തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 26,701 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3366, തൃശൂര്‍ 3214, എറണാകുളം 2915, മലപ്പുറം 2568, പാലക്കാട് 2373, കൊല്ലം 2368, തിരുവനന്തപുരം 2103, കോട്ടയം 1662, ആലപ്പുഴ 1655, കണ്ണൂര്‍ 1356, ഇടുക്കി 1001, പത്തനംതിട്ട 947, വയനാട് 793, കാസര്‍ഗോഡ് 380 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,543 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.17 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…
Read MoreAuthor: WEB DESK
നിപ വൈറസ്; കേരളത്തിൽ നിന്നുള്ള യാത്രക്കാരെ നിരീക്ഷിക്കുമെന്ന് തമിഴ്നാട്
ബെംഗളൂരു: കേരളത്തിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിന് തൊട്ടു പിന്നാലെ കേരള തമിഴ് നാട് അതിർത്തിയിൽ നിരീക്ഷണം ശക്തമാകാൻ പോലീസ് ഉദോഗസ്ഥരോട് തമിഴ്നാട് ആരോഗ്യ വകുപ്പ് നിർദേഷിച്ചു. കേരളവുമായി അതിർത്തി പങ്കിടുന്ന തമിഴ്നാട്ടിലെ എല്ലാ ജില്ലകളിലെയും പോലീസ് ഉദ്യോഗസ്ഥർക്കാണ് സംസ്ഥാന ആരോഗ്യവകുപ്പിന്റെ അടിയന്തര നിർദേശം. കൂടാതെ ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാർ, തദ്ദേശ സ്ഥാപന മേധാവികൾ എന്നിവരോടും ഏത് തരത്തിലുള്ള പകർച്ചവ്യാധിയും ഉടൻ റിപ്പോർട്ട് ചെയ്യാൻ നിർദേശം നൽകി. കേരളത്തിൽ നിപ ബാധിച്ചു മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 158 പേരുണ്ടെന്ന് കണ്ടെത്തി. ആരോഗ്യവകുപ്പിന്റെ…
Read Moreഒളിവിലായിരുന്ന മയക്കുമരുന്ന് കേസിലെ പ്രതിയെ പോലീസ് പിടികൂടി
ബെംഗളൂരു: ബീഹാർ സ്വദേശിയും 54 കാരനുമായ മയക്കുമരുന്ന് കച്ചവടക്കാരനെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു, 2019 മുതൽ ഇയാൾ ഒളിവിലാണ്, 2009-ൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസിൽ പിടിയിലായ പ്രതി ശിക്ഷിക്കപ്പെട്ടിരുന്നു, പ്രതിയുടെ ഭാര്യയുടെ പേരിൽ നിരവധി സ്വത്തുക്കൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഈ സ്വത്തുക്കൾ പിടിച്ചെടുത്തിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു. അനേക്കലിന് സമീപമുള്ള സ്ഥലങ്ങൾ, ടാറ്റ സ്കോർപിയോ, മൂന്ന് ബെഡ്റൂം ഫ്ലാറ്റ് എന്നിവ ഉൾപ്പെടുന്നതാണ് വസ്തുവകകൾ. കൂടാതെ, പ്രതിയുടെയും ഭാര്യയുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിൽ നിന്ന് 9.7 ലക്ഷം രൂപ പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു. പ്രതിയുടെ…
Read Moreകേരളവുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ 100% കുത്തിവെപ്പ് ഉറപ്പു വരുത്തും; മുഖ്യമന്ത്രി
ബെംഗളൂരു : കേരള അതിർത്തിയിലെ 20 കിലോമീറ്റർ പരിധിയിലുള്ള എല്ലാ ഗ്രാമങ്ങളിലും 100% പ്രതിരോധ കുത്തിവയ്പ്പ് ഉറപ്പാക്കാനും, ദക്ഷിണ കന്നഡ, ഉഡുപ്പി, കുടക്, ചാമരാജനഗർ, ഹാസൻ എന്നിവിടങ്ങളിൽ പ്രതിരോധ കുത്തിവയ്പ്പ് 35%വർദ്ധിപ്പിക്കാനും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജില്ലാ കമ്മീഷണർമാർ, പോലീസ് സൂപ്രണ്ടുമാർ, കേരള അതിർത്തി ജില്ലകളിലെ ജില്ലാ ഇൻചാർജ് മന്ത്രിമാർ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇത്തവണ സംസ്ഥാനത്ത് വാക്സിനുകൾക്ക് ക്ഷാമമില്ലെന്നും എല്ലാ സ്ഥലങ്ങളിലും വാക്‌സിനേഷൻ ക്യാമ്പുകൾ ക്രമീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ നിലവിലെ സാഹചര്യം…
Read Moreനിപ്പ വൈറസ് – ജനങ്ങൾ അറിഞ്ഞിരിക്കേണ്ടതെല്ലാം ഇവിടെ വായിക്കാം
കേരളത്തിൽ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതിനാല്‍ ജാഗ്രത പുലര്‍ത്തണം. എന്താണ് നിപ വൈറസെന്നും അതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തെന്നും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് മൂന്നാം തവണയാണ് സംസ്ഥാനത്ത് നിപ ബാധിക്കുന്നത്. നേരത്തെ 2018ലും 2019ലും നിപ വൈറസ് സ്ഥിരീകരിച്ചിരുന്നു. രോഗ ലക്ഷണമുള്ളവരില്‍ നിന്നും നിപ വൈറസ് കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാനായി പ്രതിരോധ മാര്‍ഗങ്ങള്‍ ഊര്‍ജിതമാക്കും. രോഗത്തിന്റെ സംക്രമണത്തേയും പ്രതിരോധത്തേയും കുറിച്ചുള്ള ശാസ്ത്രീയമായ വിവരങ്ങള്‍ എല്ലാവരും മനസിലാക്കണം. കോവിഡ് കാലമായതിനാല്‍ എല്ലാവരും മാസ്‌ക് ധരിക്കുന്നുണ്ട്. എന്‍ 95 മാസ്‌ക് നിപ വൈറസിനേയും പ്രതിരോധിക്കും. അതിനാല്‍ തന്നെ…
Read Moreവിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര ഒരുക്കി ബി.എം.ടി.സി
ബെംഗളൂരു: നഗരത്തിലെ ആറാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര ഒരുക്കി ബംഗളുരു മെട്രോ പൊളിറ്റിൻ ട്രാൻസ്‌പോർട് കോർപറേഷൻ (ബി.എം.ടി.സി). കോവിഡ് പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്കുണ്ടായിരുന്ന ഓൺലൈൻ ക്ലാസുകൾക്കുശേഷം വിദ്യാർത്ഥികൾ സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും മടങ്ങാനൊരുങ്ങുന്ന സാഹചര്യത്തിലാണ് ബി.എം.ടി.സി ഇങ്ങനെ ഒരുത്തരവിറക്കിയത്. ആറാം തരം മുതൽ പന്ത്രണ്ടാം തരം വരെയുള്ള വിദ്യാർത്ഥികൾക്കും അതോടൊപ്പം ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥികൾക്കും കഴിഞ്ഞ കൊല്ലം നൽകിയ ബസ് പാസ് ഉപയോഗിച്ച് സൗജന്യമായി ഇക്കൊല്ലവും യാത്ര ചെയ്യാം. ബസ് പാസ് ഇല്ലാത്ത വിദ്യാർത്ഥികൾക്ക് സ്കൂൾ ഫീസ് അടച്ച റെസിപ്റ്റ് അല്ലെങ്കിൽ സ്കൂൾ…
Read Moreനിപ്പ സ്ഥിരീകരിച്ച വാർഡ് അടച്ചിട്ടു; കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രത.
കോഴിക്കോട്: നഗരത്തിൽ ഇന്നലെ രാത്രി മരിച്ച 12 വയസ്സുകാരന് നിപ ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ നാല് വാർഡുകളിൽ ജില്ലാ ഭരണകൂടം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പഞ്ചായത്തിലെ 8,10,12 എന്നീ വാർഡുൾ ഭാഗികമായും അടച്ചിടും.എന്നാൽ നിപ വൈറസ് സ്ഥിരീകരിച്ച ഒൻപതാം വാർഡ് പൂർണ്ണമായും അടച്ചു. മരിച്ച കുട്ടിയുമായി നിരന്തരം സമ്പർക്കത്തിലുണ്ടായിരുന്ന മുഴുവൻ പേരെയും കണ്ടെത്താനില ശ്രമങ്ങൾ ആരോഗ്യ വകുപ്പ് ആരംഭിച്ചു. പ്രാഥമികമായ സമ്പർക്കപ്പട്ടികയിലുള്ളവരെ എല്ലാം ഐസൊലേഷനിലേക്ക് മാറ്റി. കോഴിക്കോട് ജില്ലാ മെഡിക്കൽ കോളജിൽ ഉൾപ്പെടെ ചികിത്സാ സൗകര്യങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. ഇതുവരെ മറ്റ്…
Read Moreനഗരത്തിലെ ടോവിങ് എല്ലാ ട്രാഫിക് മാനദണ്ഡങ്ങളും പാലിച്ചായിരിക്കണം; ആഭ്യന്തരമന്ത്രി
ബെംഗളൂരു: നഗരത്തിലെ റോഡരികുകളിൽ നിന്ന് ട്രാഫിക് നിയമങ്ങൾക്കെതിരായി പാർക്കു ചെയ്ത വാഹനങ്ങൾ എല്ലാ വിധ ട്രാഫിക് മാനദണ്ഡങ്ങൾ പാലിച്ചാവണം പിടിച്ചെടുക്കുന്നത് എന്ന് ട്രാഫിക് പോലീസിന് നിർദേശം നൽകി ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര. വഴിയരികിൽ അനധികൃതമായി നിർത്തിയിട്ട വാഹനങ്ങൾ ട്രാഫിക് പോലീസ് പിടിച്ചെടുത്തു അവരുടെ ടോവിങ് വാഹനത്തിൽ ട്രാഫിക് പോലീസ് സ്റ്റേഷനിലെത്തിക്കുമ്പോൾ പിടിച്ചെടുത്ത വാഹനങ്ങൾക്ക് ഒട്ടനവധി കേടുപാടുകൾ സംഭവിക്കുന്നെന്നും അതോടൊപ്പം സർക്കാർ നിശ്ചയിച്ച ടോവിങ് ചാർജുകളെക്കാൾ കൂടുതലാണ് ട്രാഫിക് ഉദ്യോഗസ്ഥർ ഈടാക്കുന്നെന്നും നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രിയുടെ ഇടപെട്ടത്. സർക്കാർ നിശ്ചയിച്ചിരിക്കുന്ന പിഴയെക്കാൾ…
Read Moreകേരളത്തിൽ വീണ്ടും നിപ്പ വൈറസ് ബാധ; കോഴിക്കോട് നിപ്പ ബാധിച്ചു 12 വയസ്സുകാരൻ മരിച്ചു
കോഴിക്കോട്: ഛർദ്ദിയും മസ്തിഷ്‌ക ജ്വരവും ബാധിച്ച് ചികിത്സയിലായിരുന്ന 12 വയസുകാരൻ മരിച്ചത് നിപ്പ കാരണമെന്ന് സ്ഥിരീകരിച്ചു ആരോഗ്യമന്ത്രി വീണ ജോർജ്. പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച കുട്ടിയുടെ മൂന്ന് സാമ്പിളുകളുടെ പരിശോധനയിലും നിപ സ്ഥിരീകരിച്ചുവെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കുട്ടിയുമായി ബന്ധപ്പെട്ട കുടുംബാംഗങ്ങളേയും അയൽക്കാരേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ ഈ കുട്ടിക്ക് കോവിഡ് ബാധിച്ചിരുന്നു. പനി കുറയാത്തതിനെ തുടര്‍ന്ന് നാല് ദിവസങ്ങള്‍ക്ക് മുമ്പാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലായിരുന്ന കുട്ടിക്ക് ഛര്‍ദിയും മസ്തിഷ്‌ക ജ്വരവുമുണ്ടായിരുന്നു. രാത്രിയോടെ നില വഷളായി. പുലര്‍ച്ചെ 4.45 ഓടെ…
Read Moreകർണാടകയിൽ ഇന്ന് 983 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 983 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1620 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.61%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1620 ആകെ ഡിസ്ചാര്‍ജ് : 2898874 ഇന്നത്തെ കേസുകള്‍ : 983 ആകെ ആക്റ്റീവ് കേസുകള്‍ : 17746 ഇന്ന് കോവിഡ് മരണം : 21 ആകെ കോവിഡ് മരണം : 37401 ആകെ പോസിറ്റീവ് കേസുകള്‍ : 2954047 ഇന്നത്തെ പരിശോധനകൾ…
Read More