വിശ്വനാഥൻ ആനന്ദിനെ തോൽപ്പിച്ച് യുവ വ്യവസായി; കള്ളി വെളിച്ചത്തായപ്പോൾ മാപ്പ്!

ബെംഗളൂരു : കോവിഡ് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സ്വരൂപിക്കാൻ ചെസ്.കോം സംഘടിപ്പിച്ച ചെക്‌മെയ്റ്റ് കോവിഡ് സെലിബ്രിറ്റി എഡിഷനിൽ രസകരമായ വിവാദം.

ലോക ചാമ്പ്യനായിരുന്നു വിശ്വനാഥന്‍ ആനന്ദുമായി കളിക്കാന്‍ ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍, പാട്ടുകാരായ അർജിത് സിങ്, അനന്യ ബിര്‍ള, ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹൽ, സിനിമാ നിര്‍മാതാവ് സാജിദ് നാദിയദ്വാല, ടെക് സ്റ്റാര്‍ട്ടപ്പായ സെരോദ സഹ സ്ഥാപകൻ നിഖില്‍ കാമത്ത് എന്നിവരാണ് എത്തിയിരുന്നത്.

അക്ഷയപാത്രം ഫൗണ്ടേഷന് വേണ്ടി 12 ലക്ഷം രൂപ സ്വരൂപിച്ച ഈ പരിപാടിയില്‍ നിഖില്‍ കാമത്ത് ആനന്ദിനെ തോല്‍പ്പിച്ചു.

മത്സരത്തില്‍ കൃത്രിമം കാണിച്ചുവെന്ന് കണ്ടെത്തിയ ചെസ്.കോം മണിക്കൂറുകള്‍ക്കുള്ളില്‍ നിഖില്‍ കാമത്തിന്‍റെ അക്കൗണ്ട് പൂട്ടി.

  ആളുകളെ ഈ തണുപ്പിലും ജോലിക്ക് വിടുന്നത് ആ ഒന്നര കാര്യമാണ്!"; ബെംഗളൂരു നിവാസികളെക്കുറിച്ച് കൊമേഡിയൻ പറഞ്ഞത് വൈറൽ

തങ്ങളുടെ അനലറ്റിക്സ് സംവിധാനം ഉപയോഗിച്ച് പരിശോധിച്ചപ്പോഴാണ് നിഖില്‍ കളിയില്‍ വഞ്ചന കാണിച്ചുവെന്ന മനസിലായതെന്നും ഇതിനാലാണ് അക്കൗണ്ട് ബ്ലോക്ക് ചെയ്തത് എന്നുമാണ് ചെസ്.കോം വിശദീകരണം നൽകിയത്.

ഇതിന് പിന്നാലെ തെറ്റ് സമ്മതിച്ച് നിഖില്‍ തന്നെ ട്വീറ്റുമായി രംഗത്ത് എത്തി.

ആനന്ദിനെതിരെ ഗ്രാന്‍ഡ്മാസ്റ്ററെ പോലെ തനിക്കു കളിക്കാനായത് പുറമേ നിന്നുള്ള സഹായം കിട്ടിയതു കൊണ്ടാണെന്നാണ് അദ്ദേഹം ട്വീറ്റിൽ  പറയുന്നു.

“താന്‍ വിഷി സാറിനെ പരാജയപ്പെടുത്തിയെന്ന് പലരും കരുതുന്നത് വിഡ്ഢിത്തമാണ്. അത് താന്‍ 100 മീറ്റര്‍ ഓട്ടമത്സരത്തില്‍ ഉസൈന്‍ ബോള്‍ട്ടിനെ പരാജയപ്പെടുത്തി എന്നു പറയുന്നതിന് സമാനമാണ്.

തനിക്ക് കളി വിശകലനം ചെയ്യുന്നവരുടെ സഹായം ലഭിച്ചു. കംപ്യൂട്ടറുകളും ആനന്ദ് സാറും പോലും തന്നെ സഹായിച്ചു എന്നും നിഖില്‍ ട്വീറ്റില്‍ പറഞ്ഞു.”

  എച്ച്.എസ്.ആർ ലേഔട്ടിലെ 184 മരങ്ങൾ മുറിക്കാനുള്ള അപേക്ഷ ബി.ഡി.എ പിൻവലിച്ചു

ട്വീറ്റിലെ  ‘ആനന്ദ് സാറും പോലും തന്നെ സഹായിച്ചു’ എന്ന ഭാഗത്തിനെതിരെ ആനന്ദിന്റെ മാനേജരും ഭാര്യയുമായ അരുണ രംഗത്ത് എത്തി.

പിന്നീട് നിഖിലിൻ്റെ അക്കൗണ്ട് ചെസ് ഡോട്ട് കോം പുന:സ്ഥാപിച്ച് കൊടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-ചെന്നൈ ബുള്ളറ്റ് ട്രെയിൻ റൂട്ട് മാറുന്നു! നിങ്ങളുടെ നാട്ടിലൂടെയാണോ പുതിയ പാത?"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts