ബെംഗളൂരു: ബൊമ്മനഹള്ളി സ്വദേശിയായ 29 കാരന് നോവൽ കൊറോണ വൈറസിന്റെ ഡെൽറ്റ പ്ലസ് എന്ന വകഭേദം ബാധിച്ചതായി കണ്ടെത്തി. ബി ബി എം പി വ്യാഴാഴ്ചയാണ് ഈ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. ഡെൽറ്റ പ്ലസ് ബാധിച്ച സംസ്ഥാനത്തെ നാലാമത്തെ കോവിഡ് രോഗിയാണ് അദ്ദേഹം. പനിയുടെ ലക്ഷണങ്ങളുണ്ടായിരുന്ന രോഗിക്ക് ജൂലൈ 14 ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന് നോവൽ കൊറോണ വൈറസിന്റെ ഡെൽറ്റ പ്ലസ് വകഭേദം ബധിച്ചതിന്റെ ടെസ്റ്റ് ഫലങ്ങൾ ആഗസ്ത് 5 ന് മാത്രമാണ് ബി ബി എം പി ഉദ്യോഗസ്ഥരെ അറിയിച്ചത്. രോഗിയെ ഇതിനകം ആശുപത്രിയിൽ…
Read MoreAuthor: WEB TEAM
5 വർഷത്തിലേറെയായി ഒരേ സ്റ്റേഷനിൽ സേവനമനുഷ്ഠിക്കുന്ന പോലീസുകാർക്ക് സ്ഥലംമാറ്റം
ബെംഗളൂരു: നഗരത്തിൽ അഞ്ച് വർഷമോ അതിൽ കൂടുതലോ ഒരു സ്റ്റേഷനിൽ സേവനമനുഷ്ഠിച്ച പോലീസ്സബ് ഇൻസ്പെക്ടർമാർ (പിഎസ്ഐ), അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാർ (എഎസ്ഐ), ഹെഡ്കോൺസ്റ്റബിൾമാർ (എച്ച്സി), പോലീസ് കോൺസ്റ്റബിൾമാർ (പിസി) എന്നിവരെ സിറ്റി പോലീസ് കമ്മീഷണർകമൽ പന്ത് സ്ഥലം മാറ്റി. ഒരേ സ്റ്റേഷനിൽ തുടരുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് സ്റ്റേഷനിലെ മറ്റ് ജീവനക്കാർക്കും പൊതുജനങ്ങൾക്കുംസ്റ്റേഷന്റെ അധികാരപരിധിയിലെ പ്രവർത്തനങ്ങൾക്കും മേൽ മേൽക്കോയ്മ ഉള്ളതായി സിറ്റി പോലീസ്കമ്മീഷണർ ശ്രദ്ധിച്ചു. ക്രമക്കേട് സംബന്ധിച്ച് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മറ്റ് ജീവനക്കാരെ ജോലിചെയ്യാൻ അവർ പലപ്പോഴും അനുവദിക്കുന്നില്ല എന്നതും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. 127 പിഎസ്ഐമാരെയും…
Read Moreനവജാതശിശുവിനെ ക്ലിനിക്കിന്റെ ജനാലയിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞു; അമ്മക്കെതിരെ കൊലപാതകകുറ്റം ചുമത്തി.
ബെംഗളൂരു: നഗരത്തിലെ സോളദേവനഹള്ളിക്ക് സമീപം, ഹെസരഘട്ടയിലെ ഒരു സ്വകാര്യ ക്ലിനിക്കിന്റെ വാഷ്റൂമിന്റെ ജനാലയിലൂടെ 22 കാരിയായ യുവതി തന്റെ നവജാത ശിശുവിനെ താഴേക്ക് എറിഞ്ഞു. കുഞ്ഞ്മരണപ്പെട്ടു. പ്രസ്തുത സ്ത്രീക്കും കാമുകനും എതിരെ കൊലപാതക കുറ്റം ചുമത്തി.
Read More2000ൽ അധികം കായികതാരങ്ങൾക്കായി നഗരത്തിൽ വൻ വാക്സിനേഷൻ ക്യാമ്പ്.
ബെംഗളൂരു: കർണാടക യുവജന ശാക്തീകരണ കായിക വകുപ്പ് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ബെംഗളൂരുവിലെ കായിക താരങ്ങൾക്കായി രണ്ട് ദിവസത്തെ സൗജന്യ കോവിഡ് വാക്സിനേഷൻ ക്യാമ്പ് പ്രഖ്യാപിച്ചു. ബി ബി എം പിയും ആരോഗ്യ വകുപ്പും ചേർന്നാണ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. “2,200 കായികതാരങ്ങൾ ഇതിനകം വാക്സിനേഷനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർ ശ്രീ കാന്തീരവ സ്റ്റേഡിയത്തിലെ അസിസ്റ്റന്റ് ഡയറക്ടർ, യൂത്ത് എംപവർമെൻറ് ആൻഡ് സ്പോർട്സുമായി ബന്ധപ്പെടുകയോ അതത് കായിക അസോസിയേഷനുകളുമായോ ബന്ധപ്പെടുകയോ ചെയ്യാം, ” എന്ന് വകുപ്പിൽ നിന്നുള്ള വാർത്താകുറിപ്പിൽ അറിയിച്ചു.
Read Moreഐഐഎംബി ഇന്ത്യയിലെ മികച്ച ബി-സ്കൂൾ
ബെംഗളൂരു: ബിസിനസ് & മാനേജ്മെന്റ് സ്റ്റഡീസിൽ, ക്യു എസ് വേൾഡ് യൂണിവേഴ്സിറ്റി വിഷയാടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ റാങ്കിംഗിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്–ബാംഗ്ലൂർ ഇന്ത്യയിലെ മികച്ച ബി–സ്കൂളായി, തുടർച്ചയായി മൂന്നാം തവണയും തിരഞ്ഞെടുത്തു. തൊഴിലുടമയുടെ പ്രശസ്തി, അക്കാദമിക മികവ് , ഗവേഷണ സ്വാധീനം എന്നിവ പരിഗണിക്ച്ചുകൊണ്ടാണ് ക്യു എസ് വേൾഡ് യൂണിവേഴ്സിറ്റി ആഗോളതലത്തിൽ സ്ഥാപനങ്ങളൾക്ക് റാങ്ക് നൽകുന്നത്. ഐ ഐ എം ബാംഗ്ലൂർ വാഗ്ദാനം ചെയ്യുന്ന ബിസിനസ് & മാനേജ്‌മെന്റ് സ്റ്റഡീസ് മൂന്ന് വിഭാഗങ്ങളിലും ഉയർന്ന റേറ്റിംഗുകൾ നേടി, ഐ ഐ എം ബിയെ ഇന്ത്യയിലെ മികച്ച ബി–സ്കൂളാക്കി മാറ്റി.…
Read Moreസേവനങ്ങൾ പുനരാരംഭിക്കാൻ തയ്യാറെടുത്ത് ബി.എം.ടി.സി.
ബെംഗളൂരു. പൊതുജനങ്ങൾക്കായി സേവനങ്ങൾ പുനരാരംഭിക്കാൻ തയ്യാറെടുക്കുന്നതിനിടയിൽ ബി എം ടി സി, രണ്ട് ആഴ്ചയിൽ അധികം അവധിയിലിരുന്ന ഡ്രൈവർമാരോടും കണ്ടക്ടർമാരോടും നെഗറ്റീവ് ആർ ടി പി സി ആർ സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യത്തെ ഡോസ് വാക്സിൻ നേടാനും സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാനും ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മൂന്നാം തരംഗത്തെ മുന്നിൽ കണ്ട് ജീവനക്കാരെയും ആയിരക്കണക്കിന് യാത്രക്കാരെയും സുരക്ഷിതമായി നിലനിർത്തുകയെന്ന വെല്ലുവിളി നേരിടാൻ ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) തയ്യാറെടുപ്പുകൾ ഇതിനോടകം തുടങ്ങിയിട്ടുണ്ട്. സർക്കാറിന്റെ അനുമതി ലഭിച്ചാൽ ജൂൺ 14 ന് ശേഷം ബി എം ടി സി പ്രവർത്തനങ്ങൾ ആരംഭിക്കും എന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.…
Read Moreനഗരത്തിലെ അകെ പോസിറ്റിവിറ്റി റേറ്റ് കുറഞ്ഞിട്ടും ചില സോണുകളിൽ ഇപ്പോഴും കോവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടുതലോ?
ബെംഗളൂരു: ഘട്ടം ഘട്ടമായി അൺലോക്ക് നടപടികൾ സ്വീകരിക്കാൻ വേണ്ട അഞ്ച് ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലേക്ക് (ടിപിആർ) ബെംഗളൂരു നഗര ജില്ല ഔദ്യോഗികമായി എത്തിയിട്ടുണ്ട് എങ്കിലും നഗരത്തിലെ ചില സോണുകളിൽ ഇപ്പോഴും കോവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടുതലാണ് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബോമ്മനഹള്ളി, മഹാദേവപുര, ആർ ആർ നഗർ, ഈസ്റ്റ് എന്നീ നാല് സോണുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6 ശതമാനമോ അതിൽ കൂടുതലോ ആണെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെയുടെ (ബിബിഎംപി) കോവിഡ് വാർ റൂമിൽ നിന്ന് തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ മറ്റ് സോണുകളിലെ കുറഞ്ഞ പോസിറ്റിവിറ്റി നിരക്കുകളുമായി ഇതിനെ താരതമ്യപ്പെടുത്തുമ്പോൾ…
Read Moreപകുതി ഡോസ് മാത്രം നൽകി ബാക്കി കരിഞ്ചന്തയിൽ വിറ്റ ഡോക്ടർ പിടിയിൽ.
ബെംഗളൂരു: പൊതുജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യേണ്ട വാക്സിൻ അനധികൃതമായി വിറ്റകേസിൽ നഗരത്തിൽ അറസ്റ്റിലായ ഡോക്ടർ അനധികൃതമായി വാക്സിൻ വിൽക്കുവാൻ വേണ്ടി നിർദ്ദേശിച്ചഡോസിന്റെ പകുതി മാത്രമാണ് സൗജന്യ സ്വീകർത്താക്കൾക്ക് നൽകിയത്. അന്നപൂർണേശ്വരി നഗർ പോലീസ് പരിധിയിൽ താമസിക്കുന്ന ഡോ. പുഷ്പിത ബസവേശ്വരനഗറിനടുത്തുള്ളമഞ്ജുനാഥ് നഗർ പ്രൈമറി ഹെൽത്ത് കെയർ സെന്ററിലെ ഡോക്ടർ ആണ് . പി എച്ച് സിയിൽ നിന്ന് സൗജന്യവാക്സിൻ കുപ്പികൾ എടുത്ത് സഹായി പ്രേമയുടെ വീട്ടിൽ വെച്ച് രോഗികൾക്ക് 400 രൂപയ്ക്ക് കുത്തിവച്ചതിന്പോലീസ് ഇവരെയും ഇവരുടെ സഹായി പ്രേമയെയും അറസ്റ്റ് ചെയ്തത്. 400 പേർക്ക്…
Read Moreസംസ്ഥാനത്തെ കോളേജുകളിൽ ഈ വർഷം കൂടുതൽ യുജി സീറ്റുകൾ.
ബെംഗളൂരു: രണ്ടാം വർഷ പി യു വിൽ നിന്ന് ഈ വർഷം മുഴുവൻ വിദ്യാർത്ഥികളും ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടുന്നതോടെ സംസ്ഥാനത്തൊട്ടാകെയുള്ള ബിരുദ കോഴ്സുകൾക്ക് കോളേജുകളിൽ ഇപ്പോൾ ലഭ്യമായ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാനും സർക്കാർ പദ്ധതിയിടുന്നു. പി യു വിൽ എല്ലാവരും യോഗ്യത നേടുന്നതോടെ സീറ്റുകളുടെ ആവശ്യകതയിൽ 30 ശതമാനം വർദ്ധനവ് ഉണ്ടാകും എന്നാണ് കണക്കാക്കുന്നത്. ഈ വർഷം രണ്ടാം പി.യു.സിയിൽ നിന്ന് 30 ശതമാനത്തിൽ കൂടുതൽ വിദ്യാർത്ഥികൾ യോഗ്യത നേടിയതിനാൽ രണ്ട് ലക്ഷം കുട്ടികൾ കൂടി വിവിധ ഡിഗ്രി കോഴ്‌സുകളിലേക്ക് പ്രവേശനം പ്രതീക്ഷിക്കുന്നുണ്ട്. ഇതനുസരിച്ച്, സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ കോളേജുകളിലെ സീറ്റുകളുടെയും വിദ്യാർത്ഥികളുടെയും…
Read Moreനാലോ അഞ്ചോ ഘട്ടങ്ങളിലായി നിയന്ത്രണങ്ങൾ മാറ്റുവാൻ സംസ്ഥാന സർക്കാർ.
ബെംഗളൂരു: നാലോ അഞ്ചോ ഘട്ടങ്ങളിലായി നിയന്ത്രണങ്ങൾ മാറ്റുവാനാണ് സംസ്ഥാന സർക്കാർ ആലോചിക്കുന്നത് എന്ന് റവന്യൂ മന്ത്രി ആർ അശോക ബുധനാഴ്ച പറഞ്ഞു. ആരംഭത്തിൽ, നിലവിലുള്ള ഷോപ്പിംഗ് സമയം ഉച്ചയ്ക്ക് 12 മണി വരെ നീട്ടുന്നത് സർക്കാർ പരിഗണിക്കുന്നുണ്ട് കൂടാതെ, വ്യായാമത്തിനായി ആളുകളെ പാർക്കുകൾ സന്ദർശിക്കാൻ അനുവദിക്കുന്നതും പരിഗണിക്കുന്നു എന്നും അദ്ദേഹം അറിയിച്ചു. നിംഹാൻസ് കൺവെൻഷൻ സെന്ററിൽ ശിശുരോഗവിദഗ്ദ്ധർക്കായി ബിബിഎംപി സംഘടിപ്പിച്ച വർക്ക്‌ഷോപ്പ് ഉദ്ഘാടനം ചെയ്യുന്നതിനിടെ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് മന്ത്രി ആർ അശോക ഇക്കാര്യം അറിയിച്ചത്. ദിവസേനയുള്ള കേസുകൾ കണക്കിലെടുത്ത് 4 മുതൽ 5 ഘട്ടങ്ങളിലായി അൺലോക്ക് ചെയ്യാൻ സർക്കാർ ആലോചിക്കുന്നുണ്ട്. കോവിഡ് കേസുകൾ ഇനിയും കുറയേണ്ടതിനാൽ ഒറ്റയടിക്ക് തുറക്കരുത്. ഘട്ടം ഘട്ടമായുള്ള അൺലോക്ക് പ്രക്രിയയെക്കുറിച്ച് മുഖ്യമന്ത്രി യെദിയൂരപ്പ തീരുമാനിക്കും എന്നും മന്ത്രിപറഞ്ഞു. ബെംഗളൂരുവിൽ നിലവിൽ രണ്ടായിരത്തോളം കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഒരു സാധാരണ ജീവിതം ലഭിക്കണമെങ്കിൽ പ്രതിദിനം കേസുകൾ 500 ആയി കുറയണം എന്നും ബെംഗളൂരുവിലെ കോവിഡ് 19 കണക്കുകൾ ചൂണ്ടിക്കാണിച്ച് അശോക പറഞ്ഞു.
Read More