സ്വകാര്യ വാഹനം ഉപയോഗിക്കുന്നവരും മുഖാവരണം നിർബന്ധമായും ഉപയോഗിക്കണം.

ബെംഗളൂരു: സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരും മുഖാവരണം ഉപയോഗിക്കുന്നതിൽ നിന്ന് ഒഴിവാക്കാനാവില്ലെന്ന് ബി ബി എം പി അധികൃതർ അറിയിച്ചു.

രോഗവ്യാപന നിയന്ത്രണ നിബന്ധനകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനു വേണ്ടി രൂപീകരിച്ച ബിബിഎംപി മാർഷൽ സേനയ്ക്ക് ഇതുസംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ട്.

  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സംസ്ഥാന മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

വാഹന പരിശോധന കൂടുതൽ കർശനമാക്കുമെന്നും വാടക വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ കൂടുതൽ ശ്രദ്ധിക്കേണ്ടതാണ് എന്നും ബിബിഎംപി വക്താവ് അറിയിച്ചു.

സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ നിർദേശങ്ങൾ പാലിക്കാൻ വിമുഖത കാണിക്കുന്നതായി ബിബിഎംപി സേന നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സാങ്കേതിക തകരാർ; ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ നമ്മ മെട്രോ യാത്രക്കാർക്ക് നിർദ്ദേശം ബിഎംആർസിഎൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts