കന്നഡക്കാരല്ലാത്തവർക്ക് ഇപ്പോൾ കന്നഡ പഠിക്കാം, പരീക്ഷ എഴുതാം

ബെംഗളൂരു: കന്നഡക്കാരല്ലാത്തവർക്ക് കന്നഡ ഭാഷ പഠിക്കാൻ സഹായിക്കുന്നതിന്, കന്നഡ വികസന അതോറിറ്റി, ഹംപിയിലെ കന്നഡ സർവകലാശാലയുമായി ചേർന്ന് പരീക്ഷകൾ നടത്താൻ പദ്ധതിയിടുന്നു. ഭാഷ പഠിക്കാനും പരീക്ഷ എഴുതാനും ആഗ്രഹിക്കുന്നവർക്കായി അവർ പാഠപുസ്തകങ്ങൾ വികസിപ്പിച്ചിട്ടുണ്ട്. ഒരു ഓൺലൈൻ മൊഡ്യൂളും വികസിപ്പിക്കുന്നുണ്ട്. മറ്റ് ഭാഷകൾ സംസാരിക്കുന്ന ധാരാളം ആളുകൾ സംസ്ഥാനത്ത് ഉണ്ട്, പ്രത്യേകിച്ച് ബെംഗളൂരുവിൽ. കെ‌ഡി‌എ മുമ്പ് കന്നഡിഗരല്ലാത്തവർക്കായി അവരുടെ വീടുകൾക്ക് അടുത്ത് ക്ലാസുകൾ ആരംഭിച്ചിരുന്നു, എങ്കിലും പകർച്ചവ്യാധി കാരണം അത് യാഥാർത്ഥ്യമാകാൻ കഴിഞ്ഞില്ല. കെഡിഎ പിന്നീട് ഒരു ഓൺലൈൻ പോർട്ടൽആരംഭിച്ചു, പക്ഷേ അതും വിജയിച്ചില്ല. ഏറ്റവും പുതിയ സംരംഭം ഒരു സമ്പൂർണ്ണ മാതൃകയാക്കാൻ ഒരുങ്ങുകയാണെന്ന്…

Read More

എൽപിജി ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൃദ്ധ ദമ്പതികൾക്ക് പൊള്ളലേറ്റു

ബെംഗളൂരു: ഞായറാഴ്ച രാത്രി വീടിനുള്ളിൽ എൽപിജി ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൃദ്ധ ദമ്പതികൾക്ക് പൊള്ളലേറ്റു. സൂര്യനാരായണ ഷെട്ടി (74), ഭാര്യ പുഷ്വതമ്മ (71) എന്നിവർക്കാണ് പൊള്ളലേറ്റത്. ഇവരുടെ വീട് ഭാഗികമായി തകർന്നു. സ്ഫോടനത്തിൽ തൊട്ടടുത്ത വീടിന്റെ ജനൽ ചില്ലുകളും തകർന്നു. എഫ്എസ്എൽ ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി ഗാർഹിക വാതക ചോർച്ചയും വൈദ്യുത ഷോർട്ട് സർക്യൂട്ടും മൂലമാണ് സ്ഫോടനം ഉണ്ടായതെന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അവരുടെ നില തൃപ്തികരമാണ്. താഴത്തെ നിലയിൽ താമസിക്കുന്ന അവരുടെ മകന് പരിക്കില്ല. പുലർച്ചെ 1.30 ഓടെയാണ് സംഭവം നടന്നതെന്ന് ഒരു മുതിർന്ന…

Read More

നഗരത്തിലെ വസ്തുവകകളുടെ സർവേയ്ക്ക് ഡ്രോൺ ഉപയോഗിക്കാൻ കേന്ദ്രത്തിന്റെ അനുമതി.

ബെംഗളൂരു: നഗരത്തിലെ പൊതുസ്വത്തിന്റെ ഉടമസ്ഥാവകാശ രേഖകൾ ഉണ്ടാക്കുന്നതിനായി  ബെംഗളൂരുവിൽ വ്യോമനിരീക്ഷണത്തിനായി ഡ്രോണുകൾ വിന്യസിക്കാൻ വ്യോമയാന മന്ത്രാലയം കർണാടക സർക്കാരിന് അനുമതി നൽകി. വിവിധ ആവശ്യങ്ങൾക്കായി ഡ്രോണുകൾ ഉപയോഗിക്കാൻ അനുമതി ലഭിക്കുന്ന 10 സ്ഥാപനങ്ങളിൽ ഒന്നാണ് സംസ്ഥാനം . റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിൽ, കഴിഞ്ഞ രണ്ട് വർഷമായി പ്രോപ്പർട്ടി ഐഡന്റിറ്റി കാർഡുകൾ സൃഷ്ടിക്കുന്നതിനുള്ള ഒരു സർവേ നടക്കുന്നുണ്ടെങ്കിലും കോവിഡ് 19 പാൻഡെമിക് കാരണം സർവേ ഇപ്പോൾ നടക്കുന്നില്ല. ഡ്രോണുകൾ ഉപയോഗിച്ച് പട്ടാബിരാമനഗറിൽ ഏകദേശം 6000 വസ്തുവകകൾ സർവേ നടത്തിയതായി സർവേ, സെറ്റിൽമെന്റ് ആൻഡ് ലാൻഡ് റെക്കോർഡ്സ് കമ്മീഷണർ മുനീഷ് മൗദ്ഗിൽ പറഞ്ഞു. നഗര സ്വത്ത്…

Read More

ടെറസിൽ മൊബൈൽ ഫോൺ ടവർ സ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്ത് 2.34 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

ബെംഗളൂരു: 50,000 രൂപ പ്രതിമാസ വാടകയ്ക്കും 60 ലക്ഷം രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റിനും ടെറസിൽ മൊബൈൽ ഫോൺ ടവർ സ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്ത് 2.34 ലക്ഷം രൂപ തട്ടിയെടുത്തതായി വെസ്റ്റ് ബെംഗളൂരുവിൽ നിന്നുള്ള ഒരു വീട്ടുടമ പരാതിപ്പെട്ടു. നയന്തനഹള്ളിയിൽ നിന്നുള്ള എൻ എസ് നരസരാജു (49) ചന്ദ്ര ലേ ഔട്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. വിവര സാങ്കേതിക നിയമം, ഐപിസി സെക്ഷൻ 420 (വഞ്ചനക്കുറ്റം) എന്നീ വകുപ്പുകൾ പ്രകാരം പോലീസ് കേസ് എടുത്തിട്ടുണ്ട്. പരാതി പ്രകാരം, ജൂൺ 18 ന് അജ്ഞാത നമ്പറിൽ നിന്ന് നരസരാജുവിന് ഒരു ഫോൺ…

Read More

നാലാം നിലയിൽ നിന്ന് വീണ് സാരമായി പരിക്കേറ്റ വെള്ളാമക്ക് ശസ്ത്രക്രിയയിലൂടെ സുഖപ്രാപ്തി

ബെംഗളൂരു: രാജരാജേശ്വരി നഗറിലെ ഒരു കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണ് ഒരു വെള്ളാമയുടെ തൊണ്ടിന് ഒന്നിലധികം ഒടിവുകൾ സംഭവിച്ചു. പീപ്പിൾ ഫോർ അനിമൽസ് (പിഎഫ്എ) സംഘടനയിൽ നിന്നുള്ള രക്ഷാപ്രവർത്തകരുടെ ഒരു സംഘം  കൃത്യ സമയത്ത് സ്ഥലത്തെത്തി ആമക്ക്  വേണ്ട ചികിത്സ നൽകി. പരിക്കുകൾ മാറാൻ മരുന്നുകൾ നൽകി. തൊണ്ടിലെ ഒടിവുകൾ ശരിയാക്കാൻ മെഡിക്കൽ ഗ്ലൂ ഉപയോഗിച്ചുവെങ്കിലും  വിള്ളലുകൾ കൂട്ടിച്ചേർക്കാൻ കഴിഞ്ഞില്ല, തുടർന്ന് ഒരു ശസ്ത്രക്രിയ നടത്തേണ്ടിവന്നു. ചീഫ് വെറ്ററിനറി കേണൽ ഡോ.നവാസ് ഷെരീഫ്, ഡോ.രവി മൗര്യ, ഡോ.മാധവ്, വൈൽഡ്ലൈഫ് റിഹാബിലിറ്റേറ്റർ കാർത്തിക് പ്രഭു എന്നിവരടങ്ങുന്ന വെറ്ററിനറി ഡോക്ടർമാരുടെ…

Read More

എം എൽ എയുടെ കാറുകൾ അഗ്നിക്കിരയാക്കിയ കേസിൽ അറസ്റ്റിലായ മൂന്ന് പേരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ബെംഗളൂരു: ബൊമ്മനഹള്ളി പോലീസിന്റെ മൂന്ന് ദിവസത്തെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം, എം എൽ എ സതീഷ് റെഡ്ഡിയുടെ രണ്ട് കാറുകൾ അഗ്നിക്കിരയാക്കിയ കേസിൽ അറസ്റ്റിലായ മൂന്ന് പേരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അന്വേഷണത്തിനിടെ, സംഭവത്തിന് പിന്നിൽ ക്രിമിനൽ പശ്ചാത്തലമുള്ള ഒരു വ്യക്തി ഉള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ തെളിവുകൾ പോലീസ് ശേഖരിച്ചു വരികയാണ്. സാഗർ (19), ശ്രീധർ (20), നവീൻ (22) എന്നിവരെ ചോദ്യം ചെയ്തു എന്നും അവരുടെ ഫോൺ കോൾ രേഖകൾ പരിശോധിച്ചുവെന്നും ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. “പ്രാഥമിക അന്വേഷണത്തിൽ അവർ കുറച്ച് ദിവസങ്ങളായി ക്രിമിനൽ പശ്ചാത്തലമുള്ള…

Read More

നഗരത്തിൽ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഈ സ്ഥലങ്ങളിൽ!

ബെംഗളൂരു: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നഗരത്തിൽ പ്രതിദിനം 350-400 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യുന്നത്‌, എന്നാൽ നഗരത്തിലെ 10 വാർഡുകളിൽ കേസുകൾ വളരെ കൂടുതലാണ്, അതിൽ എട്ട് എണ്ണം മറ്റ് സംസ്ഥാനങ്ങളുടെയും ജില്ലകളുടെയും അതിർത്തിയിലുള്ള വാർഡുകളാണ്. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന 10 വാർഡുകളിൽ ആറെണ്ണം മഹാദേവപുര സോണിലും രണ്ടെണ്ണം ആർആർ നഗറിലും ഓരോ വാർഡുകൾ വീതം ബൊമ്മനഹള്ളിയിലും  യലഹങ്കയിലുമാണ് ഉള്ളത്. “ഞങ്ങളുടെ വാർ റൂം ടീമുകൾ പ്രാന്ത പ്രദേശങ്ങളിലെ കേസുകൾ വിശകലനം ചെയ്യുന്നുണ്ട്. ഈ പ്രദേശങ്ങളിലെ രോഗികളിൽ പലർക്കും ട്രാവൽ ഹിസ്റ്ററി ഉണ്ട് എന്നും പല രോഗികളും മറ്റ് ജില്ലകളിലേക്കോ സംസ്ഥാനങ്ങളിലേക്കോ…

Read More

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നഗരത്തിൽ 75000 വൃക്ഷത്തൈകൾ വെച്ച് പിടിപ്പിക്കും

ബെംഗളൂരു:സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കർണാടക വനംവകുപ്പും ഹോർട്ടികൾച്ചർ ഡിപ്പാർട്ട്മെന്റും ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) എന്നിവർക്കൊപ്പം നിരവധി എൻ ജി ഒ കളും പൗര ക്ഷേമഗ്രൂപ്പുകളും ചേർന്ന് നഗരത്തിൽ വൃക്ഷത്തൈ നടീൽ  നടത്തി. കോടി വൃക്ഷ പദ്ധതി പ്രകാരം, ആഗസ്റ്റ് 14, 15 തീയതികളിൽ നഗരത്തിലുടനീളം 75,000 തൈകൾ നട്ടുപിടിപ്പിക്കാനും തൈകളുടെ 100 ശതമാനം അതിജീവനം ഉറപ്പാക്കാനും ലക്ഷ്യമിടുന്നു . അതിന്റെ ഭാഗമായി ബി ബി എം പി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത ഫ്രീഡം പാർക്കിൽ തൈ നടീൽ പരിപാടിയിൽ പങ്കെടുത്തു. ബെംഗളൂരുവിലെ എല്ലാ പാർക്കുകളിലും മഴവെള്ളം പാഴാകുന്നത് ഒഴിവാക്കാൻ റീചാർജ് കിണർ ഉണ്ടായിരിക്കുമെന്ന് അദ്ദേഹം…

Read More

500 ഓളം വിദ്യാർത്ഥികൾക്ക് വ്യാജ മാർക്ക് കാർഡുകളും വിവിധ സർവ്വകലാശാലകളുടെ ഡിഗ്രി സർട്ടിഫിക്കറ്റുകളും നൽകി; ദമ്പതികൾ അറസ്റ്റിൽ

ബെംഗളൂരു: വടക്കൻ ബെംഗളൂരുവിൽ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന ദമ്പതികൾ 500 ഓളം വിദ്യാർത്ഥികൾക്ക് വ്യാജ മാർക്ക് കാർഡുകളും വിവിധ സർവ്വകലാശാലകളുടെ ഡിഗ്രി സർട്ടിഫിക്കറ്റുകളും നൽകിയതിന് അറസ്റ്റിലായി. പഞ്ചാബ് സ്വദേശികളായ മുകേഷും റൂഹി ഉപ്പലും ആണ് അറസ്റ്റിലായത്.   ദാസറഹള്ളിയിലെ ശ്രീ ദിവ്യ ജ്യോതിഎജ്യുക്കേഷൻ ട്രസ്റ്റിന്റെ കീഴിൽ പീനിയയിലെ ഉപ്പൽ ടവറിൽ ഐടിഐ നടത്തിവരികയാണ് ഇവർ. വ്യാഴാഴ്ച, സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) ഇവരുടെ വീട്, ഓഫീസുകൾ, ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ ഉൾപ്പെടെ നാല് സ്ഥലങ്ങളിൽ റെയ്ഡ് ചെയ്തു. റെയ്ഡിൽ മൂന്ന് സർവകലാശാലകളിലെ വ്യാജ മാർക്ക് കാർഡുകളുടെ 200 ഫോട്ടോകോപ്പികളും ദമ്പതികളുടെ ഉടമസ്ഥതയിലുള്ള വസ്തുവകകളുടെ രേഖകളും…

Read More

എം.എൽ.എയുടെ വാഹനങ്ങൾ കത്തിച്ച കേസിന് പിന്നിൽ കൂടുതൽ ആളുകൾ പ്രവർത്തിച്ചതായി സംശയം.

ബെംഗളൂരു: ബൊമ്മനഹള്ളി എം എൽ എ സതീഷ് റെഡ്ഡിയുടെ രണ്ട് എസ് യൂ വി കാറുകൾ അഗ്നിക്കിരയാക്കിയതിന് മൂന്ന് പ്രതികളെ ഇന്നലെ അറസ്റ്റ് ചെയ്തതിന് ശേഷം, പോലീസ് അന്വേഷണം ഊർജ്ജിതമാക്കി, കേസിൽ മറ്റുള്ളവരുടെ പങ്കാളിത്തം കണ്ടെത്താൻ മൂവരെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്. സംഭവം നടന്ന ഉടൻ തന്നെ ബൊമ്മനഹള്ളി പോലീസ് സാഗർ (19), ശ്രീധർ (20), നവീൻ (22) എന്നിവരെ പിടികൂടിയിരുന്നു. പ്രാഥമിക അന്വേഷണത്തിൽ, എം എൽ എ യെ കാണാനും സഹായം തേടാനും കഴിയാത്തതിൽ നിരാശയുണ്ടായിരുന്നു എന്ന് അറസ്റ്റിലായവരിൽ രണ്ട് പേർ  സമ്മതിച്ചു. അസ്വസ്ഥരായ അവർ എം എൽ എ യുടെ വീടിന്…

Read More
Click Here to Follow Us