നഗരത്തിൽ പ്രതിദിനം ഒരു ലക്ഷം പേർക്ക് പ്രതിരോധകുത്തിവെപ്പ് നൽകാനൊരുങ്ങി ബിബിഎംപി.

ബെംഗളൂരു: പ്രതിദിന പ്രതിരോധ കുത്തിവെപ്പുകളുടെ എണ്ണം ഒരുലക്ഷം എത്തിക്കാൻ ബിബിഎംപി ഒരുങ്ങുന്നു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ 12 ലക്ഷം പേർക്ക് പ്രതിരോധകുത്തിവയ്പ് നൽകാനാണ് ബിബിഎംപി പദ്ധതിയിട്ടിരിക്കുന്നത്.

ഇതുപ്രകാരം ജൂൺ മാസാവസാനത്തോടെ നഗരത്തിൽ 45 ലക്ഷം പ്രതിരോധകുത്തിവയ്പ്പ് പൂർത്തിയാക്കാനാണ് ബിബിഎംപി പദ്ധതിയിട്ടിരിക്കുന്നത് എന്ന്  ബിബിഎംപി കമ്മീഷണർ ഗൗരവ് ഗുപ്ത അറിയിച്ചു.

  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു

നഗരത്തിൽ 91 ലക്ഷത്തോളം പേരാണ് ആകെ ജനസംഖ്യയിൽ 18 വയസ്സ് പ്രായത്തിന് മുകളിൽ ഉള്ളതായി കണക്കാക്കപ്പെടുന്നത്. ഇതിൽ 50 ശതമാനം പ്രതിരോധ കുത്തിവെപ്പ് ജൂൺ മാസത്തിൽ തന്നെ ഉറപ്പുവരുത്താനാണ് പദ്ധതി.

സംസ്ഥാനത്തൊട്ടാകെ ഒന്നര കോടിയോളം ജനങ്ങൾ വാക്സിനേഷൻ ആദ്യ മാത്ര സ്വീകരിച്ചുകഴിഞ്ഞു എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കയ്യിൽ മറ്റൊരു പ്ലാനുമില്ല, എങ്കിലും ആ 60,000 രൂപയുടെ ജോലി വേണ്ടെന്ന് വെച്ചു; ബെംഗളൂരുവിലെ 22-കാരിയുടെ തുറന്നുപറച്ചിൽ വൈറൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts