ബെംഗളൂരു: കോവിഡ് 19 വ്യാപനം വീണ്ടും വർധിച്ചുവരുന്ന സാഹചര്യത്തിൽ പല സ്കൂളുകളും പി യു കോളേജുകളും നേരിട്ടുള്ള ക്ലാസുകൾ ഒഴിവാക്കിക്കൊണ്ട് വീണ്ടും ഓൺലൈൻ ക്ലാസുകളിലേക്ക് തിരിയുന്നു. പല സ്കൂൾ കോളേജ് മാനേജ്മെന്റ് കളും ഇതുസംബന്ധിച്ച് വിവരങ്ങൾ രക്ഷിതാക്കൾക്ക് അയച്ചുകഴിഞ്ഞു. മാർച്ച് 22 മുതൽ പല സ്കൂളുകളിലെയും നേരിട്ടുള്ള ക്ലാസുകൾ നിർത്തിവെച്ചിരിക്കുകയായിരുന്നു. 10 12 ക്ലാസുകളുടെ പരീക്ഷകൾ നടക്കാനിരിക്കുന്ന തുകൊണ്ട് നേരിട്ടുള്ള ക്ലാസുകൾ തുടരുമെങ്കിലും ബാക്കി എല്ലാ ക്ലാസ്സുകളും ഓൺലൈൻ ക്ലാസുകൾ ആയി മാറ്റിയിരിക്കുന്നു എന്നാണ് അറിയിപ്പുകൾ രേഖപ്പെടുത്തുന്നത്.
Read MoreAuthor: തെക്കിനേഴൻ
വർധിച്ചുവരുന്ന ഇന്ധന ചിലവ് : കൂടുതൽ വൈദ്യുത കാറുകൾ നിരത്തിലിറക്കാൻ കാർ വാടക കമ്പനികൾ..!!
ബെംഗളൂരു : ഇന്ധന വില യുടെ അനിയന്ത്രിതമായ വർദ്ധനവിനെ തുടർന്ന് ചെലവ് ചുരുക്കാൻ കൂടുതൽ വൈദ്യുത കാറുകൾ നിരത്തിലിറക്കാൻ പദ്ധതിയുമായി നഗരത്തിലെ കാർ വാടക കമ്പനികൾ. അവിടെവിടെയായി തുടങ്ങുന്ന പുതിയ ചാർജിങ് സ്റ്റേഷനുകളും വൈദ്യുത കാറുകളുടെ പുതിയ മോഡലുകളും കാർ വാടക കമ്പനികൾക്ക് ഉത്തേജനം നൽകുന്നു. വിവിധ കാർ വാടക കമ്പനികൾ വരും ദിവസങ്ങളിൽ കൂടുതൽ വൈദ്യുത കാറുകൾ നിരത്തിലിറക്കും എന്നാണ് ലഭിക്കുന്ന സൂചന.
Read Moreനമ്മ മെട്രോയ്ക്ക് ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസിയുടെ 3,717 കോടി വായ്പ
ബെംഗളൂരു: നമ്മ മെട്രോയുടെ അടുത്ത ഘട്ട നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് ആയി 52,000 മില്യൺ ജപ്പാൻ യെൻ വായ്പ നൽകാൻ ജപ്പാൻ ഇന്റർനാഷണൽ കോർപ്പറേഷൻ ഏജൻസി തീരുമാനിച്ചു. ഏകദേശം 3,717 കോടി രൂപയാണ് ഇതുപ്രകാരം വായ്പയായി ലഭിക്കുക. കേന്ദ്രസർക്കാരുമായി ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പ് വെക്കുകയും ചെയ്തു. 80 കിലോമീറ്റർ റെയിൽ ദൂരമാണ് അടുത്തഘട്ടം മെട്രോ നിർമ്മാണത്തിന് ലക്ഷ്യമിട്ടിരിക്കുന്നത്. നാഗ വാര-ഗോട്ടിഗരെ 22 കിലോമീറ്റർ, സിൽക്ക് ബോർഡ്- കെആർ പുരം 20 കിലോമീറ്റർ, കെആർ പുരം-കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം 38 കിലോമീറ്റർ എന്നിവ ഉൾപ്പെടുന്നതാണ് രണ്ടാംഘട്ട…
Read Moreപ്രതിരോധ കുത്തിവെപ്പ് എടുത്തവർ ജാഗ്രതക്കുറവ് കാണിക്കരുത്.
ബെംഗളൂരു: കോവിഡ് പ്രതിരോധ കുത്തിവെപ്പ് ആദ്യ ഡോസ് സ്വീകരിച്ച ആൾക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു കഴിഞ്ഞ മാർച്ച് ആദ്യവാരത്തിൽ പ്രതിരോധ കുത്തിവെപ്പ് ആദ്യ ഡോസ് സ്വീകരിച്ച 64 കാരി, രോഗബാധിതയായതിനെത്തുടർന്ന് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരാഴ്ച മുൻപാണ് രോഗലക്ഷണങ്ങൾ കാണിച്ചത്. എന്നാൽ പ്രതിരോധ മരുന്ന് എടുത്തിരുന്നത് കൊണ്ട് കോവിഡ് ആകാൻ സാധ്യതയില്ല എന്ന നിലപാടിലായിരുന്നു വീട്ടുകാർ. രോഗാവസ്ഥ മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ഗുരുതരാവസ്ഥയിലുള്ള ഇവർ ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പ്രതിരോധ കുത്തിവയ്പ്പ് രണ്ടു മാത്രകളും കൃത്യമായി എടുത്തവർക്കുതന്നെ രണ്ടാം…
Read Moreകോവിഡ് 19: സംസ്ഥാനത്ത് മാത്രം 34 ജനിതകമാറ്റ ശ്രേണികൾ കണ്ടെത്തി.
ബെംഗളൂരു: സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന കോവിഡ്-19 വ്യാപന പശ്ചാത്തലത്തിൽ, പുതിയതായി കണ്ടെത്തിയ വൈറസുകളുടെ സ്വഭാവവിശേഷങ്ങൾ പഠിക്കുന്ന സംഘം 34 ഇനം ജനിതകമാറ്റ ശ്രേണികൾ ആണ് കണ്ടെത്തിയിരിക്കുന്നത്. പുതുതായി കണ്ടെത്തിയ ജനിതകമാറ്റ ശ്രേണിയിലെ ചില വൈറസുകൾക്ക് പ്രതിരോധശേഷിയെ മറികടക്കാനുള്ള കരുത്ത് കിട്ടിയിട്ടുണ്ട് എന്നുള്ളത് പഠിതാക്കളിൽ ആശ്ചര്യം ഉളവാക്കി. എന്നാൽ യുകെയിൽ കണ്ടെത്തിയ അതിതീവ്ര വ്യാപന ശേഷിയുള്ളതും ഭയാനകവുമായ വൈറസ് ഇതുവരെ കർണാടകയിൽ കണ്ടെത്തിയിട്ടില്ല. വിദേശ യാത്രക്കാരിൽ നിന്നും ശേഖരിച്ച 75 സാമ്പിളുകളും, നഗരത്തിൽ നിന്ന് ശേഖരിച്ച 103 സാമ്പിളുകളും, നോർത്ത് ബംഗളുരുവിലെ നഴ്സിംഗ് കോളേജിൽ നിന്ന് ശേഖരിച്ച…
Read Moreഹേമന്ത് നിംബാൽക്കർക്ക് ഹൈക്കോടതിയുടെ “ക്ലീൻ ചിറ്റ് “…
ബെംഗളൂരു: ഐഎംഎ സാമ്പത്തിക കുംഭകോണക്കേസിൽ സീനിയർ ഐപിഎസ് ഓഫീസറായ ഹേമന്ത് നിംബാൽക്കർക്ക് എതിരായി സിബിഐ ഫയൽചെയ്ത ചാർജ് ഷീറ്റ് നിലനിൽക്കുന്നതല്ലെന്ന് കണ്ടെത്തിയ ഹൈക്കോടതി പ്രാഥമിക അന്വേഷണ റിപ്പോർട്ടും പ്രോസിക്യൂഷൻ അനുമതിയും റദ്ദാക്കി കൊണ്ട് ഉത്തരവായി. 2018 ഫെബ്രുവരി ഒമ്പതാം തീയതി മുതൽ 2019 ജൂലൈ പത്താം തീയതി വരെ സംസ്ഥാനത്തെ ഇൻസ്പെക്ടർ ജനറൽ ആയിരിക്കെ ഐ എം എ എന്ന സ്ഥാപനം നടത്തിയ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ചുള്ള അന്വേഷണം നിർത്തി നിർത്തിവെക്കാനുള്ള ശുപാർശ അനുവദിച്ചതിൽ അഴിമതിയുണ്ടെന്ന് ആരോപിച്ചായിരുന്നു സിബിഐ കുറ്റപത്രം ഫയൽ ചെയ്തത്. തീരുമാനം…
Read Moreപ്രതിരോധ കുത്തിവെപ്പിന് രജിസ്റ്റർ ചെയ്ത നിമിഷങ്ങൾക്കകം കുത്തിവെപ്പ് എടുത്തതായി സർട്ടിഫിക്കറ്റ്..!!
ബെംഗളൂരു: ദേവനഹള്ളി പർവ്വത പുര നിവാസിയായ ശാന്തമ്മ 56, പ്രതിരോധ കുത്തിവെപ്പ് നേടിയില്ലെങ്കിലും രജിസ്റ്റർ ചെയ്തതിന്റെ പിറ്റേന്നുതന്നെ കുത്തിവെപ്പ് എടുത്തതായി വെബ്സൈറ്റിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ മാർച്ച് 19 ആം തീയതി മകളുടെ ഭർത്താവ് ഗുരു രാജ് പ്രതിരോധ കുത്തിവെപ്പിനായി ശാന്തമ്മയുടെ പേര് രജിസ്റ്റർ ചെയ്തത്. മാർച്ച് 20ന് കുത്തിവെപ്പ് എടുക്കാൻ ആയിരുന്നു പദ്ധതിയിട്ടിരുന്നത് എങ്കിലും തീയതി മാറ്റി വയ്ക്കാനായി പിറ്റേന്ന് വെബ്സൈറ്റിൽ നോക്കുമ്പോൾ, ശാന്തമ്മ 19ന് തന്നെ പ്രതിരോധ കുത്തിവെപ്പ് എടുത്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിന്നു. കുത്തിവെപ്പു നൽകിയ ആരോഗ്യ പ്രവർത്തകയുടെ പേരും നൽകിയിട്ടുണ്ടായിരുന്നു.…
Read Moreപുതിയ ഇലക്ട്രിക് ബസുകൾ ഏപ്രിൽ അവസാനത്തോടെ നിരത്തിലിറങ്ങും
ബെംഗളൂരു: സ്മാർട്ട് സിറ്റി പ്രോജക്ട് നൽകുന്ന ധനസഹായത്തോടെ നാഷണൽ തെർമൽ പവർ കോർപ്പറേഷനും ജെ ബി എം ഗ്രൂപ്പും സംയുക്തമായി കരസ്ഥമാക്കിയ ഉടമ്പടിയുടെ ആദ്യഗഡു ഇലക്ട്രിക് ബസുകൾ ഏപ്രിൽ മാസം അവസാന വാരത്തോടെ നിരത്തിലിറങ്ങും എന്ന് ബിഎംടിസി വക്താവ് അറിയിച്ചു. 90 ഇലക്ട്രിക്കൽ ബസ്സുകൾ നൽകാനുള്ള ഉടമ്പടിയാണ് കമ്പനി കരസ്ഥമാക്കിയിരിക്കുന്നത്. ഇതോടൊപ്പം തന്നെ 300 ഇലക്ട്രിക് ബസുകൾ കോൺട്രാക്ട് അടിസ്ഥാനത്തിൽ നിരത്തിലിറക്കാൻ ബിഎംടിസി പദ്ധതിയിട്ടിരുന്നു. നഗരത്തിലെ ബസ് യാത്രക്കാരെ മെട്രോ സ്റ്റേഷനുകളിലേക്ക് എത്തിക്കുന്ന ഒരു കിലോമീറ്റർ ദൂര സർവീസുകൾക്കാണ് 10 മീറ്റർ നീളം വരുന്ന…
Read Moreനഗരത്തിൽ മാത്രം പതിനഞ്ചോളം”മൈക്രോ-കണ്ടയിൻമെന്റ്”സോണുകൾ.
ബെംഗളൂരു: പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ ബംഗളൂരു നഗരം മുൻപന്തിയിൽ തന്നെ തുടരുന്നു. ആയിരത്തിലധികം കേസുകളാണ് ഇന്നലെയും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇന്നലെ റിപ്പോർട്ട് ചെയ്ത 1039 കോവിഡ് രോഗികളിൽ 625 പേർ പുരുഷന്മാരും 414 സ്ത്രീകളുമാണ്. സംസ്ഥാനത്താകെ ഇന്നലെ റിപ്പോർട്ട് ചെയ്തിരിക്കുന്നത് 1715 പേർ രോഗബാധിതരായി എന്ന കണക്കാണ്. യലഹങ്കയിലെ ഒരു അപ്പാർട്ട്മെൻറ് കോംപ്ലക്സിൽ 15 പുതിയ കോവിഡ് കേസുകൾ ആണ് റിപ്പോർട്ട് ചെയ്തത്. ദാസറഹള്ളി എട്ടാം മൈലിൽ ഒരു കെട്ടിട സമുച്ചയത്തിൽ 8 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. ഇവ ഉൾപ്പെടെ നഗരത്തിൽ…
Read Moreപൊതുസ്ഥലങ്ങളിൽ പുകവലിച്ചാൽ പിടിവീഴും.
ബെംഗളൂരു: ഹെൽത്ത് ഓഫീസർ ഡോക്ടർ കോമള യുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം മൈസൂരു റോഡ്, വിജയനഗർ, ഹോസക്കര ഹള്ളി, ബ്യാടാ രായണപുര എന്നിവിടങ്ങളിലെ വിദ്യാലയ പരിസരങ്ങളിൽ പൊതുസ്ഥലത്ത് പുകവലിച്ചവരിൽനിന്ന് നിന്ന് പിഴയീടാക്കി. വിദ്യാലയങ്ങളിൽ നിന്ന് 100 മീറ്റർ പരിധിക്കകത്ത് വരുന്ന കടകളിൽ അപ്രതീക്ഷിത പരിശോധനകൾ നടത്തിയ ഉദ്യോഗസ്ഥർ പൊട്ടിച്ച പായ്ക്കറ്റുകളിൽ നിന്ന് ഒറ്റയായ സിഗരറ്റുകൾ വിതരണം ചെയ്യുന്നത് വിലക്കുകയും ചെയ്തു. പൊതുസ്ഥലങ്ങളിൽ പുകവലിച്ചാൽ പിടിക്കപ്പെടുന്നവരിൽ നിന്നും 200 രൂപയാണ് പിഴ ഈടാക്കുന്നത്. സമീപകാലത്തായി ഏറ്റവും കൂടുതൽ പിഴയീടാക്കിയിട്ടുള്ളത് മൈക്കോ ലേയൗട്ട്, അശോക് നഗർ, ബ്യാടാ രായണപുര…
Read More