സംസ്ഥാനത്ത് ജനജീവിതം ഘട്ടംഘട്ടമായി സാധാരണനിലയിലേക്ക്-നഗര ജില്ല ഉൾപ്പെടെ19 ജില്ലകളിൽ ഇന്നു മുതൽ ഇളവുകൾ.

ബെംഗളൂരു: കോവിഡിന്റെ രണ്ടാം തരംഗത്തെ തുടർന്ന് കഴിഞ്ഞ എട്ടാഴ്ച കാലമായി പൂർണമായും അടച്ചിട്ടിരുന്ന സംസ്ഥാനത്തെ ജനജീവിതം സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരുന്നതിനു മുന്നോടിയായി ഇന്ന് മുതൽ സംസ്ഥാനത്തെ 19 ജില്ലകളിൽ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു.

കോവിഡ് 19 വ്യാപനം പൂർണ്ണ വരുതിയിൽ ആകാത്ത 11 ജില്ലകളിൽ അടച്ചിടൽ തുടരും.

  കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മുഖ്യമന്ത്രി; ആദ്യ ദിവസം പോളിയോ നൽകിയത് 11 ലക്ഷത്തിലധികം കുട്ടികൾക്ക്

നഗരത്തിലെ ഗതാഗതത്തിൽ കഴിഞ്ഞ ഒരാഴ്ചക്കാലമായി നേരിയ വർദ്ധനവ് കാണുന്നുണ്ടെങ്കിലും ഇന്നുമുതൽ വ്യാപാര വ്യവസായ സ്ഥാപനങ്ങൾക്ക് 50% ഹാജർ നിലയിൽ തുറന്നു പ്രവർത്തിക്കാനുള്ള അനുമതിയുടെ പശ്ചാത്തലത്തിൽ കൂടുതൽ വാഹനങ്ങൾ നിരത്തുകളിലെത്തും എന്ന് പ്രതീക്ഷിക്കുന്നു.

വ്യാപാര വ്യവസായ ശാലകൾ തുറക്കാൻ അനുമതി ഉണ്ടെങ്കിലും പൊതുഗതാഗത സംവിധാനത്തിന്റെ അഭാവവും രാവിലെ ആറുമണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ മാത്രമാണ് പ്രവർത്തനാനുമതി എന്നതും പ്രവർത്തനത്തെ ബാധിക്കുമെന്ന് കർണാടക സ്മാൾ സ്കെയിൽ ഇൻഡസ്ട്രീസ് അസോസിയേഷന്റെ വക്താക്കൾ അഭിപ്രായപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാർ തീപിടിത്തം: വില്ലനായത് കാറിനുള്ളിലെ പെട്രോൾ; കന്നാസുമായി പോയ ദുരൂഹ സാഹചര്യത്തിലുള്ള സ്ത്രീക്കായി പോലീസ് തിരച്ചിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എ.ഐ. ഉപകരണവുമായി കച്ചവടം; ബെംഗളൂരുവിലെ പച്ചക്കറി വ്യാപാരി സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു
[masterslider id="10"]

Related posts