ബെംഗളൂരു : രണ്ട് ദിവസം മുൻപ് പുറത്തിറങ്ങിയ കർണാടക സർക്കാറിൻ്റെ ഉത്തരവ് പ്രകാരം അതിർത്തി ചെക്ക് പോസ്റ്റുകളിൽ ഇന്നു മുതൽ കോവിഡ് നെഗറ്റീവ് പരിശോധന കർശനമാക്കാൻ സാധ്യത.
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണ് യാത്ര ചെയ്യുന്നത് എന്ന് ഉറപ്പാക്കാൻ ചില നിർദ്ദേശങ്ങളും ഉത്തരവിൽ ഉണ്ട്.
- 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ. നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ട് കർണാടകയിലേക്ക് വരാൻ നിർബന്ധമാണ്. വിമാനം, തീവണ്ടി, ബസ് ,സ്വന്തം വാഹനത്തിൽ വരുന്നവർക്ക് ഇത് നിർബന്ധമാണ്. മുകളിൽ കൊടുത്ത സ്ഥലങ്ങളിൽ നിന്ന് ആരംഭിക്കുന്ന വിമാനങ്ങളിലെ യാത്രക്കാർക്കും നിയന്ത്രണം ബാധകമാണ്.
- 72 മണിക്കൂറിന് ഉള്ളിൽ എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമേ വിമാനക്കമ്പനികൾ ബോർഡിംഗ് പാസ് നൽകാവൂ.
- എല്ലാ ട്രെയിൻ യാത്രക്കാരും ആർ.ടി.പി.സി.ആർ.സർട്ടിഫിക്കറ്റ് കൈവശം വച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തേണ്ട ബാധ്യത റെയിൽവേയുടേതാണ്.
- ബസിൽ യാത്ര ചെയ്യുന്നവരുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉറപ്പിക്കേണ്ടത് കണ്ടക്ടർമാർ ആണ്.
- അതിർത്തി ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണർമാരുടെ ജോലിയാണ് ആരും അതിർത്തികളിലൂടെ സ്വന്തം വാഹനത്തിൽ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ കടന്നു വരുന്നില്ല എന്ന് ഉറപ്പാക്കേണ്ടത്.
താഴെ കൊടുത്ത വിഭാഗങ്ങളെ മാത്രമേ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളൂ.
- ഭരണഘടനാപരമായ പദവികളിൽ ഉള്ളവരും ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരും.
- 2 വയസിന് താഴെയുള്ള കുട്ടികൾ.
- മരണവും ചികിൽസാ ആവശ്യവുമായി വരുന്നവരുടെ സാമ്പിൾ ശേഖരിച്ചതിന് ശേഷം മറ്റ് രേഖകൾ വാങ്ങി അവരെ പറഞ്ഞയക്കും.