ഉപതിരഞ്ഞെടുപ്പ്: ബിജെപി വോട്ടിന് 2000 രൂപ വീതം വിതരണം ചെയ്യുന്നുവെന്ന് കോൺഗ്രസ്. തിരിച്ചടിച്ച് മുഖ്യമന്ത്രി.

ബെംഗളൂരു: തോൽവി ഭയന്ന് ഭരണകക്ഷിയായ ബിജെപി സിന്ദഗി, ഹംഗൽ നിയമസഭാ മണ്ഡലങ്ങളിൽ ഒരുവോട്ടിന് 2,000 രൂപ വീതം വിതരണം ചെയ്തതായി കോൺഗ്രസ് ആരോപിച്ചു.

കോൺഗ്രസാണ് അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത് എന്ന് പ്രതിപക്ഷ ആരോപണം പൂർണമായും തള്ളികളഞ്ഞുകൊണ്ട്  മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ജനങ്ങളുടെ സ്നേഹവും വിശ്വാസവുമാണ് ബിജെപിയുടെ ശക്തി എന്ന് അദ്ദേഹം അവകാശപ്പെടുകയും ചെയ്തു.

  പോർട്ടർ ആപ്പിന് പൂട്ടുവീഴുമോ? പാസഞ്ചർ ഓട്ടോയിൽ ഗുഡ്സ് ഡെലിവറി; ബെംഗളൂരുവിൽ പിടിമുറുക്കി മോട്ടോർ വാഹന വകുപ്പ്

എനിക്കറിയാവുന്നിടത്തോളം, ധാരാളം പണം ബിജെപി മണ്ഡലങ്ങളിൽ ചിലവഴിക്കുന്നുണ്ട്. വോട്ടിന് 2,000 രൂപ നൽകുന്നു എന്നാണ് അവിടെ പറഞ്ഞു കേൾക്കുന്നത് ,” എന്ന് സിദ്ധരാമയ്യ പറഞ്ഞു.

ബിജെപി ഓരോ വോട്ടിനും 2000 രൂപ വീതം വിതരണം ചെയ്യുന്നുവെന്ന് സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് ഡികെ ശിവകുമാറും ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴയത്ത് ഓടകൾ വൃത്തിയാക്കി ബെംഗളൂരു ട്രാഫിക് പോലീസ്; കൈയടിച്ച് സോഷ്യൽ മീഡിയ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts