർക്ക ഇൻഷുറൻസ് കാർഡ് കൂടുതൽ മലയാളികൾക്ക് ലഭ്യമാക്കുവാനും ആധാർ കാർഡ് ,വോട്ടേഴ്‌സ് ഐ ഡി എന്നിവ ലഭ്യക്കുവാൻ വേണ്ടുന്ന ക്യാമ്പയിൻ നടത്തുവാൻ യോഗം തീരുമാനിച്ചു . അന്തരിച്ച കോൺഗ്രസ്സ് നേതാക്കളായ പി ടി തോമസ്, തലേക്കുന്നിൽ ബഷീർ ,യു .രാജീവൻ മാസ്റ്റർ എന്നിവർക്ക് യോഗത്തിൽ അനുശോചനം രേഖപ്പെടുത്തി . ഭക്ഷ്യ…
Read Moreവേനലിൽ പക്ഷികൾക്ക് കുടിവെള്ളമൊരുക്കാൻ”പോട്ട് ഓഫ് ലൗ”വുമായി വേൾഡ് മലയാളീ ഫെഡറേഷൻ.
ബെംഗളൂരു: കഠിനമായ വേനലിൽ ജല ദൗർലഭ്യതകാരണം ദിവസേന അനേകം പക്ഷികൾ ചത്തുവീഴുന്നുണ്ട്. പക്ഷികൾ മാത്രമല്ല, തെരുവ് നായ്ക്കളും മറ്റനേകം ജീവ ജാലങ്ങളും വെള്ളമില്ലാതെ വലയുന്നു. ഈ അവസരത്തിൽ ഇത്യാദി സമവകാശികൾക്ക് തങ്ങളാൽ കഴിയുന്ന തണലൊരുക്കാൻ, Pot of Love എന്ന പദ്ധതിയിലൂടെ അഭ്യർത്ഥിക്കുകയാണ് ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി കൂട്ടായ്മയായ വേൾഡ് മലയാളീ ഫെഡറേഷൻ. വേനലിൽ വെള്ളമാരുക്കുന്നതിലുപരി, ചുറ്റുമുള്ള സഹജീവികളോട് ആർദ്രമായി ഇടപെടാൻ സാഹചര്യമൊരുക്കുക എന്നതും, ബെംഗളൂരു പോലെയുള്ള സ്ഥലങ്ങളിൽ ഭൂഗർഭ ശുദ്ധജലത്തിന്റെ അളവ് ഭയപ്പെടുത്തുന്ന തോതിൽ കുറഞ്ഞു വരുന്നതും, മലിനപ്പെട്ടുകൊണ്ടിരിക്കുന്നതുമായ ഈ…
Read Moreകേരള സമാജം ബെംഗളൂരു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ബെംഗളൂരു: കേരള സമാജം ബെംഗളൂരു സിറ്റി സോണിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇലക്ട്രോണിക് സിറ്റി ഫസ്റ്റ് ഫെസിലെ ഗോല്ലഹള്ളിയിലുള്ള ഡി എസ് മാക്സ് സിഗ്മ &സിഗ്മ നെക്സ്റ്റിൽ നടന്ന രക്ത ദാന ക്യാമ്പ് ആനക്കൽ എം എൽ എ ശിവണ്ണ ബി ഉദ്ഘാടനം ചെയ്തു. സിറ്റി സോൺ ചെയർമാൻ ലിന്റൊ കുര്യൻ അധ്യക്ഷത വഹിച്ചു. ബെംഗളൂരു റെസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് അലോക് കുമാർ മുഘ്യ പ്രഭാഷണം നടത്തി. കേരള സമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി റെജികുമാർ,വൈസ് പ്രസിഡന്റ് സുധിഷ്…
Read Moreഓസ്കാർ 2022 അവാർഡുകൾ പ്രഖ്യാപിച്ചു
സിയാൻ ഹെഡർ സംവിധാനം ചെയ്ത കോഡയ്ക്ക് മികച്ച ചിത്രത്തിനുള്ള ഓസ്കര്‍ പുരസ്കാരം. 2014 ലെ ഫ്രഞ്ച് ചിത്രമായ ലാ ഫാമിലി ബെലിയറിന്റെ ഇംഗ്ലീഷ് ഭാഷാ പതിപ്പാണ് ചിത്രം. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള ഓസ്കറും കോഡ നേടി. കോഡയിലെ പ്രകടനത്തിന് ട്രോയ് കോറ്റ്സര്‍ മികച്ച സഹനടനുള്ള പുരസ്കാരവും സ്വന്തമാക്കിയിരുന്നു. ഫ്രാങ്ക് റോസി എന്ന കഥാപാത്രത്തെയാണ് ട്രോയ് അവതരിപ്പിച്ചത്. ഓസ്‍കര്‍ പ്രഖ്യാപന നേതാക്കളുടെ പട്ടിക മികച്ച ശബ്‍ദ ലേഖനം- മാക് റൂത്ത്, മാര്‍ക്ക് മാങ്കിനി, ദിയോ ഗ്രീൻ, ഡഗ് ഹംഫില്‍, റോണ്‍ ബാര്‍ട്‍ലെറ്റ് (ഡ്യൂണ്‍) മികച്ച…
Read Moreപ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവിന് 10 വർഷം തടവ്
ബെംഗളൂരു: പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 43 കാരനായ ഓട്ടോറിക്ഷ ഡ്രൈവർക്ക് 10 വർഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ചു. ബെലഗാവിയിലെ വിചാരണക്കോടതിയുടെ വിധി റദ്ദാക്കിക്കൊണ്ട് കർണാടക ഹൈക്കോടതിയാണ് വിധി ഉത്തരവിട്ടത്. 2017 ഫെബ്രുവരി 3 ലെ III അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജിയും പ്രത്യേക ജഡ്ജിയും (പോക്സോ ആക്ട്) കോടതിയുടെ വിധിയെ ചോദ്യം ചെയ്ത് ബെലഗാവി പോലീസിന് വേണ്ടി സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീൽ ജസ്റ്റിസുമാരായ എച്ച് ടി നരേന്ദ്ര പ്രസാദ്, രാജേന്ദ്ര ബദാമികർ എന്നിവരുടെ ഡിവിഷൻ…
Read More