കെങ്കേരി മെട്രോ; പ്രവർത്തന സജ്ജമാകുന്നു……

ബെംഗളൂരു: കെങ്കേരി മെട്രോ റെയിൽ പദ്ധതിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിക്കുന്നതായി സൂചന.

ഈ മാസം അവസാനത്തോടെ പരീക്ഷണ ഓട്ടം നടത്താനുള്ള അവസാനഘട്ട സജ്ജീകരണങ്ങളാണ് ബംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് നടത്തിക്കൊണ്ടിരിക്കുന്നത്.

മൈസൂരു റോഡ് മുതൽ കെങ്കേരി വരെയുള്ള ആറ് കിലോമീറ്റർ പാതയാണ് ഈ മാസം അവസാനത്തോടെ പരീക്ഷണ ഓട്ടത്തിന് സജ്ജമാക്കിയിരിക്കുന്നത്.

  മഴ കനത്തു, സഹായികൾ ഓടിയെത്തി; വേദിയിൽ കിച്ച സുദീപ് എടുത്ത നിലപാട് ചർച്ചയാകുന്നു

ജൂൺ ആദ്യവാരത്തോടെ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത് എന്ന് ബി എം ആർ സി എൽ മാനേജിംഗ് ഡയറക്ടർ അറിയിച്ചു.

ഇത് പ്രവർത്തനം ആരംഭിക്കുന്നതോടെ മൈസൂരു റോഡിൽനിന്ന് കെങ്കേരി യിലേക്കുള്ള യാത്ര സമയം 15 മിനിറ്റ് ആയി കുറയും.

നയൻതനഹള്ളി, രാജാജിനഗർ, ജ്ഞാനഭാരതി, പാട്ടാനഗർ, മയില്സാന്ദ്ര, കെങ്കേരി ബസ് സ്റ്റേഷൻ, ചലഘട്ട എന്നീ ഏഴ് സ്റ്റേഷനുകളാണ് പാതയിൽ ഉള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാര്യയുമായുള്ള വഴക്ക്: ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള മകളെ അച്ഛൻ എറിഞ്ഞു കൊന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കി പിടിയിൽ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
[masterslider id="10"]

Related posts