ഹേമന്ത് നിംബാൽക്കർക്ക് ഹൈക്കോടതിയുടെ “ക്ലീൻ ചിറ്റ് “…

ബെംഗളൂരു: ഐഎംഎ സാമ്പത്തിക കുംഭകോണക്കേസിൽ സീനിയർ ഐപിഎസ് ഓഫീസറായ ഹേമന്ത് നിംബാൽക്കർക്ക് എതിരായി സിബിഐ ഫയൽചെയ്ത ചാർജ് ഷീറ്റ് നിലനിൽക്കുന്നതല്ലെന്ന് കണ്ടെത്തിയ ഹൈക്കോടതി പ്രാഥമിക അന്വേഷണ റിപ്പോർട്ടും പ്രോസിക്യൂഷൻ അനുമതിയും റദ്ദാക്കി കൊണ്ട് ഉത്തരവായി.

2018 ഫെബ്രുവരി ഒമ്പതാം തീയതി മുതൽ 2019 ജൂലൈ പത്താം തീയതി വരെ സംസ്ഥാനത്തെ ഇൻസ്പെക്ടർ ജനറൽ ആയിരിക്കെ ഐ എം എ എന്ന സ്ഥാപനം നടത്തിയ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ചുള്ള അന്വേഷണം നിർത്തി നിർത്തിവെക്കാനുള്ള ശുപാർശ അനുവദിച്ചതിൽ അഴിമതിയുണ്ടെന്ന് ആരോപിച്ചായിരുന്നു സിബിഐ കുറ്റപത്രം ഫയൽ ചെയ്തത്.

  ബെംഗളൂരുവിൽ റോഡരികിൽ ഉപേക്ഷിച്ച 1,581 വാഹനങ്ങൾ നീക്കം ചെയ്യാനുള്ള വിപുലമായ യജ്ഞത്തിന് തുടക്കം

തീരുമാനം വ്യക്തിപരം ആയിരുന്നില്ലെന്നും പൊലീസ് സൂപ്രണ്ട് മുതൽ ഡയറക്ടർ ജനറൽ വരെയുള്ള നിരവധി ഉദ്യോഗസ്ഥരുടെ കൂട്ടായ നടപടി ആയിരുന്നു എന്നും നിയമ ഉപദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തതെന്നും കണ്ടെത്തിയ കോടതി, തീരുമാനത്തിൽ അസാധാരണമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അഭിപ്രായപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹെൽമെറ്റ് വച്ചില്ലെങ്കിൽ വാഹനം ടോവിങ് ചെയ്ത് മാറ്റാമോ? ബെംഗളൂരുവിൽ പൊലീസും യാത്രക്കാരും തമ്മിൽ റോഡിൽ തർക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അദൃശ്യനായ വില്ലൻ ജീവനെടുത്തു; ഹോംസ്റ്റേയിലെ ബാത്ത്റൂമിൽ ബെംഗളൂരു സ്വദേശിനി ശ്വാസംമുട്ടി മരിച്ച നിലയിൽ
[masterslider id="10"]

Related posts