ബെളഗാവി വിഷയത്തിൽ പുതിയ ആവശ്യവുമായി ശിവസേന;വിവാദം പുകയുന്നു.

ബെംഗളൂരു: മഹാരാഷ്ട്രയുമായി അതിർത്തി പങ്കിടുന്ന കർണാടകയുടെ ബെളഗാവിയെ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റണമെന്ന ആവശ്യവുമായി ശിവസേന.

സേനയുടെ മുഖപത്രമായ സാമ്നയിൽ വന്ന എഡിറ്റോറിയലിൽ ആണ് ഇത്തരം ഒരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

മഹാരാഷ്ട്രയിലെ ബി.ജെ.പി. നേതാവും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നവിസിനാണ് കേന്ദ്രത്തിന്റെയും കർണാടക മുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽ ഇക്കാര്യമെത്തിക്കേണ്ടതെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

  ഏറ്റവും വലിയ ഐ.ടി ഇടനാഴി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; നിങ്ങളുടെ അഭിപ്രായവും പറയാം; മന്ത്രി നേരിട്ട് കേൾക്കും

കഴിഞ്ഞ മാസം ഇതേ ആവശ്യം ഉന്നയിച്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ പ്രസ്താവന വിവാദമാവുകയും സംസ്ഥാനമൊട്ടാകെ പ്രതിഷേധങ്ങൾ ഉയരുകയും ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപക വൈദ്യുതി മുടക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts