ബെംഗളൂരു: പ്രതിദിന പ്രതിരോധ കുത്തിവെപ്പുകളുടെ എണ്ണം ഒരുലക്ഷം എത്തിക്കാൻ ബിബിഎംപി ഒരുങ്ങുന്നു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ 12 ലക്ഷം പേർക്ക് പ്രതിരോധകുത്തിവയ്പ് നൽകാനാണ് ബിബിഎംപി പദ്ധതിയിട്ടിരിക്കുന്നത്. ഇതുപ്രകാരം ജൂൺ മാസാവസാനത്തോടെ നഗരത്തിൽ 45 ലക്ഷം പ്രതിരോധകുത്തിവയ്പ്പ് പൂർത്തിയാക്കാനാണ് ബിബിഎംപി പദ്ധതിയിട്ടിരിക്കുന്നത് എന്ന് ബിബിഎംപി കമ്മീഷണർ ഗൗരവ് ഗുപ്ത അറിയിച്ചു. നഗരത്തിൽ 91 ലക്ഷത്തോളം പേരാണ് ആകെ ജനസംഖ്യയിൽ 18 വയസ്സ് പ്രായത്തിന് മുകളിൽ ഉള്ളതായി കണക്കാക്കപ്പെടുന്നത്. ഇതിൽ 50 ശതമാനം പ്രതിരോധ കുത്തിവെപ്പ് ജൂൺ മാസത്തിൽ തന്നെ ഉറപ്പുവരുത്താനാണ് പദ്ധതി. സംസ്ഥാനത്തൊട്ടാകെ ഒന്നര കോടിയോളം ജനങ്ങൾ…
Read MoreAuthor: തെക്കിനേഴൻ
സംസ്ഥാനത്ത് ജനജീവിതം ഘട്ടംഘട്ടമായി സാധാരണനിലയിലേക്ക്-നഗര ജില്ല ഉൾപ്പെടെ19 ജില്ലകളിൽ ഇന്നു മുതൽ ഇളവുകൾ.
ബെംഗളൂരു: കോവിഡിന്റെ രണ്ടാം തരംഗത്തെ തുടർന്ന് കഴിഞ്ഞ എട്ടാഴ്ച കാലമായി പൂർണമായും അടച്ചിട്ടിരുന്ന സംസ്ഥാനത്തെ ജനജീവിതം സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരുന്നതിനു മുന്നോടിയായി ഇന്ന് മുതൽ സംസ്ഥാനത്തെ 19 ജില്ലകളിൽ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. കോവിഡ് 19 വ്യാപനം പൂർണ്ണ വരുതിയിൽ ആകാത്ത 11 ജില്ലകളിൽ അടച്ചിടൽ തുടരും. നഗരത്തിലെ ഗതാഗതത്തിൽ കഴിഞ്ഞ ഒരാഴ്ചക്കാലമായി നേരിയ വർദ്ധനവ് കാണുന്നുണ്ടെങ്കിലും ഇന്നുമുതൽ വ്യാപാര വ്യവസായ സ്ഥാപനങ്ങൾക്ക് 50% ഹാജർ നിലയിൽ തുറന്നു പ്രവർത്തിക്കാനുള്ള അനുമതിയുടെ പശ്ചാത്തലത്തിൽ കൂടുതൽ വാഹനങ്ങൾ നിരത്തുകളിലെത്തും എന്ന് പ്രതീക്ഷിക്കുന്നു. വ്യാപാര വ്യവസായ…
Read Moreകോവിഡ് 19;പരിശോധനകളുടെ എണ്ണം ലക്ഷ്യത്തിലെത്തിക്കാൻ തിരിമറി നടത്തിയതായി ആരോപണം…!!
ബെംഗളൂരു: പരിശോധനകൾ നടത്താനുള്ള കുറഞ്ഞ എണ്ണം ലക്ഷ്യപ്രാപ്തിയിൽ എത്തിക്കുന്നതിന് വേണ്ടി സാമ്പിളുകൾ ഉൾപ്പെടുത്താതെ തന്നെ പരിശോധനയ്ക്കു വേണ്ടി അയച്ചുകൊടുക്കുന്ന വീഡിയോയാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. തെളിവുകളുടെ അടിസ്ഥാനത്തിൽ ബൃഹത് ബെംഗളൂരു നഗരപാലിക യുടെ കൊടി ഗെഹള്ളി പ്രൈമറി ഹെൽത്ത് സെന്ററിലെ രണ്ടുപേരെ സസ്പെൻഡ് ചെയ്തു. പരിശോധന സാമ്പിളുകൾ എടുക്കാതെയും ഉൾപ്പെടുത്താതെ യും ടെസ്റ്റ് ട്യൂബുകൾ നിറയ്ക്കുന്നതിന്റെ വീഡിയോ രംഗങ്ങൾ വൻ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്. ബിബിഎംപിയുടെ ഉദ്യോഗസ്ഥർ അല്ലാത്ത, താൽക്കാലികമായി ഈ ചുമതല ചെയ്തുകൊണ്ടിരുന്ന രണ്ടു പേർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഓരോ ഹെൽത്ത് സെന്ററുകളും നടത്തേണ്ട പരിശോധനകളുടെ…
Read Moreകണ്ണാടിയും ഇൻഡിക്കേറ്ററും ഇല്ലാത്ത ഇരുചക്രവാഹനങ്ങൾക്ക് പിഴ ഈടാക്കും.!!
ബെംഗളൂരു : കണ്ണാടിയും ഇൻഡിക്കേറ്ററുമില്ലാത്ത ഇരുചക്രവാഹന ഉപയോക്താക്കളിൽ നിന്നും പിഴ ഈടാക്കാൻ കർണാടക ട്രാഫിക് പോലീസ് തീരുമാനിച്ചു. 500 രൂപയാണ് പിഴ നിശ്ചയിച്ചിരിക്കുന്നത്. ഇരുചക്ര വാഹന അപകടങ്ങളുടെ പിൻകാല ചരിത്രം പരിശോധിച്ചതിൽ നിന്നും കണ്ണാടിയും ഇൻഡിക്കേറ്ററുമില്ലാത്ത വാഹനങ്ങളാണ് കൂടുതൽ അപകടത്തിൽപ്പെട്ടിട്ടുള്ളതെന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് പോലീസിന്റെ പുതിയ തീരുമാനം. ട്രാഫിക് പോലീസ് വിഭാഗം വെള്ളിയാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ ഹെൽമറ്റ് ഉപയോഗിക്കാത്തതാണ് പ്രധാന മരണകാരണമെങ്കിലും ഇൻഡിക്കേറ്ററും കണ്ണാടിയും ഇല്ലാത്തത് കൂടുതൽ അപകടങ്ങൾക്ക് വഴിതെളിച്ചു എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നതായി പറഞ്ഞു. പിന്നിൽ നിന്ന് വരുന്ന വാഹനങ്ങളെ ശ്രദ്ധിക്കാതെ പെട്ടെന്ന്…
Read Moreവീണ്ടുമൊരു അനിശ്ചിതകാല ബസ് സമരം; സ്വകാര്യ ബസുകളെ ഇറക്കി നേരിടാൻ സർക്കാർ.
ബെംഗളൂരു: കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ഡ്രൈവർമാരും കണ്ടക്ടർമാരും ഏപ്രിൽ ഏഴാം തീയതി മുതൽ സമരത്തിനൊരുങ്ങുന്നു. പതിവു കൾക്ക് വിപരീതമായി ഇത്തവണ സമരാഹ്വാന ത്തോടൊപ്പം സമരാനുകൂലികൾ സമൂഹമാധ്യമങ്ങളിലൂടെ പൊതുജനങ്ങളുടെ അനുകൂല സഹകരണം തേടി. ഞങ്ങളും നിങ്ങളുടെ സഹോദരീസഹോദരന്മാരാണ് എന്നും മഹാമാരി കാലഘട്ടത്തിലും നിർഭയം സേവനമനുഷ്ടിച്ച ജനങ്ങൾക്ക് ആറാം ശമ്പള പരിഷ്കാര കമ്മീഷൻ നിർദേശങ്ങൾ നടപ്പിലാക്കുന്നതിന് വേണ്ടിയാണ് സമരമെന്നും പൊതുജനങ്ങളുടെ സഹകരണം ഉണ്ടാവണമെന്നും അഭ്യർത്ഥിച്ചു കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ സന്ദേശങ്ങൾ എത്തിക്കൊണ്ടിരിക്കുന്നത്. ഇതോടൊപ്പം സമൂഹമാധ്യമങ്ങൾ വഴി തന്നെ ഗതാഗത വകുപ്പ് മന്ത്രിയോട് ഇക്കാര്യത്തിൽ അനുകൂല നടപടി ഉണ്ടാകണമെന്ന്…
Read Moreവസ്തു നികുതി പിരിവ് ; ലക്ഷ്യത്തിനു പിന്നിൽ എങ്കിലും കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് മുന്നിൽ
ബെംഗളൂരു: 2020-21 സാമ്പത്തിക വർഷത്തിൽ ബൃഹത് ബംഗളൂരു മഹാ നഗരപാലിക, വസ്തു നികുതി ഇനത്തിൽ 3500 കോടി രൂപ സമാഹരിക്കാൻ പദ്ധതി ഇട്ടിരുന്നെങ്കിലും സാമ്പത്തികവർഷം ഇന്നലെ അവസാനിച്ചപ്പോൾ 2815 കോടി രൂപ പിരിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 2500 കോടി രൂപയാണ് പിരിക്കാൻ ആയത്. മഹാമാരിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് കൂടുതൽ നികുതി പിരിച്ചെടുക്കാൻ കഴിഞ്ഞത് സന്തോഷകരമായ വസ്തുതയാണെന്ന് നികുതി വിഭാഗം സ്പെഷ്യൽ കമ്മീഷണർ ബസവ രാജു അഭിപ്രായപ്പെട്ടു. മാർച്ച് 30 ആം തീയതി നടത്തിയ അവലോകനത്തിൽ 800…
Read Moreവിമാനമാർഗം കർണാടകയിലേക്ക് വരുന്ന യാത്രക്കാർ ആശയക്കുഴപ്പത്തിൽ…!!
ബെംഗളൂരു: ഇതര സംസ്ഥാനങ്ങളിൽ നിന്ന് കർണാടകയിലേക്ക് എത്തുന്ന യാത്രക്കാർ കോ വിഡ് 19 ബാധിതരല്ലെന്ന സർട്ടിഫിക്കറ്റ് കൈയിൽ കരുതണം എന്ന മുൻ നിർദ്ദേശത്തിൽ വ്യക്തത ഇല്ലാത്തതാണ് ആശയക്കുഴപ്പത്തിന് കാരണം. മാർച്ച് 29ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ മാർഗനിർദേശങ്ങളും ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. ആരോഗ്യമന്ത്രി ഡോക്ടർ കെ സുധാകറിന്റെ ഓഫീസിൽനിന്നും മുൻപു നൽകിയിരുന്ന നിർദ്ദേശപ്രകാരം ഏപ്രിൽ ഒന്നുമുതൽ കർണാടകയിൽ എത്തുന്ന യാത്രികർ ആർ ടി പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും കരുതണം എന്ന് നിർദ്ദേശിച്ചിരുന്നു. ഇതു സംബന്ധിച്ച ചോദ്യത്തിന് വിമാനത്താവളത്തിലെ വക്താവ് നൽകുന്ന മറുപടി പ്രകാരം…
Read Moreസ്വകാര്യ ആശുപത്രികളിൽ 10% കിടക്കകൾ കോവിഡ് രോഗികൾക്കായി മാറ്റിവയ്ക്കാൻ ബി.ബി.എം.പി.നിർദ്ദേശം.
ബെംഗളൂരു: അടുത്ത ഒരാഴ്ചത്തേക്ക് കുറഞ്ഞത് പത്ത് ശതമാനം കിടക്കകൾ എങ്കിലും കോവിഡ് ബാധിതരായി എത്തുന്ന രോഗികൾക്കായി മാറ്റിവയ്ക്കണമെന്ന് സ്വകാര്യ ആശുപത്രികളോട് ബിബിഎംപി നിർദ്ദേശിക്കുന്നു. കോവിഡ് വ്യാപനം വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് പുതിയ നിർദ്ദേശം. കോവിഡ്-19 നോഡൽ ഓഫീസർമാരുടെ യോഗത്തിൽ സംസാരിക്കവേ ബിബിഎംപി കമ്മീഷണർ മഞ്ജുനാഥ് പ്രസാദ് , ആശുപത്രി മേധാവികളോട് ഈ കാര്യത്തിൽ വേണ്ട ആശയ വിനിമയം നടത്തണമെന്ന് നിർദ്ദേശിച്ചു. ബിബിഎംപി കമ്മീഷണർ സ്ഥാനത്തു നിന്ന് മഞ്ജുനാഥ പ്രസാദ് സ്ഥാനമൊഴിയാൻ ഇരിക്കെ നടത്തിയ മീറ്റിങ്ങിൽ ആണ് ഈ കാര്യം ചർച്ചചെയ്തത്.
Read Moreബാർ ജീവനക്കാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.
ബെംഗളൂരു: ആർ ടി നഗറിലുള്ള ഒരു ബാറിൽ അറ്റൻഡറായി ജോലി ചെയ്തു വരികയായിരുന്ന ഛത്തീസ്ഗഡ് സ്വദേശിയായ സാറ 28, സ്വന്തം താമസസ്ഥലത്ത് കൊല്ലപ്പെട്ടതായി കണ്ടെത്തി. സാറ ഉപയോഗിച്ചിരുന്ന ഇരുമ്പുകട്ടിലിൽ പലപ്രാവശ്യം ബലമായി തലയടിച്ചതാവാം മരണകാരണമെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ധർമേന്ദർ കുമാർ മീന പറഞ്ഞു. വെള്ളിയാഴ്ച രാത്രി 8 മണിക്കും 12 മണിക്കും ഇടയ്ക്ക് ആണ് കൊലപാതകം നടന്നതെന്ന് എന്ന് പോലീസ് അനുമാനിക്കുന്നു. വെള്ളിയാഴ്ച രാത്രി മുതൽ സാറയുടെ ഫോണിൽ നിന്ന് പ്രതികരണം ഉണ്ടാകാതിരുന്നതിനെ തുടർന്ന് ശനിയാഴ്ച ഉച്ചയോടു കൂടി സാറയുടെ സഹോദരൻ ഫ്ലാറ്റിൽ…
Read Moreബിരുദാനന്തരബിരുദ മെഡിക്കൽ വിദ്യാർത്ഥികൾക്ക് കൊവിഡ് രോഗികളെ പരിപാലിക്കാൻ കഴിയില്ലെന്ന നിലപാട്.
ബെംഗളൂരു: ബെംഗളൂരു മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് സെന്റർ ഡീൻ ഡോക്ടർ സി ആർ ജയന്തി മാർച്ച് 22 ന് പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പ് പ്രകാരം 22 ബിരുദാനന്തരബിരുദ മെഡിക്കൽ വിദ്യാർത്ഥികളും പത്തോളം ഫാക്കൽട്ടി അധ്യാപകരും വിക്ടോറിയ ആശുപത്രിയിലെ 160 ഓളം കോവിട് രോഗികളെ പരിപാലിക്കണം എന്ന് അറിയിച്ചിരുന്നു. എന്നാൽ ഇത് കഴിയില്ലെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ. വിദ്യാർത്ഥികൾ എല്ലാ രോഗികളെയും പരിപാലിക്കുന്നതിൽ പങ്കാളികൾ ആകേണ്ടതുണ്ട് എന്ന് കർണാടക പ്രസിഡന്റ് ഡോക്ടർസ് അസോസിയേഷൻ പ്രസിഡന്റ് ഡോക്ടർ ദയാനന്ദ സാഗർ പറയുന്നു. മാത്രമല്ല കോവിഡ രോഗികളെ പരിപാലിക്കുന്ന…
Read More