സംസ്ഥാനത്ത് മൂന്നാമത്തെ കോവിഡ് -19 വാക്സിൻ ഡോസിന് പദ്ധതിയില്ല: അശ്വത് നാരായൺ

ബെംഗളൂരു: കോവിഡ് -19 വാക്‌സിന്റെ മൂന്നാം ഡോസ് പൗരന്മാർക്ക് നൽകുന്നത് സംബന്ധിച്ച് സർക്കാറിന് മുമ്പാകെ ഒരു നിർദ്ദേശവുമില്ലെന്ന് ഐടി/ബിടി, ശാസ്ത്ര സാങ്കേതിക മന്ത്രി സി എൻ അശ്വത് നാരായൺ പറഞ്ഞു. സർക്കാരിന്റെ വാക്‌സിനേഷൻ ശ്രമങ്ങൾ ഉയർത്തിക്കാട്ടി വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഇതുവരെ, സംസ്ഥാനത്തെ ജനസംഖ്യയുടെ 83%, അതായത് 4.15 കോടി ആളുകൾക്ക് ആദ്യ ഡോസും 2.05 കോടി പേർക്ക് രണ്ടാം ഡോസും നൽകി. മൂന്നാമത്തെ ഡോസ് നൽകാൻ പദ്ധതിയില്ല,” എന്ന് മുമ്പ് കോവിഡ് -19 ടാസ്‌ക് ഫോഴ്‌സിന്റെ തലവനായ നാരായൺ പറഞ്ഞു. “മൂന്നാം ഡോസ് നൽകുന്നതിനുള്ള നിർദ്ദേശങ്ങളോ…

Read More

വർഷങ്ങൾക്ക് ശേഷം സംസ്ഥാനത്ത് കർഷക ആത്മഹത്യകൾ കുറഞ്ഞതായി റിപ്പോർട്ട്

ബെംഗളൂരു: കോവിഡ് പകർച്ചവ്യാധിയുടെയും മഴ ദുരിതത്തിന്റെയും നടുവിൽ, വർഷങ്ങൾക്ക് ശേഷം സംസ്ഥാനത്ത് കർഷക ആത്മഹത്യകൾ ഗണ്യമായി കുറഞ്ഞു എന്ന റിപ്പോർട്ടുകൾ സംസ്ഥാനത്തിന് ആശ്വാസമാകുന്നു. കഴിഞ്ഞ ഒന്നര വർഷത്തിനിടെ 746 കർഷക അത്മഹത്യ കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2019-20ൽ ഇത് 1,076 ആയിരുന്നു. സംസ്ഥാന കാർഷിക വകുപ്പിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, 2020 ഏപ്രിലിനും 2021 സെപ്റ്റംബറിനും ഇടയിൽ 746 ആത്മഹത്യകൾ രേഖപ്പെടുത്തിയിട്ടുണ്ട്. വടക്കൻ കർണാടക, മൈസൂർ, ചിക്കമംഗളുരു ജില്ലകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ രണ്ട് വർഷമായി സംസ്ഥാനത്ത് നല്ല മഴ ലഭിക്കുന്നുണ്ടെന്നും മികച്ച വിളവ് ലഭിക്കുന്നതിന് ഇത് കാരണമാകുന്നുവെന്നും…

Read More

വാതരോഗമുള്ളവർക്ക് കൊവിഡ് പിടിപെടാനുള്ള സാധ്യത കൂടുതൽ

ബെംഗളൂരു: റൂമറ്റോയ്ഡ് ആർത്രൈറ്റിസ് (ആർഎ) രോഗികൾക്ക് മുൻഗണനാക്രമത്തിൽ ബൂസ്റ്റർ ഡോസുകൾ ആവശ്യമാണെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഈ രോഗികൾക്ക് കോവിഡ് -19 പിടിപെടാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ മരണനിരക്കും കൂടുതലാണ്. ഈ രോഗമുള്ളവർക്ക് വാക്സിനോടുള്ള പ്രതികരണവും മോശമാണ് എന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. പല ആർ ‌എ രോഗികൾക്കും  പ്രതിരോധ കുത്തിവയ്പ്പിന് ആവശ്യമായ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിയില്ലെന്ന് വിക്രം ഹോസ്പിറ്റലിലെ  (മണിപ്പാൽ ആശുപത്രികളുടെ ഒരു യൂണിറ്റ്) കൺസൾട്ടന്റ്റുമാറ്റോളജിസ്റ്റ്, ഡോ ബി ജി ധർമാനന്ദ് പറഞ്ഞു. എന്നിരുന്നാലും പരിരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള ഒരുമാർഗമാണ് ബൂസ്റ്റർ ഡോസ് എന്ന് ഡോക്ടർ കൂട്ടിച്ചേർത്തു.

Read More

മൾട്ടിപ്പിൾ എക്സിറ്റ് ഓപ്ഷനുകളുമായി ബാംഗ്ലൂർ യൂണിവേഴ്സിറ്റിയുടെ എം എസ്സി

ബെംഗളൂരു: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മാനദണ്ഡമനുസരിച്ച് ലൈഫ് സയൻസ് വിഭാഗത്തിന്റെ കീഴിൽ ബിയോളോജിക്കൽ  സയൻസസിൽ ബാംഗ്ലൂർ സർവകലാശാല അഞ്ച് വർഷത്തെ സംയോജിത എംഎസ്‌സികോഴ്സ് ആരംഭിച്ചു. ഈ വർഷം മുതൽ ഈ കോഴ്‌സിൽ ‘ഒന്നിലധികം എക്സിറ്റ് ഓപ്ഷനുകൾ‘ ഉണ്ടായിരിക്കും. ഒന്നാം വർഷത്തിന് ശേഷം കോഴ്സ് നിർത്തി പോകുന്നവർക്ക്  ബയോളജിക്കൽ സയൻസസിൽ സർട്ടിഫിക്കറ്റ് ലഭിക്കും, രണ്ടാം വർഷ എക്സിറ്റ് ഓപ്ഷനിൽ ഡിപ്ലോമ ഇൻ ബയോളജിക്കൽ സയൻസസ് യോഗ്യത നേടും, മൂന്നാം വർഷം കഴിഞ്ഞ് കോഴ്സ് വിട്ട് പോകുന്നവർക്ക് ബയോളജിക്കൽ സയൻസസിൽ ബാച്ചിലർ ഓഫ് സയൻസ് (ബി.എസ്.സി.) ബിരുദം ലഭിക്കും. നാലാം വർഷത്തിൽ കോഴ്സ്…

Read More

പുസ്തകത്തിലെ പ്രകോപനപരമായ ഉള്ളടക്കത്തിന്റ പേരിൽ അധ്യാപകൻ അറസ്റ്റിൽ.

ബെംഗളൂരു : തന്റെ പുസ്തകത്തിൽ ഉൾപ്പെടുത്തിയ മതവികാരം വ്രണപ്പെടുത്തുന്ന ഉള്ളടക്കത്തിന്റെ പേരിൽ  ഒരു സ്വകാര്യ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറെ തുമക്കുരു പോലീസ് അറസ്റ്റ് ചെയ്തു. മൈസൂരു ആസ്ഥാനമായുള്ള പ്രസിദ്ധീകരണ സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന പ്രസ്തുത പുസ്തകത്തിന്റെ ഡിസൈനർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. തുമകുരു യൂണിവേഴ്സിറ്റി അക്കാദമിക് കൗൺസിൽ മുൻ അംഗം കൂടിയായ അക്ഷയ കോളേജിലെ ബി ആർ രാമചന്ദ്രയ്യ (56) എഴുതി, വിസ്മയ പ്രകാശനയിലെ ഡിസൈനറായ ഹലാട്ടി ലോകേഷ് പ്രസിദ്ധീകരിച്ച, ഇംഗ്ലീഷ് പുസ്തകമായ മൗല്യ ദർശന–ദി എസ്സൻസ് ഓഫ് വാല്യൂ എഡ്യുക്കേഷനിൽ നടത്തിയ ഇസ്ലാമിനെതിരായ പരാമർശങ്ങളാണ് കേസിന് കാരണമായിരിക്കുന്നത്. അഭിഭാഷകൻ റോഷൻ നവാസിന്റെ പരാതിയിൽ, സിആർപിസി സെക്ഷൻ 157 പ്രകാരം…

Read More

വരും ദിവസങ്ങളിൽ നഗരത്തിൽ കൂടുതൽ പേർക്ക് വാക്‌സിനേഷൻ

ബെംഗളൂരു: വരും ദിവസങ്ങളിൽ നഗരത്തിൽ കൂടുതൽ പേർക്ക്  വാക്സിനേഷൻ നൽകുമെന്നും അതിനായി കൂടുതൽ വാക്‌സിനേഷൻ  ഡ്രൈവുകൾ നടത്തുമെന്നും ബി ബി എം പി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത പറഞ്ഞു. എല്ലാ തൽപരകക്ഷികളുടെയും സഹായത്തോടെ, കൂടുതൽ വാക്സിനേഷൻ ഡ്രൈവുകൾ മുൻപേ നടത്തിയതിനാൽ നഗരത്തിൽ ഇപ്പോൾ കേസുകളുടെ എണ്ണം വളരെ കുറഞ്ഞു എന്ന് ഗൗരവ് ഗുപ്ത മാധ്യമങ്ങളോട്  പറഞ്ഞു. ഇതുവരെ, നഗരത്തിലെ വാക്‌സിനേഷന് യോഗ്യരായ ജനസംഖ്യയിൽ 86% പേർ ആദ്യ ഡോസും 52% പേർ രണ്ട് ഡോസുകളും എടുത്തിട്ടുണ്ട്. വരും ദിവസങ്ങളിൽ, കൂടുതൽ ആളുകൾക്ക് രണ്ടാമത്തെ ഡോസ് ലഭിക്കും.

Read More

100 കോടിയിലെ 6.21 കോടി കർണാടകയിൽ നിന്നും

ബെംഗളൂരു: വ്യാഴാഴ്ച ഇന്ത്യ കൈവരിച്ച 100 കോടി കോവിഡ് വാക്‌സിൻ ഡോസ് നേട്ടത്തിലെ  6.21 കോടി ഡോസുകൾ കർണാടകയിൽ നിന്നുമാണ്.  മെഡിക്കൽ പ്രൊഫഷണലുകളും വിദഗ്ധരും ഈ നേട്ടത്തെ ഒരുവലിയ പരിശ്രമത്തിന്റെ ഭാഗമായി കണ്ട് പ്രശംസിച്ചതായി ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ കെ സുധാകറിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. പകർച്ചവ്യാധിയുടെ ആരംഭം മുതൽ തന്നെ സംസ്ഥാനം കോവിഡിനെതിരായ യുദ്ധത്തിന്റെ മുൻനിരയിലായിരുന്നു. കോവിഡ് കൈകാര്യം ചെയ്യുന്നതിനുള്ള ഒരു മാതൃകാ സംസ്ഥാനമായി കർണാടക ഇപ്പോൾ കണക്കാക്കപ്പെടുന്നു,” എന്ന് മണിപ്പാൽ ആശുപത്രികളുടെ ചെയർമാൻ ഡോ. സുദർശൻ പറഞ്ഞ. “ഒൻപത്മാസത്തെ തുടർച്ചയായ കാലയളവിൽ ഈ…

Read More

ആരോഗ്യ മന്ത്രി സുധാകറിനെ “വിഡ്ഢി” യെന്ന് വിളിച്ച് സിദ്ധരാമയ്യ

ബെംഗളൂരു: മുൻ സ്പീക്കർ രമേഷ് കുമാറിനെ ജയിലിലേക്ക് അയയ്ക്കാൻ പ്രവർത്തിക്കുമെന്ന് പറഞ്ഞ ആരോഗ്യമന്ത്രി സുധാകറിനെ മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ “വിഡ്ഢി” യെന്ന് വിളിച്ചു. “ഇത് അധികാരത്തിൽ മതിമറന്ന ഒരു വ്യക്തിയുടെ സംസാരമാണ്. അദ്ദേഹം കോൺഗ്രസ്സ് ടിക്കറ്റിലാണ് തിരഞ്ഞെടുപ്പിൽ വിജയിച്ചത് പക്ഷെ അദ്ദേഹം പിന്നീട് ബിജെപിയിൽ ചേരുകയും ഓപ്പറേഷൻ കമലയിലൂടെ അധികാരം നേടുകയും ചെയ്തു. അധികാരം ശാശ്വതമാണെന്ന് അദ്ദേഹം ചിന്തിക്കുന്നു. എന്നാൽ അധികാരം ശാശ്വതമല്ല. വരുന്ന 2023 ഇൽ ജനങ്ങൾ ബിജെപി യെ വീട്ടിലിരുത്തും. അപ്പോൾ അദ്ദേഹത്തിന് മനസിലാകും ആര് ജയിലിൽ പോകും” എന്ന് സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു. ചിക്കബല്ലാപൂർ കോലാർ ഡിസിസി…

Read More

കെ.എസ്.ആർ.ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷൻ ഇനി എസ്ഡബ്ല്യുആറിന്

ബെംഗളൂരു: ഇന്ത്യൻ റെയിൽവേ സ്റ്റേഷൻസ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് അടച്ചുപൂട്ടാൻ  റെയിൽവേ ബോർഡ് തീരുമാനിച്ച പശ്ചാത്തലത്തിൽ,  മജസ്റ്റിക്കിലെ ക്രാന്തിവിര സംഗോളി രായണ്ണ റെയിൽവേ സ്റ്റേഷന്റെ പരിപാലനം സൗത്ത് വെസ്റ്റേൺ റെയിൽവേ വീണ്ടും ഏറ്റെടുക്കും. 2019 മുതൽ ഇന്ത്യൻ റെയിൽവേ സ്റ്റേഷൻസ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡാണ്  സ്റ്റേഷൻ പരിപാലിക്കുന്നത്‌. ജൂലൈയിൽ, സ്റ്റേഷനു പുറത്ത് ഒരു ടണൽ അക്വേറിയം തുറന്നു. സെപ്റ്റംബറിൽ ‘റെയിൽ ആർക്കേഡ്‘ വികസിപ്പിക്കാൻ ബിഡുകൾ ക്ഷണിച്ചു. സ്റ്റേഷനിൽ യാത്രക്കാർക്കും മറ്റ് ഉപഭോക്താക്കൾക്കും (യാത്രക്കാരല്ലാത്തവർ) വാണിജ്യ, വിനോദ, വിനോദ ഇടങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചത്. ബോർഡ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം,…

Read More

ബജ്‌രംഗ്ദൾ പ്രവർത്തകരെ ആക്രമിച്ച അഞ്ച് യുവാക്കൾ അറസ്റ്റിൽ.

ബെംഗളൂരു: ബജ്‌രംഗ്ദൾ ജില്ലാ കൺവീനറെയും സഹപ്രവർത്തകനെയും ആക്രമിച്ച സംഭവത്തിൽ അഞ്ച് യുവാക്കൾ അറസ്റ്റിലായി. ചൊവ്വാഴ്ച തുമക്കുരുഗുബ്ബി ഗേറ്റിന് സമീപം എൻഎച്ച് 206  ഇൽ അപകടകരമായ വിധത്തിൽ ബൈക് ഓടിച്ചതിൽ എതിർപ്പ് പ്രകടിപ്പിച്ചതിനാണ് രണ്ട് ബജ്‌രംഗ്ദൾ പ്രവർത്തകരെയും അഞ്ച് യുവാക്കൾ ചേർന്ന് ആക്രമിച്ചത്‌ എന്ന് പോലീസ് പത്രക്കുറിപ്പിൽ പറയുന്നു. തുമക്കുരു ടൗൺ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. പരിക്കേറ്റ രണ്ട് പേരും തുമകുരു ജില്ലാ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, കേസെന്യോഷണം പൂർത്തിയായിട്ടില്ലാത്തതിനാൽ പ്രതി ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. പ്രതിയെ പിടികൂടാൻ എസ് പി രണ്ട് സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്.

Read More
Click Here to Follow Us