റെസിഡൻഷ്യൽ സ്കൂളിലെ 60 വിദ്യാർത്ഥികൾക്ക് കോവിഡ്

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിക്കടുത്തുള്ള ഒരു റെസിഡൻഷ്യൽ സ്കൂളിൽ 60-ലധികം പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

റിപ്പോർട്ടുകൾ പ്രകാരം,  ശ്രീ ചൈതന്യ ഗേൾസ് റെസിഡൻഷ്യൽ സ്കൂളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ഏകദേശം 58 വിദ്യാർത്ഥികൾ ഹോസ്റ്റലിന്റെ പരിസരത്ത് തന്നെ ക്വാറന്റൈനിലാണ്. ഒരു വിദ്യാർത്ഥി ഹോം ക്വാറന്റൈനിലാണെന്നും ഒരാൾ കടുത്ത പനിയോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടുവെന്നും റിപ്പോർട്ടുകൾ പറയുന്നു. കേസുകൾ പുറത്തുവന്നതോടെ സ്കൂൾ താൽക്കാലികമായി അടച്ചു.

  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ഞായറാഴ്ച സ്കൂളിലെ ഒരു പെൺകുട്ടിക്ക് പനിയും ഛർദ്ദിയും വയറിളക്കവും ഉണ്ടായിരുന്നു. പെൺകുട്ടി ബെല്ലാരി സ്വദേശിയാണ്. ഞങ്ങൾ ടെസ്റ്റ് നടത്തിയപ്പോൾ കുട്ടിക്ക് കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചു,

ഞങ്ങൾ കുട്ടിയെ ബൗറിംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടാതെ, ഞങ്ങൾ 485 വിദ്യാർത്ഥികൾക്ക്‌ റാപ്പിഡ് ആന്റിജൻ ടെസ്റ്റ് പരിശോധന നടത്തി അതിൽ 25 പേർക്ക്ക്‌ കോവിഡ് സ്ഥിരീകരിച്ചു.

കൂടാതെ, ഞങ്ങൾ ആർടിപിസിആർ ടെസ്റ്റുകൾ നടത്തിയപ്പോൾ മറ്റ്‌ 37 പേർക്കും പോസിറ്റീവ് സ്ഥിരീകരിച്ചുഎന്ന് ബെംഗളൂരു ജില്ലാ ഹെൽത്ത് ഓഫീസർ ജി ശ്രീനിവാസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിങ് റോഡ് പദ്ധതി 2029-ന് മുമ്പ് പൂർത്തിയാകില്ല; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വഴി ചോദിച്ചതിന് മർദ്ദനം; ബെംഗളൂരുവിൽ ബൈക്ക് യാത്രക്കാരനെ മർദ്ദിച്ച് വീഴ്ത്തി ബെൻസ് ഡ്രൈവർ
[masterslider id="10"]

Related posts