വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര ഒരുക്കി ബി.എം.ടി.സി

ബെംഗളൂരു: നഗരത്തിലെ ആറാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര ഒരുക്കി ബംഗളുരു മെട്രോ പൊളിറ്റിൻ ട്രാൻസ്‌പോർട് കോർപറേഷൻ (ബി.എം.ടി.സി). കോവിഡ് പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്കുണ്ടായിരുന്ന ഓൺലൈൻ ക്ലാസുകൾക്കുശേഷം വിദ്യാർത്ഥികൾ സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും മടങ്ങാനൊരുങ്ങുന്ന സാഹചര്യത്തിലാണ് ബി.എം.ടി.സി ഇങ്ങനെ ഒരുത്തരവിറക്കിയത്.

ആറാം തരം മുതൽ പന്ത്രണ്ടാം തരം വരെയുള്ള വിദ്യാർത്ഥികൾക്കും അതോടൊപ്പം ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥികൾക്കും കഴിഞ്ഞ കൊല്ലം നൽകിയ ബസ് പാസ് ഉപയോഗിച്ച് സൗജന്യമായി ഇക്കൊല്ലവും യാത്ര ചെയ്യാം. ബസ് പാസ് ഇല്ലാത്ത വിദ്യാർത്ഥികൾക്ക് സ്കൂൾ ഫീസ് അടച്ച റെസിപ്റ്റ് അല്ലെങ്കിൽ സ്കൂൾ ഐഡന്റിറ്റി കാർഡ് എന്നിവ ഉപയോഗിച്ചും യാത്ര ചെയ്യാം.

  എന്താടോ ഒഡീസിയസ്, ഞാൻ വീട്ടിലാക്കാം!'; ഹോളിവുഡ് നായകനെ ഞെട്ടിച്ച് ബെംഗളൂരു ഓട്ടോക്കാരന്റെ വൈറൽ വീഡിയോ

അതോടൊപ്പം ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്ത ബിരുദം , പ്രൊഫഷണൽ കോഴ്സുകൾ, മെഡിക്കൽ വിദ്യാർത്ഥികൾ, സായാഹ്‌ന കോളേജ് വിദ്യാർത്ഥികൾ എന്നീ വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്കുള്ള പരീക്ഷകളും ക്ലാസ്സുകളും സെപ്തംബർ അവസാനം വരെ നീട്ടിയതിനാൽ നിലവിലുള്ള പാസുകളുടെ കാലാവധി സെപ്തംബർ മാസം അവസാനം വരെ നീട്ടി നൽകുന്നതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തുക്കളോടൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നെത്തി; നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാല് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വോട്ടർ പട്ടിക പുതുക്കലിനിടെ ഉദ്യോഗസ്ഥന് മർദ്ദനം
[masterslider id="10"]

Related posts