ഉപതിരഞ്ഞെടുപ്പ്: ബിജെപി വോട്ടിന് 2000 രൂപ വീതം വിതരണം ചെയ്യുന്നുവെന്ന് കോൺഗ്രസ്. തിരിച്ചടിച്ച് മുഖ്യമന്ത്രി.

ബെംഗളൂരു: തോൽവി ഭയന്ന് ഭരണകക്ഷിയായ ബിജെപി സിന്ദഗി, ഹംഗൽ നിയമസഭാ മണ്ഡലങ്ങളിൽ ഒരുവോട്ടിന് 2,000 രൂപ വീതം വിതരണം ചെയ്തതായി കോൺഗ്രസ് ആരോപിച്ചു. കോൺഗ്രസാണ് അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത് എന്ന് പ്രതിപക്ഷ ആരോപണം പൂർണമായും തള്ളികളഞ്ഞുകൊണ്ട്  മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ജനങ്ങളുടെ സ്നേഹവും വിശ്വാസവുമാണ് ബിജെപിയുടെ ശക്തി എന്ന് അദ്ദേഹം അവകാശപ്പെടുകയും ചെയ്തു. “എനിക്കറിയാവുന്നിടത്തോളം, ധാരാളം പണം ബിജെപി മണ്ഡലങ്ങളിൽ ചിലവഴിക്കുന്നുണ്ട്. വോട്ടിന് 2,000 രൂപ നൽകുന്നു എന്നാണ് അവിടെ പറഞ്ഞു കേൾക്കുന്നത് ,” എന്ന് സിദ്ധരാമയ്യ പറഞ്ഞു. ബിജെപി ഓരോ വോട്ടിനും 2000 രൂപ വീതം വിതരണം ചെയ്യുന്നുവെന്ന് സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് ഡികെ ശിവകുമാറും ആരോപിച്ചു.

Read More

4.9 ലക്ഷം രൂപയുടെ സ്വർണം വായിൽ ഒളിപ്പിച്ചു കടത്തിയ ആളെ പിടികൂടി

ബെംഗളൂരു: കെംപെഗൗഡ ഇന്റർനാഷണൽ എയർപോർട്ടിൽ 4 ലക്ഷം രൂപയിലധികം വിലമതിക്കുന്ന സ്വർണം വായയ്ക്കുള്ളിൽ ഒളിപ്പിച്ച് കടത്തിയ 42 കാരനെ എയർ കസ്റ്റംസ് സംഘം പിടികൂടി. തമിഴ്നാട്ടിലെ ചെന്നൈ സ്വദേശിയായ പ്രതി ബുധനാഴ്ച ദുബായിൽ നിന്ന് വന്നതാണ്. കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതിനിടയിൽ ഇയാൾക്ക് സംസാരിക്കുവാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി  ഉദ്യോഗസ്ഥർ ശ്രദ്ദിച്ചു. തുടർന്ന്, അദ്ദേഹത്തിന്റെ വായ പരിശോധിക്കുകയായിരുന്നു. 100 ഗ്രാം ഭാരമുള്ള 4.9 ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് ഗോൾഡ് പീസുകളാണ് വായിൽ നിന്ന് കണ്ടെടുത്തത്.  ഇതിനെത്തുടർന്ന്, ഉദ്യോഗസ്ഥർ സ്വർണം പിടിച്ചെടുക്കുകയും കസ്റ്റംസ് തീരുവ വെട്ടിപ്പ് നടത്തിയതിന് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Read More

ഗൗരി ലങ്കേഷ് വധക്കേസ്: സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമത്തിലെ (കെ.സി.ഒ.സി.എ) വകുപ്പുകൾ ശെരിവെച്ച് സുപ്രിം കോടതി

ബെംഗളൂരു: കർണാടക സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമത്തിലെ (കെ.സി.ഒ.സി.എ) വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തി മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ പ്രതിക്കെതിരായി സമർപ്പിച്ച കുറ്റപത്രം റദ്ദാക്കിയ കർണാടക ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി വ്യാഴാഴ്ച റദ്ദാക്കി. ഈ വർഷം ഏപ്രിൽ 22 ന് ഹൈക്കോടതി വിധിക്കെതിരായി കർണാടകയും  ഗൗരി ലങ്കേഷിന്റെ സഹോദരി കവിത ലങ്കേഷും സമർപ്പിച്ച ഹർജികൾ ജസ്റ്റിസ് എ എം ഖാൻ വിൽക്കർ അധ്യക്ഷനായ ബെഞ്ച് അനുവദിക്കുകയായിരുന്നു. കേസിലെ പ്രതിയായ മോഹൻ നായക്കിനെതിരായി  കർണാടക സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമത്തിലെ (കെ.സി.ഒ.സി.എ) വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയ 2018…

Read More

സേഫ് സിറ്റി പദ്ധതിക്ക് നേതൃത്വം നൽകാൻ ഹണിവെൽ ഓട്ടോമേഷൻ

ബെംഗളൂരു: നിർഭയ ഫണ്ടിന്റെ കീഴിലുള്ള ബെംഗളൂരു സേഫ് സിറ്റി പദ്ധതിക്ക് നേതൃത്വം നൽകുന്നതിനായി തങ്ങളെ തെരഞ്ഞെടുത്തതായി ഹണിവെൽ ഓട്ടോമേഷൻ ഇന്ത്യ ലിമിറ്റഡ് ബുധനാഴ്ച പ്രഖ്യാപിച്ചു. ഭീഷണികളില്ലാതെ എല്ലാ അവസരങ്ങളും പിന്തുടരാൻ സ്ത്രീകളെയും പെൺകുട്ടികളെയും പ്രാപ്തരാക്കുന്നതിനായി പൊതു സ്ഥലങ്ങളിൽ അവർക്ക്  സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള പദ്ധതിയുടെ ലക്ഷ്യമെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു. നഗരത്തിലുടനീളം മൂവായിരത്തിലധികം സ്ഥലങ്ങളിൽ വിന്യസിക്കുന്ന  7,000-ത്തിലധികം വീഡിയോ ക്യാമറകൾഉൾക്കൊള്ളുന്ന അത്യാധുനിക വീഡിയോ സംവിധാനം കൈകാര്യം ചെയ്യുന്നതിനായി ഒരു സംയോജിത കമാൻഡ്& കൺട്രോൾ സെന്റർ സൃഷ്ടിക്കുമെന്ന് ഹണിവെൽ പറഞ്ഞു.

Read More

നഗരത്തിലെ ആശുപത്രികളിൽ ബ്രോങ്കിയോലൈറ്റിസ് കേസുകൾ വർദ്ധിക്കുന്നു

ബെംഗളൂരു: കോവിഡ് -19 ന്റെ മൂന്നാം തരംഗം മുന്നിൽ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകൾക്കിടയിൽ നഗരത്തിൽ ബ്രോങ്കിയോലൈറ്റിസ് കേസുകൾ ഗണ്യമായി വർധിച്ചു വരുന്നതായി   ഡോക്ടർമാർ പറഞ്ഞു. ബ്രോങ്കിയോലൈറ്റിസ് കേസുകളാൽ ഐസിയുകൾ നിറഞ്ഞതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രണ്ട് മാസം മുതൽ രണ്ട് വയസ്സുവരെയുള്ള കുഞ്ഞുങ്ങൾക്ക് വൈറസ് ബാധ മൂലം നെഞ്ചിൽ അണുബാധ ഉണ്ടാകുന്നതാണ്. ഒരു തരം വൈറൽ ന്യുമോണിയ പോലെയാണ് ഇത് അനുഭവപ്പെടുകയെന്നും ഇതിന് പ്രത്യേക മരുന്നുകളൊന്നുമില്ലയെന്നും ഡോക്ടർമാർ പറഞ്ഞു. ഈ അസുഖം വരുമ്പോൾ വെന്റിലേറ്റർ അല്ലെങ്കിൽ ഐസിയു പ്രവേശനം ആവശ്യമായി വന്നേക്കാം എന്നും ഡോക്ടർമാർ പറയുന്നു.

Read More

വാക്‌സിനേഷന് യോഗ്യരായ ജനസംഖ്യയുടെ പകുതിയും ഇതുവരെയും രണ്ടാമത്തെ ഡോസ് എടുത്തിട്ടില്ല

ബെംഗളൂരു: കോവിഡ് വാക്‌സിന്റെ രണ്ടാമത്തെ ഡോസ് കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിൽ  ശ്രദ്ധകേന്ദ്രീകരിക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച നിർദേശം നൽകി. മറ്റ് പല സംസ്ഥാനങ്ങളിലെയും പോലെ, കർണാടകയിലും, രണ്ടാമത്തെ ഡോസ് നൽകുന്നത് ഒരു വലിയ വെല്ലുവിളിയാണ് എന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് ആദ്യ ഡോസ് കുത്തിവയ്പ്പ് എടുത്ത 4.08 കോടി ജനങ്ങളിൽ 2.06 കോടി പേർ ഇപ്പോഴും രണ്ടാമത്തെ ഡോസ് എടുത്തിട്ടില്ല. ഇപ്പോൾ വാക്സിൻ ലഭ്യത സംബന്ധിച്ച് പ്രശ്നങ്ങൾ ഒന്നും നേരിടുന്നില്ല എങ്കിലും, രണ്ടാമത്തെ ഡോസ് വാക്സിനേഷൻ എടുക്കാൻ മുന്നോട്ടുവരുന്ന ആളുകളുടെ എണ്ണത്തിൽ കാര്യമായ കുറവ് വന്നതായി ആരോഗ്യ വിദഗ്ധർ…

Read More

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലുടനീളം പച്ചക്കറിയുടെ വില കുതിച്ചുയരുന്നു

ബെംഗളൂരു: തെക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിൽ തുടർന്ന് നിൽക്കുന്ന മൺസൂൺ മഴയും  വർധിച്ചു വരുന്നഇന്ധന വില മൂലം  യാത്രാചിലവിൽ വന്ന വർധനവും ഭക്ഷണസാധനങ്ങളുടെയും പച്ചക്കറികളുടെയും വിലകുതിച്ചുയരുന്നതിന് കാരണമായി. ഇന്ധന വില ഉയർന്നതിനാൽ പച്ചക്കറി വിലയിൽ 5-10% വർധനവുണ്ടായതായി കർണാടകയിലെഹോർട്ടികൾച്ചറൽ പ്രൊഡ്യൂസേഴ്സ് കോ–ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ആൻഡ് പ്രോസസ്സിംഗ് സൊസൈറ്റിയുടെമാനേജിംഗ് ഡയറക്ടർ ഉമേഷ് മിർജിയിൽ അഭിപ്രായപ്പെട്ടു.  “കനത്ത മഴയിലും ചുഴലിക്കാറ്റിലും ധാരാളം ഫാമുകളും കാർഷിക ഉൽപന്നങ്ങളും നശിച്ചതിനാൽ തക്കാളി വിലവീണ്ടും വർദ്ധിച്ചേക്കാം,” എന്ന് ഒരു കച്ചവടക്കാരൻ അറിയിച്ചു. സംസ്ഥാനത്ത് ഏകദേശ വില 25 രൂപ ഉണ്ടായിരുന്ന തക്കാളി 50 രൂപയിലേക്കും 30…

Read More

“രാഹുൽ ഗാന്ധി മയക്കുമരുന്നിന് അടിമ”! പ്രസ്താവന;വിവാദം

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ട്വീറ്റിലൂടെ കോൺഗ്രസ് വിവാദം സൃഷ്ടിച്ചതിന് തൊട്ടുപിന്നാലെ, ബിജെപി സംസ്ഥാന അധ്യക്ഷനും എം പിയുമായ നളിൻ കുമാർ കട്ടീൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ മയക്കുമരുന്നിന് അടിമയും മയക്കുമരുന്ന് കച്ചവടക്കാരനെന്നും അഭിപ്രായപ്പെട്ടു. ”ഞാൻ രാഹുൽ ഗാന്ധിയെക്കുറിച്ച് ഇത്തരത്തിൽ അഭിപ്രായപ്പെടുന്നതല്ല മറിച്ച്, മാധ്യമ റിപ്പോർട്ടുകളാണ് ഇത് പറയുന്നത്” എന്നും  “ഒരുപാർട്ടിയെ നയിക്കാൻ കഴിയാത്ത ഒരാൾക്ക് എങ്ങനെ ഒരു രാജ്യത്തെ നയിക്കാനാകും?” എന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കൂട്ടിച്ചേർത്തു. തിങ്കളാഴ്ച പ്രധാനമന്ത്രിയെ ‘അങ്കൂത ഛാപ്‘ (നിരക്ഷരൻ) എന്ന് പരാമർശിച്ചുകൊണ്ടുള്ള കോൺഗ്രസ് ട്വീറ്റിന്മറുപടിയായാണ് കട്ടീലിന്റെ പ്രസ്താവനയെന്ന് ബിജെപി വൃത്തങ്ങൾ അവകാശപ്പെടുന്നു. രാഹുൽ…

Read More

ലോകായുക്ത സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർക്കെതിരെ ബലാൽസംഗ ശ്രമത്തിന് കേസ് കൊടുത്ത് നിയമ വിദ്യാർത്ഥി.

ബെംഗളൂരു: ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ലോകായുക്ത കോടതിയിലെ സ്പെഷ്യൽ പബ്ലിക്പ്രോസിക്യൂട്ടർക്കെതിരെ മംഗളൂരുവിലെ ഒരു നിയമ വിദ്യാർത്ഥി പരാതി നൽകി. പാണ്ഡേശ്വറിലെ വനിതാ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ, വിദ്യാർത്ഥി കെഎസ്എൻരാജേഷിനെതിരെ പരാതി നൽകുകയും ഓഗസ്റ്റിൽ കരങ്കൽപാടിയിൽ അദ്ദേഹത്തിന്റെ കീഴിൽ ഇന്റേണായിചേർന്നതായി പറയുകയും ചെയ്തു. ഇതിനിടയിൽ, ലൈംഗിക ബന്ധത്തിന് രാജേഷ് നിർബന്ധിച്ചതായിപരാതിയിൽ പറയുന്നു. സെപ്റ്റംബറിൽ, അയാൾ പെൺകുട്ടിയെ തന്റെ ചേംബറിലേക്ക് വിളിച്ച് അപമര്യാദയായി പെരുമാറുകയുംബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. ലോകായുക്തയുടെ കീഴിലുള്ള അഴിമതി കേസുകളിൽസ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി ജോലി ചെയ്യുകയായിരുന്നു കെഎസ്എൻ രാജേഷ്. അതേസമയം, ഇരയും…

Read More

ജനങ്ങളുടെ ഫോൺ കോളുകൾക്ക് ഉത്തരം നൽകുക: സർക്കാർ ഉത്തരവ്

ബെംഗളൂരു: വില്ലേജ് അക്കൗണ്ടന്റുമാർ മുതൽ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർമാർ വരെ ജനങ്ങളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്ന എല്ലാ സർക്കാർ ഉദ്യോഗസ്ഥരും പൊതുജനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളിൽ നിന്നുമുള്ള ഫോൺ കോളുകൾക്ക് മറുപടി നൽകാണമെന്ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഫോൺ കോളുകൾക്ക് മറുപടി നൽകണമെന്നും അല്ലെങ്കിൽ തിരികെ വിളിക്കാണമെന്നുമുള്ള നിർദ്ദേശം റവന്യൂ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറി തുഷാർ ഗിരിനാഥ് ഒരു ഉത്തരവിലൂടെ ഉദ്യോഗസ്ഥരെ അറിയിച്ചു. ജനങ്ങളുടെ ദുരിതങ്ങൾ പരിഹരിക്കേണ്ടതും അവരുമായി സംവദിക്കേണ്ടതും , തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പ്രശ്നങ്ങൾ ഉന്നയിക്കുമ്പോൾ ആ വിഷയത്തിൽ ആശയവിനിമയം നടത്തേണ്ടതും ഉദ്യോഗസ്ഥരുടെ കടമയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read More
Click Here to Follow Us