വിശപ്പിന്റെ വർഷം ആചരിച്ച് മണ്ഡ്യ രൂപത.

ബെംഗളൂരു : ഒരു നേരത്തെ ഭക്ഷണത്തിനു കൈ നീട്ടുന്ന സഹോദരങ്ങൾക്ക് അത്താണിയാകുവാൻ മണ്ഡ്യ രൂപത ഈസ്റ്റർ ദിനത്തിൽ ആരംഭിച്ച ഒരു ലക്ഷം  ഭക്ഷണപൊതികൾ എന്ന ആശയവുമായി world hungar day യോടനുബന്ധിച്ചു മണ്ഡ്യ രൂപത യുവജനവിഭാഗം (SMYM)ബൈക്ക് റാലി നടത്തുന്നു.
രൂപതയിലെ വിവിധ ഫൊറോനകൾ കേന്ദ്രീകരിച്ചു നടത്തുന്ന റാലികളിൽ എല്ലാ ഇടവകകളിൽ നിന്നും മാതൃവേദി അംഗങ്ങൾ ഉണ്ടാക്കുന്ന സ്നേഹപൊതികളുമായി ഭക്ഷണമില്ലാതെ തെരുവിൽ വലയുന്ന പ്രിയ സഹോദരങ്ങൾക്കു വിതരണം ചെയ്തുകൊണ്ട് നിശയിക്കപ്പെട്ട ഇടവകാകേന്ദ്രങ്ങളിൽ സമാപിക്കുന്നു.
ലിംഗ രാജപുരം ഇടവകയിൽ നടക്കുന്ന രൂപതാതല സമാപനസമ്മേളനം മണ്ഡ്യ രൂപതാ ബിഷപ്പ് റവ ഡോ. സെബാസ്റ്റ്യൻ എടയന്ത്രത് പിതാവ് ഉൽഘാടനം ചെയ്യും, വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന ഈ പരിപാടിയിൽ ഭഷണത്തോടൊപ്പം റേഷൻ കിറ്റുകളും വിതരണം ചെയ്യുവാനാണ് രൂപതയുടെ ശ്രമം.
വിവരങ്ങൾ : ജെയ്സൺ ലൂക്കോസ് 8884840022
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us