കൊമ്പന്മാരുടെ പോരാട്ടം കാണാം കൂട്ടമായി; ഐഎസ്എൽ ഫൈനലിന്റെ ലൈവ് സ്ട്രീമിങ് ബെംഗളൂരുവിൽ

ബെംഗളൂരു : ഗോവയിൽ വെച്ച് നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് 2021-22 ഫൈനൽ മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം കൂട്ടമായി കാണാൻ അവസരം ഒരുക്കി ബാംഗ്ലൂർ മലയാളീസ് സ്‌പോർട് ക്ലബ്. മാർച്ച് 20 ന് നടക്കുന്ന ഫൈനലിന്റെ തത്സമയ സംപ്രേക്ഷണം ഐഎസ്എൽ ഫാൻ പാർക്കിൽ 7 മണിമുതൽ സംഘടിപ്പിച്ചിരിക്കുന്നു. കേരളം സമാജം ബെംഗളൂരു, മഞ്ഞപ്പട ബെംഗളൂരു എന്നിവരുടെ സഹകരണത്തോടെ ആണ് ബാംഗ്ലൂർ മലയാളീസ് സ്‌പോർട് ക്ലബ് തത്സമയ സംപ്രേക്ഷണം സംഘടിപ്പിച്ചിരിക്കുത്. മാര്‍ച്ച് 20 ഞായര്‍ രാത്രി 7.40ന് ഗോവ മഡ്ഗാവിലെ ഫത്തോര്‍ഡ സ്‌റ്റേഡിയത്തിലാണ് ഫൈനല്‍. 2014,…

Read More

ആർഷഭാരതം സമ്മേളനം മാർച്ച് 20 ന്

ബെംഗളൂരു : പാഞ്ചജന്യം ഭാരതം കർണാടക സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആർഷഭാരതം സമ്മേളനം മാർച്ച് 20 ഞായറാഴ്ച രാവിലെ 11 മണിയ്ക്ക് ബെംഗളൂരു ജാലാഹള്ളി ഗോകുല എക്സ്റ്റൻഷനിലുള്ള ഗോകുലം ഗ്രാൻ്റ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും. കർണാടകത്തിലെ രാഷ്ടീയ കലാ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ, പാഞ്ചജന്യം ഭാരതം ദേശീയ-സംസ്ഥാന നേതാക്കൾ, കലാഭാരതി – മാതൃഭാരതി ദേശീയ-സംസ്ഥാന നേതാക്കൾ തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുക്കും. ബഹു. കൈതപ്രം തിരുമേനി എഴുതി അദ്ദേഹത്തിൻ്റെ പുത്രൻ ദീപാംഗുരൻ ഈണം നൽകിയ പാഞ്ചജന്യം ഗാനത്തിൻ്റെ റിലീസ്, കലാഭാരതി – മാതൃഭാരതി…

Read More

വിഷു, ഈസ്റ്റർ അവധി ദിവസങ്ങൾ; ട്രെയിനുകളിൽ 12നും 13നും തിരക്ക്.

ബെംഗളൂരു: വിഷു, ഈസ്റ്റർ പ്രമാണിച്ച് കേരളത്തിലേക്കുള്ള യാത്രക്ക് പദ്ധതിയിടുന്നവർക്ക് ദുഃഖവാർത്ത നിലവിൽ ഇപ്പോൾത്തന്നെ ട്രെയിൻ ടിക്കറ്റുകൾ വെയ്റ്റ് ലിസ്റ്റിൽ ആണ്. ഏപ്രിൽ 12നും 13നും കെഎസ്ആർ ബെംഗളൂരു-കൊച്ചുവേളി എക്സ്പ്രസ്(16315), കെഎസ്ആർ ബെംഗളൂരു- കന്യാകുമാരി എക്സ്പ്രസ് (16526) സെക്കൻഡ് സ്‌ലീപ്പർ എന്നിവയുടെ വെയ്റ്റ് ലിസ്റ്റ് 100 കടന്നു. യശ്വന്ത്പുര- കണ്ണൂർ എക്സ്പ്രസിൽ (16511) ആർഎസി 95ലെത്തി. മൈസൂരു-കൊച്ചുവേളി എക്സ്പ്രസിൽ (16315) വെയ്റ്റ് ലിസ്റ്റ് 10ലെത്തി

Read More

ഭക്ഷ്യ എണ്ണയുടെ വില ഉയരുന്നു: വറുത്ത ഇനങ്ങളുടെ വില 10% വില കൂടും

street food hotel bengaluru

പാചക എണ്ണയുടെ വില ഉയരുന്നത് മൂലം അടുത്ത ആഴ്ച മുതൽ പക്കോഡ (ഫ്രിട്ടർ), വട തുടങ്ങിയ വറുത്ത ഇനങ്ങളുടെ വില 10 ശതമാനം വർധിപ്പിക്കുമെന്ന് റെസ്റ്റോറന്റ ഉടമകൾ അറിയിച്ചു. ഹോർഡിംഗ് ആരോപിച്ച് വിപണിയിൽ നിന്ന് എണ്ണ സംഭരിക്കുന്നതിൽ ബുദ്ധിമുട്ടുന്നതിനാൽ, വറുത്ത ഇനങ്ങൾക്ക് പകരമായി മറ്റുവിഭവങ്ങളാക്കാനും ഭക്ഷണശാലകളും പദ്ധതിയിടുന്നുണ്ട്. ബ്രുഹത് ബെംഗളൂരു ഹോട്ടലിയേഴ്സ് അസോസിയേഷൻ (ബിബിഎച്ച്എ) ബുധനാഴ്ച യോഗം ചേരുമെന്ന് പ്രതീക്ഷിക്കുന്നത്. ഇനങ്ങളുടെ വിലവർദ്ധനവിന് അന്തിമരൂപം നൽകാൻ ചൊവ്വാഴ്ച വൈകീട്ട് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തീരുമാനിക്കും. വിലവർദ്ധനവ് സംബന്ധിച്ച് തീരുമാനമൊന്നും നിലവിൽ എടുത്തിട്ടില്ലെങ്കിലും, സംസ്ഥാനതലത്തിൽ ഭക്ഷണത്തിൽ…

Read More

കേരള സമാജം സിറ്റി സോൺ അകൃുപങ്ചർ പരിശീലനം ആരംഭിച്ചു

ബെംഗളൂരു : കേരള സമാജം സിറ്റി സോണിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സൗജന്യ അകൃുപങ്ചർ കോഴ്സ് ആരംഭിച്ചു. സൗജന്യമായി നടത്തപ്പെടുന്ന കോഴ്സിൽ ചേരാൻ ആഗ്രഹിക്കുന്നവർ പേര് നൽകുക. എല്ലാ ബുധനാഴ്ചയും രാവിലെ 10മണി മുതൽ 1മണി വരെ എസ് ജി പാളയയിൽ സൗജന്യ ചികിത്സയും ഉണ്ടായിരിക്കും. വിശദ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യാനും താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുക 8197302292, 9845054331

Read More

വേൾഡ് മലയാളി ബെംഗളൂരു ഫെഡറഷന്റെ പുതിയ ഭാരവാഹികൾ ഇവരാണ്.

ബെംഗളൂരു : ലോകത്തിലെ ഏറ്റവും വലിയ മലയാളീ നെറ്റ്‌വർക്ക് ആയ വേൾഡ് മലയാളീ ഫെഡറേഷൻ ബെംഗളൂരു കൌൺസിലിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ്‌ : ശ്രീ ജ്യോതിസ് മാത്യു. സെക്രട്ടറി ശ്രീ റോയ്ജോയ്, ട്രഷറെർ ശ്രീ ഫ്രാൻസിസ് മുണ്ടാടൻ, വൈസ് പ്രസിഡന്റ്‌ ശ്രീ ലാലു ജോർജ്, ശ്രീ ശ്രീകാന്ത് കെ പി എന്നിവരും ജോയിൻ സെക്രട്ടറി ആയി ശ്രീമതി പ്രതിമ, ശ്രീ ഷിബു മാത്യു എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

Read More

റോഡിലെ കുഴിയിൽ വീണ് ഒരു ജീവൻ കൂടി നഷ്ടമായി

pothole-road

ബെംഗളൂരു: യെലഹങ്ക പരിധിയിൽ മുനേശ്വര ലേഔട്ടിലെ കുഴികൾ നിറഞ്ഞ റോഡിലൂടെ സഞ്ചരിക്കവേ, കുഴിയിൽ വീണു പരിക്കേറ്റ ഒരു സ്വകാര്യ സ്ഥാപനത്തിലെ 27 കാരനായ എഞ്ചിനീയർ തിങ്കളാഴ്ച രാവിലെ ബെംഗളൂരുവിൽ മരിച്ചു. യെലഹങ്കയ്ക്ക് സമീപമുള്ള മുനേശ്വര ലേഔട്ടിൽ താമസിക്കുന്ന അശ്വിൻ ആണ് കൊല്ലപ്പെട്ടത്. പൈപ്പ് ലൈൻ ജോലികൾക്കായി കുഴിച്ച റോഡ് പുനഃസ്ഥാപിക്കുന്നതിൽ ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) പരാജയപ്പെട്ടതിനെ തുടർന്നാണ് കുഴികൾ ഉണ്ടായതെന്നാണ് പരിസരവാസികൾ ആരോപിച്ചത്. കുഴിയിൽ വീണ അശ്വിന്റെ തലയ്ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ യുവാവിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന്…

Read More

സി.വി.നായരെ അനുമോദിച്ചു.

ബെംഗളൂരു : ആധ്യാത്മികമായ പ്രവർത്തനങ്ങൾക്ക് വേദിക് കൾചർ റിസർച്ച് സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ് ലഭിച്ച യെശ്വന്തപുർ അയ്യപ്പക്ഷേത്രത്തിൻ്റെ  പ്രസിഡന്റ്‌ ശ്രീ സി.വി.നായരെ ജി.ഡി.പി.എസ്  ജില്ലാ കമ്മിറ്റി പ്രവർത്തകർ ആദരിച്ചു. സാമൂഹ്യ പ്രവർത്തക സുനന്ദാമ്മ, രാജറെഡ്‌ഡി, ജി.ഡി.പി .എസ്.സെക്രട്ടറി തുളസി, പ്രസിഡന്റ്‌ കെ.സി.ബിജു, മിനി മോഹൻ, ജയ്മോൻ, സത്യൻ, സന്ധ്യ, എന്നിവർ, ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജി.ഡി.പി. എസിൻ്റെ ന്റെ പ്രത്യേക പുരസ്‌കാരം ജയ്മൻ, സത്യൻ എന്നിവർ ചേർന്ന് സി.വി.നായർക്ക് സമർപ്പിച്ചു. സംഘടനയുടെ ആദരവിന് സി.വി.നായർ നന്ദി അറിയിച്ചു.

Read More

വനിതാദിനാഘോഷം നടത്തി.

ബെംഗളൂരു : വനിതാദിനാഘോഷം നടത്തി കേരള സമാജം സിറ്റി സോൺ. ഈ കാലഘട്ടത്തിൽ സ്ത്രീകൾക്ക് ഒരുപാട് സാധ്യതകൾ ഉണ്ട്.ആ സാധ്യതകളെ ഉപയോഗപ്പെടുത്തണമെങ്കിൽ നമ്മളിൽ തന്നെ ആത്മവിശ്യാസം ഉണ്ടാകണം. അതിന് കുടുംബാംഗങ്ങളും സമൂഹവും സഹായിക്കണമെന്ന് പരിപാടിയിൽ അഡ്വ. സാറ അഭിപ്രായപെട്ടു. കേരള സമാജം സിറ്റി സോണിന്റെ ആഭിമുഖ്യത്തിൽ നടന്ന വനിതാദിനാഘോഷം  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയിരുന്നു അഡ്വ. സാറ സുൽക്കണ്ടേ. വനിതാ വിഭാഗം ചെയർ പേഴ്സൺ മേഴ്‌സി ഇമ്മാനുവേൽ ആദ്യക്ഷത വഹിച്ചു.പങ്കെടുത്ത എല്ലാ വനിതകൾക്കും ഉപഹാരങ്ങൾ നൽകി ആദരിച്ചു. കൺവീനർ സനിജ ശ്രീജിത്ത്‌, സുധ വിനേഷ്, ബിജി…

Read More

കർണാടക നിയമസഭയിൽ യെദ്യൂരപ്പയും സിദ്ധരാമയ്യയും തമ്മിൽ വാക്പോര്

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെ കർണാടക നിയമസഭയിൽ മുൻ മുഖ്യമന്ത്രിമാരായ ബിഎസ് യെദ്യൂരപ്പയും സിദ്ധരാമയ്യയും തമ്മിൽ വാക്പോരുണ്ടായി. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ ബി.ജെ.പി “കോൺഗ്രസ്-മുക്ത് ഭാരത്” കൈവരിക്കുന്നതിന് ഒരു പടി മുന്നോട്ട് പോകുമെന്ന് കോൺഗ്രസിനെ കടന്നാക്രമിച്ച് യെദ്യൂരപ്പ പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ നിന്ന് വ്യക്തമാകുന്നത് കോൺഗ്രസിന് രാജ്യത്ത് നേതൃസ്ഥാനം ഇല്ലെന്നും അത് കോൺഗ്രസിന്റെ തകർച്ചയാണെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിലും ഇതേ അവസ്ഥയുണ്ടാകുമെന്നും . 135-140 സീറ്റുകൾ നേടി ബിജെപി കർണാടകയിൽ വീണ്ടും അധികാരത്തിലെത്തുമെന്ന് ഉറപ്പാണെന്നും…

Read More
Click Here to Follow Us