ബെംഗളൂരു: സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന കോവിഡ്-19 വ്യാപന പശ്ചാത്തലത്തിൽ, പുതിയതായി കണ്ടെത്തിയ വൈറസുകളുടെ സ്വഭാവവിശേഷങ്ങൾ പഠിക്കുന്ന സംഘം 34 ഇനം ജനിതകമാറ്റ ശ്രേണികൾ ആണ് കണ്ടെത്തിയിരിക്കുന്നത്.
പുതുതായി കണ്ടെത്തിയ ജനിതകമാറ്റ ശ്രേണിയിലെ ചില വൈറസുകൾക്ക് പ്രതിരോധശേഷിയെ മറികടക്കാനുള്ള കരുത്ത് കിട്ടിയിട്ടുണ്ട് എന്നുള്ളത് പഠിതാക്കളിൽ ആശ്ചര്യം ഉളവാക്കി.
എന്നാൽ യുകെയിൽ കണ്ടെത്തിയ അതിതീവ്ര വ്യാപന ശേഷിയുള്ളതും ഭയാനകവുമായ വൈറസ് ഇതുവരെ കർണാടകയിൽ കണ്ടെത്തിയിട്ടില്ല.
വിദേശ യാത്രക്കാരിൽ നിന്നും ശേഖരിച്ച 75 സാമ്പിളുകളും, നഗരത്തിൽ നിന്ന് ശേഖരിച്ച 103 സാമ്പിളുകളും, നോർത്ത് ബംഗളുരുവിലെ നഴ്സിംഗ് കോളേജിൽ നിന്ന് ശേഖരിച്ച പതിനഞ്ചോളം സാമ്പിളുകളാണ് പ്രത്യേക പഠനത്തിന് വിധേയമാക്കിയത്.
കണ്ടെ ത്തിയ വൈറസുകളിൽ ചില വകഭേദങ്ങൾക്ക് രോഗ മുക്തരായവരിൽ തന്നെ വീണ്ടും രോഗസംക്രമണം ഉളവാക്കാൻ കരുത്തുള്ളവയാണ് എന്നത് കൂടുതൽ നിർണായകമാണെന്ന് പഠന സംഘത്തിലെ ചിലർ അഭിപ്രായപ്പെട്ടു.