അതിർത്തി കടക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; ചെക്ക് പോസ്റ്റുകളിലെ സ്ഥിതി ഇങ്ങനെ.

ബെംഗളൂരു : കേരളത്തിൽ നിന്നും കർണാടകയിൽ നിന്നും വരുന്നവർക്ക് സംസ്ഥാന അതിർത്തി കടക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ് എന്ന ഉത്തരവ് ഇറങ്ങിയിട്ട് ആഴ്ചകളായി.

കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഇത് കർശനമായി നടപ്പിലാക്കും എന്നും അറിയിച്ചിരുന്നു.

കണ്ണൂർ മാക്കൂട്ടം ചെക്ക് പോസ്റ്റിൽ കർശന പരിശോധന തുടരുന്നുണ്ട്. നെഗറ്റീവ് റിപ്പോർട്ട് ഉള്ളവരെ മാത്രമേ കടത്തിവിടുന്നുള്ളൂ.

  എസ് ജാനകി വിടവാങ്ങി; അന്ത്യം മൈസൂരുവിൽ

അതേ സമയം കാസർകോട് തലപ്പാടി അതിർത്തിയിൽ പരിശോധന കാര്യക്ഷമമല്ല. സർട്ടിഫിക്കറ്റ് ഇല്ലാത്തതിൻ്റെ പേരിൽ ആരേയും മടക്കി അയക്കുന്നില്ല.

തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഹൊസൂർ – അത്തിബെലെ അതിർത്തിയിലും കാര്യമായ ചെക്കിംഗ് ഇന്നലെ വരെ ഇല്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭർത്താവ് വരാൻ വൈകി; പ്രണയവിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ബെംഗളൂരു സ്വദേശിനി ജീവനൊടുക്കി ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts