ബെംഗളൂരു: കഴിഞ്ഞ മാർച്ച് പത്താം തീയതി മുതൽ നഗരത്തിലെ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധന ഉണ്ടാകുന്നതായി ഏറ്റവും പുതിയ കണക്കുകൾ രേഖപ്പെടുത്തുന്നു.
4231 രോഗബാധിതരെ കണ്ടെത്തിയതിൽ 2764 രോഗികളും ബെംഗളൂരു നഗരത്തിൽ നിന്നുള്ളവരാണ്. ഏകദേശം 65 ശതമാനത്തിനു മുകളിൽ.
വിശദമായ നടത്തിയ പഠനത്തിൽ അന്തർസംസ്ഥാന യാത്രികർ ആയിരിക്കാം വർദ്ധന ഉണ്ടാക്കുന്നതിൽ പ്രധാന കാരണം എന്ന് അനുമാനിക്കപ്പെടുന്നു.
ഇതോടൊപ്പം സ്വയം ജനിതകമാറ്റം സംഭവിച്ചതും കാരണമായേക്കാം എന്നാണ് പഠനം സൂചിപ്പിക്കുന്നത്.
മുഖാവരണം ഉപയോഗിക്കുന്നതിൽ കാണിക്കുന്ന അലംഭാവവും കുറഞ്ഞ ദൂരപരിധി ലംഘനങ്ങളും വ്യാപനത്തെ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട് എന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ നിബന്ധനകൾ ലംഘിക്കപ്പെടാതിരിക്കാൻ ഉള്ള കൂടുതൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി സർക്കാരിനെ ഓർമ്മിപ്പിച്ചിരുന്നു.
പുതിയ വ്യാപന ശൃംഖലകൾ രേഖപ്പെടുത്തിയ ഇടങ്ങളിലെല്ലാം അന്തർസംസ്ഥാന യാത്രികർ ഉൾപ്പെട്ടിട്ടുണ്ട് എന്നുള്ളതും ശ്രദ്ധേയമാണ്.
കഴിഞ്ഞ ഏഴു ദിവസത്തിനുള്ളിൽ റിപ്പോർട്ട് പ്രകാരം ഉത്തര ഹള്ളി യിലും എച്ച് എസ് ആർ ലേയൗട്ടിലും ആണ് ഏറ്റവും കൂടുതൽ രോഗവ്യാപനം ഉണ്ടായിരിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.