ബെംഗളൂരു: നഗരത്തിലെ പല പ്രദേശങ്ങളിലും ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം അറിയിച്ചു. ബെംഗളൂരു ഈസ്റ്റ് സോണിൽ, ഇന്ദിരാനഗർ, വൈറ്റ്ഫീൽഡ്, ശിവാജിനഗർ, വിധാന സൗധ ഡിവിഷനുകൾ വൈദ്യുതി മുടങ്ങും. നാഗവര പാല്യ മെയിൻ റോഡ്, ബാംഗ്ലൂർ മൂവീസ് ഏരിയ, ഡിഫൻസ് കോളനി ആറാം മെയിൻ റോഡ് എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ വൈദ്യുതി മുടങ്ങും. അതേസമയം, ചാണക്യ ലേഔട്ട് , അറബിക് കോളേജ്, റഷാദ് നഗർ, ശിവാജിനഗർ പോസ്റ്റ് ഓഫീസ്, പരിസരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ 12.30 വരെ വൈദ്യുതി മുടങ്ങും. സിഎംആർ റോഡിൽരാവിലെ…
Read MoreAuthor: WEB TEAM
റെസിഡൻഷ്യൽ സ്കൂളിലെ 60 വിദ്യാർത്ഥികൾക്ക് കോവിഡ്
ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിക്കടുത്തുള്ള ഒരു റെസിഡൻഷ്യൽ സ്കൂളിൽ 60-ലധികം പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. റിപ്പോർട്ടുകൾ പ്രകാരം, ശ്രീ ചൈതന്യ ഗേൾസ് റെസിഡൻഷ്യൽ സ്കൂളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഏകദേശം 58 വിദ്യാർത്ഥികൾ ഹോസ്റ്റലിന്റെ പരിസരത്ത് തന്നെ ക്വാറന്റൈനിലാണ്. ഒരു വിദ്യാർത്ഥി ഹോം ക്വാറന്റൈനിലാണെന്നും ഒരാൾ കടുത്ത പനിയോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടുവെന്നും റിപ്പോർട്ടുകൾ പറയുന്നു. കേസുകൾ പുറത്തുവന്നതോടെ സ്കൂൾ താൽക്കാലികമായി അടച്ചു. “ഞായറാഴ്ച സ്കൂളിലെ ഒരു പെൺകുട്ടിക്ക് പനിയും ഛർദ്ദിയും വയറിളക്കവും ഉണ്ടായിരുന്നു. പെൺകുട്ടി ബെല്ലാരി സ്വദേശിയാണ്. ഞങ്ങൾ ടെസ്റ്റ് നടത്തിയപ്പോൾ കുട്ടിക്ക് കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചു, ഞങ്ങൾ കുട്ടിയെ ബൗറിംഗ്…
Read Moreവിദേശ ഭാഷകളിൽ ബിരുദ കോഴ്സുകളുമായി ബെംഗളൂരു സിറ്റി യൂണിവേഴ്സിറ്റി
ബെംഗളൂരു: ഫ്രഞ്ച്,ജർമ്മൻ ഭാഷകളിൽ ബിരുദ കോഴ്‌സുകൾ ആരംഭിക്കുന്നതായി ബെംഗളൂരു സിറ്റി യൂണിവേഴ്സിറ്റി (ബിസിയു) അറിയിച്ചു. സംസ്ഥാനത്ത് ഇത്തരത്തിലുള്ള ആദ്യത്തെ പ്രോഗ്രാം ആയിരിക്കും ഇത്. ഫ്രഞ്ച് ഭാഷയിൽ ബിഎ കോഴ്സാണ് ആദ്യം തുടങ്ങുന്നത്. യൂണിവേഴ്സിറ്റിയുടെ മല്ലേശ്വരത്തെ സ്ത്രീകൾക്കായുള്ള കോളേജിലായിരിക്കും നടപ്പ് അധ്യയന വർഷം മുതൽ കോഴ്സ് തുടങ്ങുന്നത് എന്ന് യൂണിവേഴ്സിറ്റി അറിയിച്ചു. കർണാടകയിലെ മറ്റൊരു സർവകലാശാലയും വിദേശ ഭാഷ ഒരു പ്രധാന വിഷയമായുള്ള കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്നില്ലെന്ന് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. ലിംഗരാജ ഗാന്ധി പറഞ്ഞു. “ഫ്രഞ്ച്, ജർമ്മൻ എന്നീ ഭാഷകൾ ഇത് വരെയും ഐച്ഛിക വിഷയങ്ങളായി മാത്രമാണ് ഇത്…
Read Moreപൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിച്ചാൽ, പിടികൂടാൻ സൂചി മിത്രമാരെത്തും.
ബെംഗളൂരു: പദ്ധതി ആരംഭിച്ച് രണ്ട് മാസത്തിനുള്ളിൽ, ഏകദേശം 900 സന്നദ്ധ പ്രവർത്തകർ (സുചി മിത്ര) ഇതിനോടകം തന്നെ ബൃഹത് ബെംഗളൂരു മഹാനഗര പാലികെയുടെ സിറ്റിസൺ പാർട്ടിസിപേഷൻ പ്രോഗ്രാമിന്റെ ഭാഗമായി. ബി.ബി.എം.പി ഈ പ്രത്യേക സംരംഭം വഴി എല്ലാ വാർഡുകളിലും ശുചി മിത്രങ്ങളെ കണ്ടെത്തുകയും അവർക്ക് ഖരമാലിന്യ സംസ്കരണത്തിൽ വേണ്ട പരിശീലനം നൽകുകയും ഇതിനായി പ്രാപ്തരാക്കുകയും ചെയ്യുന്നു. സന്നദ്ധപ്രവർത്തകരെ ബ്ലോക്ക് , വാർഡ് തലത്തിൽ വിഭജിക്കും. 16 സോണൽ കോർഡിനേറ്റർമാരും 54 നിയോജക മണ്ഡലം കോർഡിനേറ്റർമാരും 396 വാർഡ്കോർഡിനേറ്റർമാരും 641 സുചി മിത്രകളും ഈ പദ്ധിയുടെ ഭാഗമായി ഉണ്ടാകും. “സുചി മിത്രകൾക്ക് ഐഡി കാർഡുകൾ…
Read Moreദേശീയ വിദ്യാഭ്യാസ നയത്തെ “നാഗ്പൂർ വിദ്യാഭ്യാസ നയം” എന്ന് വിളിക്കണം: സംസ്ഥാന കോൺഗ്രസ്
ബെംഗളൂരു: സംസ്ഥാന നിയമസഭ ദേശീയ വിദ്യാഭ്യാസ നയത്തെ ചൊല്ലി ചൂടുപിടിച്ച വാദപ്രതിവാദങ്ങൾക്ക് വെള്ളിയാഴ്ച സാക്ഷ്യം വഹിച്ചു. “നാഗ്പൂർ വിദ്യാഭ്യാസ നയം” എന്നാണ് പുതിയ ദേശീയ വിദ്യാഭ്യാസനയത്തെ പറ്റി കോൺഗ്രസ് പരാമർശിച്ചത്. ” എൻഇപി ഒരു ആർഎസ്എസ് അജണ്ടയാണെങ്കിലും അത് വിദ്യാഭ്യാസത്തിൽ മാറ്റം വരുത്താൻ വേണ്ടിയാണ്” എന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കോൺഗ്രസിന് മറുപടി നൽകി. സാധാരണക്കാരുടെ പ്രശ്നങ്ങളും ദേശീയ വിദ്യാഭ്യാസ നയം പോലുള്ള അടിയന്തിര ശ്രദ്ധ ആവശ്യമുള്ള പ്രശ്നങ്ങളും പരിഹരിക്കുന്നതിൽ സെഷൻ പരാജയപ്പെട്ടതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നിയമസഭാംഗങ്ങൾ പ്രതിഷേധിച്ചു. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കർണാടക. ദേശീയ വിദ്യാഭ്യാസ നയത്തെ …
Read MoreC-295 വിമാനങ്ങളിൽ പരിഷ്ക്കരണങ്ങൾ നടത്തുന്നതിനുള്ള രൂപരേഖ തയ്യാറാക്കി ഡിആർഡിഒ
ബെംഗളൂരു: ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ സമുദ്ര ഉപയോഗത്തിനായി കേന്ദ്ര സർക്കാർ സ്പെയിനിൽ നിന്ന് വാങ്ങാൻ ഉദ്ദേശിക്കുന്ന 56 C-295 മിലിട്ടറി ട്രാൻസ്പോർട്ട് എയർക്രാഫ്റ്റുകളിൽ ആറ് എണ്ണത്തിൽ പരിഷ്കരണങ്ങൾ നടത്തുന്നത് സംബന്ധിച്ചുള്ള ഒരു രൂപരേഖ ബെംഗളൂരുവിലെ സെന്റർ ഫോർ എയർബോൺ സിസ്റ്റംസ് തയ്യാറാക്കി. ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടി C-295 വിമാനം വാങ്ങുന്നതിനായി പ്രതിരോധ മന്ത്രാലയം സ്പെയിനിലെ എയർബസ് ഡിഫൻസ് ആൻഡ് സ്പെയ്സുമായി വെള്ളിയാഴ്ച കരാർ ഒപ്പിട്ടു. കരാർ പ്രകാരം, 16 വിമാനങ്ങൾ നേരിട്ട് വിതരണം ചെയ്യപ്പെടും,ബാക്കി 40 വിമാനങ്ങൾ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് ഇന്ത്യയിൽ നിർമ്മിക്കും. C-295 വിമാനത്തിൽ പ്രത്യേക പരിഷ്ക്കരണങ്ങൾ നടത്തുന്നത് വഴി ഒരു…
Read More10 ലക്ഷം രൂപയിലധികം വിലവരുന്ന സൈക്കിളുകളുമായി മോഷ്ട്ടാവ് പിടിയിൽ
ബെംഗളൂരു: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വിലകൂടിയ സൈക്കിളുകൾ മോഷ്ടിച്ച ഒരാളെ സഞ്ജയ്നഗർ പോലീസ് സെപ്റ്റംബർ 22 ബുധനാഴ്ച അറസ്റ്റ് ചെയ്തു. 10 ലക്ഷം രൂപയിലധികം വിലവരുന്ന 45 സൈക്കിളുകളാണ് പോലീസ് ഇയാളിൽ നിന്നും കണ്ടെടുത്തത്. ദിവസക്കൂലിക്കാരനായ പ്രതി കഴിഞ്ഞ ഏതാനും മാസങ്ങളായി ഒരു സുഹൃത്തിന്റെ സഹായത്തോടെ വിലകൂടിയ സൈക്കിളുകൾ മോഷ്ടിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഇയാളുടെ സുഹൃത്ത് ദൊഡ്ഡബല്ലാപൂർ സ്വദേശിയാണെന്നും പോലീസ് പറഞ്ഞു. ഇരുവരും സഞ്ജയ് നഗർ, ഹെബ്ബാൽ, മരത്തഹള്ളി, നന്ദിനി ലേഔട്ട് , യെലഹങ്ക ന്യൂ ടൗൺ, അമൃതഹള്ളി, ഹൈഗ്രൗണ്ട്സ് തുടങ്ങി വിവിധ മേഖലകളിൽ…
Read Moreസ്കൂളുകളിൽ കന്നഡ നിർബന്ധമാക്കിക്കൊണ്ടുള്ള നിയമത്തെ ചോദ്യം ചെയ്ത് പത്തുവയസ്സുകാരൻ ഹൈക്കോടതിയിൽ
ബെംഗളൂരു: നഗരത്തിൽ നിന്നുള്ള 10 വയസ്സുള്ള ഒരു സ്കൂൾ കുട്ടി നൽകിയ ഹർജിയിൽ കർണാടക ഹൈക്കോടതി വ്യാഴാഴ്ച സംസ്ഥാന സർക്കാരിനും ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് പരീക്ഷാ കൗൺസിലിനും നോട്ടീസ് നൽകി. ബിഷപ്പ് കോട്ടൺ ബോയ്സ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ കീർത്തൻ സുരേഷാണ് ബാലാവകാശ പ്രവർത്തകയായ അമ്മ എൻ സുജാതയുടെ സഹായത്തോടെ, 2015ലെ കന്നഡ ഭാഷാ പഠന നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് കൊണ്ട് കർണാടക ഹൈക്കോടതിയിൽ ഹർജി നൽകിയത്. സിബിഎസ്ഇ/ ഐ സി എസ് ഇ – യുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെ ഈ നിയമത്തിൽ നിന്നും ഒഴിവാക്കുന്നില്ല എന്ന് ഹർജിയിൽ…
Read Moreസ്ഫോടനം: ഗോഡൗൺ ഉടമ അറസ്റ്റിൽ
ബെംഗളൂരു: കെആർ മാർക്കറ്റിന് സമീപമുള്ള ന്യൂ തഗരത്പേട്ടയിലെ ട്രാൻസ്പോർട്ട് സ്ഥാപനത്തിന്റെ ഗോഡൗണിൽ വ്യാഴാഴ്ച നടന്ന സ്ഫോടനത്തിൽ ഒരാളെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. പടക്കം പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും മറ്റ് നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശ്രീ പത്രകാളി അമ്മൻ ലോറി സർവീസ് ഗോഡൗണിന്റെ ഉടമയായ ഗണേശ ബാബുവാണ് അറസ്റ്റിലായത് എന്ന് പോലീസ് അറിയിച്ചു. തമിഴ്നാട്ടിലെ ശിവകാശിയിൽ നിന്ന് വരുന്ന ഉത്സവ സീസണിനു വേണ്ടി അദ്ദേഹം പടക്കങ്ങൾ കൊണ്ടുവന്നതായി പോലീസ് പറഞ്ഞു. എക്‌സ്‌പ്ലോസീവ് സബ്‌സ്‌റ്റൻസസ് ആക്‌റ്റ്, എക്സ്പ്ലോസിവ്ആക്ട് എന്നിവ പ്രകാരമാണ് ബാബുവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച ഉച്ചയോടെയാണ്…
Read Moreബി.എം.ടി.സിയുടെ ആദ്യ ഇലക്ട്രിക് ബസ് ഞായറാഴ്ച എത്തും
ബെംഗളൂരു: പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകൾക്കായുള്ള നഗരത്തിന്റെ കാത്തിരിപ്പിന് വിരാമം. ബെംഗളൂരു സ്മാർട്ട് സിറ്റി പദ്ധതിയുടെ കീഴിലുള്ള ബിഎംടിസിയുടെ ആദ്യ ഇലക്ട്രിക് ബസ് ഞായറാഴ്ച നഗരത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ബെംഗളൂരു സ്മാർട്ട് സിറ്റി പദ്ധതിയുടെ കീഴിൽ 90 നോൺ എസി മിഡി (9 മീറ്റർ നീളമുള്ള) ഇ–ബസുകൾ ഒരുക്കുന്നതിനായി ജെബിഎം ഓട്ടോയ്‌ക്കും എൻടിപിസിക്കും ഫെബ്രുവരിയിൽ കരാർ നൽകിയതായി ബിഎംടിസി അധികൃതർ പറഞ്ഞു. 30 മുതൽ 35 വരെ യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഈ ബസുകൾ മൈസൂർ റോഡ്, ബൈപ്പനഹള്ളി, ബനശങ്കരി, ഇന്ദിരാനഗർ തുടങ്ങിയ മെട്രോ സ്റ്റേഷനുകളിൽ നിന്നും യാത്രക്കാരെ കൊണ്ടുപോകുന്ന…
Read More