123 കോടി പേജുകളുടെ റവന്യൂ റെക്കോർഡുകൾ ഡിജിറ്റൈസ് ചെയ്യും

ബെംഗളൂരു : റവന്യൂ വകുപ്പിനെ “എല്ലാ വകുപ്പുകളുടെയും മാതാവ്” എന്ന് വിളിക്കുന്നതിന് ഒരു കാരണമുണ്ട്. സംസ്ഥാനത്തുടനീളമുള്ള 2.38 കോടി ഫയലുകളും രജിസ്റ്ററുകളും അതിന്റെ റെക്കോർഡുകൾ കിടക്കുന്നത് റവന്യൂ ഓഫീസുകളിൽ ആണ്. ഇപ്പോൾ, ഈ ഫയലുകളും രജിസ്റ്ററുകളും സ്കാൻ ചെയ്യാനും ഡിജിറ്റൈസ് ചെയ്യാനും 124 കോടി രൂപ ചെലവ് വരുന്ന നിർദ്ദേശമാണ് സർക്കാർ പരിശോധിക്കുന്നത്. അവയിൽ ഭൂരിഭാഗവും ഭൂമിയുമായി ബന്ധപ്പെട്ടതാണ്. പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകിയാൽ, ഈ റവന്യൂ രേഖകളുടെ ഏകദേശം 123 കോടി പേജുകൾ സ്കാൻ ചെയ്യുവാനും അതുവഴി രേഖകകൾ നശിക്കുന്നത് തടയാനും സാധിക്കും.…

Read More

റവന്യൂ സേവനങ്ങൾ സുഗമമാക്കാൻ ; ഇ-ആസ്തി ആപ്ലിക്കേഷൻ വികസിപ്പിച്ച് ബിബിഎംപി

ബെംഗളൂരു : സംസ്ഥാന സർക്കാരിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ,റവന്യൂ സേവനങ്ങൾ സുഗമമാക്കാൻ ഇ-ആസ്തി ആപ്ലിക്കേഷൻ (വെബ്‌സൈറ്റ് വിലാസം: https://bbmpeRasthi,karnataka.gov.in) വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്ത് ബൃഹത് ബംഗളൂരു മഹാനഗര പാലികെ(ബിബിഎംപി). ശാന്തിനഗർ അസംബ്ലി മണ്ഡലത്തിലെ ഡോംലൂർ, ശാന്തിനഗർ സബ് ഡിവിഷനുകൾ, സബ് ഡിവിഷനിലെ മൂന്ന് വാർഡുകളിൽ (വാർഡ് നമ്പർ 111, 116, 117) ഇ-ആസ്തി സേവനം അസിസ്റ്റന്റ് റവന്യൂ ഓഫീസർ (ശാന്തിനഗർ) നടപ്പിലാക്കി. ഒന്നാം ഘട്ടത്തിൽ, ഈ സേവനം ശാന്തിനഗർ നിയമസഭാ മണ്ഡലത്തിലെ ഡോംലൂർ സബ് ഡിവിഷനിലേക്കും പിന്നീട് സിവി രാമൻ നഗർ നിയമസഭാ മണ്ഡലത്തിലെ സിവി…

Read More

ജനങ്ങളുടെ ഫോൺ കോളുകൾക്ക് ഉത്തരം നൽകുക: സർക്കാർ ഉത്തരവ്

ബെംഗളൂരു: വില്ലേജ് അക്കൗണ്ടന്റുമാർ മുതൽ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർമാർ വരെ ജനങ്ങളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്ന എല്ലാ സർക്കാർ ഉദ്യോഗസ്ഥരും പൊതുജനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളിൽ നിന്നുമുള്ള ഫോൺ കോളുകൾക്ക് മറുപടി നൽകാണമെന്ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഫോൺ കോളുകൾക്ക് മറുപടി നൽകണമെന്നും അല്ലെങ്കിൽ തിരികെ വിളിക്കാണമെന്നുമുള്ള നിർദ്ദേശം റവന്യൂ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറി തുഷാർ ഗിരിനാഥ് ഒരു ഉത്തരവിലൂടെ ഉദ്യോഗസ്ഥരെ അറിയിച്ചു. ജനങ്ങളുടെ ദുരിതങ്ങൾ പരിഹരിക്കേണ്ടതും അവരുമായി സംവദിക്കേണ്ടതും , തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പ്രശ്നങ്ങൾ ഉന്നയിക്കുമ്പോൾ ആ വിഷയത്തിൽ ആശയവിനിമയം നടത്തേണ്ടതും ഉദ്യോഗസ്ഥരുടെ കടമയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read More
Click Here to Follow Us