ബെംഗളൂരു: ഞായറാഴ്ച രാത്രി വീടിനുള്ളിൽ എൽപിജി ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൃദ്ധ ദമ്പതികൾക്ക് പൊള്ളലേറ്റു. സൂര്യനാരായണ ഷെട്ടി (74), ഭാര്യ പുഷ്വതമ്മ (71) എന്നിവർക്കാണ് പൊള്ളലേറ്റത്. ഇവരുടെ വീട് ഭാഗികമായി തകർന്നു. സ്ഫോടനത്തിൽ തൊട്ടടുത്ത വീടിന്റെ ജനൽ ചില്ലുകളും തകർന്നു.
എഫ്എസ്എൽ ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി ഗാർഹിക വാതക ചോർച്ചയും വൈദ്യുത ഷോർട്ട് സർക്യൂട്ടും മൂലമാണ് സ്ഫോടനം ഉണ്ടായതെന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അവരുടെ നില തൃപ്തികരമാണ്. താഴത്തെ നിലയിൽ താമസിക്കുന്ന അവരുടെ മകന് പരിക്കില്ല.
പുലർച്ചെ 1.30 ഓടെയാണ് സംഭവം നടന്നതെന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തീ അണയ്ക്കാൻ അയൽവാസികൾ വീട്ടിലെത്തുകയും അഗ്നിശമനസേനയെയും അത്യാഹിത വിഭാഗത്തെയും വിവരമറിയിക്കുകയും ചെയ്തു. എഫ്എസ്എൽ വിദഗ്ധർക്കൊപ്പം ഒരു പോലീസ് സംഘവും സ്ഥലപരിശോധന നടത്തി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.