സർക്കാർ നടത്തുന്ന ഹോസ്റ്റലിൽ 13 വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു

COVID TESTING

ബെംഗളൂരു: ഹാസനിലെ സർക്കാർ നിയന്ത്രണത്തിലുള്ള റസിഡൻഷ്യൽ ഹോസ്റ്റലിലെ 13 വിദ്യാർത്ഥികൾക്കും  ഏഴ് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്കും കൊറോണ വൈറസ് പോസിറ്റീവ് സ്ഥിതീകരിച്ചു.  അതുകൊണ്ടുതന്നെ സംസ്ഥാനത്തെ ഹാസൻ, ചാമരാജനഗർ ജില്ലാ ഭരണകൂടങ്ങൾ അതീവ ജാഗ്രതയിലാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ നവംബർ 30 ചൊവ്വാഴ്ച അറിയിച്ചു. ഹാസനിലെ ചന്നരായപട്ടണ താലൂക്കിലെ ഗുരമാരനഹള്ളിഗ്രാമത്തിലെ മൊറാർജി ദേശായി ഹോസ്റ്റലിലും ചാമരാജനഗർ മെഡിക്കൽ സയൻസസ് ഇൻസ്റ്റിറ്റ്യൂട്ടിലുമാണ്പോസിറ്റീവ് കേസുകൾ കണ്ടെത്തിയത്‌. പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അധികൃതർ ഹോസ്റ്റലും മെഡിക്കൽ സയൻസസ് ഇൻസ്റ്റിറ്റ്യൂട്ടും സീൽ ചെയ്തു.

Read More

രക്ഷപ്പെടുത്തിയിട്ടും അമ്മയോടൊപ്പം ചേരാനാകാതെ മരണത്തിന് കീഴടങ്ങി ആനക്കുട്ടി.

BABY ELEPHANT

മടിക്കേരി: കുശാൽനഗറിന് സമീപം സെവൻത്  ഹൊസ്‌കോട്ടിൽ നിന്ന് രക്ഷപ്പെടുത്തിയ ആനക്കുട്ടി അമ്മയോടൊപ്പം ചേരുന്നതിന് മുൻപേ ചരിഞ്ഞു. തിങ്കളാഴ്ച രാത്രി വൈകി കാട്ടാനയ്ക്ക് പ്രസവവേദന അനുഭവപെട്ടതിനെത്തുടർന്നു സ്വകാര്യ എസ്റ്റേറ്റിലെ വെള്ളക്കെട്ടിനുള്ളിൽ ആനക്കുട്ടിയെ പ്രസവിക്കുകയായിരുന്നു. ഏറെ നേരം ആനക്കുട്ടിക്ക്‌ വെള്ളക്കെട്ടിൽത്തന്നെ കഴിയേണ്ടി വന്നത്  ശ്രദ്ധയിൽപെട്ട പരിസര വാസികൾ കുശാൽനഗർ ഡിവിഷൻ വനംവകുപ്പ് ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. കുശാൽനഗർ ആർഎഫ്ഒ അന്നയ കുമാർ, മറ്റ് ജീവനക്കാർ എന്നിവർ സംഭവസ്ഥലം സന്ദർശിക്കുകയും ഏറെനേരം വെള്ളത്തിനടിയിലായതിനാൽ ആനക്കുട്ടി അപകടത്തിൽപ്പെട്ടതായി കണ്ടെത്തുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ വനംവകുപ്പ് ആനക്കുട്ടിയെ തോട്ടിൽ നിന്ന് രക്ഷപ്പെടുത്തിയെങ്കിലും അധികനേരം ജീവനോടെ…

Read More

നന്ദി ഹിൽസ് വിനോദ സഞ്ചാരികൾക്കായി വീണ്ടും തുറന്നു.

NANDHI HILS

ബെംഗളൂരു: നഗരത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ നന്ദി ഹിൽസ് അടച്ചുപൂട്ടി രണ്ട് മാസത്തിന് ശേഷം വിനോദ സഞ്ചാരികൾക്കായി ഡിസംബർ 1 ബുധനാഴ്ച മുതൽ വീണ്ടും തുറക്കുമെന്നു ഡെപ്യൂട്ടി കമ്മീഷണർ ആർ ലത അറിയിച്ചു. കർണാടകയിലെ ചിക്കബല്ലാപ്പൂർ ജില്ലയിലാണ് നന്ദി ഹിൽസ് സ്ഥിതിചെയ്യുന്നത്, ബെംഗളൂരുവിൽ നിന്ന് ഏതാനും മണിക്കൂറുകൾ മാത്രം അകലെയുള്ള വളരെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണിത്. കഴിഞ്ഞ ആഗസ്ത് 25 ന് കനത്ത മഴയിൽ ഉണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് നന്തി ഹിൽസിന്റെ കൊടുമുടിയിലേക്ക് പോകുന്ന റോഡിന്റെ 43 മീറ്റർ ദൂരം തകർന്നതിനാൽ നന്ദി ഹിൽസിലേക്കുള്ള…

Read More

കർണാടകയിൽ ലോക്ക്ഡൗൺ ഇല്ല: മുൻകരുതൽ എടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി

ബെംഗളൂരു: സംസ്ഥാനത്ത് ഇനി ഒരു ലോക്കഡോൺ ഉണ്ടകുമൊ എന്ന ജനങ്ങളുടെ ആശങ്കകൾക്കിടയിൽ ആശ്വാസമായി മുഖ്യമന്ത്രിയുടെ വെളിപ്പെടുത്താൽ. സംസ്ഥാനത്ത് ഇപ്പോൾ ഒരു ലോക്ക്ഡൗൺ ഏർപ്പെടുത്താനുള്ള നിർദ്ദേശമില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്യ് അറിയിച്ചു. സ്കൂളുകളിലും കോളേജുകളിലും കർശനമായമുൻകരുതലുകൾ കൈക്കൊള്ളുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട് എങ്കിലും അവ അടക്കില്ല എന്നും. കോവിഡ്-19ന്റെ പുതിയ വകബേധമായ ഒമൈക്രോണിന്റ പേരിൽ ആരും പരിഭ്രാന്തരാകരാകാതെ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു.

Read More

മതപരിവർത്തനം ആരോപിച്ചു ക്രിസ്ത്യൻ പ്രാർത്ഥനാ സമ്മേളനം ബജ്റംഗ്ദൾ തടസ്സപ്പെടുത്തി

ബെംഗളൂരു: സംസ്ഥാനത്തെ ഹാസൻ ജില്ലയിലെ ബേലൂരിലെ ക്രിസ്ത്യൻ പ്രാർത്ഥനാ ഹാളിലേക്ക് ‘മതപരിവർത്തനം’ ആരോപിച്ച് ബജ്റംഗ്ദൾ അംഗങ്ങൾ ഇരച്ചുകയറി. ബജ്റംഗ്ദൾ അംഗങ്ങൾ കഴുത്തിൽ കാവിഷാൾ ധരിച്ച് ക്രിസ്ത്യൻ സമുദായത്തിൽ നിന്നുള്ള ചിലർക്ക് നേരെ ആക്രോശിക്കുന്ന സംഭവത്തിന്റെ വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ ഒരാൾ ശ്രമിക്കുന്നതിനിടെ പ്രാർത്ഥനാ ഹാളിൽനിന്ന് ചില സ്ത്രീകൾ ബജ്‌റംഗ്ദൾ അംഗങ്ങളുമായി വാക്കേറ്റത്തിൽ ഏർപ്പെടുന്നതും വീഡിയോകളിൽ കാണാം. ബജ്‌റംഗ്ദൾ, ശ്രീരാമസേന തുടങ്ങിയ വലതുപക്ഷ സംഘടനകളിൽപ്പെട്ട ഹിന്ദുത്വ പ്രവർത്തകർ സമീപകാലത്ത്പള്ളികളിലും ക്രിസ്ത്യൻ പ്രാർത്ഥനാ ഹാളുകളിലും അതിക്രമിച്ച് കയറുന്നത് ഇതാദ്യമല്ല. ഉഡുപ്പി, കുടക്, ബെലഗാവി, ചിക്കബെല്ലാപൂർ, കനകപുര, അർസികെരെ തുടങ്ങി…

Read More

തുടർച്ചയായ മോഷണശ്രമങ്ങൾ: നഗരത്തിൽ പെട്രോളിംഗ് വർധിപ്പിച്ചു

ബെംഗളൂരു: കുമാരസ്വാമി ലേഔട്ടിലും സുദ്ദഗുണ്ടെപാളയയിലും രണ്ട് കവർച്ചകൾ റിപ്പോർട്ട് ചെയ്തതിന്പിന്നാലെ ശനിയാഴ്ച സൗത്ത് ഡിവിഷൻ പോലീസ് അവരുടെ അധികാരപരിധിയിൽ പട്രോളിംഗ് ശക്തമാക്കി. വെള്ളിയാഴ്ച ആയുധധാരികളായ ആളുകൾ ഒരു സ്ത്രീയുടെയും വൃദ്ധ ദമ്പതികളുടെയും വീടുകളിൽഅതിക്രമിച്ച് കയറി കവർച്ച നടത്തിയിരുന്നു. ഒരു സംഭവത്തിൽ, കുമാരസ്വാമി ലേഔട്ടിൽ താമസിക്കുന്ന  56 കാരിയായ ചിത്രയുടെ വീട്ടിൽ ഒരു സംഘംഅതിക്രമിച്ച് കടന്ന് അവരുടെ സ്വർണ്ണാഭരണങ്ങൾ ഊരിമാറ്റാൻ നിർബന്ധിച്ചു. പൂജാമുറിയിൽ നിന്ന് 1000 രൂപയും സംഘം കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു. മറ്റൊരു സംഭവത്തിൽ, സുദ്ദഗുണ്ടെപാളയയിലെ കൃഷ്ണമൂർത്തി ലേഔട്ടിൽ താമസിക്കുന്ന സതീഷ് (65) ഭാര്യയോടൊപ്പം അത്താഴം…

Read More

നഗരത്തിൽ 47 കാരിയെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ

ബെംഗളൂരു: ഏഴ് മാസം മുമ്പ് കാണാതായ 47 കാരിയായ യുവതിയുടെ കൊലപാതകിയെ ബംഗളൂരു സുബ്രഹ്മണ്യനഗർ പോലീസ് കണ്ടെത്തി. കേസിൽ ഭൂവുടമ ഉൾപ്പെടെ രണ്ട് പേരെ അറസ്റ്റ് ചെയ്തു. സ്വത്ത് തർക്കത്തെതുടർന്നുള്ള കരാർ കൊലപാതകമായിട്ടാണ് പോലീസ് ഈ കേസ് കണക്കാക്കുന്നത് . ആന്ധ്രാപ്രദേശിലെ കുർണൂൽ സ്വദേശികളായ നൂർ അഹമ്മദ്, സത്യനാരായണ എന്നിവരാണ് അറസ്റ്റിലായത്. 2021 മാർച്ച് 26 ന് ആഭരണങ്ങൾ വാങ്ങാനെന്ന വ്യാജേന കൊല്ലപ്പെട്ട സീതാ അച്ചാറിനെ ഹാസനിലേക്ക്കൊണ്ടുപോയ ശേഷം സയനൈഡ് നൽകി ഇവർ കൊലപ്പെടുത്തുകയായിരുന്നുവെന്ന് മുതിർന്ന പോലീസ്ഉദ്യോഗസ്ഥൻ പറഞ്ഞു. പിന്നീട് തെളിവ് നശിപ്പിക്കാനായി മൃതദേഹം…

Read More

ഈ സർക്കാർ സ്‌കൂളിന് നൽകാൻ നഗരത്തിൽ വൈദ്യുതിയില്ല

ബെംഗളൂരു: കഴിഞ്ഞ ഏഴ് വർഷമായി വൈദ്യുതിയില്ലാതെ പ്രവർത്തിക്കുന്ന ഒരു സർക്കാർ സ്‌കൂൾ ബെംഗളൂരു നഗരത്തിലുണ്ടെന്ന് പറഞ്ഞാൽ എത്ര പേർക്ക് വിശ്വസിക്കാനാകും. എന്നാൽ അങ്ങനെ ഒരു സ്കൂൾ നഗരത്തിൽ പ്രവർത്തിക്കുന്നുണ്ട്. തുറസ്സായ സ്ഥലങ്ങളിൽ ക്ലാസുകളിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ മഴ പെയ്താൽ ക്ലാസ് മുറികളിലേക്ക് ഓടികയറേണ്ട അവസ്ഥയുള്ള ഒരു സ്കൂൾ. മഴ സമയത്ത് അകത്ത് ഇരുട്ടായതിനാൽ സ്‌കൂളിലെ ഏക അധ്യാപകൻ മെഴുകുതിരി വെളിച്ചത്തിലാണ് ഇവിടെ ക്ലാസുകൾ എടുക്കുന്നത്. വിധാന സൗധയിൽ നിന്ന് 4 കിലോമീറ്റർ അകലെ അശോക് നഗറിലെ കമ്മീഷരിയറ്റ് റോഡിൽ സ്ഥിതി ചെയ്യുന്ന 1930-ൽ ആരംഭിച്ച ഗവൺമെന്റ്…

Read More

പൊതു സ്ഥലങ്ങളിലേക്കുള്ള പ്രവേശനമാനദണ്ഡം പുതുക്കുന്നു.

ബെംഗളൂരു: സംസ്ഥാന സർക്കാർ ഹോട്ടലുകളിലും , മാളുകളിലും, സർക്കാർ ഓഫീസുകളിലും, നീന്തൽക്കുളത്തിലും മറ്റും തൊഴിൽ ചെയ്‌യുന്ന ജീവനക്കാർക്ക് രണ്ടു ഡോസ് വാക്‌സിനേഷൻ നിർബന്ധമാക്കിയ സാഹചര്യത്തിൽ പൊതുസ്ഥലങ്ങളിലേക്ക് വരാൻ ജനങ്ങൾക്കും രണ്ടു ഡോസ് വാക്‌സിനേഷൻ നിർബന്ധമാക്കാൻ സാങ്കേതിക ഉപദേശകസമിതി ശുപാർശ ചെയ്തു. ഗുജറാത്ത് മാതൃക പിന്തുടർന്നാണ്, രണ്ടു ഡോസ് വാക്‌സിൻ എടുത്തവർക്കേ പൊതു സൗകര്യങ്ങളിലേക്കുള്ള പ്രവേശനാനുമതി  ലഭിക്കുകയുള്ളു എന്ന ചട്ടം സംസ്ഥാനം നിർബന്ധമാക്കിയതെന്നു സാങ്കേതിക ഉപദേശക സമിതി അറിയിച്ചു. വാക്സിൻ എടുക്കാത്ത ആളുകളെ പൊതു സൗകര്യങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് ഗുജറാത്ത് അടുത്തിടെ നിയന്ത്രിച്ചിരുന്നു.

Read More

സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇല്ല: ആരോഗ്യമന്ത്രി

ബെംഗളൂരു: സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്താനുള്ള നിർദ്ദേശങ്ങളൊന്നും സർക്കാറിന് മുമ്പിലില്ലെന്ന് ആരോഗ്യമന്ത്രി കെ സുധാകർഇന്ന് അറിയിച്ചു. പുതിയ കൊറോണ വൈറസ് വകഭേദമായ ഒമൈക്രോണിന്റെ  ആശങ്കകൾക്കിടയിൽ സംസ്ഥാനത്ത് പുതിയ ലോക്ക്ഡൗൺ ഉണ്ടായേക്കാമെന്ന ഊഹാപോഹങ്ങൾക്കിടയിലാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ. ലോക്ക് ഡൗൺ ഏർപ്പെടുത്താൻ സർക്കാരിന് നിർദ്ദേശമില്ലെന്നും ആളുകൾ കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Read More
Click Here to Follow Us