ബെംഗളൂരു: നഗരത്തിൽ കോവിഡ് രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ മൂന്ന് കോവിഡ് കെയർ സെന്റർ ഉടൻ പ്രവർത്തന സജ്ജമാക്കാൻ ബിബിഎംപി നടപടികളാരംഭിച്ചു. മുഖ്യമന്ത്രി യെദിയൂരപ്പ യുമായി പ്രധാനമന്ത്രി നടത്തിയ വീഡിയോ കോൺഫറൻസ് മീറ്റിങ്ങിനു ശേഷം മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് ആണ് നടപടി. മീറ്റിങ്ങിനു ശേഷം മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി, കോവിഡ് രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി ആശങ്ക അറിയിച്ചുവെന്നും മഹാമാരി വരുതിയിലാക്കാൻ വേണ്ട നടപടിക്രമങ്ങൾ എത്രയും വേഗം ആരംഭിക്കണമെന്ന് നിർദ്ദേശിച്ചു എന്നും അറിയിച്ചു. പ്രകടമായ ലക്ഷണങ്ങൾ ഇല്ലാത്ത രോഗികളെയും ആശുപത്രി അസൗകര്യങ്ങൾ ആവശ്യമില്ലാത്ത…
Read MoreAuthor: തെക്കിനേഴൻ
ഇനിയൊരു അടച്ചിടൽ സാധ്യമല്ല, പ്രതിരോധമരുന്ന് നൽകൽ ത്വരിതപ്പെടുത്തും: മുഖ്യമന്ത്രി.
ബെംഗളൂരു: കോവിഡ് രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ നിശാനിയമവും നിരോധനാജ്ഞയും പരിഗണനയിൽ ഇല്ലെന്നും മറിച്ച് പ്രതിരോധ മരുന്നു നൽകുന്ന നടപടികൾ ത്വരിതപ്പെടുത്തുന്നതിനെക്കുറിച്ചാണ് ഗവൺമെന്റ് ചിന്തിക്കുന്നത് എന്ന് മുഖ്യമന്ത്രി യെദിയൂരപ്പ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തുടനീളം 3500 ആശുപത്രികളിലായി ദിവസവും മൂന്നു ലക്ഷം പേർക്ക് പ്രതിരോധ മരുന്ന് വിതരണം ചെയ്യാനുള്ള സംവിധാനങ്ങൾ ഉടൻ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും ഒടുവിലത്തെ സാഹചര്യം വിലയിരുത്തുമ്പോൾ ബെംഗളൂരു നഗരത്തിലും ബിദാർ, കലബുർഗി എന്നിവിടങ്ങളിലുമാണ് ഏറ്റവുമധികം കോവിഡ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കോവിഡ് വ്യാപനം തടയുന്നതിന് പുറപ്പെടുവിച്ചിരിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം എന്ന് ജനങ്ങളോട്…
Read Moreവൈദ്യുതി വിതരണം മുടങ്ങും…..
ബെംഗളൂരു: ഭൂമിക്കടിയിലൂടെയുള്ള കേബിളുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇന്ന് വിവിധയിടങ്ങളിൽ രാവിലെ 9 മണിമുതൽ വൈകിട്ട് 5 മണിവരെ വൈദ്യുതി വിതരണം മുടങ്ങും എന്ന് ബസ് കോം കെങ്കേരി സബ്ഡിവിഷൻ അറിയിച്ചു. കെങ്കേരി സാറ്റലൈറ്റ് ടൗൺ, ബിഎംടിസി ബസ്റ്റാൻഡ്, ജെബി ലേയൗട്ട്, കൊമ്മഘട്ട റോഡ്, ദൊഡ്ഡ മാരിയമ്മൻ ടെമ്പിൾ പരിസരപ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് പ്രധാനമായും വൈദ്യുതി മുടങ്ങുക.
Read Moreയാത്രക്കാർക്ക് വേണ്ടത്ര സ്മാർട്ട് കാർഡുകൾ നൽകാൻ കഴിയാതെ മെട്രോ അധികൃതർ..
ബെംഗളൂരു: സമീപകാലത്ത് മെട്രോ യാത്രികരുടെ എണ്ണത്തിൽ ക്രമാനുഗതമായ വർദ്ധനവാണ് രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. മഹാമാരി അടച്ചിടലിനു ശേഷം സെപ്റ്റംബറിൽ പ്രവർത്തനം ആരംഭിക്കുമ്പോൾ ഏകദേശം അൻപതിനായിരം ആയിരുന്നു യാത്രക്കാർ. ഇപ്പോൾ അത് 160000 എത്തിനിൽക്കുന്നു. മഹാമാരി വ്യാപനം തടയുന്നതിന് ടോക്കൺ സംവിധാനം നിർത്തലാക്കി കൊണ്ട് സ്മാർട്ട് കാർഡുകൾ നൽകി വന്നിരുന്നു. എന്നാൽ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധന ഇപ്പോൾ അധികൃതരെ വിഷമഘട്ടത്തിൽ ആക്കിയിരിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയായി സ്മാർട്ട് കാർഡുകളുടെ ലഭ്യത കുറവ് മൂലം ആവശ്യക്കാർക്ക് വേണ്ടത്ര സ്മാർട്ട് കാർഡുകൾ നൽകാൻ കഴിയാതെ അധികൃതർ കുഴങ്ങുകയാണ്. സ്മാർട്ട് കാർഡുകളുടെ ലഭ്യത…
Read Moreകെങ്കേരി മെട്രോ; പ്രവർത്തന സജ്ജമാകുന്നു……
ബെംഗളൂരു: കെങ്കേരി മെട്രോ റെയിൽ പദ്ധതിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിക്കുന്നതായി സൂചന. ഈ മാസം അവസാനത്തോടെ പരീക്ഷണ ഓട്ടം നടത്താനുള്ള അവസാനഘട്ട സജ്ജീകരണങ്ങളാണ് ബംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് നടത്തിക്കൊണ്ടിരിക്കുന്നത്. മൈസൂരു റോഡ് മുതൽ കെങ്കേരി വരെയുള്ള ആറ് കിലോമീറ്റർ പാതയാണ് ഈ മാസം അവസാനത്തോടെ പരീക്ഷണ ഓട്ടത്തിന് സജ്ജമാക്കിയിരിക്കുന്നത്. ജൂൺ ആദ്യവാരത്തോടെ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത് എന്ന് ബി എം ആർ സി എൽ മാനേജിംഗ് ഡയറക്ടർ അറിയിച്ചു. ഇത് പ്രവർത്തനം ആരംഭിക്കുന്നതോടെ മൈസൂരു റോഡിൽനിന്ന് കെങ്കേരി യിലേക്കുള്ള യാത്ര…
Read Moreനഗരത്തിൽ ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് ബാധിച്ചത് ഈ വയസ്സിനിടക്കുള്ളവർക്ക്.
ബെംഗളൂരു: നഗരത്തിൽ ഏറ്റവും കൂടുതൽ കോവിഡ് റിപ്പോർട്ട് ചെയ്തത് 20മുതൽ 39 വരെ പ്രായമുള്ളവർക്ക്. കഴിഞ്ഞ 14 ദിവസത്തെ കണക്കെടുക്കുമ്പോൾ ആകെ ഉള്ള 6107 പേരിൽ 2500 പേർ അല്ലെങ്കിൽ 41% പേരും ഈ പ്രായ പരിധിയിൽ ഉള്ളവരാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ യുവാക്കൾ പുറകോട്ടായതിനാലാണ് ഈ വയസിൽ ഉള്ളവർക്ക് കോവിഡ് കൂടുതലായി റിപ്പോർട്ട് ചെയ്തത് എന്ന് വിദഗ്ദർ പറയുന്നു. അതേ സമയം കഴിഞ്ഞ ഒരാഴ്ചയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ , രോഗ വ്യാപനം തടയുന്നതിന് നടപ്പിലാക്കുന്ന നിബന്ധനകളോട്…
Read Moreസ്വകാര്യ വാഹനം ഉപയോഗിക്കുന്നവരും മുഖാവരണം നിർബന്ധമായും ഉപയോഗിക്കണം.
ബെംഗളൂരു: സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരും മുഖാവരണം ഉപയോഗിക്കുന്നതിൽ നിന്ന് ഒഴിവാക്കാനാവില്ലെന്ന് ബി ബി എം പി അധികൃതർ അറിയിച്ചു. രോഗവ്യാപന നിയന്ത്രണ നിബന്ധനകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനു വേണ്ടി രൂപീകരിച്ച ബിബിഎംപി മാർഷൽ സേനയ്ക്ക് ഇതുസംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ട്. വാഹന പരിശോധന കൂടുതൽ കർശനമാക്കുമെന്നും വാടക വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ കൂടുതൽ ശ്രദ്ധിക്കേണ്ടതാണ് എന്നും ബിബിഎംപി വക്താവ് അറിയിച്ചു. സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ നിർദേശങ്ങൾ പാലിക്കാൻ വിമുഖത കാണിക്കുന്നതായി ബിബിഎംപി സേന നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
Read Moreസഹോദരിയുടെ വീട്ടിൽ നിന്നും സ്വർണം മോഷ്ടിച്ചതിന് 35 കാരി പിടിയിൽ
ബെംഗളൂരു: ചൗഡേശ്വരി നഗറിലെ ലാഗരെ നിവാസിയായ ശശികല എന്ന 35 കാരി, അംഗപരിമിത കൂടിയായ സ്വന്തം സഹോദരിയുടെ വീട്ടിൽ നിന്ന് ഏകദേശം ഒൻപത് ലക്ഷം രൂപ വിലമതിക്കുന്ന 220 ഗ്രാം മോഷ്ടിച്ചതിന് പോലീസ് പിടിയിലായി. സഹോദരി താമസിക്കുന്ന അതേ കെട്ടിടത്തിൽ തന്നെ മറ്റൊരു വീട്ടിൽ ശശികല ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു. ബധിരയും മൂകയുമായ സഹോദരിയുടെ വീട്ടിൽ നിരന്തര സന്ദർശനം നടത്തിയിരുന്ന ശശികല പല തവണകളിലായി സ്വർണം മോഷ്ടിക്കുകയായിരുന്നു. സഹോദരിയുടെ മകൻ വിജയകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണത്തിലാണ് ശശികല പിടിയിലാകുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ വിശദമായ…
Read Moreഅഞ്ചു കോടി രൂപ കൈക്കൂലി കൈപ്പറ്റിയതായി സി.ബി.ഐ കണ്ടെത്തൽ.
ബെംഗളൂരു: ഐ മോണിറ്ററി അഡ്വൈസറി ( ഐ എം എ ) എന്ന നിക്ഷേപ കമ്പനി, നിക്ഷേപകർക്ക് നൽകാമെന്നേറ്റിരുന്ന പ്രതിഫലം നൽകാതെ വന്നതിനെത്തുടർന്ന് 2019 കാലഘട്ടത്തിൽ ആയിരക്കണക്കിന് കോടികളുടെ ബാധ്യതയുടെ നിയമ നടപടികൾ നേരിട്ടു വരികയാണ്. കമ്പനിയുടെ പ്രവർത്തനം 2019ഇൽ തന്നെ നിന്നു പോയിരുന്നു. നിക്ഷേപ തട്ടിപ്പ് നടത്തിയതിന് കമ്പനിക്കെതിരെ നിയമ നടപടികൾ നടന്നു വരവേ, റവന്യൂ ഡിപ്പാർട്ട്മെന്റിലുള്ള ഉന്നതരെ സ്വാധീനിക്കാം എന്ന ധാരണപ്രകാരം ബി ഡി എ എക്സിക്യൂട്ടീവ് എൻജിനീയർ ആയിരുന്ന പി ഡി കുമാർ അഞ്ചു കോടി രൂപ കമ്പനി പ്രമോട്ടർ…
Read Moreനഗരത്തിലെ കോവിഡ് വ്യാപന വർദ്ധനവ്; പ്രധാനകാരണം.
ബെംഗളൂരു: കഴിഞ്ഞ മാർച്ച് പത്താം തീയതി മുതൽ നഗരത്തിലെ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധന ഉണ്ടാകുന്നതായി ഏറ്റവും പുതിയ കണക്കുകൾ രേഖപ്പെടുത്തുന്നു. 4231 രോഗബാധിതരെ കണ്ടെത്തിയതിൽ 2764 രോഗികളും ബെംഗളൂരു നഗരത്തിൽ നിന്നുള്ളവരാണ്. ഏകദേശം 65 ശതമാനത്തിനു മുകളിൽ. വിശദമായ നടത്തിയ പഠനത്തിൽ അന്തർസംസ്ഥാന യാത്രികർ ആയിരിക്കാം വർദ്ധന ഉണ്ടാക്കുന്നതിൽ പ്രധാന കാരണം എന്ന് അനുമാനിക്കപ്പെടുന്നു. ഇതോടൊപ്പം സ്വയം ജനിതകമാറ്റം സംഭവിച്ചതും കാരണമായേക്കാം എന്നാണ് പഠനം സൂചിപ്പിക്കുന്നത്. മുഖാവരണം ഉപയോഗിക്കുന്നതിൽ കാണിക്കുന്ന അലംഭാവവും കുറഞ്ഞ ദൂരപരിധി ലംഘനങ്ങളും വ്യാപനത്തെ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട് എന്നും പഠനത്തിൽ…
Read More